എം.വി ജയരാജന് ആറ് മാസം തടവും പിഴയും
കൊച്ചി: കോടതീയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജന് ആറ് മാസത്തെ തടവും 2,000 രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവ്ശിക്ഷ അനുഭവിക്കേണ്ടിവരും. ജസ്റ്റിസ് വി രാംകുമാര്‍, പി.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കോടതീയലക്ഷ്യക്കേസിലെ പരമാവധി ശിക്ഷയാണ് ജയരാജന് കോടതി നല്‍കിയിരിക്കുന്നത്.
200 പേജുവരുന്ന വിധിന്യായമാണ് കോടതി തയ്യാറാക്കിയത്. 2010 ജൂണ്‍ 16ന് കണ്ണൂര്‍ സ്റ്റേഡിയം ജങ്ഷനില്‍ ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പൊതുജനങ്ങളോട് കോടതി വിധി ലംഘിക്കാന്‍ പറയുന്ന തരത്തിലുള്ളതായിരുന്നുവെന്ന് വിധി പ്രസ്താവത്തില്‍ കോടതി ചൂണ്ടിക്കാട്ടി. ശുംഭന്‍, പുല്ലുവില, മണ്ടത്തരം തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരെയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയത്. കോടതിക്കെതിരെ പരസ്യമായി രംഗത്തെത്താന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന തരത്തിലുള്ളതാണ് ജയരാജന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കോടതിയുടെ അന്തസ്സ് താഴ്ത്തി. മാധ്യമങ്ങള്‍ക്കു മുന്നില്‍ ജയരാജന്‍ ഇതേ പ്രസ്താവന ആവര്‍ത്തിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് കോടതിയലക്ഷ്യത്തിന് ആധാരം. ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ജയരാജന് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകണമെന്നും അതിനാല്‍ വിധി മരവിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി ഈ അപേക്ഷ പരിഗണിച്ചില്ല. ജയരാജനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസുകാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് ജയരാജനെ പോലീസ് അറസ്റ്റുചെയ്തു. ജയരാജനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന.
ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്നാണ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ല, വിധിന്യായത്തിലെ പൊരുത്തക്കേടാണ് ചൂണ്ടിക്കാണിച്ചതെന്ന് ജയരാജന്‍ ബോധിപ്പിച്ചിരുന്നു. ശുംഭന്‍ എന്ന പ്രയോഗത്തിന് പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് ഭാഷാവിദഗ്ധരെ ഹാജരാക്കി ജയരാജന്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇതൊന്നും പരിഗണിച്ചില്ല.
കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുന്ന മൂന്നാമത്തെ സി.പി.എം നേതാവാണ് എം.വി ജയരാജന്‍. ഇ.എം.എസ് നമ്പൂതിരിപ്പാടിനെതിരായ കേസില്‍ ഒടുവില്‍ സുപ്രീംകോടതിയില്‍ ഒരു രൂപ പിഴയൊടുക്കി നടപടി അവസാനിച്ചു. പാലോളി മുഹമ്മദ് കുട്ടിക്കെതിരായ കേസില്‍ അദ്ദേഹം നിരുപാധികം മാപ്പ് അപേക്ഷ നല്‍കിയാണ് ശിക്ഷാ നടപടിയില്‍ നിന്നും ഒഴിവായത്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment