മാധ്യമപ്രവര്‍ത്തകരാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍. അവര്‍ക്കേ അത് ചെയ്യാന്‍ കഴിയൂ എന്നില്ല. എല്ലാം കാണാനും അറിയിക്കാനും മാത്രം മാധ്യമപ്രവര്‍ത്തകര്‍ ഒരിടത്തുമുണ്ടാകില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരനും മാധ്യമപ്രവര്‍ത്തകനാകാന്‍ തീര്‍ച്ചയായും അവസരമുണ്ട്.
എന്തെല്ലാം വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍ പെടാതെ പോകുന്നു. നിങ്ങളുടെ കണ്ണില്‍പെട്ടാലും വെറുതെ നോക്കിനില്‍ക്കേണ്ടിവരുന്നു. ഇവിടെയൊരു റിപ്പോര്‍ട്ടര്‍/ ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയ സന്ദര്‍ഭങ്ങളും അനവധി.
കാലം മാറിയിരിക്കുന്നു. മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ ക്യാമറകളും മിക്കയാളുകളുടെയും കൈയിലുണ്ട്. എന്തുസംഭവം നടന്നാലും ക്യാമറകള്‍ ചുറ്റും ഉയരുകയായി.
നിങ്ങള്‍ വാര്‍ത്തകള്‍ അയയ്ക്കാന്‍ തയ്യാറെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി ഓണ്‍ലൈന്‍ തയ്യാര്‍.
ഒന്നോര്‍ക്കുക. പ്രസംഗങ്ങളും പ്രസ്താവനകളും എഴുതാന്‍ പത്രങ്ങളുടെ ലേഖകര്‍ ധാരാളമുണ്ട്. രാഷ്ട്രീയ അവലോകനങ്ങള്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍, അഴിമതിക്കഥകള്‍ തുടങ്ങിയവയും അവര്‍ക്ക് വിട്ടേക്കുക. പിന്നെയുമെന്തെല്ലാം ബാക്കി കിടക്കുന്നു...
കൗതുകവും പുതുമയും ഉള്ള ഒരുപാട് ഒരുപാട് വാര്‍ത്തകള്‍ നമുക്ക് ചുറ്റുമുണ്ട്. അവയുടെ ചിത്രങ്ങള്‍, വീഡിയോകള്‍... രണ്ടിനും നിങ്ങളുടെ കൈയിലുള്ള മൊബൈല്‍ ഫോണ്‍ മതിയാകും.
വിവരാവകാശ നിയമപ്രകാരം സര്‍ക്കാറില്‍ നിന്ന് രേഖകള്‍ വാങ്ങുന്നവര്‍ക്കറിയാം പലതും വലിയ വാര്‍ത്തകളാണ് എന്ന്. ഇങ്ങോട്ടയക്കുക- അവയെല്ലാം പുര്‍ണരൂപത്തില്‍ മാതൃഭൂമി ഓണ്‍ലൈന്‍ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് പംക്തിയില്‍ പ്രസിദ്ധപ്പെടുത്തും.
ഒരു പാട് ജനകീയ പ്രശ്‌നങ്ങള്‍ അധികൃതരുടെയും ജനങ്ങളുടെ തന്നെയും ശ്രദ്ധയില്‍ പെടുത്തേണ്ടതായിട്ടുണ്ടാവും. കേരളത്തിലെങ്ങും ഇവ ശ്രദ്ധിക്കുന്ന പൊതുപ്രവര്‍ത്തകരുണ്ട്. പരിഹാരം ഉണ്ടാകേണ്ട എന്തെല്ലാം പ്രശ്‌നങ്ങള്‍... ജനങ്ങളുടെയും അധികൃതരുടെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ട വികസന പ്രശ്‌നങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍... സര്‍ക്കാര്‍- സര്‍ക്കാറേതര സന്നദ്ധസംഘടനകളുടെ പഠനങ്ങള്‍,ഗവേഷണങ്ങള്‍ എന്നിവയും പലപ്പോഴും അച്ചടി - ദൃശ്യമാധ്യമങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാതെ പോകുന്നുണ്ട്. അവയും പ്രസിദ്ധീകരിക്കാം.
ലോക്കല്‍ ന്യൂസ് പുതിയ കാലത്ത് ഹൈപര്‍ ലോക്കല്‍ ന്യൂസിലേക്ക് വഴിതുറക്കുകയാണ്. ഏറ്റവും ചെറിയ ഘടകങ്ങളിലേക്ക് വാര്‍ത്തയുടെ വലകള്‍ ചെന്നുപതിയുകയാണ്. കുടുംബസംഗമങ്ങളും ആഘോഷങ്ങളും ക്ലാസ് മുറികളിലെ കൂട്ടായ്മകളുമെല്ലാം വാര്‍ത്തകളാണ്.
ഇത്തരം നല്ല വാര്‍ത്തകള്‍ മാതൃഭൂമി ഓണ്‍ലൈനിനൊപ്പം പത്രത്തിലും പ്രസിദ്ധീകരിക്കപ്പെടും.
ആര്‍ക്കും ശ്രമിക്കാം. ഒരു വ്യവസ്ഥയേ ഉള്ളൂ. അയക്കുന്ന ഓരോ വരിയും സത്യമാകണം. അയക്കുന്നവര്‍ പേരും വിലാസവും ഫോണ്‍ നമ്പറുകളും ചേര്‍ക്കുക
വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും അയയ്‌ക്കേണ്ട വിലാസം
mbi4cj@gmail.com
No comments:
Post a Comment