അറുപതുകളുടെ അവസാനം : കൃഷിരംഗത്തു യന്ത്രവൽക്കരണത്തിന്റെ തുടക്കം കുറിച്ചു ട്രാക്ടറുകൾ ഇറങ്ങിയപ്പോൾ സി.പി.എം അതിനെ എതിർത്തു പ്രക്ഷോപരംഗത്തു വന്നു. ട്രാക്ടറുകൾ പാടത്തിറക്കാൻ അനുവദിക്കില്ലെന്ന് ശപഥവും ചെയ്തു. കയർ രംഗത്തെ യന്ത്രവൽകരണത്തെ സി.പി.എം എതിർത്തു. ഫലമോ..ഒട്ടേറെ കയർ ഫാക്ടറികൾ കേരളം വിട്ടുപോയി. 1967 ൽ ഇ.എം.എസ് മന്ത്രിസഭയിൽ അംഗമായിരിക്കേ വ്യവസായം കൊണ്ടുവരാൻ ജപ്പാനിൽ പോയ ടി.വി തോമസിനെ 'ജപ്പാൻ ബൂർഷ്വാ ഏജന്റ്' എന്നാരോപിച്ചു സി.പി.എം ഒറ്റപ്പെടുത്തി അപമാനിച്ചു. എന്നിട്ടോ..? 1990 ൽ കേരളത്തിൽ വ്യാവസായനിക്ഷേപം തേടി സി.പി,എമ്മിന്റെ മുഖ്യമന്ത്രി ഇ.കെ നായനാരും മന്ത്രിസഭാംഗങ്ങളും അമേരിക്കൻ പര്യടനം നടത്തി. 96 - 97 ൽ ഇതേ പേരിൽ കൂടുതൽ കൂടുതൽ സന്ദർശനങ്ങൾ വീണ്ടും നടത്തി. 1986 :
യു.ഡി.എഫ് സർക്കാർ ആവിഷ്കരിച്ച പ്രീഡിഗ്രി ബോർഡിനെതിരെ സി.പി.എമ്മും ഇടതു സംഘടനകളും അവരുടെ വിദ്യാർത്ഥി വിഭാവങ്ങളും അതിരൂക്ഷ സമരത്തിൽ. ക്രമസമാധാനം തകർന്നു. മന്ത്രിമാരെ വഴിയിൽ തടഞ്ഞു. ആ പ്രക്ഷോപം ഒരു യുവാവിന്റെ ജീവൻ വരെ അപഹരിച്ചു.
എന്നിട്ടോ...? 1990 ൽ 31 സ്കൂളുകളിൽ ഇടതുസർക്കാർ പ്ലസ്ടു അനുവദിച്ചു.1985 - 90 :
കംപ്യൂട്ടർ വൽക്കരണത്തിനെതിരെ സി.പി.എമ്മും, എസ്.എഫ്.ഐയും സമരരംഗത്ത്. ചെറുപ്പക്കരുടെ തൊഴിൽ സാധ്യതകൾ തട്ടിയെടുക്കുന്ന രാജ്യാന്തര ഭീകരനായാണു കംപ്യൂട്ടറിനെ അവർ ചിത്രീകരിച്ചത്. "ബന്ധപ്പെട്ട ജീവനക്കാർക്കും തൊഴിലാളികൾക്കും മാത്രം എതിരായുള്ളതല്ല കംപ്യൂട്ടറിന്റെ കടന്നാക്രമണം ഇത് നമ്മുടെ ദേശീയ സമ്പത് വ്യവസ്ഥക്കും നമ്മുടെ മുഴുവൻ ജനതക്കും എതിരാണ് " ബി.ടി രണദിവെ. (സി.ഐ.ടി.യു സന്ദേശം, 1985 സെപ്റ്റംബർ)
സി.പി.എം അനുകൂല സംഘടനായ എൻ.എഫ്.പി.ടി.ഇ 1990 ൽ ഇറക്കിയ നോട്ടീസിൽ നിന്ന്:-"കംപ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതുമൂലമുള്ള
ഉപദ്രവങ്ങൾ നിരവധി...റേഡിയേഷനും കാന്തിക മണ്ഡലവും മൂലം വർദ്ധിച്ച ഗർഭഛിദ്ര സാധ്യത, പിറക്കുന്ന കുഞ്ഞിന് അംഗവൈകല്യ സാധ്യത, തലവേദന, സന്ധിവേദന......."തൊണ്ണൂറുകളിൽ :
കുട്ടനാട്ടിൽ ഇറങ്ങിയ മെതിയെന്ത്രം ഉപയോഗിക്കുന്നതിനു സി.പി.എമ്മിന്റെ വിലക്ക്. എന്നാൽ ഇപ്പോളോ...മെതിയെന്ത്രമില്ലാതെ കൊയ്യില്ലെന്നു സി.പി.എം തൊഴിലാളികൾ
നെടുമ്പാശേരിയിൽ രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമ്മാണം തുടങ്ങിയപ്പോൾ സി.പി.എമ്മിന്റെ കടുത്ത എതിർപ്പ്. "എന്റെ ശവത്തിനു മേലെ കൂടിയേ വിമാനം പറക്കൂ" എന്ന് ഒരു കുട്ടി സഖാവിന്റെ ഭീഷണിപ്പെടുത്തൽ...
എന്നിട്ടെന്തായി...1999ൽ വിമാനത്താവളത്തിന്റെ പണി പൂർത്തിയായപ്പോൾ അത് തങ്ങളുടെ ഭരണനേട്ടമായി ഏറ്റെടുത്ത് സി.പി.എം മുൻ നിരയിൽ... വീരവാദം മുഴക്കിയ നമ്മുടെ ആ പഴയാ കുട്ടി സഖാവ് പിന്നീട് എയർപോർട്ട് കമ്പനിയുടെ ഡയറക്ടറുമായിതുടരുന്ന എതിർപ്പുകൾ......
"വിഴിഞ്ഞം തുറമുഖവികസനം അമേരിക്കക്കു താവളമൊരുക്കാൻ" വി.എസ് അച്യുതാനന്ദൻ
"ഇടതുമുന്നണി അധികാരത്തിൽ വന്നാൽ സ്മാർട്ട്സിറ്റി കരാറിനു പിന്നിൽ പ്രവർത്തിച്ചവരെ പൂജപ്പുര, വിയ്യൂർ, കണ്ണൂർ ജയിലുകളിലാക്കും" വി.എസ് അച്യുതാനന്ദൻ...
പഴയതുപോലെ..... വീണ്ടും ഈ വികസന വിരോധികൾ ഇതൊക്കെ തിരുത്തിയേക്കാം...പക്ഷേ നാടിനു നഷ്ടം സംഭവിച്ചതിനു ശേഷം മാത്രം....
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment