Sunday, 18 September 2011

[www.keralites.net] ഹോക്കി ഇന്ത്യ കണ്ടുവോ; വിജയശില്‍പിയുടെ ഈ കൂര?

 

Fun & Info @ Keralites.netമുംബൈ: മുംബൈ മറൈന്‍ ലൈനിലെ കൊച്ചുകൂരയിലിരുന്ന് മീനദേവിയെന്ന വീട്ടമ്മ ഉള്ളുരുകുന്നത് ഒരു ആയിരും രൂപ കിട്ടുന്നതിനെ കുറിച്ചോര്‍ത്താണ്. ഡെല്‍ഹിയില്‍ നിന്നു മകന്‍ മടങ്ങിയെത്തുമ്പോള്‍ അവന് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ ഉണ്ടാക്കിക്കൊടുക്കണം. അയല്‍ക്കാര്‍ക്ക് പേരിന് മധുരവും നല്‍കണം. ഒരു ആയിരം രൂപ പോലും തികച്ചും കൈയിലില്ലാതെയാണ് മകന്‍ വീരനായകനായി എത്തുന്നത്. ഒരു കൂട് മെഴുകുതിരി വാങ്ങാന്‍ പോലും അവന്റെ കാശ് തികഞ്ഞേക്കില്ല. ഭര്‍ത്താവ് സുനിലിനെ ആയിരം രൂപയെങ്കിലും കടംവാങ്ങണമെന്ന് ഓര്‍മിപ്പിച്ചിരിക്കുകയാണ് ഈ അമ്മ.

നിസാരക്കാരനല്ല മീനയുടെ മകന്‍ യുവരാജ് വാല്‍മീകി. ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഇന്ത്യന്‍ ഹോക്കിയുടെ പുതിയ ഹീറോയാണ് ഈ ഇരുപത്തിയൊന്നുകാരന്‍. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരെ നേടിയ ഗോളുകളില്‍ ഒന്ന് വലയിലേയ്ക്ക് പറന്നത് യുവരാജിന്റെ സ്റ്റിക്കില്‍ നിന്നാണ്. ഹോക്കി ആരാധകരുടെ മനസ്സില്‍ താരപദവിയാണ് ഇപ്പോള്‍ ഈ യുവ സ്‌ട്രൈക്കര്‍ക്ക്.

എന്നാല്‍, യുവരാജിനെ ഇന്ത്യന്‍ ഹോക്കിയുടെ പുതിയ സെന്‍സേഷന്‍ എന്ന് വാഴ്ത്തുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ല, പട്ടണിയോടും ഇല്ലായ്മയോടും മല്ലിട്ടാണ് ഈ താരം വളര്‍ന്നുവന്നതെന്ന്. കിരീടവുമായി ഈ ദേശീയ ഹീറോ മടങ്ങാനൊരുങ്ങുന്നത് മേല്‍ക്കൂര തകര്‍ന്ന, വൈദ്യുതിയെത്താത്ത ഒരു കൊച്ചുവീട്ടിലേയ്ക്കാണെന്ന്. മടങ്ങിച്ചെല്ലുമ്പോള്‍ പട്ടിണിക്കാരായ അച്ഛനെയും അമ്മയെയും ഹൗസിങ് സൊസൈറ്റിക്കാര്‍ ഇറക്കിവിട്ടിട്ടുണ്ടാകുമോ എന്നുപോലും ഉറപ്പില്ലാത്ത ഈ താരത്തിനാണ് രാജ്യത്തിന് അഭിമാനകരമായ വിജയം സമ്മാനിച്ചതിന്റെ പേരില്‍ ഹോക്കി ഇന്ത്യ നക്കാപ്പിച്ച തുക വച്ചുനീട്ടിയിരിക്കുന്നത്. യുവരാജ് അടങ്ങുന്ന പതിനാറംഗ ടീമിനും പരിശീലകര്‍ക്കുമായി മൊത്തം 25,000 രൂപയാണ് ഹോക്കി ഇന്ത്യ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്.

ഒരാള്‍ക്ക് ശരിക്കുമൊന്ന് നിന്നുതിരിയാനുള്ള ഇടമില്ല നീലകണ്ഠ് നിരഞ്ജന്‍ സി.എച്ച്.എസ്. കോമ്പൗണ്ടിലെ യുവരാജിന്റെ വീട്ടില്‍. മേല്‍ക്കൂര തകര്‍ന്നുതുടങ്ങിയ ഈ കൊച്ചു വീടിന് ഒരു വാതില്‍ പോലുമില്ല എന്നു പറയുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം. പുറംലോകത്ത് നിന്ന് ഈ വീടിനെ കാക്കുന്നത് പിഞ്ഞിത്തുടങ്ങിയ സാരി കൊണ്ടുള്ള ഒരു നരച്ച കര്‍ട്ടനാണ്. വൈദ്യുതി കണക്ഷന്‍പോലെ തന്നെ വെള്ളത്തിനായി പൈപ്പ് കണക്ഷനുമില്ല. പ്രാഥമിക കര്‍ത്തവ്യങ്ങള്‍ക്കായി സമീപത്തെ കാവല്‍ക്കാരില്ലാത്ത സര്‍ക്കാര്‍ ഓഫീസുകളാണ് ആശ്രയം.

അവിശ്വസനീയമായ ഈ സാഹചര്യത്തില്‍ നിന്ന് ഒരു ഹോക്കി താരം എങ്ങനെ ഉദയം ചെയ്തുവെന്ന് ഇപ്പോഴും എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നു. വീട്ടിലെ പ്രരാബ്ധങ്ങള്‍ കാണാനുള്ള ത്രാണിയില്ലാതിരുന്നതിനാലാവാം കാലത്തു മുതല്‍ സമീപത്തെ ഗ്രൗണ്ടിലായിരുന്നു യുവരാജ് സമയമേറെയും ചിലവഴിച്ചിരുന്നത്. കളിയല്ല, വിദ്യാഭ്യാസം മാത്രമേ നിത്യവൃത്തിക്ക് വഴിയൊരുക്കൂ എന്നു പറഞ്ഞുകൊണ്ട് അച്ഛന്‍ സുനില്‍ മകനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും അവന്‍ തളര്‍ന്നില്ല. മകന്‍ അച്ഛനെ നിരാശപ്പെടുത്തിയുമില്ല. കളിച്ചുതളര്‍ന്ന യുവരാജ് വേനല്‍ക്കാലത്ത് മരച്ചുവട്ടില്‍ തുറന്ന ആകാശം നോക്കിയും തെരുവുവിളക്കിന്റെ ഇത്തിരിവെട്ടിലിരുന്നും പഠിച്ചു. മഴക്കാലത്ത് ഇത്തിരിപ്പോന്ന പ്ലാസ്റ്റിക് ഷീറ്റിനു കീഴില്‍ ഉറങ്ങി. പക്ഷേ, പഠിക്കുമ്പോഴും ഉറങ്ങുമ്പോഴും അവന്റെ മനസ്സ് മൈതാനത്തായിരുന്നു. ചിന്തിച്ചതത്രയും ഹോക്കിയെ കുറിച്ചായിരുന്നു. പഠനത്തിന്റെയും പ്രാരാബ്ധങ്ങളുടെയും ഇടയില്‍ ഒരൊറ്റ തവണപോലും യുവരാജ് പരിശീലനം മുടക്കിയില്ല. യുവരാജിന്റെയും കുടുംബത്തിന്റെയും സ്വപ്‌നങ്ങള്‍ ഏതായാലും പാഴായില്ല. തീര്‍ത്തും അപ്രതീക്ഷിതമായി അവന്‍ ദേശീയ ടീമിലെത്തി. സ്വപ്‌നതുല്ല്യമായ ഒരു ഗോളിലൂടെ രാജ്യത്തിന് അസുലഭമായൊരു വിജയവും സമ്മാനിച്ചു. ഊര്‍ധ്വം വലിച്ചുതുടങ്ങിയ ഇന്ത്യന്‍ ഹോക്കിക്ക് പുനരജ്ജീവനം നല്‍കുന്നതായിരുന്നു ഈ വിജയം എന്നറിയുമ്പൊഴേ യുവരാജിന്റെ ഗോളിന്റെ വില തിരിച്ചറിയൂ.



യുവരാജ് ദേശീയ ടീമോളം വളരുമ്പോഴും കുടുംബം കൂടുതല്‍ പ്രാരാബ്ധങ്ങളിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയായിരുന്നു. മകന് പഠനത്തിന് പണം കണ്ടെത്താന്‍ അച്ഛന്‍ ശരിക്കും വിഷമിച്ചു. കടംവാങ്ങിയാണ് മകന് ഒരു ഹോക്കി സ്റ്റിക്ക് തന്നെ തരപ്പെടുത്തിക്കൊടുത്തത്. ഈ കടങ്ങള്‍ കാരണം അടവുകള്‍ തെറ്റിയതോടെ ഹൗസിങ് സൊസൈറ്റിക്കാര്‍ ഇറക്കിവിടല്‍ ഭീഷണിയുമായി രംഗത്തെത്തി. ഇതിനിടയിലാണ് മകന്റെ വിജയവാര്‍ത്ത ഈ കൊച്ചുകൂരയിലെത്തുന്നത്.

മുന്‍താരം ധന്‍രാജ്പിള്ളയാണ് യുവരാജിലെ താരത്തെ രാകിമിനുക്കിയത്. വെറുംകൈയോടെ വന്ന താരത്തിന് നിലവാരമുള്ള സ്റ്റിക്കും ജെഴ്‌സിയും ഷൂസുമെല്ലാം വാങ്ങിക്കൊടുത്തതും ധന്‍രാജും സഹപരിശീലകനായ റോബിന്‍ ബാവയും ചേര്‍ന്നാണ്. പരിശീലന ക്യാമ്പുകളില്‍ കഠിനാധ്വാനം ചെയ്യുമ്പോഴും യുവരാജിന്റെ മനസ്സില്‍ ഒരൊറ്റ ചിത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛനും അമ്മയ്ക്കും താമസിക്കാന്‍ വെള്ളവും വൈദ്യുതിയുമെല്ലാമുള്ള ഒരു കൊച്ചു വീട്. നല്ലസപ്പോരയിലും മിര്‍ റോഡിലുമെല്ലാം യുവരാജ് ഒരോ സ്ഥലങ്ങള്‍ പോയി നോക്കുകപോലും ചെയ്തു. വില കേട്ട് കൈ പൊള്ളി മടങ്ങുകയായിരുന്നു ഈ ദേശീയ താരം. എങ്കിലും എന്നെങ്കിലുമൊരു നാള്‍ നല്ല കാലം വരുമെന്ന് ഉറപ്പുണ്ടായിരുന്നു യുവരാജിന്. ഹോക്കിയിലൂടെ ഈ താരത്തിന്റെ കുഞ്ഞുസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമോ? എഴുന്നേറ്റു നിന്ന് ഉത്തരം നല്‍കേണ്ടത് ഹോക്കി ഇന്ത്യയും സര്‍ക്കാരുകളുമാണ്.

With Regards

Abi
Fun & Info @ Keralites.net
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 596. A good idea is checking yours at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment