സര്‍ക്കാരിന്റെ ഡാറ്റ സെന്റര്‍ ഭൗതികവികസന കരാര്‍ റിലയന്‍സിനെ ഏല്‍പ്പിച്ചതില്‍ അഴിമതിയുണ്ടെന്നും അത് സി.ബി.ഐ യെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. ചീഫ് വിപ്പ് സര്‍ക്കാരിനെതിരെ കോടതിയില്‍പ്പോവുക, കോടതിയില്‍ എതിര്‍പ്പ് കൂടാതെ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ സമ്മതിക്കുക, 'ഇതൊക്കെ ആരെ ബോധിപ്പിക്കാനാണ് ജോര്‍ജെ' എന്ന് ഏതു സാധാരണക്കാരനും ചോദിച്ചുപോകും. അല്ലെങ്കില്‍ത്തന്നെ മാതൃഭൂമിയും മനോരമയും കൂടെയുള്ളപ്പോള്‍ സര്‍ക്കാരിന് അത്തരം കാര്യങ്ങളിലൊന്നും നാടകം കളിക്കാന്‍ ഒരു പേടിയുമില്ല. ചാനലുകള്‍ വല്ലതും പറഞ്ഞാലും രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ അത് തീരും, തോലിക്കട്ടിയില്‍ കുഞ്ഞൂഞ്ഞിനെക്കഴിഞ്ഞേ വേറെ ആളുള്ളൂ. ഹതുപോട്ടെ.
ഈ വാര്‍ത്ത! എങ്ങനെയാണു മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നോക്കുക.
മനോരമ പറയുന്നു…
2008 ഏപ്രില്‍ 28നു നടത്തിപ്പു കരാറിനു ടെന്‍ഡര്‍ ക്ഷണിച്ചു. 2009ല്‍ ടെന്‍ഡര്‍ നടപടി റദ്ദാക്കി വീണ്ടും പ്രപ്പോസല്‍ ക്ഷണിച്ചു. അവസാന തീയതി 2009 ഓഗസ്റ്റ് 12 ആയിരുന്നെങ്കിലും, അന്നത്തെ മുഖ്യമന്ത്രി വിഎസിന്റെ നിര്‍ദേശപ്രകാരം റിലയന്‍സിന്റെ സൗകര്യം മാനിച്ചു തീയതി നീട്ടിയെന്നും ഇടപാടില്‍ ടി.ജി. നന്ദകുമാറിനു പങ്കുണ്ടെന്നുമാണ് ആക്ഷേപം. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 2008 ഡിസംബര്‍ 31നു 45 ലക്ഷം, 2009 ജനുവരി രണ്ടിന് 20 ലക്ഷം, 25 ലക്ഷം, 2009 ജൂലൈ 15ന് 3.6 കോടി എന്നിങ്ങനെ പിന്‍വലിച്ചതായും ഹരജിയില്‍ പറയുന്നു.
സാധാരണക്കാരില്‍ ചിലര്‍ക്കെങ്കിലും ആദ്യവായനയില്‍ 'റിലയന്‍സ്' എന്നാല്‍ ടാറ്റയും ബിര്‍ളയും പോലെ ഒരൊറ്റ കമ്പനിയാണ് എന്ന് തോന്നും. എന്നാല്‍ അവ രണ്ടു വ്യത്യസ്ത കമ്പനികള്‍ ആണെന്ന കാര്യം നമുക്കറിയാം. അനില്‍ ധീരുഭായ് അമ്പാനി ഗ്രൂപ്പിനാണ് ഡാറ്റാ സെന്റര്‍ കൈമാറിയത്. അതിനായി അവരുടെ ശത്രു കമ്പനിയായ മുകേഷിന്റെ ഗ്രൂപ്പിന്റെ ഏജന്റായ നന്ദകുമാറിന് അക്കൗണ്ടിലേക്ക് പണം കൈമാറി എന്നതില്‍ തന്നെ വലിയ തമാശയുണ്ട്. ഉന്നയിക്കുന്ന ആക്ഷേപത്തിന് അടിസ്ഥാനം വേണ്ടേ?
അതു പോട്ടെ, ആകെ അഞ്ച് കോടി രൂപക്കാണ് ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് കൈമാറിയത്. പക്ഷെ നന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് കൈമാറിയതാകട്ടെ 4.5 കോടി രൂപ. 50 ലക്ഷം രൂപയുടെ നേട്ടത്തിന് 4.5 കോടി രൂപ കൈക്കൂലി കൊടുക്കാന്‍ മാത്രം വിഢികളാണോ അനില്‍ ധീരൂഭായി ഗ്രൂപ്പ് !!
തീര്‍ന്നില്ല ടെന്റര്‍സമയം കഴിഞ്ഞാണ് സിഡാക്കും കെല്‍ട്രോണും ടെന്റര്‍ എത്തിച്ചതെന്ന് പറയപ്പെടുന്നു. അപ്പോള്‍ വൈകിയെത്തിയവര്‍ക്ക് ടെന്റര്‍ നിരസിച്ച നിയമാനുസൃത നടപടിയാണോ കുറ്റം? ആരായിരുന്നു അന്ന് സി.ഡിറ്റിന്റെ ചുമതലയില്‍ എന്നന്വേഷിച്ചാല്‍ ഈ വിവാദത്തിനു തിരികൊളുത്തിയ കെ.എം ഷാജഹാന്‍ ആയിരുന്നു എന്ന വിവരമാണ് ലഭിക്കുക. എന്തിനായിരിക്കും വി.എസ്സിന്റെ പഴയ തോഴനും ഇപ്പോഴത്തെ ശത്രുവുമായ ഷാജഹാന്‍ ടെണ്ടര്‍ വൈകിച്ചത്? ഷാജഹാന്റെ ആ വീഴ്ച ആര്‍ക്കാണ് ഗുണമായത്?
നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഡാറ്റ സെന്റര്‍ വികസനം റിലയന്‍സിനെ ഏല്‍പ്പിക്കുന്നത് കുറ്റമാണോ? ഈ ചോദ്യങ്ങളൊന്നും മനോരമയോ മറ്റ് മാധ്യമങ്ങളോ ചോദിക്കുന്നില്ല, മറിച്ച് ചില തരികിട നമ്പരുകള്‍ ഇറക്കി സ്വന്തം വായനക്കാരെ മുഴുവന്‍ പറ്റിക്കുകയാണ്. സ്വന്തം വായനക്കാരെ പറ്റിക്കാനുള്ള മനോരമയുടെ അവകാശത്തെ ചോദ്യം ചെയ്യേണ്ടതുമില്ല.
അപ്പോള്‍ അവശേഷിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്
മനോരമ, പീസീ ജോര്‍ജ് കെ.എം ഷാജഹാന്‍ ത്രയങ്ങള്‍ക്ക് ജനങ്ങളെ പറ്റിക്കാം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു കേസന്വേഷണം കെട്ടിയേല്‍പ്പിച്ചാല്‍ സി.ബി.ഐ പോലുള്ള രാജ്യത്തെ ഒന്നാംകിട അന്വേഷണ ഏജന്‍സിയെ പറ്റിക്കാനാകുമോ? അവര്‍ ഈ ചീള് കേസ് അന്വേഷിക്കുമോ?
No comments:
Post a Comment