Sunday, 6 November 2011

[www.keralites.net] അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ഡാറ്റാബാങ്ക് വരുന്നു

 



തിരുവനന്തപുരം: അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ഡറ്റാ ബാങ്ക് തയാറാക്കുന്നു. ഗതാഗതവകുപ്പാണ് അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നത്. ഭാവിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ ഗതാഗതവകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇവ പ്രസിദ്ധീകരിച്ചേക്കും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റില്‍ ആരംഭിച്ചു. നിലവില്‍ ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കിയാല്‍ ഉടമയുടെ പേരും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇതിന് പുറമെ വാഹനം അപകടത്തില്‍പ്പെട്ടതാണോ എന്നുകൂടി തിരിച്ചറിയാന്‍ കഴിയുംവിധമാണ് പുതിയ ക്രമീകരണം.

വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാക്കുന്ന ആക്‌സിഡന്റ് റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാറുണ്ട്. അപകടം മരണത്തിന് ഇടയാക്കിയിട്ടില്ലെങ്കില്‍ അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ഒന്നിലധികം പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ടെങ്കില്‍ ജോയിന്റ് ആര്‍.ടി.ഒയും വാഹനം പരിശോധിക്കും. അപകടത്തിലേക്ക് വഴിതെളിച്ച സാങ്കേതിക, മാനുഷിക കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുക. അതത് പോലീസ് സ്‌റ്റേഷനുകള്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. പോലീസ് മുഖേന റിപ്പോര്‍ട്ട് കോടതിയിലും എത്തും. ഇതിന്റെ ഒരു പകര്‍പ്പ് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സൂക്ഷിക്കാറുണ്ട്. ഇങ്ങനെ സൂക്ഷിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒരു കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറ്റാനാണ് നീക്കം. ഇതിന് ആവശ്യമായ രീതിയില്‍ വാഹനവകുപ്പിന്റെ വെബ് സൈറ്റിലും ക്രമീകരണങ്ങള്‍ വരുത്തും.



സ്ഥിരമായി അപകടങ്ങളുണ്ടാക്കുന്ന വാഹനങ്ങള്‍ കണ്ടെത്താനും പുതിയ സംവിധാനം സഹായകരമാകും. മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകളും ടിപ്പര്‍ ലോറികളും വരുത്തിവയ്ക്കുന്ന അപകടങ്ങളും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. വാഹനാപകടങ്ങളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തട്ടിപ്പിന് തടയിടാനും കഴിയും. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വേണ്ടി മറ്റു അത്യാഹിതങ്ങള്‍പോലും വാഹനാപകടങ്ങളാക്കി കേസെടുക്കാറുണ്ട്. ഇത്തരം കേസുകളും വാഹനങ്ങളുടെ വിവരങ്ങളില്‍ ഉള്‍പെടും. അപകടത്തില്‍പ്പെട്ട വിവരം രഹസ്യമാക്കിവെച്ചാണ് മിക്കവരും വാഹനങ്ങള്‍ വില്‍ക്കുന്നത്. എന്നാല്‍ അപകടവിവരങ്ങള്‍ വാഹനം വാങ്ങാനെത്തുന്നവര്‍ക്കും അറിയാന്‍ കഴിയുമെന്നതിനാല്‍ വ്യാജ അപകടങ്ങളുണ്ടാക്കി പണം തട്ടുന്നതില്‍ നിന്നും വാഹനഉടമകള്‍ പിന്‍വാങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

പോലീസിന്റെ സഹകരണത്തോടെ അപകടകാരികളായ െ്രെഡവര്‍മാരെ കണ്ടെത്താനും നീക്കമുണ്ട്. അലക്ഷ്യമായ െ്രെഡവിങ്ങിന് പോലീസ് പിടികൂടന്നവരുടെ വിശദാംശങ്ങള്‍ വാഹനവകുപ്പിന്റെ ഡേറ്റാസെന്ററിലും എത്തും. ഇതിനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പെടെയുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും. സ്‌റ്റേറ്റ് െ്രെകം റിക്കോര്‍ഡ് ബ്യൂറോയുടെ സഹകരണത്തോടെയാകും ഇതു നടപ്പാക്കുക. 
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment