Sunday, 18 September 2011

[www.keralites.net] ആളിക്കത്തി ആണവസമരം...

 

ആളിക്കത്തി ആണവസമരം

 
എന്‍.പി. ജിഷാര്‍
 

കൂടംകുളം: തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരായ പ്രതിഷേധം കത്തുന്നു. മൂന്നു ജില്ലകളിലെ ജനങ്ങളൊന്നടങ്കം സമരത്തിനിറങ്ങിയതോടെ പ്രദേശത്തെ ഒറ്റപ്പെടുത്തി റോഡുകളില്‍ പൊലീസ് ഉപരോധം ഏര്‍പ്പെടുത്തി. ആണവോര്‍ജ നിലയം സ്ഥാപിച്ച കൂടംകുളത്തേക്കും സമരം കേന്ദ്രീകരിച്ച സമീപഗ്രാമമായ ഇടിന്തകരയിലേക്കുമുള്ള ബസ് സര്‍വീസുകള്‍ പൊലീസ് നിരോധിച്ചു. 127 ഗ്രാമവാസികള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം എട്ടാം ദിവസത്തിലേക്ക് കടന്നു. അവശരായവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ തുടങ്ങിയതോടെ ജനരോഷം കത്തിപ്പടരുകയാണ്. 15,000ഓളം പേരാണ് ദിവസവും സമരത്തിനെത്തുന്നത്.
1988ല്‍ ആരംഭിച്ച കൂടംകുളം ന്യൂക്ളിയര്‍ പവര്‍ പ്രോജക്ട് ഉടന്‍ കമീഷന്‍ ചെയ്യുമെന്ന് സെപ്റ്റംബര്‍ എട്ടിന് മാധ്യമവാര്‍ത്തകള്‍ വന്നതോടെയാണ് പീപ്പ്ള്‍സ് മൂവ്മെന്‍റ് എഗെയ്ന്‍സ്റ്റ് ന്യൂക്ളിയര്‍ എനര്‍ജി (പി.എം.എ.എന്‍.ഇ)യുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയത്. സെപ്റ്റംബര്‍ 11 ന് സ്വയം സന്നദ്ധരായി രംഗത്തുവന്ന 127 പേര്‍ നിരാഹാരം തുടങ്ങി. ഇതില്‍ 18 മുതല്‍ 83 വയസ്സ് വരെയുള്ളവരുണ്ട്. 20 സ്ത്രീകളും നാല് അംഗവൈകല്യമുള്ളവരുമുണ്ട്. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിലെ 60ഓളം ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളും കര്‍ഷകരുമാണ് സമരരംഗത്തുള്ളത്. ഈ ഗ്രാമങ്ങളില്‍നിന്ന് ദിവസവും 15,000 ത്തോളം പേര്‍ ഇടിന്തകരയിലെ സമരപ്പന്തലിലെത്തുന്നുണ്ട്.
സമരത്തിന് വന്‍ ജനപിന്തുണയായതോടെ അത് നേരിടാന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങി. ഇതിന്‍െറ ഭാഗമായാണ് കൂടംകുളത്തെയും ഇടിന്തകരയെയും ഒറ്റപ്പെടുത്തി പൊലീസ് ഉപരോധം ഏര്‍പ്പെടുത്തിയത്. പ്രദേശത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നില്ല. ബസ് സര്‍വീസുകള്‍ 25 കിലോമീറ്റര്‍ അകലെ പൊലീസ് തടഞ്ഞു.  ഇതോടെ പദ്ധതി പ്രദേശത്തേക്ക് ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാതായി. സ്വകാര്യ വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. മാധ്യമപ്രവര്‍ത്തകരുടെയും പൊലീസിന്‍െറയും വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്.
സമീപഗ്രാമങ്ങളില്‍നിന്ന് സമരസ്ഥലത്തേക്ക് വരുന്ന വാഹനങ്ങള്‍ക്കും വിലക്കുണ്ട്. എങ്കിലും പൊലീസിനോടെതിരിട്ട് ബാരിക്കേഡുകള്‍ സ്വയംനീക്കിയാണ്  പലരും എത്തുന്നത്. എന്നാല്‍, ഇവരെ അറസ്റ്റ് ചെയ്യുന്നില്ല. നേരത്തേ അറസ്റ്റുകള്‍ നടന്നിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് ഇത്തരം നടപടികള്‍ ഒഴിവാക്കുകയാണ്. മറ്റു സ്ഥലങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങളെ പൊലീസ് തന്നെ വഴിതിരിച്ചുവിടുന്നുണ്ട്. ഒറ്റക്ക് വരുന്നവര്‍ക്ക്  പൊലീസ് 'വിചാരണ'വരെ നേരിടേണ്ടിവരുന്നു.  സമരത്തിനായി മത്സ്യബന്ധനം മുതല്‍ സ്കൂള്‍ അധ്യയനം വരെ നിര്‍ത്തിവെച്ച തൊട്ടടുത്തുള്ള പത്തോളം ഗ്രാമങ്ങളും പൂര്‍ണമായി നിശ്ചലമാണ്. കടകളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി ജയലളിത പ്രസ്താവനയിറക്കിയതോടെ പ്രതിഷേധം രൂക്ഷമായി. ഇതിനിടെ മൂന്ന് മന്ത്രിമാര്‍ ചര്‍ച്ചക്ക് വന്നെങ്കിലും സമരം നിര്‍ത്തണമെന്ന ആവശ്യം ജനങ്ങള്‍ തള്ളി. ഇതോടെ സ്ഥലം എം.എല്‍.എയും നിരാഹാരത്തില്‍ പങ്കുചേര്‍ന്നു.

http://www.madhyamam.com/news/118958/110918

With Regards

Abi
Fun & Info @ Keralites.net
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

[www.keralites.net] ഹോക്കി ഇന്ത്യ കണ്ടുവോ; വിജയശില്‍പിയുടെ ഈ കൂര?

 

Fun & Info @ Keralites.netമുംബൈ: മുംബൈ മറൈന്‍ ലൈനിലെ കൊച്ചുകൂരയിലിരുന്ന് മീനദേവിയെന്ന വീട്ടമ്മ ഉള്ളുരുകുന്നത് ഒരു ആയിരും രൂപ കിട്ടുന്നതിനെ കുറിച്ചോര്‍ത്താണ്. ഡെല്‍ഹിയില്‍ നിന്നു മകന്‍ മടങ്ങിയെത്തുമ്പോള്‍ അവന് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ ഉണ്ടാക്കിക്കൊടുക്കണം. അയല്‍ക്കാര്‍ക്ക് പേരിന് മധുരവും നല്‍കണം. ഒരു ആയിരം രൂപ പോലും തികച്ചും കൈയിലില്ലാതെയാണ് മകന്‍ വീരനായകനായി എത്തുന്നത്. ഒരു കൂട് മെഴുകുതിരി വാങ്ങാന്‍ പോലും അവന്റെ കാശ് തികഞ്ഞേക്കില്ല. ഭര്‍ത്താവ് സുനിലിനെ ആയിരം രൂപയെങ്കിലും കടംവാങ്ങണമെന്ന് ഓര്‍മിപ്പിച്ചിരിക്കുകയാണ് ഈ അമ്മ.

നിസാരക്കാരനല്ല മീനയുടെ മകന്‍ യുവരാജ് വാല്‍മീകി. ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഇന്ത്യന്‍ ഹോക്കിയുടെ പുതിയ ഹീറോയാണ് ഈ ഇരുപത്തിയൊന്നുകാരന്‍. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരെ നേടിയ ഗോളുകളില്‍ ഒന്ന് വലയിലേയ്ക്ക് പറന്നത് യുവരാജിന്റെ സ്റ്റിക്കില്‍ നിന്നാണ്. ഹോക്കി ആരാധകരുടെ മനസ്സില്‍ താരപദവിയാണ് ഇപ്പോള്‍ ഈ യുവ സ്‌ട്രൈക്കര്‍ക്ക്.

എന്നാല്‍, യുവരാജിനെ ഇന്ത്യന്‍ ഹോക്കിയുടെ പുതിയ സെന്‍സേഷന്‍ എന്ന് വാഴ്ത്തുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ല, പട്ടണിയോടും ഇല്ലായ്മയോടും മല്ലിട്ടാണ് ഈ താരം വളര്‍ന്നുവന്നതെന്ന്. കിരീടവുമായി ഈ ദേശീയ ഹീറോ മടങ്ങാനൊരുങ്ങുന്നത് മേല്‍ക്കൂര തകര്‍ന്ന, വൈദ്യുതിയെത്താത്ത ഒരു കൊച്ചുവീട്ടിലേയ്ക്കാണെന്ന്. മടങ്ങിച്ചെല്ലുമ്പോള്‍ പട്ടിണിക്കാരായ അച്ഛനെയും അമ്മയെയും ഹൗസിങ് സൊസൈറ്റിക്കാര്‍ ഇറക്കിവിട്ടിട്ടുണ്ടാകുമോ എന്നുപോലും ഉറപ്പില്ലാത്ത ഈ താരത്തിനാണ് രാജ്യത്തിന് അഭിമാനകരമായ വിജയം സമ്മാനിച്ചതിന്റെ പേരില്‍ ഹോക്കി ഇന്ത്യ നക്കാപ്പിച്ച തുക വച്ചുനീട്ടിയിരിക്കുന്നത്. യുവരാജ് അടങ്ങുന്ന പതിനാറംഗ ടീമിനും പരിശീലകര്‍ക്കുമായി മൊത്തം 25,000 രൂപയാണ് ഹോക്കി ഇന്ത്യ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്.

ഒരാള്‍ക്ക് ശരിക്കുമൊന്ന് നിന്നുതിരിയാനുള്ള ഇടമില്ല നീലകണ്ഠ് നിരഞ്ജന്‍ സി.എച്ച്.എസ്. കോമ്പൗണ്ടിലെ യുവരാജിന്റെ വീട്ടില്‍. മേല്‍ക്കൂര തകര്‍ന്നുതുടങ്ങിയ ഈ കൊച്ചു വീടിന് ഒരു വാതില്‍ പോലുമില്ല എന്നു പറയുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം. പുറംലോകത്ത് നിന്ന് ഈ വീടിനെ കാക്കുന്നത് പിഞ്ഞിത്തുടങ്ങിയ സാരി കൊണ്ടുള്ള ഒരു നരച്ച കര്‍ട്ടനാണ്. വൈദ്യുതി കണക്ഷന്‍പോലെ തന്നെ വെള്ളത്തിനായി പൈപ്പ് കണക്ഷനുമില്ല. പ്രാഥമിക കര്‍ത്തവ്യങ്ങള്‍ക്കായി സമീപത്തെ കാവല്‍ക്കാരില്ലാത്ത സര്‍ക്കാര്‍ ഓഫീസുകളാണ് ആശ്രയം.

അവിശ്വസനീയമായ ഈ സാഹചര്യത്തില്‍ നിന്ന് ഒരു ഹോക്കി താരം എങ്ങനെ ഉദയം ചെയ്തുവെന്ന് ഇപ്പോഴും എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നു. വീട്ടിലെ പ്രരാബ്ധങ്ങള്‍ കാണാനുള്ള ത്രാണിയില്ലാതിരുന്നതിനാലാവാം കാലത്തു മുതല്‍ സമീപത്തെ ഗ്രൗണ്ടിലായിരുന്നു യുവരാജ് സമയമേറെയും ചിലവഴിച്ചിരുന്നത്. കളിയല്ല, വിദ്യാഭ്യാസം മാത്രമേ നിത്യവൃത്തിക്ക് വഴിയൊരുക്കൂ എന്നു പറഞ്ഞുകൊണ്ട് അച്ഛന്‍ സുനില്‍ മകനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും അവന്‍ തളര്‍ന്നില്ല. മകന്‍ അച്ഛനെ നിരാശപ്പെടുത്തിയുമില്ല. കളിച്ചുതളര്‍ന്ന യുവരാജ് വേനല്‍ക്കാലത്ത് മരച്ചുവട്ടില്‍ തുറന്ന ആകാശം നോക്കിയും തെരുവുവിളക്കിന്റെ ഇത്തിരിവെട്ടിലിരുന്നും പഠിച്ചു. മഴക്കാലത്ത് ഇത്തിരിപ്പോന്ന പ്ലാസ്റ്റിക് ഷീറ്റിനു കീഴില്‍ ഉറങ്ങി. പക്ഷേ, പഠിക്കുമ്പോഴും ഉറങ്ങുമ്പോഴും അവന്റെ മനസ്സ് മൈതാനത്തായിരുന്നു. ചിന്തിച്ചതത്രയും ഹോക്കിയെ കുറിച്ചായിരുന്നു. പഠനത്തിന്റെയും പ്രാരാബ്ധങ്ങളുടെയും ഇടയില്‍ ഒരൊറ്റ തവണപോലും യുവരാജ് പരിശീലനം മുടക്കിയില്ല. യുവരാജിന്റെയും കുടുംബത്തിന്റെയും സ്വപ്‌നങ്ങള്‍ ഏതായാലും പാഴായില്ല. തീര്‍ത്തും അപ്രതീക്ഷിതമായി അവന്‍ ദേശീയ ടീമിലെത്തി. സ്വപ്‌നതുല്ല്യമായ ഒരു ഗോളിലൂടെ രാജ്യത്തിന് അസുലഭമായൊരു വിജയവും സമ്മാനിച്ചു. ഊര്‍ധ്വം വലിച്ചുതുടങ്ങിയ ഇന്ത്യന്‍ ഹോക്കിക്ക് പുനരജ്ജീവനം നല്‍കുന്നതായിരുന്നു ഈ വിജയം എന്നറിയുമ്പൊഴേ യുവരാജിന്റെ ഗോളിന്റെ വില തിരിച്ചറിയൂ.



യുവരാജ് ദേശീയ ടീമോളം വളരുമ്പോഴും കുടുംബം കൂടുതല്‍ പ്രാരാബ്ധങ്ങളിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയായിരുന്നു. മകന് പഠനത്തിന് പണം കണ്ടെത്താന്‍ അച്ഛന്‍ ശരിക്കും വിഷമിച്ചു. കടംവാങ്ങിയാണ് മകന് ഒരു ഹോക്കി സ്റ്റിക്ക് തന്നെ തരപ്പെടുത്തിക്കൊടുത്തത്. ഈ കടങ്ങള്‍ കാരണം അടവുകള്‍ തെറ്റിയതോടെ ഹൗസിങ് സൊസൈറ്റിക്കാര്‍ ഇറക്കിവിടല്‍ ഭീഷണിയുമായി രംഗത്തെത്തി. ഇതിനിടയിലാണ് മകന്റെ വിജയവാര്‍ത്ത ഈ കൊച്ചുകൂരയിലെത്തുന്നത്.

മുന്‍താരം ധന്‍രാജ്പിള്ളയാണ് യുവരാജിലെ താരത്തെ രാകിമിനുക്കിയത്. വെറുംകൈയോടെ വന്ന താരത്തിന് നിലവാരമുള്ള സ്റ്റിക്കും ജെഴ്‌സിയും ഷൂസുമെല്ലാം വാങ്ങിക്കൊടുത്തതും ധന്‍രാജും സഹപരിശീലകനായ റോബിന്‍ ബാവയും ചേര്‍ന്നാണ്. പരിശീലന ക്യാമ്പുകളില്‍ കഠിനാധ്വാനം ചെയ്യുമ്പോഴും യുവരാജിന്റെ മനസ്സില്‍ ഒരൊറ്റ ചിത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛനും അമ്മയ്ക്കും താമസിക്കാന്‍ വെള്ളവും വൈദ്യുതിയുമെല്ലാമുള്ള ഒരു കൊച്ചു വീട്. നല്ലസപ്പോരയിലും മിര്‍ റോഡിലുമെല്ലാം യുവരാജ് ഒരോ സ്ഥലങ്ങള്‍ പോയി നോക്കുകപോലും ചെയ്തു. വില കേട്ട് കൈ പൊള്ളി മടങ്ങുകയായിരുന്നു ഈ ദേശീയ താരം. എങ്കിലും എന്നെങ്കിലുമൊരു നാള്‍ നല്ല കാലം വരുമെന്ന് ഉറപ്പുണ്ടായിരുന്നു യുവരാജിന്. ഹോക്കിയിലൂടെ ഈ താരത്തിന്റെ കുഞ്ഞുസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമോ? എഴുന്നേറ്റു നിന്ന് ഉത്തരം നല്‍കേണ്ടത് ഹോക്കി ഇന്ത്യയും സര്‍ക്കാരുകളുമാണ്.

With Regards

Abi
Fun & Info @ Keralites.net
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 596. A good idea is checking yours at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] Today's Thought from BENNY MARAMON

Fun & Info @ Keralites.net 

Regards,

BENNYKURIAN


www.keralites.net

[www.keralites.net] മലപ്പുറം സിനിമകള്‍!

 

 
1)    പഴശ്ശിരാജ : -  പഴശ്ശി ഹാജി.
2)    ഇരിക്കൂ എം ഡി അകത്തുണ്ട് : - ജ്ജ് കുത്തിരിക്കീം ഹമുക്ക് പൊരേലൊണ്ട്.
3)    ഡാഡി കൂള്‍ : -  ബെറയല്ബാപ്പ.
4)    വെറുതേ ഒരു ഭാര്യ : - മൊയിശൊല്ലാനക്കൊണ്ടൊര് കെട്ട്യോള്.
5)    മകന്റെ അച്ചന്‍ : - മാന്റ ബാപ്പ.
6)    പട്ടണത്തില്ഭൂതം : - യീ ബശാറില്ചെയ്ത്താന്‍!.
7)    എനിക്ക് നീയും നിനക്ക് ഞാനും : - ഇച്ച് ഇജ്ജും അനക്ക് ഞമ്മളും.
                   (ഇച്ച് ഇജ്ജും ഇജ്ജ്ക്ക് ഇച്ചും).
8)    മായാവി : - ഇബുലീസ്.
9)    സാഗര്ഏലിയാസ് ജാക്കി : - സഗീര്ഇല്യാസ് ജലാക്ക്.
10) ഭാര്യ സ്വന്തം സുഹുര്ത്ത് : - ഓള് ഞമ്മന്റ ചെങായി.
11) കോളേജ് കുമാരന്‍ : - കുണ്ടന്‍.
12) ഇന്നത്തെ ചിന്താവിഷയം : -  ഇന്നത്ത ക്നാവ്.
13) തലപ്പാവ് : - പച്ചത്തൊപ്പി.
14) നരസിംഹം : - പുലിമന്സന്
15) അതിശയന്‍ : - ബല്ലാത്ത പഹയന്‍.
16) അച്ചനുറങാത്ത വീട് : - ബാപ്പ ഒറങാത്ത കുടി.
17) തണുത്ത വെളുപ്പാന്കാലത്ത് : - സുബഹീന്റ നേരം.
18) മിസ്റ്റര്ബട്ട്ലര്‍ : - ജനാബ് ബദറുദീന്‍.
19) ചെറിയലോകവും വലിയ മനുഷ്യരും : -  ഇമ്മിണി ശെറിയ  ദുനിയാവും ബെല്യ മന്സന്മാരും.
20) രണ്ടാം വരവ് : - റബ്ബേ..ദാ പിന്നേം ബന്ന്ക്ക്ണ്.
21) ലാല്സലാം : - അസ്സലാമു അലൈക്കും.
22) പെരുന്തച്ചന്‍ : - പൊരപണിയണ ബാപ്പ.
23) കുണുക്കിട്ട കോഴി : - അലുക്കത്തിട്ട കോയി.
24) സ്തലത്തെ പ്രധാന പയ്യന്സ് : - കള്ള ഹിമാറ്കള്‍.
25) മൈ ഡിയര്മുത്തഛന്‍ : - ഞമ്മന്റ പൊന്നാരുപ്പാപ്പ.
26) മലബാര്വെഡ്ഡിംഗ് : - മലപ്പുറം നിക്കാഹ്.
27) മഞുപോലൊരു പെണ്കുട്ടി : - മൊഞ്ചത്തി.
28) അറബിക്കഥ : - അറബിക്കിസ്സ.
29) ഞാന്ഗന്ധര്വന്‍ : - ഞമ്മള് ജിന്നാണ്.
30) ഒരാണും നാലു പെണ്ണും : - ഒരു ഹമുക്കും നാല് ഹൂറിയും.
31) വിസ്മയതുംബത്ത് : - യാ റബ്ബുല്ആലമീനേ..
32) ബാലേട്ടന്‍ : - ബാലനിക്ക.
33) ദൈവത്തിന്റെ വികൃതികള്‍ : - പടശ്ശോന്റ ഖുദ്റത്തുകള്
34) പ്രശ്നം ഗുരുതരം : - ഹലാക്കിന്റ അവലും കഞീം.
35) അലിഭായി : - ആലികാക്ക.
36) സുഖമോ ദേവി : - ജ്ജ് ബിശേഷങള് പറ ദേബീ.
37) കാണാമറയത്ത് : - ദുനിയാവിന്ററ്റത്ത്.
38) ബല്റാം v/s താരാദാസ് : - രാമൂന്റേം ദാസന്റേം ഹറാംപെറപ്പ്കള്
39) നന്ദിനി ഓപ്പോള്‍ : - നന്നിനിയിത്താത്ത.
40) അച്ചന്കൊംബത്ത് അമ്മ വരംബത്ത് : - ബാപ്പ  ശക്കകൊംബേലും  ഉമ്മ പറംബിലും.
41) നദിയ കൊല്ലപ്പെട്ട രാത്രി : - നാദിയാന മയ്യിത്താക്കിയ രാവ്.
42) സേതുരാമയ്യര്സി ബി : - സീതി ഹാജി ശീ ബീ .
43) വാര്ആന്ട് ലവ് : -  ലൌ ജിഹാദ്.
44) മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും:  - മീരേന്റ ബെരുത്തോം മുത്തൂന്റ ഹലാക്കില പൂതീം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


A bad score is 579. A good idea is checking yours at freecreditscore.com.
.

__,_._,___