Friday 2 September 2011

[www.keralites.net] പള്ളിയില്‍ വരുമ്പോള്‍ മാന്യമായ േവഷം ധരിക്കണം -സര്‍ക്കുലര്‍

 

പള്ളിയില്‍ വരുമ്പോള്‍ മാന്യമായ േവഷം ധരിക്കണം -സര്‍ക്കുലര്‍

കൊച്ചി: ഇറക്കം കുറഞ്ഞതും ഇറുകിയതും ശരീരഭാഗം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രം ധരിച്ച് ദേവാലയങ്ങളില്‍ എത്തരുതെന്ന് നിര്‍ദേശം. കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ സ്ത്രീകള്‍ നെറ്റോ ഷാളോ സാരിത്തലപ്പോ തലയില്‍ ഇടണമെന്നും എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസിലിക്ക വികാരി ഫാ. ജോസ് ചിറമേല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ലോ വെയ്‌സ്റ്റ് പാന്റ്‌സുകള്‍ ആണ്‍കുട്ടികള്‍ ഒഴിവാക്കണം. തലയോട്ടി, പോത്തിന്റെ തല തുടങ്ങിയ ചിത്രങ്ങളോടുകൂടിയതും ദ്വയാര്‍ഥ സൂചക വാചകങ്ങള്‍ ഉള്ളതുമായ ടീ ഷര്‍ട്ടുകള്‍ ധരിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

ക്രിസ്തീയ ദേവാലയത്തിന്റെ പവിത്രത സൂക്ഷിക്കാനും മറ്റുള്ളവരുടെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനും അന്തസ്സായ രീതിയില്‍ വസ്ത്രം ധരിക്കാന്‍ യുവതീയുവാക്കള്‍ ശ്രദ്ധിക്കണം. ആശാസ്യമല്ലാത്ത അഭിപ്രായങ്ങള്‍ക്ക് അവസരം നല്‍കുന്ന വസ്ത്രധാരണ രീതി ദേവാലയ പവിത്രതയെ ബാധിക്കും.

കുട്ടികളുടെ വസ്ത്രധാരണത്തില്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. മാന്യമായ വസ്ത്രം വ്യക്തിത്വത്തിന്റെ അന്തസ്സ് ഉയര്‍ത്തും. കുട്ടികള്‍ ദേവാലയങ്ങളില്‍ പ്രദര്‍ശന വസ്തുവാകാന്‍ അനുവദിക്കരുത്. പോകുന്നത് സിനിമാ തീിയറ്ററുകളിലേക്കോ കച്ചവട സ്ഥാപനങ്ങളിലേക്കോ അല്ലെന്ന ചിന്ത കുട്ടികളില്‍ ചെറുപ്പം മുതല്‍ വളര്‍ത്തണം. അല്‍പ്പവസ്ത്രധാരണം ഫാഷനാകുന്ന സാഹചര്യത്തില്‍ ദേവാലയങ്ങള്‍ ഇത്തരം വേദികളാകരുത്.

ഏത് വസ്ത്രവും എങ്ങനെയും ധരിച്ചോ ധരിപ്പിച്ചോ കയറിയിറേങ്ങണ്ട സ്ഥലമല്ല ദേവാലയങ്ങള്‍ എന്ന തിരിച്ചറിവ് വേണം. ചടങ്ങുകള്‍ ഫാഷന്‍ ഷോ പോലെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ദേവാലയ പരിശുദ്ധിക്ക് ചേരാത്തവിധം വസ്ത്രം ധരിക്കുന്നവരുടെ കാര്യം ചിലര്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ഫാ. ജോസ് ചിറമേല്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ഇടവക യൂനിറ്റ് യോഗങ്ങളില്‍ ഇത് വായിച്ച് വിശദീകരണം നടത്തും. ഇതിന് ശേഷം ആവശ്യമെങ്കില്‍ പള്ളിയില്‍ വായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Thanks & Regards
Anish Philip
Bahrain
33586893

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


A bad score is 596. A good idea is checking yours at freecreditscore.com.
.

__,_._,___

No comments:

Post a Comment