മലപ്പുറം: ആത്മാവിന്റെ ശുദ്ധീകരണമാണ് വിശുദ്ധ റംസാനിന്റെ ഏറ്റവും വലിയ സന്ദേശമെന്നും അതില്ലാത്ത ഏത് പുരോഗതിയും വ്യര്‍ത്ഥമാണെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന പ്രാര്‍ഥനാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആത്മാവിന്റെ വിശുദ്ധിക്കനുസരിച്ചാണ് മനുഷ്യന്റെ ഉയര്‍ച്ച താഴ്ചകള്‍. ആത്മീയ ചൈതന്യവും ധാര്‍മികതയും പുലര്‍ത്തുന്ന സമൂഹത്തില്‍ മാത്രമേ ശാന്തിയും സമാധാനവുമുണ്ടാകൂ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഭദ്രതയ്ക്കും ഇത്തരമൊരു സമൂഹം ആവശ്യമാണ്. ഇതിന്റെ അഭാവത്തില്‍ ഏത് രാജ്യവും സമൂഹവും അരാജകത്വത്തിലേക്ക് നീങ്ങുമെന്നും കാന്തപുരം പറഞ്ഞു.
വിശുദ്ധ റംസാനിലെ 27-ാം രാവില്‍ ലോകതലത്തില്‍ തന്നെ ഏറ്റവും വലിയ വിശ്വാസി കൂട്ടായ്മയൊരുക്കുന്നതിന് വേദിയൊരുക്കുന്ന ഇന്ത്യയുടെ മത സൗഹാര്‍ദ്ദവും കെട്ടുറപ്പും തന്നെ വിസ്മയിപ്പിക്കുന്നതായി സമ്മേളനം ഉദ്ഘാടനം ചെയ്ത യു.എ.ഇ.യിലെ ശൈഖ് റാശിദ് അബ്ദുല്ല പറഞ്ഞു. ഈ ഐക്യത്തിന്റെയും പരസ്പര ധാരണയുടെയും ആശയാടിത്തറയ്ക്ക് ശക്തി പകരുന്നതിന് മുസ്‌ലിം സമൂഹം സജീവമായ ഇടപെടലുകള്‍ തുടര്‍ന്നും നടത്തണം. വംശീയമായും മതപരമായുമൊക്കെയുള്ള പ്രശ്‌നങ്ങളില്‍ കുഴയുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഈ വിജയം പാഠമാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയ്‌ക്കെതിരെയും ലഹരി വിപത്തിനെതിരെയുമുള്ള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്‍ഥനാ സമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment