ന്യൂദല്‍ഹി: നഷ്ടക്കണക്കുകള്‍ നിരത്തുമ്പോഴും പൊതുമേഖലാ എണക്കമ്പനികള്‍ക്ക് കോടികളുടെ അറ്റാദായം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു(ഐ.ഒ.സി) പുറമെ ഹിന്ദുസ്ഥാന്‍ പെട്രോളിയം(എച്ച്.പി.സി.എല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍(ബി.പി.സി.എല്‍) എന്നിവയും മികച്ച ലാഭമാണ് കൊയ്യുന്നത്. എണ്ണയിലെരിഞ്ഞ് ജനം; കൊഴുത്തുതടിച്ച് കമ്പനികള്‍
കഴിഞ്ഞവര്‍ഷം ഐ.ഒ.സിയുടെ മാത്രം അറ്റാദായം 10998 കോടി രൂപയാണ്. ഈ വര്‍ഷത്തെ ആദ്യ രണ്ടു ത്രൈമാസ റിപ്പോര്‍ട്ടുകളിലും മൂന്ന് എണ്ണക്കമ്പനികളും കൂടുതല്‍ ലാഭം ഉറപ്പാക്കുകയുണ്ടായി. നടപ്പു ത്രൈമാസ കാലയളവില്‍ അറ്റാദായത്തില്‍ കുറവു വന്നേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്കുവര്‍ധനക്ക് കമ്പനികള്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തിയത്.
എല്ലാ കൊല്ലവും സര്‍ക്കാറിന് കൂടുതല്‍ തുക കമ്പനികള്‍ ഡിവിഡന്‍റ് നല്‍കുന്നതായും രേഖകള്‍ പറയുന്നു. ലാഭവിഹിതം തന്നെയാണിത്. എന്നിട്ടും പുതിയ സംജ്ഞകള്‍ ഉയര്‍ത്തി മാധ്യമസഹായത്തോടെ നഷ്ടക്കണക്കുകള്‍ സമര്‍ഥമായി ഉയര്‍ത്തിക്കാട്ടുകയാണ് എണക്കമ്പനികള്‍. അമ്പതുകളില്‍ എണ്ണ ക്കമ്പനികളുടെ ദേശസാത്കരണം നടന്നശേഷം വിലനിര്‍ണയത്തില്‍ സര്‍ക്കാറിനുള്ള അധികാരം കഴിഞ്ഞവര്‍ഷം ജൂണില്‍ എടുത്തുമാറ്റിയതോടെ കമ്പനികള്‍ അപ്രമാദിത്വം നേടുകയായിരുന്നു.
മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളും തുലക്കുന്ന കോടികള്‍ക്ക് കണക്കില്ല. ഇന്ധന വില്‍പനക്ക് പരസ്യം ആവശ്യമില്ലാതിരുന്നിട്ടും പരസ്യഇനത്തില്‍ പ്രതിവര്‍ഷം വന്‍തുക ചെലവിടുന്നു. ക്രിക്കറ്റ് ടീമുകളെയും മറ്റും പൊന്നുംവിലക്കാണ് കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. ഐ.ഒ.സിയുടെയും മറ്റും ആസ്ഥാനങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന തരത്തിലാണ്. ഉദ്യോഗസ്ഥരില്‍ പലര്‍ക്കും ലക്ഷങ്ങളാണ് ശമ്പളം.
എത്ര തുകക്കാണ് അസംസ്കൃത എണ്ണ യഥാര്‍ഥത്തില്‍ തങ്ങള്‍ ഇറക്കുമതി ചെയ്തതെന്ന് വെളിപ്പെടുത്തുക പതിവില്ല. മൊത്തം എണ്ണയുടെ 75 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. എന്നാല്‍, ആവശ്യമായ എണ്ണയുടെ 30 മുതല്‍ 35 ശതമാനം വരെയും ദീര്‍ഘകാലത്തേക്കുള്ള കരാര്‍ പ്രകാരമാണ് ഇറക്കുമതി ചെയ്യുന്നത്. നൈജീരിയ, കോംഗോ, വെനിസ്വേല എന്നീ രാജ്യങ്ങളുമായൊക്കെ ഇങ്ങനെ കരാറുണ്ട്. എണ്ണ വിലയിലെ വ്യതിയാനങ്ങള്‍ ഇവിടെ ബാധിക്കേണ്ടതില്ല. ഉല്‍പാദിപ്പിക്കുന്ന എണ്ണയില്‍ ഒരു പങ്ക് തദ്ദേശീയ രാജ്യത്തിന് നല്‍കണം എന്ന വ്യവസ്ഥയിലാണ് ചില കരാറുകള്‍.
20 ശതമാനം എണ്ണ മാത്രമാണ് നേരിട്ട് വില കൊടുത്ത് ഇന്ത്യ വാങ്ങുന്നതെന്നാണ് വിവരം. ഇന്ത്യയില്‍നിന്ന് കമ്പനികള്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ബംഗ്ളാദേശ് ഉള്‍പ്പെടെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന്‍െറ വരുമാനവും കമ്പനികള്‍ സമര്‍ഥമായി മറച്ചുപിടിക്കുകയാണ്. മണ്ണെണ്ണയും മറ്റുമല്ലാതെ നിരവധി ഉല്‍പന്നങ്ങള്‍ അസംസ്കൃത എണ്ണയില്‍നിന്നുണ്ടാക്കുന്നുണ്ട്. ഇതിലൂടെയൊക്കെ വലിയ വരുമാനം കമ്പനികള്‍ക്കുണ്ട്.
കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാന നേട്ടത്തിന്‍െറ കാര്യങ്ങള്‍ പുറത്തു പറയാറില്ല. പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതിയിനത്തില്‍ 1,80,000 കോടി വരെ സര്‍ക്കാറിനു ലഭിക്കുന്നുണ്ട്. എന്നാല്‍, നല്‍കുന്ന സബ്സിഡിയാണ് എപ്പോഴും ഉയര്‍ത്തിക്കാട്ടാറ്.
തട്ടിപ്പുകളും അഴിമതിയും എണ്ണക്കമ്പനികളില്‍ നിന്ന് വന്‍തുകയാണ് ചോര്‍ത്തുന്നത്. എണ്ണ പര്യവേക്ഷണത്തിന്‍െറ മറവില്‍ വന്‍ അഴിമതി നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട പല പരാതികളും പാര്‍ലമെന്‍റ് സമിതികള്‍ നേരത്തേ കണ്ടെത്തിയതാണ്. റിലയന്‍സ് മേധാവികള്‍ കൂടി വിലനിര്‍ണയ കൂട്ടായ്മയില്‍ വന്നതോടെ അവരുടെ താല്‍പര്യങ്ങള്‍ക്കാണ് പ്രാമുഖ്യം കൈവരുന്നത്.
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment