റിലയന്‍സുമായുള്ള ഊര്‍ജക്കരാര്‍: 1.20 ലക്ഷം കോടി നഷ്ടമെന്ന് സി.എ.ജി.
ഊര്‍ജ പദ്ധതികള്‍ വികസിപ്പിക്കുന്നവര്‍ കൂടുതലായി ഖനനം ചെയ്യുന്ന കല്‍ക്കരി മറ്റ് പദ്ധതികള്‍ക്ക് നല്‍കുന്നത് നല്ലതുതന്നെ. എന്നാല്‍ റിലയന്‍സിന്റെ കാര്യത്തില്‍ ഇത് നേരത്തേയുള്ള കരാറിന് വിരുദ്ധവും അവിഹിത ലാഭമുണ്ടാക്കാന്‍ സഹായിക്കുന്ന തരത്തിലുമായിപ്പോയി
ന്യൂഡല്‍ഹി: 2 ജി. വിവാദത്തിനു പിന്നാലെ കേന്ദ്രസര്‍ക്കാറിനെതിരെ മറ്റൊരു വന്‍ അഴിമതി ആരോപണവുമായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) രംഗത്തെത്തി. ഊര്‍ജ മേഖലയെക്കുറിച്ച് തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിലാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. മധ്യപ്രദേശിലും ജാര്‍ഖണ്ഡിലുമുള്ള വന്‍കിട ഊര്‍ജ പദ്ധതികള്‍ റിലയന്‍സ് പവര്‍ ലിമിറ്റഡിന് നല്‍കിയതിലുള്ള ക്രമക്കേട് ചൂണ്ടിക്കാണിച്ച് 1.20 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സി.എ.ജി. കണക്കാക്കുന്നത്. പദ്ധതിക്ക് ആവശ്യമായതിനേക്കാള്‍ കല്‍ക്കരി ഖനനം ചെയ്യാനും അത് മറ്റ് പദ്ധതികള്‍ക്കായി നല്‍കാനും അനുമതി നല്‍കിയത് രാജ്യത്തിന് നഷ്ടവും കമ്പനിക്ക് കനത്ത ലാഭവും ഉണ്ടാക്കുന്നു എന്നതാണ് സി.എ.ജി.യുടെ വാദം.
റിലയന്‍സ് പവറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ 25 വര്‍ഷത്തേക്കുള്ള കരാര്‍ വിലയിരുത്തിയാണ് നഷ്ടം കണക്കാക്കിയത്. ഊര്‍ജ മന്ത്രാലയത്തോട് ഇതുസംബന്ധിച്ച് സി.എ.ജി. വിശദീകരണം തേടിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ മറുപടികൂടി കണക്കിലെടുത്തായിരിക്കും അന്തിമ റിപ്പോര്‍ട്ട്. സി.എ.ജി.യുടെ കരട് റിപ്പോര്‍ട്ട് സംബന്ധിച്ച പരാമര്‍ശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ മറുപടി നല്‍കുമെന്നും കേന്ദ്ര ഊര്‍ജ സെക്രട്ടറി പി. ഉമാശങ്കര്‍ അറിയിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ സാസനിലും ജാര്‍ഖണ്ഡിലെ തിലയ്യയിലുമുള്ള ഊര്‍ജപദ്ധതികള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ കല്‍ക്കരി നയത്തില്‍ മാറ്റം വരുത്തിയതാണ് റിലയന്‍സിന് വന്‍ നേട്ടം കൊയ്യാന്‍ സഹായകമായതെന്നാണ് സി.എ.ജി.യുടെ റിപ്പോര്‍ട്ട്. ഇതുവഴി അധികമായി ലഭിക്കുന്ന കല്‍ക്കരി മറ്റ് ഊര്‍ജ പദ്ധതികളിലേക്ക് വഴിമാറ്റാന്‍ റിലയന്‍സിനെ സഹായിച്ചു. ഇതുകൊണ്ടുതന്നെ സാസനിലെ പദ്ധതിയില്‍ നിന്ന് അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 42,009 കോടി രൂപയുടെ അധികവരുമാനമാണ് റിലയന്‍സിനുണ്ടാവുക. തിലയ്യ പദ്ധതിയില്‍ നിന്നാകട്ടെ 78,078 കോടി രൂപയുടെ അധികലാഭവും ഇക്കാലയളവില്‍ ലഭിക്കും.
വന്‍കിട ഊര്‍ജ പദ്ധതികള്‍ (4000 മെഗാവാട്ടിനപ്പുറം ശേഷിയുള്ളവ) ആരംഭിക്കുന്നതിനായി കല്‍ക്കരി ഖനികള്‍ സ്വകാര്യകമ്പനികള്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ ഖനികളില്‍ നിന്ന് ആവശ്യത്തിലധികം കല്‍ക്കരി ഉത്പാദിപ്പിച്ച് മറ്റ് പദ്ധതികള്‍ക്ക് നീക്കിവെക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.
എന്നാല്‍ 2008 ആഗസ്തില്‍ കേന്ദ്ര ഊര്‍ജ മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അധ്യക്ഷനായുള്ള മന്ത്രിതല സമിതി സാസന്‍ പദ്ധതിക്ക് ആവശ്യമായി വരുന്നതിനേക്കാള്‍ കല്‍ക്കരി ഉത്പാദിപ്പിക്കാനും അത് മറ്റ് പദ്ധതികള്‍ക്ക് കൈമാറാനും റിലയന്‍സിന് അനുമതി നല്‍കി. സാസന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്‍ക്കരി ഖനനത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് എന്നും അതിനാല്‍ കൂടുതല്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നും കാണിച്ച് റിലയന്‍സ് നല്‍കിയ കത്താണ് ഈ തീരുമാനമെടുക്കാനുള്ള ന്യായീകരണമായി മന്ത്രിസഭാ സമിതി ചൂണ്ടിക്കാണിച്ചത്.
ഊര്‍ജോത്പാദനം ആത്യന്തികമായി രാജ്യത്തിന് പ്രയോജനം ചെയ്യുന്നതാണ് എന്നതുകൊണ്ട് , ഊര്‍ജ പദ്ധതികള്‍ വികസിപ്പിക്കുന്നവര്‍ കൂടുതലായി ഖനനം ചെയ്യുന്ന കല്‍ക്കരി മറ്റ് പദ്ധതികള്‍ക്ക് നല്‍കുന്നത് നല്ലതുതന്നെയെന്ന് സി.എ.ജി.യുടെ കരടുറിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ റിലയന്‍സിന്റെ കാര്യത്തില്‍ ഇത് നേരത്തേയുള്ള കരാറിന് വിരുദ്ധവും അവിഹിത ലാഭമുണ്ടാക്കാന്‍ സഹായിക്കുന്ന തരത്തിലുമാണെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment