സ്വകാര്യ എന്‍ജി. കോളേജുകള്‍ നിലവാരത്തകര്‍ച്ചയില്‍
വന്‍തുക കോഴ വാങ്ങി പ്രവേശനം നടത്തുന്ന സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ വിദ്യാഭ്യാസ നിലവാരം ഏറെ ദയനീയം.
ഭൂരിഭാഗം സ്വാശ്രയ കോളേജുകളുടെയും വിജയശതമാനം ശരാശരിയിലും താഴെ. സംസ്ഥാനത്തെ സ്വകാര്യ എന്‍ജിനിയറിങ് കോളേജുകളിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ വിജയം ശരാശരി 20 മുതല്‍ 50 ശതമാനംവരെയാണ്. സര്‍ക്കാര്‍ കോളേജുകളില്‍ 80-90 ശതമാനമാണ്. യോഗ്യതയില്ലാത്ത അധ്യാപകരാണ് ഇതിനു പ്രധാനകാരണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച രാമചന്ദ്രന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
ഓരോവര്‍ഷവും ലാഭം കുത്തനെ ഉയരുമ്പോഴും കോളേജ് മാനേജ്മെന്റുകള്‍ മികച്ച സേവനവേതനവ്യവസ്ഥകളില്‍ അധ്യാപകരെയും മറ്റു ജീവനക്കാരെയും നിയമിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപകര്‍ക്ക് 40,000 മുതല്‍ ഒരു ലക്ഷം രൂപവരെ ശമ്പളം ലഭിക്കുമ്പാള്‍ സ്വകാര്യ കോളേജുകളില്‍ ഇത് 12,000 മുതല്‍ 25,000 വരെയാണ്. അധ്യാപകര്‍ക്ക് എംടെക് വേണമെന്ന് ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍(എഐസിടിഇ) വ്യവസ്ഥയുണ്ടെങ്കിലും ഭൂരിപക്ഷം കോളേജുകളും പാലിക്കാറില്ല. ബിടെക്കുകാരാണ് മിക്കയിടത്തും പഠിപ്പിക്കുന്നത്. പരമാവധി 2-3 വര്‍ഷം മാത്രം പരിചയമുള്ളവരാണ് ഇതിലധികവും. എംടെക്കുകാരെ കിട്ടാനില്ലെന്നാണ് മാനേജ്മെന്റകളുടെ ന്യായീകരണം.
Meanwhile, എംടെക്കും പിഎച്ച്ഡിയുമുള്ളവര്‍ കേരളത്തിനു പുറത്തുള്ള സ്വാശ്രയ കോളേജുകളില്‍ ജോലി ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളുമാണ് അവരെ അങ്ങോട്ട് ആകര്‍ഷിക്കുന്നത്. സ്വാശ്രയ കോളേജുകളിലെ ഈ അവസ്ഥ വിദ്യാഭ്യാസനിലവാരത്തെ ഗുരുതമായി ബാധിക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
സര്‍ക്കാരുമായി ധാരണയുള്ള കോളേജുകളില്‍പോലും 50 ശതമാനം മാനേജ്മെന്റ് സീറ്റുകളില്‍ 75,000 മുതല്‍ ഒന്നേകാല്‍ ലക്ഷം വരെയാണ് വാര്‍ഷികഫീസ്. എന്‍ആര്‍ഐ ക്വാട്ടയില്‍ 1,75,000 മുതല്‍ രണ്ടുലക്ഷംവരെയും. കൂടാതെ, തലവരിയായും ഡിപ്പോസിറ്റായും ലക്ഷങ്ങള്‍ വാങ്ങുന്നു. ആവശ്യക്കാരേറെയുള്ള ബ്രാഞ്ചുകള്‍ക്ക് അഞ്ചുലക്ഷംവരെയാണ് കോഴ.
ആറു ബ്രാഞ്ചുള്ള കോളേജില്‍ 420 കുട്ടികളുണ്ടാവും. ഇവിടെ 132 അധ്യാപകര്‍ വേണമെങ്കിലും പലയിടത്തും അത്രയില്ല. ഒരു കോളേജിന് ഫീസ് ഇനത്തില്‍ പ്രതിവര്‍ഷം 10-15 കോടിയോളം രൂപ കിട്ടുന്നു. പരമാവധി അഞ്ചുകോടിയാണ് വാര്‍ഷികച്ചെലവ്. എന്നാല്‍ , നിലനില്‍പ്പ് അപകടത്തിലാണെന്നു പറഞ്ഞാണ് മാനേജ്മെന്റുകള്‍ ഫീസ് ഉയര്‍ത്തണമെന്ന് വാദിക്കുന്നത്.
സംസ്ഥാനത്ത് 107 സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളുണ്ട്. എംടെക് ബിരുദമുള്ളവരെ അധ്യാപകരായി കിട്ടാനില്ലെന്ന് കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനിയറിങ് കോളേജ് അസോസിയേഷന് ചെയര്മാന് ജിപിസി നായര്‍ പറയുന്നു.
പരിചയസമ്പന്നരായ അധ്യാപകരില്ലാതെ സ്വകാര്യ സ്വാശ്രയ കോളേജുകളുടെ നിലവാരം മെച്ചപ്പെടില്ലെന്ന് തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗം മുന്‍ മേധാവി പ്രൊഫ. ടി എം സുദര്ശനന് പറഞ്ഞു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment