വിവാദ പദപ്രയോഗങ്ങളുടെ പേരില്‍ ഒരു വിരല്‍ തങ്ങള്‍ക്കു നേരെ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകള്‍ സ്വന്തംമുഖത്തിനു നേര്‍ക്കാണു തിരിഞ്ഞിരിക്കുന്നതെന്നു പ്രതിപക്ഷം ഒാര്‍മിക്കണമെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ആദരണീയരായ എത്രയോ പേര്‍ക്കെതിരെ എന്തെല്ലാം പദപ്രയോഗങ്ങള്‍ നടത്തി നിങ്ങള്‍? ഒന്നുപോലും പിന്‍വലിച്ചോ? ഖേദം പ്രകടിപ്പിച്ചോ: മുഖ്യമന്ത്രി രോഷംകൊണ്ടു.
രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമിനെ 'വാണം വിടുന്നയാള്‍ എന്ന് ആക്ഷേപിച്ചത് ആരാണെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. സ്വന്തം മന്ത്രിസഭയിലെ ഒരംഗത്തെ അപമാനിച്ചത് ആരാണ്? പൊതുപ്രവര്‍ത്തകര്‍ക്കു വീഴ്ചകള്‍ സംഭവിക്കാം. അതു ചൂണ്ടിക്കാണിക്കുമ്പോള്‍ തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുകയാണു വേണ്ടത്. അതിലപ്പുറം എന്തു ചെയ്യാനാണു കഴിയുക?തുടര്‍ച്ചയായി മാപ്പുപറയുന്ന മുഖ്യമന്ത്രി എന്നാണു തന്നെ പ്രതിപക്ഷ ഉപനേതാവ് പരിഹസിച്ചത്. അതില്‍ തനിക്ക് ഒരു അപമാനവുമില്ല. തെറ്റു പറ്റിയാല്‍ അതു സമ്മതിക്കുകയും പിന്‍വലിക്കുകയും ചെയ്യും. അതു പ്രതിപക്ഷത്തോടു കാട്ടുന്ന ഔദാര്യമോ, അല്ലെങ്കില്‍ അവരെ പേടിച്ചുള്ള നടപടിയോ അല്ല. കേരളത്തിലെ ജനങ്ങളോടാണു തങ്ങള്‍ വീഴ്ചകള്‍ സമ്മതിക്കുന്നത്.
പൊതുപ്രവര്‍ത്തകര്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചു വ്യക്തമായ സങ്കല്‍പ്പമുള്ളവരാണ് ഇവിടത്തെ ജനങ്ങള്‍. അതിനു വിഘാതമായി പ്രവര്‍ത്തിച്ചാല്‍ ക്ഷമ ചോദിക്കും. പ്രതിപക്ഷത്തിന്റെ നിഘണ്ടുവില്‍ മാപ്പും ഖേദവും പ്രതിഷേധവും ഒന്നുമില്ല എന്ന് അറിയാം. ഇവിടെ വലിയ പ്രതിഷേധം സൃഷ്ടിക്കുമ്പോള്‍, ഒരു വീഴ്ചയും ഉണ്ടാകാത്തവരാണോ നിങ്ങള്‍ എന്നു സ്വയം പരിശോധിക്കണം: ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. --- On Thu, 3/11/11, Jinto P Cherian <jinto512170@yahoo.com> wrote:
|
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment