Tuesday, 27 September 2011

Re: [www.keralites.net] ബഹു. V R കൃഷ്ണയ്യരോട് ചില ചോദ്യങ്ങള്‍?

 

ട്രാഫിക് ജാം , മലിനീകരണം ,കാലാവസ്ഥാ വ്യതിയാനം, ട്രോളിംഗ് നിരോധനം  തുടങ്ങി ഒരു പാട് പ്രശ്നങ്ങള്‍ക്ക്  കാരണം ജനപ്പെരുപ്പം  ആണെന്ന് ചിന്തിച്ചാല്‍ അറിയാം 

വി . ആര്‍  കൃഷ്ണയ്യര്‍   വിട്ടു പോയ  ചിലത് 
1  ഒരു കുട്ടി മാത്രം മതി എന്ന് തീരുമാനിക്കുന്ന ദമ്പതികള്‍ക്ക് വീട് , ജോലി , ചികിത്സ  തുടങ്ങിയ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണം 
2  കുട്ടികള്‍ ഒന്നും വേണ്ട എന്ന് തീരുമാനിക്കുന്ന ദമ്പതികള്‍ക്ക്  എല്ലാ ആനുകൂല്യങ്ങളും നല്‍കുകയും  ആദരിക്കുകയും വേണം .

2011, സെപ്റ്റംബര്‍ 27 12:35 വൈകുന്നേരം ന്, mohruk ameenu <mohrukameenu@gmail.com> എഴുതി:
 

nbrnbr
               അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ താങ്കള്‍ വേണ്ട രീതിയില്‍ മനസ്സിലാക്കിയില്ല എന്ന് തോന്നുന്നു, കാരണം ജസ്റ്റിസ്‌ വി ആര്‍ കെ യെപ്പോലെയുള്ളവര്‍ എങ്ങിനെ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തി എന്നത് അത്ഭുതകരമാണ്.ഒരു പക്ഷെ മുന്‍പത്തെ കാലമല്ല ഇപ്പോള്‍ എന്നത് കൊണ്ടായിരിക്കാം. കേരളത്തില്‍ വീട് വെക്കാനും കൃഷി നടത്താനുമായി ഒരു തുണ്ട് ഭൂമി പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്‌ എന്നൊക്കെയാണ് പറയുന്നത്. പക്ഷെ ഓരോരുത്തരുടെയും പേരില്‍ നിയമപരമായും അല്ലാതെയും സ്വന്തമാക്കിയിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് ഓരോരുത്തര്‍ക്കും ഇത്ര ഭൂമി കൈവശം വെക്കാം എന്നും ഓരോ പഞ്ചായത്തിലും എത്ര ഏക്കര്‍ ഭൂമി കൃഷി സ്ഥലമായി വേണമെന്നും അതില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജൈവ വളം ഉപയോഗിച്ചുള്ള കൃഷി നടത്തിയിരിക്കണം എന്നും കര്‍ശന നിര്‍ദേശങ്ങളും നിയമങ്ങളും ഉണ്ടാക്കിയാല്‍ ഒരു പരിധി വരെ വി ആര്‍ കെ കമ്മീഷന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക്‌ സന്താന നിയന്ത്രണം ഒഴിവാക്കി പരിഹാരം കാണാനാവും എന്നാണ് ഈ എളിയവനു തോന്നുന്നത്. കാരണം വിവാഹം കഴിഞ്ഞു കുട്ടികള്‍ ഉണ്ടാകാതെ വിഷമിച്ചു കണ്ണീരും കയ്യുമായ് ജീവിക്കുന്ന ഒട്ടേറെ പേരുണ്ട് നമ്മുടെ നാട്ടില്‍.സന്താനങ്ങളെ നിയന്ത്രിച്ചു ഒന്നോ രണ്ടോ എന്നതില്‍ നിറുത്തി 
കാപ്സുല്‍ കുടുംബങ്ങളായി ജീവിക്കുന്നവര്‍ മുഴു വന്‍ സന്തോഷവന്മാരാണോ ?നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ ജനസംഖ്യ കൂടിയത് കൊണ്ടാണെന്ന് താങ്കള്‍ പോലും പറയും എന്ന് തോന്നുന്നില്ല. നമ്മുടെ നാടിന്‍റെ യഥാര്‍ത്ഥ പ്രശ്നം കുട്ടികളെ ഒഴികെ യുള്ള ഉത്പാദനം കുറഞ്ഞു എന്നതാണ്. അത് പോലെ തന്നെ നശീകരണം കൂടി. വന നശീകരണം,വെള്ളം, വൈദ്യുതി തുടങ്ങിയവ പാഴാക്കല്‍ കൂടി. ഇങ്ങിനെ ആലോചിച്ചാല്‍ ഒരു പാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട് . ഈ വിഷയം ആരോഗ്യകരമായ ഒരു ചര്‍ച്ചക്ക് വഴി വെക്കട്ടെ എന്ന് ആശംസിക്കുന്നു.ഒരു പ്രധാന കാര്യം ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ രാഷ്ട്രീയം, മതം എന്നിവ ഒഴിവാക്കണം.കാരണം അത് ചര്‍ച്ച യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും വ്യതിചലിച്ചു പോകാന്‍ ഇടയാക്കും. 
Ami  Abu Dhabi
    

2011/9/26 nbrnbr <nbredn@gmail.com>
 

 

ഒന്നാമത്തെ ചോദ്യം അപ്രസക്തം

വേറെ ഒരു കമ്മിഷന്‍ വന്നു ഇതിനേക്കാള്‍ കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയാലോ ?

3 രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ ഗാരന്ടീ താങ്കള്‍ നല്‍കുമോ ?
4 താങ്കള്‍ ഈ ലോകതല്ലേ വസിക്കുന്നത് ?

5 വിവരക്കേട് വിളിച്ചു പറയരുത്.

2011, സെപ്റ്റംബര്‍ 26 9:11 രാവിലെ ന്, Abdu Rahiman Manayangattil <abumufliha@yahoo.co.in> എഴുതി:

ബഹുമാനപ്പെട്ട കൃഷ്ണയ്യര്‍ സാര്‍,

അങ്ങ് ചെയര്‍മാനായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്റെ റിപ്പോര്‍തിലെ നിര്‍ദ്ദേശങ്ങള്‍ കണ്ടു. താങ്കളെ പോലെ സമൂഹത്തില്‍ പൊതുവേ ബഹുമാനിക്കപ്പെട്ടിരുന്ന ഒരാളില്‍ നിന്നും, മലയാളി സമൂഹം ബുദ്ദി ജീവികളുടെ കൂട്ടത്തില്‍ കണ്ടിരുന്ന ഒരാളില്‍ നിന്നും, നാട്ടില്‍ തിന്മക്കും അനീതിക്കും എതിരെ പടവാള്‍ എടുത്തിരുന്ന ഒരാളില്‍ നിന്നും ഇങ്ങനെ ഒരു പടു വിഡ്ഢിത്തം സമൂഹം തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്തായിരുന്നാലും റിപ്പോര്‍ട്ട്‌ മന്ത്രി സഭക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട സ്ഥിതിക്ക് പൊതു ജനങ്ങളുടെ ഈ വിഷയവുമായി ബന്ദപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താങ്കള്‍ക്കു ധാര്‍മികമായ ബാധ്യത ഉണ്ട്. ആ ബാദ്യത താങ്കള്‍ നിറവേറ്റും എന്ന് വിശ്വസിച്ചു കൊണ്ട് ചില ചോദ്യങ്ങള്‍ താഴെ കുറിക്കട്ടെ.

1 ) ഒരു മാതാവ് 4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എന്നതിനെ വെടി വെച്ച് കൊന്നു കളയണമോ?

2 ) അങ്ങയുടെ പിതാവ് ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കമ്മീഷനെ നയിക്കാന്‍ സര്‍ക്കാരിന് വേറെ ആളെ നോക്കേണ്ടി വരുമായിരുന്നില്ലേ?

3) 2 കുട്ടികളെ മാത്രമേ പ്രസവിക്കാന്‍ പാടോള്ളൂ എന്ന് പറയുന്ന അങ്ങേക്ക് ആ കുട്ടികളുടെ ആയുസ്സിനു വല്ല ഗാരണ്ടിയും തരാന്‍ കഴിയുമോ?

4 ) ജന സംഖ്യ കൂടിയാല്‍ ദാരിദ്ര്യം അധികരിക്കും എന്ന് വിശ്വസിക്കുന്ന താങ്കള്‍ക്കു ജന സംഖ്യ കൂടിയത് കൊണ്ട് ദാരിദ്ര്യം പിടി കൂടിയ ഒരു രാജ്യം ലോകത്ത് കാണിച്ചു തരാന്‍ കഴിയുമോ?

5 ) താങ്കളുടെ പോളിസി വര്‍ഷങ്ങള്‍ക്കു മുംബ് അവലംഭിച്ച പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ ആളുകളെ ഇറക്കുമതി ചെയ്യേണ്ട ഗതി കേടില്‍ എത്തപ്പെട്ടതിനെ കുറിച്ച് താങ്കള്‍ക്കു എന്ത് പറയാനുണ്ട്?

അങ്ങയില്‍ നിന്നും ബുദ്ധിപരമായ ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട്

Regards,

Abdu Rahiman.M
▌│█║▌║▌█║▌║▌
www.keralites.net




--
 


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment