Sunday, 4 March 2012

[www.keralites.net] മണ്‍റോ ഉണ്ടായിരുന്നുവെങ്കില്‍

 

ദലിത്‌ ബന്ധു

തിരുവിതാംകൂറിലും കൊച്ചിയിലും നായരും നമ്പൂതിരിയും കൂടാതെ വേറെയുംകുറച്ചു മനുഷ്യരുണ്ട്‌ എന്ന്‌ ഭരണകര്‍ത്താക്കള്‍ക്ക്‌ മനസ്സിലാക്കികൊടുത്തത്‌ ദിവാന്‍ മണ്‍റോയാണ്‌. അദ്ദേഹത്തിണ്റ്റെ കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരില്‍ വളരെ ആളുകളുടെ മുതുകത്ത്‌ കൊരടാവുകൊണ്ടുള്ള അടിയുടെ പാടുകള്‍ കാണാമായിരുന്നു. അഴിമതി കാണിക്കുകയും കൈക്കൂലി വാങ്ങിക്കുകയും കൃത്യവിലോപം നടത്തുകയും മറ്റും ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥന്‍മാരെ പിരിച്ചുവിടാതെ കൊരടാവുകൊണ്ട്‌ അടിച്ച്‌ കൃത്യമായി ജോലിചെയ്യുവാന്‍ തിരികെ ഔദ്യോഗിക സ്ഥാനങ്ങളില്‍ തന്നെ ഇരുത്തും. ഇന്ന്‌ മണ്‍റോ ഉണ്ടായിരുന്നുവെങ്കില്‍ കേരളത്തിണ്റ്റെ കൊരടാവിണ്റ്റെ ആവശ്യം ഏറുമായിരുന്നു.

ആധുനികകേരളത്തിന്‌ രൂപംകൊടുത്തവരില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനമാണ്‌ ദിവാന്‍ ജോണ്‍ മണ്‍റോ എന്ന സി.എം.എസ്‌. മിഷനറിയുടേത്‌. അദ്ദേഹം ഒരേസമയം കേണലും റസിഡണ്റ്റും ദിവാനും മിഷനറിയുമായിരുന്നു. തിരുവിതാംകൂറിണ്റ്റെയും കൊച്ചിയുടെയും ചരിത്രത്തെ ദിവാന്‍ മണ്‍റോയ്ക്ക്‌ മുമ്പെന്നും പിമ്പെന്നും രണ്ടായി വിഭജിക്കുന്നതില്‍ ഒട്ടും അപാകതയില്ല. മണ്‍റോ ദിവാനായി വരുന്നതിനു മുമ്പ്‌ തിരുവിതാംകൂറില്‍ ഭരണം എന്ന്‌ ഒന്നില്ലായിരുന്നു. രാജാവ്‌ എന്ന്‌ വിളിക്കപ്പെടുന്ന ഒരാള്‍ അങ്ങ്‌ തിരുവനന്തപുരത്ത്‌ ഉണ്ടായിരുന്നു. കൊട്ടാരത്തിലെ സവര്‍ണ്ണ അന്തേവാസികളൊഴിച്ച്‌ പ്രജകളാരും അദ്ദേഹത്തെ കണ്ടുകാണുകയില്ല. തിരുവിതാംകൂറിലെ ഓരോ നാട്ടിലെയും പ്രമാണിമാരായ ഒന്നോ രണ്ടോ പേര്‌ രാജാവിനെ മുഖംകാണിച്ച്‌ ( സന്ദര്‍ശിച്ച്‌) ഒരു പണക്കിഴി നല്‍കി ഒരുദ്യോഗം സമ്പാദിക്കുന്നു. ആ ഉദ്യോഗത്തിണ്റ്റെ ചിഹ്നമായി ഒരു വാള്‍ രാജാവ്‌ സമ്മാനിക്കുന്നു. അയാള്‍ നാട്ടില്‍ വന്ന്‌ ആ വാള്‍ കാണിച്ച്‌ നേരിട്ടോ അനുചരന്‍മാരെ വച്ചോ നാട്ടുകാരെ കൊള്ളയടിക്കുന്നു. ദലിതരും അയിത്തക്കാരും ചണ്ഡാലരും അഹിന്ദുക്കളും മറ്റുമാണ്‌ അന്ന്‌ ആ കൊള്ളയ്ക്ക്‌ വിധേയരാകുന്നത്‌.

ദിവാന്‍ മണ്‍റോ തന്നെ നൂറ്റിഇരുപതുതരം നികുതികള്‍ നിര്‍ത്തലാക്കി. പിന്നെയും പലതും അവശേഷിക്കുന്നുണ്ടായിരുന്നു. ആ കൊള്ളമുതലിണ്റ്റെ ഒരു വിഹിതം രാജാവിനും ലഭിക്കുന്നു. അതായിരുന്നു ദിവാന്‍ മണ്‍റോയ്ക്ക്‌ മുമ്പ്‌ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന രാജഭരണം. വലിയദിവാന്‍മാരും ദളവമാരും എന്നെല്ലാം പാടിപ്പുകഴ്ത്തപ്പെടുന്ന രാജാകേശവദാസണ്റ്റെയും വേലുത്തമ്പിയുടെയും മറ്റും കാലത്തെ സ്ഥിതി അതുതന്നെയായിരുന്നു. അതിന്‌ ഒരു അന്ത്യം കുറിച്ച മഹാനാണ്‌ ദിവാന്‍ മണ്‍റോ. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ബ്രിട്ടീഷ്‌ റസിഡണ്റ്റ്‌ സ്ഥാനവും, ആ രണ്ടു രാജ്യങ്ങളിലെ ദിവാന്‍സ്ഥാനവും ഒരുമിച്ചു വഹിച്ചു. അവിടങ്ങളിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക്‌ നാന്ദികുറിച്ച സി.എം.എസ്‌ മിഷനറിയായിരുന്നു അദ്ദേഹം. കേവലം മൂന്നരവര്‍ഷംകൊണ്ട്‌ അദ്ദേഹം തിരുവിതാംകൂറില്‍ ഒരു ഭരണകൂടത്തിനുതന്നെ അടിത്തറ പാകി. മലബാര്‍ അന്ന്‌ ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരിച്ചിരുന്നതിനാല്‍ ബ്രിട്ടീഷുമാതൃകയിലുള്ള ഒരു ഭരണക്രമമാണ്‌ അവിടെ നിലനിന്നത്‌. തിരുവിതാംകൂറും കൊച്ചിയും നാട്ടുരാജ്യങ്ങളായിരുന്നു എന്നു മാത്രമല്ല, തനി ഹൈന്ദവരാജ്യങ്ങള്‍ എന്ന കാരണത്താല്‍ മനുസ്മൃതിപ്രകാരമാണ്‌ ഭരണം നിര്‍വഹിച്ചിരുന്നത്‌ എന്നുകൂടി ഓര്‍മ്മിക്കണം. ജാതിയും ജാതിയടിസ്ഥാനത്തിലുള്ള ഉച്ചനീചത്വവുമായിരുന്നു അടിസ്ഥാനപ്രമാണം.

കേരളസര്‍ക്കാരിണ്റ്റെ ഇന്നത്തെ സെക്രട്ടറിയേറ്റിലെ അനേകം വകുപ്പുകളില്‍ ഏതിണ്റ്റെ ചരിത്രം പരിശോധിച്ചാലും അത്‌ ആരംഭിക്കുന്നത്‌ ദിവാന്‍ മണ്‍റോയുടെ ഭരണകാലത്ത്‌ അദ്ദേഹം കൈക്കൊണ്ട നടപടികളില്‍നിന്നാണ്‌ എന്ന അത്ഭുതം ദര്‍ശിക്കാന്‍ കഴിയും. തിരുവിതാംകൂറിലും കൊച്ചിയിലും നായരും നമ്പൂതിരിയും കൂടാതെ വേറെയുംകുറച്ചു മനുഷ്യരുണ്ട്‌ എന്ന്‌ ഭരണകര്‍ത്താക്കള്‍ക്ക്‌ മനസ്സിലാക്കികൊടുത്തത്‌ ദിവാന്‍ മണ്‍റോയാണ്‌. അദ്ദേഹത്തിണ്റ്റെ കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരില്‍ വളരെ ആളുകളുടെ മുതുകത്ത്‌ കൊരടാവുകൊണ്ടുള്ള അടിയുടെ പാടുകള്‍ കാണാമായിരുന്നു. അഴിമതി കാണിക്കുകയും കൈക്കൂലി വാങ്ങിക്കുകയും കൃത്യവിലോപം നടത്തുകയും മറ്റും ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥന്‍മാരെ പിരിച്ചുവിടാതെ കൊരടാവുകൊണ്ട്‌ അടിച്ച്‌ കൃത്യമായി ജോലിചെയ്യുവാന്‍ തിരികെ ഔദ്യോഗിക സ്ഥാനങ്ങളില്‍ തന്നെ ഇരുത്തും. ഇന്ന്‌ മണ്‍റോ ഉണ്ടായിരുന്നുവെങ്കില്‍ കേരളത്തിണ്റ്റെ കൊരടാവിണ്റ്റെ ആവശ്യം ഏറുമായിരുന്നു.

തിരുവിതാംകൂറില്‍ അടിമത്തത്തിനെതിരെ ആദ്യം ശബ്ദം ഉയര്‍ത്തിയ മനുഷ്യസ്നേഹി. അടിമവ്യാപാരത്തിനെതിരെ 1812 ഡിസംബര്‍ 6ാം തീയതി ഉത്തരവ്‌ പുറപ്പെടുവിച്ച ആ വിപ്ളവകാരിയുടെ തിരുവിതാംകൂറിലെ മൂന്നുവര്‍ഷത്തെ ഭരണത്തിണ്റ്റെ അണിയറയിലേക്കുള്ള അന്വേഷണം ഇന്നാവശ്യമാണ്‌. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ വന്‍പിച്ച സ്വത്ത്‌ കവര്‍ച്ചചെയ്ത്‌ ബ്രിട്ടീഷ്‌ സര്‍ക്കാരിലേക്ക്‌ മുതല്‍കൂട്ടിയ ഹൈന്ദവമതദ്വേഷിയായിട്ടാണ്‌ പലരും അദ്ദേഹത്തെ ഇന്നും ചിത്രീകരിക്കുന്നത്‌. തിരുവിതാംകൂറിലെ അയിത്തജാതിക്കാര്‍ എന്നും ആദരപൂര്‍വ്വം അനുസ്മരിക്കേണ്ട മൂന്നു വിദ്വാന്‍മാരില്‍ ഒരാളാണ്‌ ദിവാന്‍ മണ്‍റോ എന്ന്‌ പ്രസ്താവിച്ച മുന്‍ മുഖ്യമന്ത്രി സി.കേശവന്‍ മാത്രം (അദ്ദേഹത്തിണ്റ്റെ ആത്മകഥ " ജീവിതസമരം" പേജ്‌ 148). മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറ്‍ രാജ്യം സ്ഥാപിച്ചപ്പോള്‍ രാജ്യം നഷ്ടപ്പെട്ട അനേകം കൊച്ചുരാജാക്കന്‍മാരുടെ ദേശങ്ങളിലെ ക്ഷേത്രങ്ങളെ സംരക്ഷിക്കുവാന്‍ അവര്‍ക്കു കഴിവില്ലാതെ അവ നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. കെട്ടിടങ്ങള്‍ ദ്രവിച്ചും പൂജകള്‍ മുടങ്ങിയും കിടന്ന അവയെയെല്ലാം മണ്‍റോ സര്‍ക്കാരിലേക്ക്‌ ഏറ്റെടുത്തു. അവയിലെല്ലാം പതിവായി നടത്തിക്കൊണ്ടിരുന്ന പൂജാദികര്‍മ്മങ്ങള്‍ കൃത്യമായി നടത്തുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ദ്രവിച്ചുകൊണ്ടിരുന്ന കെട്ടിടങ്ങളില്‍ പലതും കേടുപാടുകള്‍ നീക്കി സര്‍ക്കാര്‍ ഓഫീസുകളാക്കി.

അവയില്‍ നിന്നും മിച്ചം ലഭിച്ച പണം സര്‍ക്കാരിണ്റ്റെ നികുതികുടിശ്ശിക തീര്‍ക്കാന്‍വേണ്ടി വിനിയോഗിച്ചു. അന്ന്‌ ക്ഷേത്രങ്ങള്‍ സര്‍ക്കാരിലേക്ക്‌ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ അവയെല്ലാം വെറുതെ കിടന്നു നശിക്കുമായിരുന്നു എന്നാണ്‌ സി.കേശവന്‍ തുടര്‍ന്നു പ്രസ്താവിക്കുന്നത്‌. വേലുത്തമ്പി തണ്റ്റെ ഭരണത്തിണ്റ്റെ അവസാനകാലത്ത്‌ നടപ്പാക്കാന്‍ പദ്ധതിയിട്ട ആ കാര്യം അദ്ദേഹത്തിന്‌ സാധിക്കുന്നതിനു മുമ്പ്‌ കൊല്ലപ്പെട്ടതുകൊണ്ട്‌ പുറകെവന്ന മണ്‍റോ ചെയ്തു എന്നുമാത്രം. ആ ഒറ്റക്കാരണത്താല്‍ മാത്രം തിരുവിതാംകൂറിലെ ഹിന്ദുക്കള്‍ അദ്ദേഹത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യണം. ഇന്ന്‌ വലിയതീര്‍ത്ഥാടനക്രേന്ദമായി പുകഴ്ത്തപ്പെടുന്ന ശബരിമല അയ്യപ്പക്ഷേത്രം മണ്‍റോ ഇവിടെ ദിവാനാകാതിരുന്നുവെങ്കില്‍ എന്നേ നാമാവശേഷമാകുമായിരുന്നു.

എന്നാല്‍ അദ്ദേഹം ഈ നടപടിമൂലം ഇവിടുത്തെ അയിത്തജാതിക്കാര്‍ക്കും അഹിന്ദുക്കള്‍ക്കും ഉണ്ടാക്കിയ ദുരിതത്തിണ്റ്റെ ഗൌരവം അദ്ദേഹം അറിഞ്ഞിരുന്നില്ല. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ റവന്യൂ വകുപ്പിനെയാണ്‌ ഏല്‍പിച്ചത്‌. അന്ന്‌ സര്‍ക്കാരിനുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പ്‌ അതായിരുന്നു. അതിണ്റ്റെ കീഴില്‍ ക്ഷേത്രങ്ങള്‍ കൂടി വന്നപ്പോള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലാത്ത അയിത്തജാതിക്കാര്‍ക്കും, ഹിന്ദുക്കള്‍ക്കും പിന്നീടാണെങ്കില്‍പോലും ആ വകുപ്പില്‍ ഉദ്യോഗം പാടില്ലെന്നായി. അവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കാതിരിക്കാന്‍ ഏറെനാളത്തേക്ക്‌ അത്‌ കാരണമായി പൊക്കിപ്പിടിച്ചു. പിന്നെ ൧൯൧൮-൨൨ കാലഘട്ടത്തിലാണ്‌ റവന്യൂ- ദേവസ്വം വിഭജനത്തിനുവേണ്ടി പ്രക്ഷോഭണം നടത്തി റവന്യൂ വകുപ്പില്‍ നിന്നും ആ മാരണം ഇല്ലാതാക്കിയത്‌.

ഇന്ന്‌ ദേവസ്വംബോര്‍ഡിണ്റ്റെ കീഴില്‍ പതിനഞ്ചുലക്ഷത്തോളം ഉദ്യോഗങ്ങളുണ്ട്‌. അതെല്ലാം ഇന്നും സവര്‍ണ്ണര്‍ കുത്തകയാക്കി വെച്ചുകൊണ്ടിരിക്കുകയാണ്‌. അതില്‍ അഞ്ചുശതമാനംപോലും അയിത്തജാതിക്കാരില്ല. വിദഗ്ധപരിശീലനം ആവശ്യമില്ലാത്ത തസ്തികകളില്‍പോലും അവര്‍ണ്ണരേയും ദളിതരേയും അകറ്റിനിര്‍ത്തിയിരിക്കയാണ്‌. അതിനെല്ലാമുള്ള സാഹചര്യം സവര്‍ണ്ണഹൈന്ദവര്‍ക്ക്‌ ഒരുക്കിക്കൊടുത്ത ദിവാന്‍ മണ്‍റോയെയാണ്‌ ഒരുകൂട്ടം ചരിത്രകാരന്‍മാര്‍ ഹിന്ദുമതവിദ്വേഷിയായി ചിത്രീകരിക്കുന്നത്‌. അങ്ങനെ ഏറെ നിഗൂഢതകള്‍ ആ സി.എം.എസ്‌ മിഷനറിയുടെ ഭരണകാലത്തു വെളിപ്പെടാതെ കിടക്കുന്നുണ്ട്‌. അതിലേക്കു ആയിടെ ഞാന്‍ ഒരു എത്തിനോട്ടം നടത്തി. അതിണ്റ്റെ ഫലമായി ദിവാന്‍ മണ്‍റോ എന്ന ഒരു ഗ്രന്ഥം തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment