Monday, 5 September 2011

[www.keralites.net] മാവേലി പരസ്യതാരമാവുമ്പോള്‍.......

 

Fun & Info @ Keralites.net



ബഹുരാഷ്ട്ര കമ്പനികള്‍ ഓണവിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതോടെ നൂറുകണക്കിന് കോടി രൂപയുടെ കച്ചവടമാണ് ഈ സീസണില്‍ നടക്കുകക. ആവശ്യത്തിലധികം വാങ്ങിക്കൂട്ടി കച്ചവട ഉത്സവത്തിന് കുടപിടിയ്ക്കുന്ന കേരളീയരുടെ വാര്‍ഷികാദ്ധ്വാനഫലത്തിന്റെ വലിയൊരു ഭാഗം ഈ സീസണില്‍ വിപണിയിലെത്തും. ഗൃഹോപകരണ വസ്ത്ര വില്‍പനയില്‍ 40-50 ശതമാനം ഓണക്കാലത്താണ് നടക്കുന്നതെന്ന് വിപണി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

മലയാളികള്‍ മാവേലിയെ മറക്കുന്നുണ്ടെങ്കിലും പരസ്യകമ്പനികള്‍ മാവേലിയെന്ന താരത്തെ മുന്‍നിര്‍ത്തിയാണ് വിപണി യുദ്ധം നടത്തുന്നത്. ഓണക്കാലത്ത് എന്തും വില്‍ക്കുമ്പോഴും ഒരു മാവേലി ടച്ച് കൊണ്ടുവരാന്‍ കമ്പനികള്‍ ശ്രമിയ്ക്കാറുണ്ട്. ഇതിലൂടെയായിരിക്കും അവര്‍ ഓഫറുകളും മറ്റും അവതരിപ്പിയ്ക്കുക.

ഓഫറുകളുടെ പൂക്കാലമാണ് ഓണമെന്ന് പറയാം. വിലക്കിഴവ്, റിബേറ്റ്, സ്‌ക്രാച്ച് കാര്‍ഡ്, കോംബോ ഓഫറുകള്‍ പലിശരഹിത വായ്പ എന്നിങ്ങനെ വിവിധ പേരുകളില്‍ ഉപഭോക്താക്കളെ വലയിലാക്കുകയാണ് കമ്പനികളുടെ ലക്ഷ്യം.

ഇക്കാലത്ത് സമ്മാനമില്ലാതെ ഒരു സാധനവും വാങ്ങാന്‍ പറ്റാത്ത അവസ്ഥയിലാവും ജനം. തൂവാല മേടിച്ചാലും ബെന്‍സ് കാര്‍ എന്ന ഓഫര്‍ കേള്‍ക്കുമ്പോള്‍ കടകളില്‍ നിന്ന് വെറും കൈയ്യോടെ അവര്‍ മടങ്ങുന്നതെങ്ങനെ? ഒരു കമ്പനിയുടെ വാഷിങ് മെഷീന്‍ വാങ്ങിയാല്‍ ഓവന്‍ ഫ്രീയെന്ന കോംബോ ഓഫര്‍ വാഗ്ദാനങ്ങളിലും ജനം മലര്‍ന്നടിച്ചു വീഴും. രണ്ടും കൂട്ടിനോക്കുമ്പോള്‍ കിട്ടുന്ന വിലക്കിഴിവാണ് ഇവിടത്തെ ആകര്‍ഷണം.

കമ്പനികള്‍ തന്നെ വിപണി യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗുണം കച്ചവടക്കാര്‍ക്കും കിട്ടും. പരസ്യം, വാഗ്ദാനങ്ങള്‍, വിപണതന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം കമ്പനികള്‍ നേരിട്ട് നടപ്പാക്കുന്നതോടെ കളത്തിന് പുറത്തിരുന്ന കളിയ്ക്കാന്‍ കടക്കാര്‍ക്കുമാവും. ചെറിയൊരു കാലയളവില്‍ നടക്കുന്ന വലിയ അളവിലുള്ള ബിസിനസ്സ് വ്യാപാരസ്ഥാപനങ്ങളുടെ അനാവശ്യ ചെലവുകളില്‍ കുറവ് വരുത്തും. വില്‍പന ഉയരുന്നതിന് അനുസരിച്ച് കമ്പനിയില്‍ നിന്ന് കിട്ടുന്ന ഉയര്‍ന്ന മാര്‍ജിനും മറ്റ് ആനുകൂല്യങ്ങളും കച്ചവടക്കാര്‍ക്കുള്ള ഓണബോണസാണ്.

ആകര്‍ഷകമായ ഓഫറുകള്‍ മുന്നോട്ട് വെയ്ക്കുമ്പോഴും കമ്പനികളുടെ ലാഭത്തില്‍ വലിയ കുറവ് വരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വ്യാപര വര്‍ദ്ധന കണക്കിലെടുക്കുമ്പോള്‍ ഓണം പണമിറക്കി പണം വാരുന്ന കളിയായി മാറുകയും ചെയ്യും.

ഇലക്ട്രോണിക്‌സ്, ഗൃഹോപകരണവിപണികളില്‍ മാത്രമല്ല, മറ്റ് അവശ്യസാധന വിപണികളിലും കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് സീസണില്‍ നടക്കുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ കച്ചവടം പൊടിപൊടിയ്ക്കുമെങ്കിലും കീശ നിറയുക തമിഴന്റേയും ആന്ധ്രക്കാരന്റെയുമൊക്കെയാണ്. തമിഴന്റെ പച്ചക്കറിയും ആന്ധ്രക്കാരന്റെ അരിയും കര്‍ണാടകയിലെ പാലും കൂട്ടി ഓണമാഘോഷിയ്ക്കാന്‍ മലയാളിയ്ക്ക് യാതൊരു മടിയുമില്ല.

ഉടുതുണി വിറ്റും ഓണം കൊണ്ടാടണമെന്ന പഴമൊഴി കൈവിടാത്തവന്റെ മനശാസ്ത്രം നന്നായി മനസ്സിലാക്കിയവരാണ് വിപണനതന്ത്രങ്ങള്‍ ആവിഷ്‌ക്കരിയ്ക്കുന്നത്. ആനുകൂല്യങ്ങളും മോഹവിലയും പ്രലോഭനങ്ങളുമാവും വാങ്ങുകയെന്ന ഉപഭോക്താക്കളുടെ നിര്‍ണായക തീരുമാനത്തെ ഇവിടെ സ്വാധീനിയ്ക്കുന്നത്. മാരുതി ആള്‍ട്ടോ വാങ്ങണമെന്ന് തീരുമാനിച്ചെത്തുന്നവന്‍ സ്വിഫ്റ്റ് വാങ്ങി മടങ്ങുന്നതും 600 രൂപയ്ക്ക് ഒരുഷര്‍ട്ട് വാങ്ങുന്നയാള്‍ 1000 രൂപയ്ക്ക് രണ്ടെണ്ണം വാങ്ങിയണിയുന്നതും ഇതൊക്കെ കൊണ്ടുതന്നെ.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 596. A good idea is checking yours at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment