രാധാകൃഷ്‌പിള്ളയെ യൂണിഫോമില്ലാതെ കണ്ടാല്‍ തല്ലാന്‍ എം.വി ജയരാജന്റെ ആഹ്വാനം
കണ്ണൂര്‍: എസ്.എഫ്.ഐ വിദ്യാര്‍ഥി സമരത്തിനു നേരെ വെടിവച്ച കോഴിക്കോട് നോര്‍ത്ത് എ.സി കെ.രാധാകൃഷ്‌ണപിള്ളയെ പോലീസ് യൂണിഫോമില്ലാതെ കണ്ടാല്‍ തല്ലണമെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്റെ ആഹ്വാനം. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിമാരാണ് രാജ്യം ഭരിക്കുന്നത്. യുണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്‌ണപിള്ള സാധാരണ പൗരനാണ്. അയാളും നിങ്ങളും താനുമെല്ലാം സാധാരണ പൗരനാണ്. അയാളെ തെരുവിലിട്ട് തല്ലണമെന്നും ജയരാജന്‍ പറഞ്ഞു. യൂണിഫോമില്ലെങ്കില്‍ തല്ലുന്നതില്‍ ഭയം വേണ്ടെന്നും പിള്ളയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ജയരാജന്‍ പറഞ്ഞു. പിള്ളയ്ക്ക് അന്നനടയല്ല, ഒരു മര്‍ദകവീര നടയാണ്. ആ നടപ്പു തന്നെ പന്തിയല്ല.
കണ്ണൂരില്‍ രാധാകൃഷ്ണപിള്ള മോഡല്‍ നടപ്പാക്കാന്‍ തുനിഞ്ഞാല്‍ അടിച്ചൊതുക്കുമെന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കും ജയരാജന്റെ താക്കീത്. കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയെപ്പോലെയാണു കണ്ണൂര്‍ പോലീസ് മേധാവി പെരുമാറുന്നത്. ജനകീയപ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ രാജാവിന്റെ പിന്തുണയുണ്ടായാലും അടിയേല്‍ക്കുന്ന ജനത്തിന്റെ തല്ലുകിട്ടുമെന്നോര്‍ക്കണം. കാക്കിക്കുള്ളിലെ ഖദര്‍ധാരികളായി പോലീസ് ഉദ്യോഗസ്ഥര്‍ മാറരുത്. പോലീസുകാര്‍ ആക്രമിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ പേരില്‍ തിരിച്ചുതല്ലാന്‍ വിദ്യാര്‍ഥികള്‍ക്കും അവകാശമുണ്ട്.
നിയമസഭയില്‍ വനിതാ സ്റ്റാഫിനു മുന്‍പില്‍ മുണ്ടഴിച്ച മന്ത്രി കെ.പി. മോഹനനെതിരെ നടപടി വേണം. മോഹനന്‍ മുണ്ടഴിച്ചു വിശ്വരൂപം കാണിച്ചപ്പോള്‍ പി.ടി. ഉഷയുടെ വേഗത്തിലാണു വനിതകള്‍ ഓടിയത്. നിര്‍മല്‍ മാധവ് മണ്ടനും തിരുമണ്ടനുമാണെന്നും ജയരാജന്‍ ആരോപിച്ചു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment