സഭാദൃശ്യങ്ങള് പുറത്ത്; നുണക്കഥ പൊളിഞ്ഞു
തിരു: നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന സംഭവങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രണ്ട് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് വിപ്പും നടത്തിയ പ്രചാരണങ്ങള്‍ പൊളിഞ്ഞു.
ജയിംസ് മാത്യുവും ടി വി രാജേഷും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്നും അക്രമത്തിനിടയില്‍ അവരുടെ തൊപ്പി താഴെ വീണെന്നുമാണ് യുഡിഎഫ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ , അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഉന്തും തള്ളും എന്നതില്‍ കവിഞ്ഞ് ഒന്നും നടന്നതായി ദൃശ്യങ്ങളിലില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആരും ആക്രമിക്കുന്ന രംഗങ്ങളുമില്ല.
അക്രമത്തിനിരയായി തൊപ്പി തെറിച്ചെന്നു പറയുന്ന രജനീകുമാരിയുടെ തലയില്‍ ആദ്യംമുതലേ തൊപ്പിയുണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളില്‍നിന്ന് വ്യക്തം. ഇവര്‍ പുരുഷ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലാണ് നില്‍ക്കുന്നത്. സ്പീക്കറോടു സംസാരിക്കാന്‍ ശ്രമിക്കുന്ന അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലപ്രയോഗത്തിലൂടെ ചെറുക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ഇതിനിടയിലാണ് രാജേഷിനും ലതികയ്ക്കും പരിക്കേറ്റത്. ലതിക ആ സമയം സംഭവസ്ഥലത്തേ ഉണ്ടായിരുന്നില്ല എന്നാണ് യുഡിഎഫ് പ്രചരിപ്പിച്ചത്. വീഡിയോദൃശ്യങ്ങള്‍ കണ്ട ശേഷവും അവര്‍ ഇതാവര്‍ത്തിച്ചു. എന്നാല്‍ , മുന്നില്‍ത്തന്നെ ലതിക ഉണ്ടെന്ന് വീഡിയോദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.
ഇതോടെ, ഭരണപക്ഷം അംഗങ്ങള്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയെന്നു മാത്രമല്ല അംഗങ്ങള്‍ക്കു മര്‍ദനമേറ്റ സംഭവം ശരിയല്ലെന്ന് വരുത്താനും വ്യാജ കഥകള്‍ മെനഞ്ഞെന്ന് വ്യക്തമായി.
++++++++++++++++++++++++++++++++++++++++++++++++++++++++++++
നിയമസഭയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ എല്‍ഡിഎഫ് എംഎല്‍എമാര്‍ കൈയേറ്റം ചെയ്തെന്ന ആരോപണത്തിന് മറുപടി പറയാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴിഞ്ഞുമാറി. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ജെയിംസ് മാത്യുവും ടി വി രാജേഷും വനിതാജീവനക്കാരിയെ കൈയേറ്റം ചെയ്തെന്ന ആക്ഷേപമുന്നയിച്ചത്. കൈയേറ്റം സഭയിലെ വീഡിയോ ദൃശ്യങ്ങളിലുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു.
എന്നാല്‍ , തിങ്കളാഴ്ച വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വരംമാറ്റി. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ മുഖ്യമന്ത്രിയും മാണിയും കുഞ്ഞാലിക്കുട്ടിയും തയ്യാറായില്ല. അത് വേറെ വിഷയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വീഡിയോ ജനങ്ങള്‍ കാണട്ടെയെന്നുപറഞ്ഞ് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്യുന്നതായി വീഡിയോദൃശ്യങ്ങളില്‍ ഇല്ലെന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും മൗനം പാലിച്ചു. വീഡിയോയില്‍ മുഖ്യമന്ത്രി കൈയേറ്റദൃശ്യം കണ്ടോ എന്ന ചോദ്യത്തിനും പ്രതികരണമുണ്ടായില്ല.
ജെയിംസ് മാത്യുവിനെയും ടി വി രാജേഷിനെയും സസ്പെന്‍ഡ് ചെയ്തത് തിങ്കളാഴ്ചത്തെ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
വെള്ളിയാഴ്ചയുണ്ടായ സംഭവങ്ങളുടെപേരില്‍ കടുത്ത നടപടി വേണമെന്നായിരുന്നു യുഡിഎഫ് നിലപാട്. എന്നാല്‍ , തങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ റൂളിങ് നല്കുമ്പോള് അച്ചടക്കലംഘനം കാണിച്ചതിനാണ് സസ്പെന്‍ഷനെന്നും മുഖ്യമന്ത്രി പറഞ്ഞു.
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
നിയമസഭയില്‍ അംഗങ്ങള്‍ക്ക് സസ്പെന്ഷന് ഉണ്ടാകുന്നത് ഇത് പത്താംതവണ.
തിങ്കളാഴ്ചത്തെ സസ്പെന്ഷന് ഉള്‍പ്പെടെ ഇതുവരെ നടപടിക്ക് വിധേയരായത് 26 പേര് .
ടി വി രാജേഷിനും ജെയിംസ് മാത്യുവിനുംനേരെയാണ് ഏറ്റവുമൊടുവില്‍ നടപടി.
ആദ്യ സസ്പെന്ഷന് 1970 ജനുവരി 29നായിരുന്നു. സി ബി സി വാര്യര്‍ , എ വി ആര്യന് ,
സി എം ജോര്‍ജ്, ടി എം മീതിയന്‍ എന്നിവര്‍ക്കെതിരെയായിരുന്നു നടപടി.
1983 മാര്‍ച്ച് 28ന് എം വി രാഘവന് , കോടിയേരി ബാലകൃഷ്ണന് , കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍
എന്നിവരെ സസ്പെന്‍ഡ് ചെയ്തു. തൊട്ടടുത്ത ദിവസവും മൂന്നു സസ്പെന്‍ഷനുണ്ടായി.
കെ ജെ ജോര്‍ജ്, കെ മൂസക്കുട്ടി, കെ പി രാമന് എന്നിവര്‍ക്കാണ് സഭയില്‍നിന്ന് പുറത്തു പോകേണ്ടി വന്നത്.
1984 ജൂലൈ 25ന് സി ജി ജനാര്‍ദനനെയും 1987 ജൂണ്‍ 30ന് എം വി രാഘവനെയും സസ്പെന്‍ഡ് ചെയ്തു.
1988 മാര്‍ച്ച് 16ന് എം എ കുട്ടപ്പന് , സി എം സുന്ദരം എന്നിവരെയും 1991 ഒക്ടോബര്‍ ഏഴിന് ഇ പി ജയരാജന് ,
എ കണാരന് , കെ പി മമ്മുമാസ്റ്റര് , വി കേശവന് എന്നിവരെയും സസ്പെന്‍ഡ് ചെയ്തു.
എ കണാരനും എ പത്മകുമാറിനുമെതിരെ 1997 ഫെബ്രുവരി ഒമ്പതിന് നടപടിയുണ്ടായി. 2
001 ഒക്ടോബര്‍ 18നാണ് ഇതിനുമുമ്പ് ഏറ്റവുമൊടുവില്‍ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തത്.
അന്ന് എം വി ജയരാജന് , രാജു എബ്രഹാം, പി എസ് സുപാല്‍ എന്നിവര്‍ക്ക് എതിരെയായിരുന്നു നടപടി.
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
സ്പീക്കറുടെ റൂളിങ്ങിനു പിന്നാലെ മന്ത്രി കെ പി മോഹനന് ഉടുമുണ്ട് നീക്കി പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മേശപ്പുറത്ത് ചാടിക്കയറി.
എല്‍ഡിഎഫിനെ പ്രതിക്കൂട്ടിലാക്കാന്‍ ഉദ്ദേശിച്ച് സ്പീക്കറുടെ ഓഫീസ് തിങ്കളാഴ്ച മാധ്യമങ്ങള്‍ക്കു നല്കിയ വീഡിയോ ദൃശ്യങ്ങളില്‍ മന്ത്രിയുടെ അപമാനകരമായ പ്രകടനം കാണാം. എല്‍ഡിഎഫ് കുഴപ്പമുണ്ടാക്കുന്നു എന്നുവരുത്താനാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അതു പക്ഷേ തിരിഞ്ഞുകുത്തി.
മന്ത്രി മേശപ്പുറത്ത് ചാടിക്കയറി സഭയെയാകെ അപമാനിക്കുന്നത് ആസ്വദിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. അഴിമതിക്കേസുകളും പൊലീസ് ഭീകരതയും ആര് ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസവും പിള്ളയുടെ സ്കൂളിലെ അധ്യാപകനെ ക്രൂരപീഡനത്തിന് ഇരയാക്കിയതും ഭരണരംഗത്തെ പ്രതിസന്ധികളും യുഡിഎഫിനെ വല്ലാതെ കുഴയ്ക്കുന്നു.
കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവച്ച അസി. പൊലീസ് കമീഷണറെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നത് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സഭയിലും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത്.
അധികാരഭ്രാന്തിന്റെ വെല്ലുവിളി കേരളം ഏറ്റെടുത്തെന്നാണ് തിങ്കളാഴ്ച ഉച്ചമുതല്‍ സഭയിലും സംസ്ഥാനത്താകെയും അലയടിക്കുന്ന ചെറുത്തുനില്‍പ്പും രോഷവും തെളിയിക്കുന്നത്.
No comments:
Post a Comment