Wednesday, 19 October 2011

[www.keralites.net] ശ്രീവിദ്യ

 

ശ്രീവിദ്യയുടെ പ്രണയം, വിവാഹം വിവാഹമോചനം

·          

വെള്ളി വിഴ, സൊല്ലത്താന്‍ നിനയ്ക്കിറേന്‍, അപൂര്‍വ്വരാഗങ്ങള്‍ എന്നിങ്ങനെ തമിഴില്‍ താരമായ് ഉയരുന്ന കാലം. അപൂര്‍വ്വ രാഗങ്ങളില്‍ രജനികാന്തിന്റെ ഭാര്യയും കമലഹാസന്റെ കാമുകിയുമായിരുന്നു ശ്രീയുടെ കഥാപാത്രം. ഈ ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ ശ്രീയ്ക്ക് കമലിനോട് പ്രണയം തോന്നിയിരുന്നു.

വീട്ടുകാര്‍ക്ക് താല്പര്യമുണ്ടയിരുന്ന ഈ ബന്ധം എന്തുകൊണ്ടോ മുന്നോട്ട് പോയി ലക്ഷ്യത്തിലെത്തിയില്ല. എ.വിന്‍സന്റിന്റെ ചെണ്ട എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകന്‍ ശ്രീയിലെ അഭിനേത്രിയെ തിരിച്ചറിയുന്നത്. പിന്നീട് മലയാളത്തില്‍ സിനിമകള്‍ വന്നുകൊണ്ടേയിരുന്നു. തീക്കനിലിന്റെ ഷൂട്ടിംഗിനിടയില്‍ സഹസംവിധയകനായ ജോര്‍ജ്ജ് തോമസിനോട് തോന്നിയ ഇഷ്ടം വളര്‍ന്ന് സ്വന്തം വീട്ടുകാരെ വെറുപ്പിച്ച് വിവാഹത്തില്‍ കലാശിച്ചു.

കുടുംബിനിയായിവീട്ടില്‍ കഴിയാനാഗ്രഹിച്ച ശ്രീയെ സാമ്പത്തിക സോത്രസ്സായി കണ്ട് അഭിനയത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു ജോര്‍ജ്ജ്. പ്രത്യേക സ്വഭാവക്കാരനായ അയാളുമൊത്തുള്ള ജീവിതം ശ്രീയ്ക്ക് വലിയ പരീക്ഷണമായി.

ശ്രീയേക്കാള്‍ കൂടുതല്‍ അവരുടെ പണത്തെ സ്‌നേഹിച്ച അയാളില്‍ നിന്നും വിവാഹമോചനം നേടി. അവരുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ അയാളുമായുള്ള നീണ്ട നിയമയുദ്ധങ്ങള്‍ക്ക് സുപ്രീം കോടതി വരെ വേദിയായി. ചെന്നൈ മടുത്ത ശ്രീ തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു

·          

കാലത്തിനിടക്ക് മലയാളത്തിന്റെ പ്രിയ നടിയായ് വളര്‍ന്ന ശ്രീ പ്രശസ്തരായ നിരവധി സംവിധായകരുടെ ചിത്രങ്ങളിലൂടെ ഏറെ ദൂരം മുന്നോട്ട് പോയി.

പ്രേം നസീര്‍
, മധു, ജയന്‍, സോമന്‍, സുകുമാരന്‍, നെടുമുടു വേണു, ഭരത് ഗോപി, തിലകന്‍, മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയവരുടേയൊക്കെ നായികയായും കേന്ദ്രകഥാപാത്രമായും നിറഞ്ഞു നില്ക്കുന്നതോടൊപ്പം ജീവിതത്തിന്റെ കയ്പുനീരും രുചിച്ചുകൊണ്ടാണ് ശ്രീ ചിരിച്ചുകൊണ്ട് ഇടപഴകിയിരുന്നത്.

ഹൃദയം ഒരു ക്ഷേത്രം
, പുതിയ വെളിച്ചം, ജീവിതം ഒരു ഗാനം, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, തീക്കടല്‍, വില്ക്കാനുണ്ട് സ്വപ്നങ്ങള്‍ , പ്രതിഞ്ജ, അദൈ്വതം, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രീ പ്രേക്ഷകന്റെ മനം കവര്‍ന്നു. മലയാളസിനിമയുടെ സുവര്‍ണ്ണ കാലമായിരുന്ന എണ്‍പതുകളുടെ ഉത്പന്നങ്ങളായ പ്രശസ്ത ചിത്രങ്ങളിലൊക്കെയും ശ്രീവിദ്യയുടെ സാന്നിദ്ധ്യം എടുത്തുപറയേണ്ടതാണ്.

രചന
, കാറ്റത്തെ കിളിക്കൂട്, ആദാമിന്റെ വാരിയെല്ല്, തിങ്കളാഴ്ച നല്ല ദിവസം, അയനം, ഇരകള്‍, എന്നെന്നും കണ്ണേട്ടന്റെ, പ്രണാമം, സ്വാതി തിരുന്നാള്‍, ഇന്നലെ, ദൈവത്തിന്റെ വികൃതികള്‍, അനിയത്തിപ്രാവ്, അഗ്‌നിസാക്ഷി തുടങ്ങിയ ചിത്രങ്ങളില്‍ പ്രശസ്ത സംവിധായകരുടെ കഥാപാത്രമാവാന്‍ ശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

എന്റെ സൂര്യപുത്രിയ്ക്ക് എന്ന സിനിമയിലെ സംഗീതജ്ഞയുടെ വേഷം സ്വന്തം ജീവിതാനുഭവത്തിന്റെ നിഴല്‍ വീണ ചിത്രമായിരുന്നു. ഇതേ കാലത്തുതന്നെ തമിഴിലെ അപൂര്‍വ്വ സഹോദരങ്ങള്‍
, ഉഴൈപ്പാളി,നമ്മവര്‍, കാതല്‍ ദേശം, കാതലുക്ക് മര്യാദൈ, കണ്ണിതിരെ തൊണ്ട്രിനാന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, എന്നീ പ്രശസ്ത ചിത്രങ്ങളിലും ശ്രീ നിറഞ്ഞു നിന്നു.

 

രണ്ടായിരത്തി അഞ്ചില്‍ പുറത്തിറങ്ങിയ ലണ്ടനായിരുന്നു അവസാന ചിത്രം. സംഗീതജ്ഞയായ അമ്മയില്‍ നിന്നുകിട്ടിയ സംഗീത വാസന ശ്രീയില്‍ തിളക്കങ്ങള്‍ തീര്‍ത്തു. അമരന്‍ എന്ന തമിഴ് ചിത്രത്തിലും അയലത്തെ സുന്ദരി, ഒരു പൈങ്കിളി കഥ, നക്ഷത്ര താരാട്ട്, തുടങ്ങിയ ചിത്രങ്ങളിലും ശ്രീ പാടിയിരുന്നു.

ഒപ്പം സൂര്യ ഫെസ്‌റിവെലുകള്‍ പോലുള്ള വലിയ സംഗീത പരിപാടികളും തന്റെ സംഗീത സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ഉറവയായിരുന്ന ശ്രീയുടെ ജീവിതത്തില്‍ വേണ്ട സമയത്ത് സ്‌നേഹവും പരിചരണവും നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല എന്നത് ദുഃഖകരമായ സത്യമാണ്.

സിനിമ നല്കിയ ഊര്‍ജ്ജമാണ് അവരെ മുന്നോട്ട് നയിച്ചത്.വലിയ ഈശ്വരഭക്തയായ ശ്രീ ജീവിതത്തിന്റെ പാതിവഴിയില്‍ തിരിച്ചറിയപ്പെട്ട അസുഖത്തെ ഭയന്നു എന്നാല്‍ തന്റെ നിര്‍വ്യാജമായ ഭക്തികൊണ്ട് അസുഖത്തെ മറികടക്കാമെന്ന അടിയുറച്ച വിശ്വാസത്തോടെ ചികിത്സപോലും കുറച്ച് അവര്‍ സായിബാബയില്‍ അഭയം തേടി.

കുഞ്ഞുനാള്‍ മുതല്‍ കൂട്ടുനടന്ന ദുരിതങ്ങള്‍ ഒടുവില്‍ അസുഖത്തിന്റെ കറുത്ത കുപ്പായമിട്ട് അവരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി. ബയോപ്‌സിയിലൂടെ മുടി കൊഴിഞ്ഞും കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടും ആശുപത്രികിടക്കയില്‍ സന്ദര്‍ശകരെ ഒഴിവാക്കി അവര്‍ പ്രാര്‍ത്ഥനാനിരതയായി.

അവരുടെ ജീവിതത്തിലെ നനുത്ത ഓര്‍മ്മകള്‍ സമ്മാനിച്ച കമലഹാസന്‍ അവസാന നാളുകളില്‍ ശ്രീയെ സന്ദര്‍ശിക്കുകയുണ്ടായി
, കമലിന്റെ ഭാര്യ ഗൗതമിയാണിതിനു മുന്‍കയ്യെടുത്തത്. പ്രശസ്ത സംവിധായകന്‍ ഭരതനുമായി നല്ല ഹൃദയബന്ധം സൂക്ഷിച്ചിരുന്നു ശ്രീവിദ്യ.

അഭിനേത്രികളില്‍ സമകാലികയായ ലക്ഷ്മി ആയിരുന്നു നല്ല കൂട്ടുകാരി. ഇപ്പോഴത്തെ സിനിമാമന്ത്രി ഗണേഷ്‌കുമാറായിരുന്നു അവരുടെ അന്ത്യനാളുകളില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെയുണ്ടായിരുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിലെ നായികക്ക് ശ്രീയുടെ ജീവിതത്തിന്റെ ചില സാമ്യതകള്‍ ഉണ്ടായിരുന്നു.

അവരോടുള്ള സ്‌നേഹവായ്പ് ചിത്രത്തില്‍ പ്രകടമാക്കുകയും ചെയ്തിരുന്നു.ഇത്രയേറെ സിനിമകളില്‍ വേഷമിട്ട അവരെ അംഗീകാരങ്ങളുടെ വലിയ ആദരവുകളും തേടിയെത്തിയില്ലായെന്നത് ജീവിതത്തിലുടനീളം വളര്‍ന്ന ദുര്‍വിധിയെ കൂടുതല്‍ അടയാളപ്പെടുത്തുന്നതായി. പ്രതിസന്ധി കളോട് മല്ലടിച്ച് തളര്‍ന്നുപോയ ഈ കലാകാരി എക്കാലവും പ്രേക്ഷക ഹൃദയങ്ങളില്‍ കെടാവിളക്കായി എരിയുമെന്ന് ഉറപ്പാണ്.

ഒക്ടോബര്‍ പത്തൊന്‍പതു കടന്നു പോകുമ്പോള്‍ വിസ്മയം തുളുമ്പുന്ന കണ്ണുകളും സ്‌നേഹവാല്‍സല്യങ്ങളുടെ ചിരിയും നമുക്ക് ചുറ്റും നിറഞ്ഞുനില്ക്കുന്നു എന്നതാണ് കാലം മായ്ക്കാത്ത സത്യം..


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment