അഭിസാരികയില്‍ നിന്ന് കറിവേപ്പിലയിലേക്കുള്ള ദൂരം........ W/R Sandeep.S.Pillai ITT Exelis APS-5 Kuwait
അന്തസ്സുള്ള കുടുംബത്തില്‍ പിറന്നവര്‍ അന്തസ്സുള്ള ഭാഷ ഉപയോഗിക്കും. അല്ലാത്തവര്‍ അവരുടെ കുടുംബത്തിന്റെ സംസ്കാരത്തിന് യോജിക്കുന്ന തെറി ഭാഷ ഉപയോഗിക്കും. രാഷ്ട്രീയത്തില്‍ ഉള്ളവരെയും ഇല്ലാത്തവരെയുമൊക്കെ ഈ പൊതു തത്വം ഉപയോഗിച്ച് നമുക്ക് അളക്കാവുന്നതാണ്. നല്ല കുടുംബത്തില്‍ പിറന്ന് തന്തയും തള്ളയും നല്ല പോലെ വളര്‍ത്തിയ ഒരാളും സ്ത്രീകളെക്കുറിച്ച് അസംബന്...ധങ്ങള്‍ പുലമ്പില്ല. സിന്ധു ജോയിയെ അഭിസാരികയോട് ഉപമിച്ച് പ്രസ്താവന നടത്തിയ വി എസ് ഇതില്‍ ഏത് വിഭാഗത്തില്‍ പെടുന്ന നേതാവാണ് എന്ന് അറിയില്ല.പക്ഷേ ഒരു കാര്യം അറിയാം, അദ്ദേഹം നിരന്തരം ഉപയോഗിക്കുന്ന ഭാഷ അദ്ദേഹത്തിന്‍റെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ഒട്ടും യോജിച്ചതല്ല. വല്ലപ്പോഴും നാക്ക് പിഴക്കുന്നത് മനസ്സിലാക്കാം. പക്ഷേ നിരന്തരമായി അത് സംഭവിക്കുന്നുവെങ്കില്‍ ആ സൂക്കേടിനു അടിയന്തിര ചികിത്സ വേണം.
വായില്‍ വരുന്നതെന്തും വിളിച്ചു കൂവുക എന്നത് ഒരു മുഖ്യമന്ത്രിക്കോ പ്രതിപക്ഷ നേതാവിനോ ചേര്‍ന്ന പണിയല്ല. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ 'വാണം വിടുന്നവന്‍' എന്നാണു വി എസ് ഒരിക്കല്‍ വിളിച്ചത്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ പായസപ്പാത്രത്തില്‍ സ്വര്‍ണം കടത്തുന്ന കള്ളനെന്നും വിളിച്ചു!. മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ തന്തയില്ലാത്തവനെന്ന് ഉപമിച്ചതും വി എസ് തന്നെ. . കെ ഇ എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങന്‍ എന്ന് പച്ചക്ക് വിളിച്ച വി എസ് ലതിക സുഭാഷിനെ അശ്ലീലച്ചുവയില്‍ 'പ്രശസ്ത'യെന്നും ചിത്രീകരിക്കുകയുണ്ടായി. രാജ്യത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി 'പട്ടി' പ്രയോഗം നടത്തിയതും മറ്റാരുമല്ല!!. ഏതെങ്കിലും ഒരു സാധാരണക്കാരനാണ് ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ചെകിടത്തടി ഉറപ്പാണ്. ഒരടി ശരിക്ക് കിട്ടിയാല്‍ പിന്നെ മറ്റൊന്ന് പറയുന്നതിന് മുമ്പ് കവിളൊന്ന് തടവി നോക്കും. പക്ഷെ വി എസ് ഉന്നതനായ ഒരു രാഷ്ട്രീയ നേതാവായതിനാല്‍ കേട്ടവര്‍ കേട്ടവര്‍ തലതാഴ്ത്തി നടന്നു പോകുന്നു. അത് വളമാക്കി അദ്ദേഹം ആര്‍ക്കെതിരെയും എന്തും പുലമ്പിക്കൊണ്ടേയിരിക്കുന്നു!!.
അവിവാഹിതയായ ഒരു സ്ത്രീയുടെ ഭാവിയെപ്പോലും ദോഷകരമായി ബാധിക്കുന്ന ഇത്തരമൊരു പ്രസ്താവന കേരളത്തിലെ രാഷ്ട്രീയ സദാചാരത്തിനു മൊത്തത്തില്‍ അപമാനമാണ് എന്ന് പറയാതെ വയ്യ.
മ്യാവൂ : ശുംഭന്‍ എന്ന പദത്തിന് പ്രശോഭിക്കുന്നവന്‍ എന്ന് അര്‍ത്ഥം കണ്ടുപിടിച്ച മഹാകവി ജയരാജനാശാനെ കടത്തിവെട്ടി അഭിസാരികക്ക് കറിവേപ്പില എന്ന അര്‍ത്ഥം കണ്ടുപിടിച്ചിരിക്കുകയാണ് തെറിഭാഷാവിശാരദന്‍ വേലിക്കകത്ത് എഴുത്തച്ഛനാന്ദന്‍. ഭാഷ ഇങ്ങനെ അനുദിനം വികസിച്ചു വരുമ്പോള്‍ മലയാളം മരിക്കുകയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവനെ അരിവാള്‍ ചുറ്റിക കൊണ്ട് അടിച്ചു കൊല്ലണം !!.
www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment