Saturday, 19 January 2013

[www.keralites.net] Weather: Sand Storms Photos

 

The Wrath of the Sand Storm

The dust clouds we suffer from time to time during the hot summer months are annoying, and leave us with a slightly dirtier world to clean up after. But these are but the sons and daughters of the much larger and more aggressive sand storms, which can create clouds of dust several kilometer in height and can bury everything underneath them in up to 30 cm of sand.

The phenomenon is more common in North Africa and Australia, as well Saudi Arabia, Iraq and the South West US. Usually, the cause is the meeting of two different climates that cause a big storm which moves clouds of dust and sand in enormous quantities and in enormous speeds.�

Phoenix, Arizona, 2012
Fun & Info @ Keralites.net

Phoenix, Arizona, 2011

Fun & Info @ Keralites.net

Indian Ocean near Onslow, Australia, 2013

Fun & Info @ Keralites.net

Phoenix, Arizona, 2012

Fun & Info @ Keralites.net

Khartoum, Sudan, 2007

Fun & Info @ Keralites.net

Phoenix, Arizona, 2012

Fun & Info @ Keralites.net

Broken Hill, New South Wales, Australia, 2010

Fun & Info @ Keralites.net

Khartoum, Sudan

Fun & Info @ Keralites.net

Al Asad, Iraq, 2005

Fun & Info @ Keralites.net

Phoenix, Arizona, 2011

Fun & Info @ Keralites.net

Phoenix, Arizona, 2011

Fun & Info @ Keralites.net

Al Asad, Iraq, 2007

Fun & Info @ Keralites.net

Phoenix, Arizona, 2012

Fun & Info @ Keralites.net

Phoenix, Arizona, 2011

Fun & Info @ Keralites.net

Phoenix, Arizona, 2011

Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ബാലന് 75 വര്‍ഷം തികഞ്ഞു

 

ബാലന് 75 വര്‍ഷം തികഞ്ഞു

-സാജു ചേലങ്ങാട്

''മദ്രാസിലെ ഒരു കൊച്ചുമുറിയില്‍ ജോലി തേടി വന്ന തെക്കന്‍ തിരുവിതാംകൂറുകാരനായ ഒരുവന്റെ ഭാവനയില്‍ ഏതാനും പാവപ്പെട്ട മലയാളി തൊഴിലാളികളുടെ ചില്ലിക്കാശുകൊണ്ട് രൂപംകൊണ്ടതാണ് ബാലന്‍ എന്ന ആദ്യ മലയാളശബ്ദചിത്രം. കടലാസ് സംഘടന മാത്രമായിരുന്ന മലയാളി അസോസിയേഷന്‍ കടം പറഞ്ഞ് ടൈപ്പ് ചെയ്യിച്ച കത്തിന് ടി.ആര്‍. സുന്ദരം വിശ്വസിച്ചയച്ച മറുപടിയാണ് ബാലന്റെ തറക്കല്ല്-'' ആദ്യ ശബ്ദചിത്രമായ ബാലന്റെ പ്രധാന പിന്നണി പ്രവര്‍ത്തകനും അതിലെ ആദ്യ ശബ്ദത്തിനുടമയും അഭിനേതാവുമായിരുന്ന ആലപ്പി വിന്‍സന്റിന്റേതാണ് ഈ വാക്കുകള്‍. വീഴുന്നുവെങ്കില്‍ വീഴട്ടെ എന്ന് ഉദ്ദേശിച്ച് എറിഞ്ഞ കമ്പ് ലക്ഷ്യത്തില്‍തന്നെ കൊണ്ടു. 1938 ജനുവരി 19-നു വൈകിട്ട് ഏഴുമണിക്ക് എറണാകുളം സെലക്ട് ടാക്കീസിന്റെ വെള്ളിത്തിരയില്‍ ആ ലക്ഷ്യം സാക്ഷാത്കാരമണിഞ്ഞ് ബാലന്‍ എന്ന സിനിമയായി പ്രത്യക്ഷപ്പെട്ടു.
ബാലനിലൂടെ മലയാളസിനിമ ശബ്ദമണിഞ്ഞിട്ട് 2013 ജനുവരി 19-ന് എഴുപത്തിയഞ്ച് വര്‍ഷം തികയുന്നു.
തിരുവനന്തപുരത്തിന് തെക്കുവശത്തുള്ള ഒരു ഗ്രാമത്തില്‍ ജനിച്ച എ. സുന്ദരംപിള്ളയാണ് ബാലന്റെ വിത്ത് ആദ്യം വിതച്ചത്. 1924-ല്‍ കൊളംബോയില്‍ തൊഴില്‍ തേടിയെത്തിയ സുന്ദരംപിള്ള ഒരു കപ്പല്‍കമ്പനിയില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു. ഈ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രധാന പങ്കാളിയായി അവിടെ നടന്ന ഒരു സിനിമാ ഷൂട്ടിംഗ് പതിവായി കണ്ട സുന്ദരംപിള്ള തിരിച്ച് നാട്ടിലെത്തി സ്വന്തം സിനിമ പിടിക്കുന്നതിന് പണം സ്വരൂപിക്കാനുള്ള ശ്രമം പരാജയപ്പെട്ട് വീണ്ടും കൊളംബോയിലേക്ക് പോയി. പിന്നീട് ചാള്‍സ് ഡിക്കന്‍സിന്റെ ഒരു കഥയെ അടിസ്ഥാനമാക്കി രചിച്ച
'വിധിയും മിസിസ് നായരും' എന്ന തിരക്കഥയുമായി മദ്രാസിലെത്തിയ അദ്ദേഹം പൈ ക്രോസ് റോഡിന്റെ ഓരത്തുള്ള ഒരു മാളികയുടെ രണ്ടാംനിലയിലെ ഒരു മുറിയില്‍ ഓഫീസ് തുറന്ന് കൈരളി ടാക്കി ഫിലിംസ് എന്ന ബോര്‍ഡ് തൂക്കി. തന്റെ കൈവശമുള്ള തിരക്കഥയെക്കുറിച്ച് അക്കാലത്തെ സ്റ്റുഡിയോ ഉടമകള്‍ക്ക് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില്‍ മലയാളി അസോസിയേഷന്‍ എന്നൊരു സംഘടന തല്ലിക്കൂട്ടി സ്വയം പ്രസിഡന്റായി അവരോധിതനായി. തുടര്‍ന്ന് പിടിച്ചുനില്‍ക്കാന്‍ 'ദി ഹിന്ദു' പത്രത്തില്‍ ഒരു പരസ്യം നല്‍കി. നടീനടന്മാരെ ആവശ്യമുണ്ടെന്നു കാണിച്ച് നല്‍കിയ പരസ്യത്തിന് അനുകൂലമായി സേലം മോഡേണ്‍ തിയേറ്റേഴ്‌സ് ഉടമ ടി.ആര്‍. സുന്ദരത്തില്‍നിന്ന് ഒരു മറുപടിയുണ്ടായി. തമിഴ് ചിത്രങ്ങളെടുത്ത് സാമ്പത്തികമായി തകര്‍ന്നിരുന്ന സുന്ദരം മലയാളത്തില്‍ ഒരു ശബ്ദചിത്രം ആദ്യമായെടുത്താലുള്ള സാമ്പത്തികലാഭത്തെക്കുറിച്ച് മനക്കണക്ക് കൂട്ടി. പിന്നീട് അദ്ദേഹത്തിന്റെ സെക്രട്ടറി പി.എസ്. അയ്യരുടെയും പ്രതിനിധിയുടെ വേഷമണിഞ്ഞ ആലപ്പി വിന്‍സന്റിന്റെയും നേരിട്ടും കത്തുകള്‍ മുഖേനയും നടന്ന ചര്‍ച്ചകളുടെ ഫലമായി ആദ്യ ശബ്ദചിത്ര നിര്‍മാണത്തിന്റെ പടിവാതില്‍ക്കലേക്ക് മലയാളസിനിമ കാലെടുത്തു വച്ചുവെന്നത് ചരിത്രം.
കെ.കെ. അരൂര്‍
, എം.കെ. നമ്പ്യാര്‍, എം.വി. ശങ്കു, മാലതി വാരസ്യാര്‍. എം.കെ. കമലം തുടങ്ങി ആലപ്പി വിന്‍സെന്റ് വരെ അഭിനേതാക്കളുടെ പട്ടികയില്‍ വന്നു. കഥയും തിരക്കഥയും സംവിധാനവുമൊക്കെ നിര്‍വഹിക്കേണ്ടത് സുന്ദരംപിള്ളതന്നെ. എന്നാല്‍ ഷൂട്ടിംഗ് ടി.ആര്‍.സുന്ദരം ആശിച്ചതുപോലെ മുന്നേറിയില്ല. മാലതി വാരസ്യാരുമായി സുന്ദരംപിള്ള മുങ്ങി. ഇതോടെ അദ്ദേഹത്തെ സുന്ദരം പുറത്താക്കി. തിരക്കഥ അടിമുടി മാറ്റിയെഴുതാന്‍ വിന്‍സന്റിനെ അയച്ച് മുതുകുളം രാഘവന്‍പിള്ളയെ കേരളത്തില്‍നിന്ന് കൊണ്ടുവന്നു. 23 പാട്ടുകളും അദ്ദേഹംതന്നെ രചിച്ചു. ഹാര്‍മോണിസ്റ്റായിരുന്ന ഇബ്രാഹിമും കെ.കെ. അരൂരും നിര്‍ദ്ദേശിച്ച ഹിന്ദി - തമിഴ് ഗാനങ്ങളുടെ ഈണത്തിനനുസരിച്ചായിരുന്നു ഗാനരചന.
സുന്ദരംപിള്ളയെ പുറത്താക്കിയതോടെ നിര്‍മ്മാണച്ചുമതല ടി.ആര്‍. സുന്ദരംതന്നെ നേരിട്ട് ഏറ്റെടുത്തു. സഹസംവിധായകനായ എസ്. നൊട്ടാണിയെ സംവിധായകനായി ഉയര്‍ത്തി. ഛായാഗ്രഹണം ജര്‍മ്മന്‍കാരനായ ബുഡോ ഗുഷ്‌വാക്കറും. ആലപ്പി വിന്‍സന്റ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത് വിരുതന്‍ ശങ്കു എന്ന കഥാപാത്രത്തെയാണ്. കെ.എന്‍.ലക്ഷ്മി
, സി.ഒ.എന്‍. നമ്പ്യാര്‍, എ.ബി. പയസ്, മലയാളി അസോസിയേഷന്‍ രൂപീകരിക്കാന്‍ സുന്ദരംപിള്ളയോടൊപ്പം പ്രവര്‍ത്തിച്ച കെ. ഗോപിനാഥ് എന്നിവര്‍ക്കും തരക്കേടില്ലാത്ത റോളുകള്‍ ലഭിച്ചു. തിരക്കഥ അടിമുടി മാറ്റി ചിത്രീകരിക്കാന്‍ സുന്ദരത്തിന് അവകാശമുണ്ടായിരുന്നു. കാരണം സുന്ദരംപിള്ളയില്‍നിന്ന് കഥയുടെ സര്‍വാവകാശവും അദ്ദേഹം എഴുതി വാങ്ങിയതുകൊണ്ടുതന്നെ. ബാലന്‍ എന്ന് പുനര്‍നാമകരണം ചെയ്ത സിനിമയുടെ പ്രമേയം രണ്ടാനമ്മ ക്രൂരതയാണ്. പിന്നീട് മലയാളസിനിമയില്‍ ഇതൊരു പ്രവണതയായി മാറി. വിജയത്തിനുള്ള ഫോര്‍മുലയായി ഈ പ്രവണത ഏറെനാള്‍ നമ്മുടെ സിനിമയില്‍ നിലകൊണ്ടു.
നാലുമാസത്തിലേറെ സമയമെടുത്ത് പൂര്‍ത്തിയായ സിനിമയില്‍ പക്ഷേ അഭിനേതാക്കള്‍ക്കെല്ലാം കാര്യമായ പ്രതിഫലം സുന്ദരം നല്‍കിയില്ല. നായകന്‍ കെ.കെ. അരൂരിന് നല്‍കിയത് വെറും മുന്നൂറു രൂപ. പ്രധാന നടികള്‍ക്ക് നല്‍കിയതാവട്ടെ 250 രൂപ വീതം. മുതുകുളത്തിന് ലഭിച്ചത് ആയിരം രൂപയും. കെ.എന്‍. ലക്ഷ്മിക്കു നല്‍കിയത് വെറും ഒരു വെള്ളിരൂപ മാത്രം.
ബാലന്റെ കേരളത്തിലെ വിതരണാവകാശം കെ.വി. കോശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫിലിം കോ കമ്പനിക്കായിരുന്നു. കാല്‍ലക്ഷം രൂപയ്ക്കായിരുന്നു വിതരണാവകാശം സുന്ദരം നല്‍കിയത്. തിയേറ്ററുകാരില്‍നിന്ന് പിരിഞ്ഞുകിട്ടിയത് മറ്റൊരു കാല്‍ലക്ഷം. രണ്ടുംകൂടി ലഭിച്ച അരലക്ഷം രൂപയില്‍ 35,000 രൂപകൊണ്ട് സുന്ദരം ബാലന്‍ പൂര്‍ത്തിയാക്കി. ശേഷിച്ച 15,000 രൂപകൊണ്ട് പുതിയ തമിഴ് ചിത്രത്തിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടു അദ്ദേഹം. 1937 ഓഗസ്റ്റ് 16-ന് തുടങ്ങിയ ബാലന്റെ ചിത്രീകരണവും മറ്റ് പ്രവര്‍ത്തനങ്ങളും അതേവര്‍ഷം ഡിസംബര്‍ 31-നകം പൂര്‍ത്തിയായി.
വാസ്തവത്തില്‍ മലയാളസിനിമ ശബ്ദിക്കാന്‍ തുടങ്ങിയ വര്‍ഷംപോലും നമ്മുടെ സിനിമാക്കാര്‍ മറന്നുവെന്ന് തോന്നുന്നു. മലയാള ശബ്ദസിനിമയുടെ പ്രായത്തില്‍ ഒരു പ്രധാന നാഴികക്കല്ല് പിന്നിടുമ്പോള്‍ അതേപ്പറ്റി ഇനിയെങ്കിലും ആരെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] കരുണയുടെ കൈകള്‍ തലോടുമ്പോള്‍

 

സി.എച്ച് സെന്ററിന്റെ ഓരോ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ കാന്‍സര്‍ രോഗത്തിന്റെ ഭീകരതയില്‍ കഴിയുന്ന മനുഷ്യക്കോലങ്ങളായ കുറേ മുഖങ്ങള്‍ കാണുമ്പോള്‍ ലോകപ്രശസ്ത ഇസ്ലാമിക ചിന്തകനായ മുസ്തഫ സ്വബായി പറഞ്ഞത് ഞാനോര്‍ത്തു. ജീവിതത്തില്‍ മാസത്തിലോ ആഴ്ചയിലോ ഒരു ദിവസം നിങ്ങള്‍ ആശുപത്രി സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ അല്ലാഹു നല്‍കിയ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകും എന്ന വാക്കുകള്‍ എന്റെ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചു.

ഇപ്പോള്‍ അഞ്ച് കോടി രൂപ ചെലവ് ചെയ്ത് 45 സെന്റ് സ്ഥലത്ത് അഞ്ച് നില കെട്ടിടത്തില്‍ സി.എച്ച്. സെന്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 300 ഓളം കാന്‍സര്‍ രോഗികള്‍ക്ക് താമസിക്കാനും ശുശ്രൂഷിക്കാനും വേണ്ട സൗകര്യം ഇവിടെ ലഭ്യമാകും. കോണ്‍ഫറന്‍സ് ഹാള്‍, പ്രാര്‍ത്ഥനാ മുറി, ലൈബ്രറി, റീഡിങ് റൂം, ഡോര്‍മിറ്ററി എന്നിവ ഇവിടെ ഒരുക്കുന്നുണ്ട്.

Cancer-Treatmentരോഗികളെ കണ്ടതിനു ശേഷം ഉച്ചഭക്ഷണം കഴിക്കാന്‍ ഭക്ഷണഹാളിലേക്ക് എന്നെ ബഷീര്‍ സാഹിബ് കൂട്ടിക്കൊണ്ട് പോയി. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്റെ ചെലവുകള്‍ പരേതനായ എ.പി. അസ്‌ലമിന്റെ ബന്ധുക്കളാണ് ഏറ്റെടുത്തിട്ടുള്ളത്. നാലു നേരവും സ്വന്തം വീടുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഗുണമേന്മയും രുചിയുമുള്ള ഭക്ഷണം അന്തേവാസികള്‍ക്ക് ലഭിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ട്രെനില്‍ കണ്ട അബ്ബാസിനെ കുറിച്ച് സി.എച്ച സെന്റര്‍ ജീവനക്കാരനായ ഫത്താഹ് വേങ്ങരയോട് ഞാന്‍ അന്വേഷിച്ചു. ഫത്താഹ് പറഞ്ഞു: നിങ്ങള്‍ അന്വേഷിച്ച അബ്ബാസാണ് കഴിഞ്ഞ ആഴ്ച ഇവിടുത്തെ കുക്ക് ലീവിലായിരുന്നപ്പോള്‍ ആ ചുമതല ഏറ്റെടുത്ത് രോഗികള്‍ക്ക് ബിരിയാണി പാകം ചെയ്ത് നല്‍കിയത്. ഭക്ഷണം കഴിച്ച് ഹാളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അബ്ബാസ് ഇടറിയ സ്വരത്തില്‍ പറഞ്ഞത് വേദനയുടെയും ദു:ഖത്തിന്റെയും അലയായി നെഞ്ചകത്ത് തട്ടുന്നതായിരുന്നു.

മകളുടെ കല്ല്യാണസദ്യയ്ക്ക് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ബിരിയാണി കൊടുക്കാന്‍ ആശിച്ചതായിരുന്നു. അതിന് പറ്റിയില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടുത്തെ സഹരോഗികളായ, വേദന കൊണ്ട് പിടയുന്ന കാന്‍സര്‍ രോഗികള്‍ക്ക് ബിരിയാണി കൊടുക്കാന്‍ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലായിരുന്നു അബ്ബാസ്. ഇനി എന്റെ മകളുടെ കല്ല്യാണത്തിന് ബിരിയാണി കൊടുക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ആകുലതയും അബ്ബാസില്‍ ഞാന്‍ കണ്ടു. നന്മയും കാരുണ്യവും മറന്ന് സകലതും വെട്ടിപ്പിടിക്കാന്‍ വേഗത്തില്‍ പായുന്ന താക്കീതാണ് സി.എച്ച്. സെന്ററില്‍ കഴിയുന്ന ഒരോ രോഗിയും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പ്രമുഖ രാഷ്ട്രീയ നേതാവ് വി.എം. സുധീരന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ലഭിച്ച അവാര്‍ഡ് തുകകളൊക്കെ സി.എച്ച് സെന്ററിന് സംഭാവനയായാണ് അദ്ദേഹം നല്‍കിയത്. ഡോ. ആസാദ് മൂപ്പനും, ഇ.ടി മുഹമ്മദ് ബഷീറും, പത്രപ്രവര്‍ത്തകന്‍ നജീബ് കാന്തപുരവും ഇതുപോലെ അവര്‍ക്ക് കിട്ടിയ അവാര്‍ഡ് തുകകളൊക്കെ സി.എച്ച.് സെന്ററില്‍ കഴിയുന്ന രോഗികളുടെ ശുശ്രൂഷയ്ക്കായാണ് ചിലവഴിച്ചത്. താങ്കള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സാമ്പത്തിക ശേഷി ഇല്ലാത്തതു കൊണ്ടും വേണ്ട അറിവില്ലാത്തതുകൊണ്ടും ആവശ്യമായ ചികിത്സ ലഭിക്കാതെ കൂരകളിലും ചേരികളിലും തെരുവുകളിലും ജീവിക്കുന്നവര്‍ എങ്ങനെയാണ് ജീവിതം തള്ളിനീക്കുന്നതെന്ന്്.

ഈ മനുഷ്യര്‍ എങ്ങനെയാണ് ജീവിക്കുന്നത്. കാന്‍സര്‍ തുളവീഴ്ത്തിയ കവിളുകളിലൂടെ കുടിക്കുന്നതത്രയും പുറത്തേക്ക് ഒഴുകിക്കൊണ്ട് ഇഞ്ചിഞ്ചായി മരിക്കുന്ന ഒരാളെക്കുറിച്ച് താങ്കള്‍ കേള്‍ക്കാന്‍ ഇടയായിട്ടുണ്ടോ? താങ്കളുടെ സ്വസ്ഥ ജീവിതത്തില്‍ ഈ മനുഷ്യര്‍ എന്തെങ്കിലും അസ്വസ്ഥത ഉളവാക്കിയിട്ടുണ്ടോ? നമ്മുടെ കുട്ടികള്‍ക്കും കുടുംബത്തിനും ചെറിയ അസുഖങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഗുണമേന്മതേടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ പണം വാരിയെറിഞ്ഞ് ചികിത്സ ഉറപ്പ് വരുത്തുമ്പോള്‍ വേണ്ടത്ര സാമ്പത്തികശേഷിയും പണവും മരുന്നും ചുറ്റുപാടുമില്ലാത്തതിന്റെ പേരില്‍ കൊതുക് കടിയും തണുപ്പും വേദനയും ഏറ്റുവാങ്ങി വിറച്ചുവിറച്ച് മരിക്കുന്ന ഹതഭാഗ്യരായ, ചോരയും മാംസവും ഹൃദയതുടിപ്പുമുള്ള പച്ചമനുഷ്യരുടെ വേദനകണ്ടിട്ടുണ്ടോ? താങ്കള്‍ സി. എച്ച് സെന്ററുമായി ബന്ധപ്പെടുക.

പ്രവാചകന്‍ (സ) ഒരു കുഞ്ഞിനെ മടിയിലിരുത്തി. അതിന്റെ ജീവന്‍ പിടയുകയായിരുന്നു. അവിടുത്തെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സയദ് (റ) ചോദിച്ചു. എന്താണിത് പ്രവാചകരെ? അവിടുന്നരുളി: 'ഇതു കാരുണ്യമാണ്. അതിനെ ദൈവം അവന്‍ ഉദ്ദേശിക്കുന്ന ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്നു. കരുണയുള്ള ദാസന്മാരോട് ദൈവം കരുണകാണിക്കുക'. സി.എച്ച്. സെന്ററിന്റെ പ്രവര്‍ത്തകര്‍ ഈ ദൗത്യനിര്‍വഹണത്തിന്റെ ആള്‍രൂപങ്ങളായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്.

B.C.A-Rahman


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___