Tuesday, 8 November 2011

[www.keralites.net] മല്ലന്റെ ഭാര്യ ആരെ ഇഷ്ടപ്പെടും?

 

ടി. എന്‍. ശേഷന്‍ എന്ന ഒരു വിപ്ലവകാരി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആകുന്നതുവരെ, അങ്ങനെ ഒരു സ്ഥാപനത്തെ കുറിച്ചോ, അതിന്റെ വലുപ്പത്തെയും വിലയേയും കുറിച്ചോ അധികം ആര്‍ക്കും അറിയാമായിരുന്നില്ല. ടി.എന്‍. ശേഷനെ കുറിച്ചും സാധാരണ ജനത്തിന് അറിയില്ലായിരുന്നു.

വിപ്ലവകാരി ശേഷന്‍, ഇലക്ഷന്‍ കമ്മീഷന് വിലയും നിലയും ഉണ്ടാക്കി കൊടുത്തു. പുതിയ നിയമങ്ങള്‍ ഒന്നും ഉണ്ടാക്കാതെ തന്നെ, ഉള്ള നിയമത്തിന്റെ കരുത്ത് കച്ചട രാക്ഷ്ട്രീയക്കാര്‍ക്ക് അദീതമായി നിര്‍വചിക്കാനും പ്രാവര്തികമാക്കുവാനും ഉള്ള ധൈര്യം അല്ലെങ്കില്‍ കരുത്ത് ആ പാലക്കാട് കാരന്‍ പ്രയോഗിച്ചു. ശേഷന് ശേഷം വന്നിട്ടുള്ളവരും ശേഷന്റെ പാത പിന്തുടരുന്നു എങ്കിലും അവര്‍ക്കൊന്നും ചെയ്യാന്‍ അധികം ഒന്നും ബാക്കി വയ്ക്കാതെയാണ് ശേഷന്‍ കമ്മിഷന്റെ പടിയിറങ്ങിയത്.

ഇലക്ഷന്‍ കമ്മീഷന്‍ എന്നപോലെ തന്നെ സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കേണ്ട അനേക സ്ഥാപനങ്ങള്‍ നമ്മുടെ ഈ മഹാരാജ്യത്തുണ്ട്. എന്നാല്‍ ശേഷന്മാരുടെ എണ്ണം വളരെ കുറവ്. അതുമാത്രമല്ല, അനേകായിരം നിയമങ്ങള്‍ ഉള്ള നമ്മുടെ മഹാ രാജ്യത്ത് ഉത്തരവാദപ്പെട്ടവരുടെ പ്രധാന താല്പര്യം ഓരോ നിയമത്തിന്റെയും പഴുതുകളും ഓട്ടകളും കണ്ടുപിടിച്ചു അവയെ വ്യാഖ്യാനിക്കുക എന്നതാണ്. നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയോ, അതിന്റെ പ്രാധാന്യമോ ഒന്നും അതേ താല്‍പര്യത്തില്‍ അവര്‍ വ്യാഖ്യാനിക്കുകയില്ല. നിയമം അനുസരിക്കുന്നവരില്‍ നിന്നും ഇവര്‍ക്ക് ഒരു നേട്ടവും ഇല്ല എന്നതാണ് ഇത്തരം ഒരു നിരുത്തരവാദപരമായ പെരുമാറ്റത്തിന് കാരണം.

ഈയടുത്ത കാലത്തായി ബഹുമാനപ്പെട്ട കോടതി ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന് ആശ്വാസം തരുന്നതും, സര്‍ക്കാര്‍ മുന്‍കയ്യെടുത്തു ചെയ്യേണ്ടിയിരുന്നതും (നട്ടെല്ല് പോയിട്ട് ഏതെന്കിലും ഒരെല്ല് ഉള്ള സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ ആരും പറയാതെ തന്നെ ഇതൊക്കെ ചെയ്യുമായിരുന്നു. നാക്കിലും ......ലും മാത്രമല്ല, ശരീരത്തില്‍ ഒരിടത്തും ഒരെല്ലുപോലും ഇല്ലാത്ത വെറും മാംസപിണ്ഡമാണല്ലോ ഇവിടുത്തെ സര്‍ക്കാരുകള്‍), കുറ്റക്കാര്‍ക്ക് അനര്‍ഹമായ ദയ നല്‍കാതെയും ചില നിരീക്ഷണങ്ങളും, നിയമ വ്യാഖ്യാനങ്ങളും, ഉത്തരവുകളും പുറപ്പെടുവിക്കുന്നു.

എല്ലാവര്ക്കും പൊതുവായി സ്വയം നിയന്ത്രണവും പെരുമാറ്റ ചട്ടവും ഉണ്ടാകണം എന്നും, അതില്ലാത്ത പക്ഷം ബോധപൂര്‍വമായും നിര്‍ബന്ധമായും അത്തരം നിയന്ത്രണങ്ങള്‍ പോതുജനത്തോടുള്ള കനിവിന്റെയും ഉത്തരവാദിത്തതിന്റെയം ബലത്തില്‍ കോടതി പോലുള്ള സ്ഥാപങ്ങള്‍ക്ക് ഏര്‍പ്പെടുത്തേണ്ടി വരും എന്ന ഓര്‍മ്മിപ്പിക്കലുകള്‍ ആണ് കോടതി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലില്ലാത്ത മാംസപിണ്ഡത്തില്‍ അല്പം ചര്‍മ്മം ഉണ്ടെങ്കില്‍ (നാണിച്ചു തോലിയുരിയാന്‍ കുറഞ്ഞപക്ഷം തോലിയെന്കിലും വേണം), ആ ചര്‍മ്മത്തിന് സ്പര്‍ശന ശേഷി ഉണ്ടെങ്കില്‍, സര്‍ക്കാര്‍ അവസരോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ പ്രവര്‍ത്തിച്ചാല്‍, കാലാന്തരത്തില്‍ ഏതാനും ചില എല്ലുകള്‍ മുളച്ചു വന്നുകൂട എന്നില്ല.

മല്ലന്റെ ഭാര്യയെ എന്ത് എങ്ങനെ ചെയ്താല്‍ സന്തോഷിപ്പിക്കാം എന്ന് മാതേവന്‍ പറഞ്ഞു മാത്രമല്ല അതൊക്കെ ചെയ്തും മല്ലനെ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുമ്പോള്‍ മല്ലന്റെ ഭാര്യ ആരെ ഇഷ്ടപ്പെടും? കോടതിയെ ഞാന്‍ ഇഷ്ടപ്പെടുന്നു.

--


ഗുരുദാസ്‌ സുധാകരന്‍ Gurudas Sudhakaran
Mob: +91-9447 55 40 55
തിരുവനന്തപുരം Thiruvananthapuram
കേരളം Keralam

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment