കൂടംകുളം: തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരായ പ്രതിഷേധം കത്തുന്നു. മൂന്നു ജില്ലകളിലെ ജനങ്ങളൊന്നടങ്കം സമരത്തിനിറങ്ങിയതോടെ പ്രദേശത്തെ ഒറ്റപ്പെടുത്തി റോഡുകളില്‍ പൊലീസ് ഉപരോധം ഏര്‍പ്പെടുത്തി. ആണവോര്‍ജ നിലയം സ്ഥാപിച്ച കൂടംകുളത്തേക്കും സമരം കേന്ദ്രീകരിച്ച സമീപഗ്രാമമായ ഇടിന്തകരയിലേക്കുമുള്ള ബസ് സര്‍വീസുകള്‍ പൊലീസ് നിരോധിച്ചു. 127 ഗ്രാമവാസികള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം എട്ടാം ദിവസത്തിലേക്ക് കടന്നു. അവശരായവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ തുടങ്ങിയതോടെ ജനരോഷം കത്തിപ്പടരുകയാണ്. 15,000ഓളം പേരാണ് ദിവസവും സമരത്തിനെത്തുന്നത്. ആളിക്കത്തി ആണവസമരം
1988ല്‍ ആരംഭിച്ച കൂടംകുളം ന്യൂക്ളിയര്‍ പവര്‍ പ്രോജക്ട് ഉടന്‍ കമീഷന്‍ ചെയ്യുമെന്ന് സെപ്റ്റംബര്‍ എട്ടിന് മാധ്യമവാര്‍ത്തകള്‍ വന്നതോടെയാണ് പീപ്പ്ള്‍സ് മൂവ്മെന്‍റ് എഗെയ്ന്‍സ്റ്റ് ന്യൂക്ളിയര്‍ എനര്‍ജി (പി.എം.എ.എന്‍.ഇ)യുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയത്. സെപ്റ്റംബര്‍ 11 ന് സ്വയം സന്നദ്ധരായി രംഗത്തുവന്ന 127 പേര്‍ നിരാഹാരം തുടങ്ങി. ഇതില്‍ 18 മുതല്‍ 83 വയസ്സ് വരെയുള്ളവരുണ്ട്. 20 സ്ത്രീകളും നാല് അംഗവൈകല്യമുള്ളവരുമുണ്ട്. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിലെ 60ഓളം ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളും കര്‍ഷകരുമാണ് സമരരംഗത്തുള്ളത്. ഈ ഗ്രാമങ്ങളില്‍നിന്ന് ദിവസവും 15,000 ത്തോളം പേര്‍ ഇടിന്തകരയിലെ സമരപ്പന്തലിലെത്തുന്നുണ്ട്.
സമരത്തിന് വന്‍ ജനപിന്തുണയായതോടെ അത് നേരിടാന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങി. ഇതിന്‍െറ ഭാഗമായാണ് കൂടംകുളത്തെയും ഇടിന്തകരയെയും ഒറ്റപ്പെടുത്തി പൊലീസ് ഉപരോധം ഏര്‍പ്പെടുത്തിയത്. പ്രദേശത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നില്ല. ബസ് സര്‍വീസുകള്‍ 25 കിലോമീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. ഇതോടെ പദ്ധതി പ്രദേശത്തേക്ക് ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാതായി. സ്വകാര്യ വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. മാധ്യമപ്രവര്‍ത്തകരുടെയും പൊലീസിന്‍െറയും വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്.
സമീപഗ്രാമങ്ങളില്‍നിന്ന് സമരസ്ഥലത്തേക്ക് വരുന്ന വാഹനങ്ങള്‍ക്കും വിലക്കുണ്ട്. എങ്കിലും പൊലീസിനോടെതിരിട്ട് ബാരിക്കേഡുകള്‍ സ്വയംനീക്കിയാണ് പലരും എത്തുന്നത്. എന്നാല്‍, ഇവരെ അറസ്റ്റ് ചെയ്യുന്നില്ല. നേരത്തേ അറസ്റ്റുകള്‍ നടന്നിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് ഇത്തരം നടപടികള്‍ ഒഴിവാക്കുകയാണ്. മറ്റു സ്ഥലങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങളെ പൊലീസ് തന്നെ വഴിതിരിച്ചുവിടുന്നുണ്ട്. ഒറ്റക്ക് വരുന്നവര്‍ക്ക് പൊലീസ് 'വിചാരണ'വരെ നേരിടേണ്ടിവരുന്നു. സമരത്തിനായി മത്സ്യബന്ധനം മുതല്‍ സ്കൂള്‍ അധ്യയനം വരെ നിര്‍ത്തിവെച്ച തൊട്ടടുത്തുള്ള പത്തോളം ഗ്രാമങ്ങളും പൂര്‍ണമായി നിശ്ചലമാണ്. കടകളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി ജയലളിത പ്രസ്താവനയിറക്കിയതോടെ പ്രതിഷേധം രൂക്ഷമായി. ഇതിനിടെ മൂന്ന് മന്ത്രിമാര്‍ ചര്‍ച്ചക്ക് വന്നെങ്കിലും സമരം നിര്‍ത്തണമെന്ന ആവശ്യം ജനങ്ങള്‍ തള്ളി. ഇതോടെ സ്ഥലം എം.എല്‍.എയും നിരാഹാരത്തില്‍ പങ്കുചേര്‍ന്നു.
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment