Friday, 11 November 2011

[www.keralites.net] എങ്ങോട്ടാണീ സഞ്ചാരം?

 

എന്റെ പതിനൊന്നു വര്‍ഷമാണ് ട്യൂട്ടോറിയല്‍ കോളേജില്‍ നഷ്ടപ്പെട്ടത്. ഇപ്പോള്‍ ഭാര്യയും കുഞ്ഞുമൊക്കെ ആയപ്പോഴാണ് ജീവിക്കാന്‍ മാര്‍ഗമില്ലെന്ന് തിരിച്ചറിഞ്ഞത്...

നഗരത്തിരക്കില്‍ അപ്രതീക്ഷിതമായി കണ്ട പഴയ സുഹൃത്ത് പറഞ്ഞത് ജീവിതപ്രാരബ്ധങ്ങളെക്കുറിച്ചാണ്. ഇപ്പോള്‍ എന്തു ജോലിയും ചെയ്യാന്‍ തയ്യാറാണ്. മാസം എണ്ണായിരം രൂപയെങ്കിലും കിട്ടണം. അല്ലാതെ നിന്നുപിഴയ്ക്കാന്‍ പറ്റില്ല.

എം.എ. ഇക്കണോമിക്‌സാണ്. പാസായ ഉടന്‍ നാട്ടിലെ ട്യൂട്ടോറിയല്‍ കോളേജില്‍ ജോലിക്കു കയറി. വട്ടച്ചെലവിനുള്ള കാശ് കിട്ടും. സമപ്രായക്കാരായ സഹാധ്യാപകരുമായി ജോളിയായി പോയി. സിനിമ, തമാശകള്‍, അല്പം സ്മാളടി, പ്രണയം...

വര്‍ഷങ്ങള്‍ പോയത് പെട്ടെന്നാണ്. കൂട്ടുകാര്‍ പല മേഖലകളിലും ജീവിതം കണ്ടെത്തി. ചങ്ങാതിയാവട്ടെ കുട്ടികള്‍ക്കിടയില്‍ ഒരു 'ഹീറോ' ആയി കഴിഞ്ഞു. പഠിക്കാന്‍ വന്ന ഒരു കുട്ടിയെ തന്നെ പ്രണയിച്ച് കല്യാണം കഴിച്ചു. അവളുടെ വീട്ടിലെ എതിര്‍പ്പുകള്‍ മറികടക്കാന്‍ തുണയായത് ട്യൂട്ടോറിയലിലെ സഹപ്രവര്‍ത്തകരും ശിഷ്യരും നല്‍കിയ പിന്തുണയാണ്. അതോടെ ട്യൂട്ടോറിയലുമായി ആത്മബന്ധം വര്‍ധിച്ചു.

ഇപ്പോള്‍ കഴിഞ്ഞുകൂടാന്‍ വകയില്ലാത്ത സ്ഥിതി വന്നപ്പോഴാണ് തന്റെ ജീവിതത്തിലെ നിര്‍ണായകമായ 11 വര്‍ഷങ്ങള്‍ പാഴായിപ്പോയത് അയാളറിഞ്ഞത്. മാസം കിട്ടുന്ന നാലായിരത്തഞ്ഞൂറ് രൂപകൊണ്ട് എങ്ങനെ കഴിയും? കൊള്ളാവുന്ന കുടുംബത്തില്‍ പിറന്ന ഭാര്യ ഒരു കമ്പനിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി പോകുന്നുണ്ട്. അവര്‍ക്കുപോലും തന്നേക്കാള്‍ മെച്ചപ്പെട്ട ശമ്പളമുണ്ടെന്ന് അയാള്‍ സങ്കടത്തോടെ പറഞ്ഞു.

ജീവിതത്തിന്റെ ഇടത്താവളങ്ങളില്‍ കുടുങ്ങിപ്പോകുന്നവരുടെ ദുരവസ്ഥ മുമ്പൊരിക്കല്‍ എഴുതിയതാണ്. ദൂരയാത്രയ്ക്ക് ഇറങ്ങിത്തിരിച്ചശേഷം വെയിറ്റിങ് ഷെഡ്ഡില്‍ കഴിയുന്നതിനു തുല്യമാണത്. ബസ്സുകള്‍ വന്നുപോകും. പക്ഷെ, വെയിറ്റിങ് ഷെഡ്ഡിന്റെ താല്‍ക്കാലിക സൗകര്യങ്ങളില്‍ അഭിരമിച്ച് അവിടെ കൂടാമെന്നു തീരുമാനിച്ചാല്‍ അത് അബദ്ധമാവില്ലേ... ഒപ്പമുണ്ടായിരുന്നവര്‍ ഓരോ വഴിക്കു പോയിക്കഴിഞ്ഞപ്പോഴാണ് നമ്മുടെ സുഹൃത്തിന് താന്‍ സ്വയം തീര്‍ത്ത കെണിയില്‍പ്പെട്ടത് തിരിച്ചറിയാനായത്. അപ്പോഴേക്കും ലോകംതന്നെ ഏറെ മാറിയിരുന്നു.

11 വര്‍ഷമായി പഠിപ്പിക്കുന്ന ഇക്കണോമിക്‌സ് പാഠങ്ങളല്ലാതെ വേറൊന്നും അറിയില്ല. കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ല. പുതിയ ലോകത്തിന് അയാള്‍ അണ്‍ഫിറ്റാണെന്ന സത്യം വേദനയോടെയാണെങ്കിലും ഞാനയാളെ ധരിപ്പിച്ചു. ഹോട്ടലില്‍ പൊറോട്ട അടിക്കുന്നവന് പതിനായിരം രൂപ കിട്ടും. അതിനും പരിചയം വേണം.

ജീവിതയാത്രയില്‍ നിശ്ചലമായിപ്പോയ 11 വര്‍ഷങ്ങളെ ഓര്‍ത്ത് അയാള്‍ സങ്കടപ്പെട്ടു. എവിടെയാണ് പാളിച്ചപറ്റിയത്?
ഞാന്‍ എങ്ങോട്ടാണ് പോകുന്നത്? ഈ ചോദ്യം സ്വയം ചോദിക്കാന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. ഇപ്പോഴത്തെ നിലയില്‍ നാലു വര്‍ഷം കഴിഞ്ഞാല്‍ ഞാനെന്തായിരിക്കും? യാതൊരു മാറ്റവും നിങ്ങള്‍ കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഡേഞ്ചര്‍ സോണിലാണ്. ഇനി വേണ്ടത് നാലു വര്‍ഷംകൊണ്ട് നിങ്ങള്‍ ഒരു മാറ്റം ലക്ഷ്യം വെയ്ക്കുക എന്നതാണ്. ജോലിയില്‍ ഉന്നതിയാകാം. ഒരു പുതിയ കാര്യം പഠിക്കുന്നതാകാം. എന്തായാലും ഒരു ലക്ഷ്യം ഉണ്ടായേ തീരു. ഒപ്പം അതിനുവേണ്ട പരിശ്രമങ്ങളും തുടങ്ങണം.

ലക്ഷ്യം ഇപ്പോഴുണ്ട്, പരിശ്രമം പിന്നീടാകാം എന്നു കരുതുന്ന മടിയന്മാര്‍ മലചുമക്കുകതന്നെ ചെയ്യും.

കോയമ്പത്തൂരില്‍ എന്‍ജിനീയറിങ് പഠിക്കുന്ന അമല്‍ എനിക്കയച്ച ഇ-മെയിലിന്റെ സബ്ജക്ട്, 'ഞാന്‍ എങ്ങോട്ടു പോകുന്നു' എന്നായിരുന്നു. അവസാന സെമ്മിനു പഠിക്കുകയാണ്.
പല പേപ്പറും കിട്ടാനുണ്ട്. കൂട്ടുകാരുടെ കൂടെ അടിച്ചുപൊളിച്ചു നടന്നപ്പോള്‍ എങ്ങനെയും പാസാകാം, പഠിക്കാന്‍ സമയമുണ്ടല്ലോ എന്ന വിശ്വാസമായിരുന്നു. ഉല്ലാസത്തിനും ആഘോഷങ്ങള്‍ക്കും സമയം കണ്ടെത്തിയപ്പോള്‍ മാറ്റിവെച്ചത് പഠനമായിരുന്നു. ഇപ്പോള്‍ 'ഒന്നും എന്റെ കണ്‍ട്രോളില്‍ നില്‍ക്കുന്നില്ല' എന്നു തോന്നുന്നു. പഠിച്ചാല്‍ തീരാത്തത്ര കാര്യങ്ങള്‍ മുന്നിലുണ്ട്. അതുതന്നെ പഠിക്കാന്‍ ഒരു ഉന്മേഷമില്ല. തോറ്റുപോയാല്‍ വീട്ടില്‍ ഭൂകമ്പമാകും... എന്തു ചെയ്യണം?

ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് വഴിതെറ്റിപ്പോകുന്നവരും അറിയാതെ വഴിതെറ്റി പോകുന്നവരുമുണ്ട്. അമല്‍ അറിഞ്ഞുകൊണ്ട് വഴി തെറ്റിപ്പോയതാണ്. കറങ്ങിത്തിരിഞ്ഞ് ശരിയായ വഴിയിലെത്താം എന്നു കരുതി. ഒടുക്കം ലക്ഷ്യത്തില്‍നിന്നും വളരെ അകലെയായി.

ആദ്യം പറഞ്ഞ ചങ്ങാതിയാവട്ടെ അറിയാതെ വഴിതെറ്റിയതാണ്. ഇതാണ് തന്റെ വഴി എന്ന് പാവം ധരിച്ചു.
ജീവിതത്തെക്കുറിച്ച് വ്യക്തമായ ഒരു പദ്ധതിയും കാഴ്ചപ്പാടും ഉണ്ടായേ തീരൂ. ഇങ്ങനെയൊക്കെയങ്ങു പോയാല്‍ മതി എന്ന് ചിന്തിക്കുന്നവര്‍ അങ്ങനെയൊക്കെ അങ്ങ് പോകും. ജീവിതം ജീവിച്ചുതീര്‍ക്കും, പക്ഷെ, അതിന്റെ അനേകമനേകം സാധ്യതകള്‍ ഇല്ലാതാക്കിക്കൊണ്ടാവും അത്.

വ്യക്തമായി ചിന്തിച്ച് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് മുന്നേറുന്നവര്‍ തീര്‍ച്ചയായും ലക്ഷ്യത്തിലെത്തും. നിങ്ങള്‍ അതിയായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്താല്‍ വേണ്ടത് നല്‍കുന്ന അത്ഭുതകരമായ ഔദാര്യം ജീവിതത്തിനുണ്ട്.

എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്? ഇങ്ങനെ പോയാല്‍ എവിടെ എത്തും? ഈ ചോദ്യങ്ങള്‍ വായനക്കാര്‍ക്ക് വിട്ടുതരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ നിങ്ങള്‍ സംതൃപ്തനാണെങ്കില്‍ സൂക്ഷിക്കുക. ചിലപ്പോള്‍ നിങ്ങള്‍ ലക്ഷ്യത്തിലല്ല, ഇടത്താവളത്തിലായിരിക്കും. ഇടത്താവളം ചില താല്‍ക്കാലിക സുഖങ്ങള്‍ വെച്ചുനീട്ടും. അതില്‍ സംതൃപ്തരാകരുത്. ഇടത്താവളത്തിന്റെ സുരക്ഷിത്വം യാഥാര്‍ത്ഥ്യത്തിലുള്ളതല്ല. അത് നമ്മള്‍ സങ്കല്പിക്കുന്നതാണ്. ഇനിയും മൈലുകള്‍ താണ്ടാനുണ്ടെന്ന ബോധം മനസ്സിലുണ്ടാകണം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] വഴിയോര കാഴ്ചകള്‍-3

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കല്‍ ...

 

 ഇ.എം.എസ്സും നായനാരും 'ഡിഫി'യും പ്രതിക്കൂട്ടിലാകും മുന്‍ മന്ത്രി എ.കെ.ബാലനെ ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായി ആരോപണം വന്നിരിക്കുകയാണല്ലൊ. ജോര്‍ജ് മറുപടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ ബാലന്‍ പട്ടികജാതിക്കാരനായതില്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞിരിക്കുന്നു. എന്നാലും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച വിഷയത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. മാത്രമല്ല, ജോര്‍ജിനെതിരെ ഡി.വൈ.എഫ്.ഐ ശക്തമായി പ്രതികരിക്കുകയും ചെയ്തിരിക്കുന്നു. പല്ല് അടിച്ചുകൊഴിക്കുമെന്നുവരെ എസ്എഫ്‌ഐ നേതാക്കളും പറഞ്ഞിരിക്കുന്നു. ഇ.എം.എസ്സും ഇ.കെ.നായനാരും ജീവിച്ചിരിക്കാത്തതു ഭാഗ്യം തന്നെ! അല്ലെങ്കില്‍ രണ്ടു പേരുടേയും പല്ല് ഇവര്‍ പൊഴിക്കുമായിരുന്നു. ഗൗരിയമ്മയെ 'ഗൗരി ചോത്തി' എന്ന് വിളിച്ചത് ഇ.എം.എസ്സായിരുന്നു. അന്ന് എ.കെ.ബാലന്‍ പാര്‍ട്ടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടുണ്ടോ? ഇ.എം.എസ്സിന്റെ പല്ല് പൊഴിക്കുമെന്ന് യുവ നേതാക്കള്‍ പറഞ്ഞിട്ടുണ്ടോ? മുന്‍ മന്ത്രി കുട്ടപ്പനെ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ക്കെതിരെ കേസുണ്ടായിരുന്നു. നായനാരുടെ പല്ലുകള്‍ സുരക്ഷിതമായിത്തന്ന മോണകളില്‍ ഉണ്ടായിരുന്നു. ഈ കേസിന് തെളിവില്ലെന്നായിരുന്നു കോടതിയുടെ നിഗമനം. ജാതിയുണ്ട്, പേരുണ്ട്, ആക്ഷേപമുണ്ട്, വിളിച്ചിട്ടുണ്ട്, പക്ഷെ 'തെളിവില്ല'. 'ചാതുര്‍വര്‍ണ്യം മയാസൃഷ്ടം' എന്നാണല്ലൊ വെപ്പ്. വര്‍ഗസമര സിദ്ധാന്തത്തില്‍ കീഴാളവര്‍ഗത്തെ എന്തും വിളിക്കാന്‍ മേലാളര്‍ക്ക് അവകാശമുണ്ടെന്ന 'വൈരുദ്ധ്യാത്മക ഭൗതികവാദം' മുറുകെപ്പിടിക്കാതെ രക്ഷയില്ലല്ലൊ! പി.സി.ജോര്‍ജിന്റെ പല്ല് കൊഴിക്കും മുമ്പ് എസ്.എഫ്.ഐ നേതാക്കള്‍ക്ക് 'ഡിഫി' നേതാവായ എം.സ്വരാജിന്റെ പല്ലും പൊഴിക്കേണ്ടി വരും. സ്വരാജ് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റെ സെക്രട്ടറിയായിരിക്കെ (കഴിഞ്ഞ ഇടതു ഭരണകാലത്ത്) പോത്തുകല്ലിലെ എസ്.ഐ സുകുമാരനെ ജാതി വിളിച്ച് ആക്ഷേപിച്ചതായി കേസുണ്ട്. സ്വരാജ് ഇപ്പോള്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരിക്കുന്നു. എസ്.ഐ സുകുമാരന്‍ എന്തറിഞ്ഞു വിഭോ! പട്ടികജാതിക്കാരനായ രജിസ്‌ട്രേഷന്‍ ഐജിയുടെ ഓഫീസ്മുറിയും കാറും ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച ജാതിക്കോമരങ്ങള്‍ തിരുവനന്തപുരത്ത് അഴിഞ്ഞാടിയതും നാം കണ്ടതാണല്ലൊ. പാലക്കാട്ടെ ശിവരാമനും കെ.എസ്.മനോജും അബ്ദുള്ളക്കുട്ടിയും മഞ്ഞളാംകുഴി അലിയും പുറത്തുപോയതിനു പിന്നില്‍ സിപിഎമ്മിന്റെ ജാതി-മത കളിയായിരുന്നില്ലേ!. പാര്‍ട്ടി തമ്പുരാക്കന്മാരുടെ ജന്മിമനോഭാവത്തെപ്പറ്റി എം.പി ആയിരുന്ന ശിവരാമന്‍ തുറന്നു പറഞ്ഞതും ഇവിടെ ശ്രദ്ധേയമാണ്. പാര്‍ട്ടിയിലെ ബ്രാഹ്മണാധിപത്യത്തേയും ജാതിമേധാവിത്വത്തേയും ചോദ്യം ചെയ്തതിന്റെ പേരിലാ യിരുന്നു പി.ഗംഗാധരനെ പുറത്താക്കിയത്. അതേസമയം, 'ഞാനൊരു ബ്രാഹ്മണനും ഹിന്ദുവുമാണ്, അതു കഴിഞ്ഞേ കമ്മ്യൂണിസ്റ്റാകുന്നുള്ളു' എന്നു പറഞ്ഞ പി.ബി.ബ്രാഹ്മണന്‍ സുഭാഷ് ചക്രവര്‍ത്തിയുടെ ഒരു രോമത്തില്‍ തൊടാന്‍ പോലും സിപിഎമ്മിന് കഴിഞ്ഞില്ല. സിപിഎം പാര്‍ട്ടി അംഗങ്ങളുടെ ജാതി തിരിച്ചുള്ള കണക്കെടുക്കാന്‍ തീരുമാനിച്ചതായി വാര്‍ത്ത വന്നിരുന്നല്ലൊ. സംസ്ഥാന കമ്മിറ്റി ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് നല്‍കിയ ചോദ്യാവലിയിലാണ് അംഗങ്ങളുടെ ജാതി തിരിച്ചുള്ള കണക്കെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശേഷക്രിയ : സ്വന്തം സമുദായനാമങ്ങള്‍ ആക്ഷേപവാക്കുകളാണെന്ന് പറയുന്നതിലെ വൈരുദ്ധ്യം കൂടി പഠനവിഷയമാക്കാന്‍ പിന്നാക്ക, ദളിത് സമുദായങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. പുലയ ആക്ഷേപവാക്കും മേനോന്‍ ആദരവിന്റെ വാക്കുമാകുന്നത് എന്തുകൊണ്ട്? പുലയ ജനതയുടെ നാമവും മേനോന്‍ എന്നത് ഒരു പോസ്റ്റിന്റെ (തസ്തികയുടെ) പേരുമാണെന്നറിയുക


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

Re: [www.keralites.net] പണ്ഡിറ്റിനെ ‘തട്ടാന്‍’ ചാനല്‍ ക്വട്ടേഷന്‍

 

അയാളുടെ സിനിമ ഞാന്‍ കണ്ടിട്ടില്ല അത് മഹത്തരം ആയിരിക്കും എന്ന് വിചാരിക്കുന്നും ഇല്ല.പക്ഷെ മലയാളികള്‍ മുഴുവന്‍ തെറി വിളിക്കുന്നത് അയാളുടെ രൂപത്തെയും ഭാവത്തെയും ആണ് .ഇതു മനോരോഗവും അസൂയയും ചേര്‍ന്നുള്ള ഒരു തരംവികാരമാണ്.വലിയ ബുദ്ധിമാനും സൌന്ദര്യധാമവും ആയ ഞാന്‍ അടങ്ങിയിരിക്കുമ്പോള്‍ നീ അങ്ങനെ ചാടണ്ട എന്ന അഹംഭാവം.ഇവനോകെ എന്ത് യോഗ്യത ആണ് അയാളെ തെറിവിളിക്കാന്‍.കഷ്ടം. മമ്മോട്ടിയുടെ പട്ടണത്തില്‍ ഭൂതവും തുരുപ്പു ഗുലാനും ലാലിന്‍റെ ഹെലോയും ചോട്ടാ മുംബൈ ഇവയെക്കലും മോശമാണോ ഈ സിനിമ ?    
 
 
 
 
 

Sajeev




From: Jacob Joseph <rsjjin@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, 10 November 2011 7:17 AM
Subject: Re: [www.keralites.net] പണ്ഡിറ്റിനെ 'തട്ടാന്‍' ചാനല്‍ ക്വട്ടേഷന്‍

 
യുടുബില്‍ കണ്ട ക്ലിപ്പുകളില്‍ നിന്നും മനസിലായത് സാങ്കേതിക പൂര്‍ണത കുറവെന്നല്ലാതെ വേറെ യാതൊരു കുറവും ആ സിനിമക്കില്ല. ഒരു തുടക്കകാരന്റെതായ ചില അപുര്‍ണതകളും ഉണ്ട്. എന്നല്ലാതെ ടിവിയില്‍ കണ്ടപോലെ പറയാനും മറ്റുമുള്ള ഒരു കാരണവും ഞാന്‍ കണ്ടില്ലാ. 

മാത്രമല്ല ഗുരുവായൂരപ്പാ എന്ന് തുടങ്ങുന്ന ഗാനം വളരെയെന്നല്ല വളരെ വളരെ നന്നായിട്ടുണ്ട്. അടുത്ത കാലങ്ങളില്‍ ഇറങ്ങിയ സിനിമാഗാനങ്ങളില്‍ ഒരു പക്ഷെ ഏറ്റവും മികച്ചത് തന്നെ. അതുപോലെ ദേഹിയില്ല എന്ന് തുടങ്ങുന്ന ഗാനവും.

കുറെ സീനുകള്‍ വളരെ നന്നായിട്ടും ഉണ്ട്.

സിനിമ കണ്ട ഒരാള്‍ പറഞ്ഞത്: ഒരാള്‍ മരിച്ചു കിടക്കുന്ന സീന്‍ കാണുമ്പോള്‍ പോലും ചിരിവരും, കരയിക്കാനല്ല, ചിരിപ്പിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്‌ എന്ന് തോന്നും വിധം കോമഡിയാണ് എന്നാണ്.

പിന്നെ എല്ലാവര്‍ക്കും സുഖിക്കുന്ന രീതിയില്‍ ഒരു സിനിമ നിര്‍മിക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല.

ഇത്രയും കുറഞ്ഞ ചിലവില്‍ ഒരു സിനിമയെടുത്ത് ഇത്രയും ഹിറ്റാക്കിയതില്‍ ചിലര്‍ക്കൊക്കെ അസൂയ കാണും അത് സ്വാഭാവികം മാത്രം. 

അദ്ദേഹത്തിന്‍റെ ഈ സംരംഭത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു തുടക്കക്കാരന്റെ ചില പിഴവുകള്‍ ക്ഷമിക്കാവുന്നതെ ഉള്ളൂ. അതിനു ഇങ്ങനെ അവഹേളിക്കുന്നത് മലയാളിയുടെ അല്പ്പത്തരം തന്നെ. യു ടുബില്‍ കാണുന്ന ചില കമെന്റുകള്‍ കണ്ടിട്ട് മലയാളിയുടെ സംസ്കാരത്തെ കുറിച്ചു ശരിക്കും ലജ്ജ തോന്നുന്നുണ്ട്.

പെരുമ്പാവൂരില്‍ ഒരു മനുഷ്യനെ തല്ലിക്കൊന്നതും നമ്മള്‍ മലയാളികള്‍ തന്നെ. അതുപോലെ ഒരു മനുഷ്യനെ കൊല്ലാതെ  തല്ലികൊല്ലാനാണിവരുടെ ശ്രമം.

ജേക്കബ്‌ ജോസഫ്‌



From: abhi mathew <abhiman004@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, November 9, 2011 8:33 PM
Subject: [www.keralites.net] പണ്ഡിറ്റിനെ 'തട്ടാന്‍' ചാനല്‍ ക്വട്ടേഷന്‍

 
സന്തോഷ് പണ്ഡിറ്റിനെ നശിപ്പിക്കാന്‍ മുഖ്യധാരാ സിനിമാ സംഘടനകളില്‍ നിന്നും മലയാളം ടിവി ചാനലുകള്‍ ക്വട്ടേഷന്‍ എടുത്തിട്ടുണ്ടോ ? കൃഷ്ണനും രാധയും എന്ന സിനിമ റിലീസ് ചെയ്തതു മുതല്‍ വിവിധ ചാനലുകള്‍ സന്തോഷ് പണ്ഡിറ്റിനെ അവതരിപ്പിച്ച ശൈലിയും അദ്ദേഹത്തോടു പുലര്ത്തിയ സമീപനവും വര്‍ത്തമാനകാലമാധ്യമപ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ അശ്ലീലമാണ്.അതിന്റെ ഏറ്റവും ഹീനവും നികൃഷ്ടവും മനുഷ്യത്വരഹിതവുമായ ഉദാഹരണം ഇന്നലെ മനോരമ ന്യൂസ് ചാനലില്‍ കണ്ടു. ഷാനി പ്രഭാകര്‍ എന്നൊരു സ്ത്രീ അവതരിപ്പിച്ച നിയന്ത്രണരേഖ എന്ന പരിപാടിയിലൂടെ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിച്ച് വലിച്ചുകീറി പോസ്റ്ററൊട്ടിക്കാന്‍ നടത്തിയ ശ്രമം കണ്ട് നിയന്ത്രണാധീനനായ ഒരു പ്രേക്ഷകന്റെ പ്രതിഷേധക്കുറിപ്പാണിത്.
പരിപാടിയില്‍ പങ്കെടുത്തവര്‍: കോഴിക്കോട് സ്റ്റുഡിയോയില്‍ നിന്ന് സന്തോഷ് പണ്ഡിറ്റ്,കൊച്ചിയില്‍ നിന്ന് ഷാനി പ്രഭാകര്‍ എന്ന സ്ത്രീയും സ്ഥിരം ഗുണ്ടയായും മറ്റും സിനിമകളില്‍ അഭിനയിക്കാറുള്ള നടി വാണി വിശ്വനാഥിന്റെ ഭര്‍ത്താവ് ബാബുരാജ്, എം.എ.നിഷാദ് എന്നു പേരുള്ള ഒരു സംവിധായകന്‍,ജിജോ ജോസ് പെല്ലിശേരി എന്നൊരാള്‍,പിന്നെ മനശാസ്ത്രജ്ഞനായ ഡോ.ജോണും തിരഞ്ഞെടുത്ത യുവപ്രേക്ഷകരും. ഷോ കണ്ടതില്‍ നിന്നും ഒരു കാര്യം മനസ്സിലായത് സന്തോഷ് പണ്ഡിറ്റിനെ മാനോരോഗിയായി ചിത്രീകരിച്ചുകൊണ്ട് ഏകപക്ഷീയമായി അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനു വേണ്ടി ഒരുക്കിയതായിരുന്നു നിയന്ത്രണരേഖയുടെ ആ എപ്പിസോഡ് എന്നതാണ്.
സംഘടിതരായ ഫാന്‍സ് അസോയിയേഷന്റെയോ സംഘനകളുടെയോ പിന്ബലമില്ലാത്ത ഒരാളെ കൂട്ടത്തോടെ ആക്രമിക്കുന്നതിനും അയാളെ പരസ്യമായി വ്യക്തിഹത്യ നടത്തുന്നതിനും മുഖ്യധാരാ സിനിമയുടെ പുറംപോക്ക് നിവാസികളായ ഏതാനും ആളുകള്‍ ക്വട്ടേഷനുമായി അഴിഞ്ഞാടിയ ആ പരിപാടി അങ്ങേയറ്റം സംസ്കാരശൂന്യവും മനുഷ്യത്വരഹിതവും മാധ്യമധര്‍മത്തോടുള്ള വെല്ലുവിളിയുമാണെന്ന എന്റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുകയാണ്.
ഗുണ്ട,വില്ലന്‍ വേഷങ്ങളില്‍ വന്നുപോകാറുള്ള ബാബുരാജ് ആദ്യം മുതല്‍ സന്തോഷ് പണ്ഡിറ്റിനെ മനോരോഗിയെന്നു വിശേഷിപ്പിക്കാനും വേദിയിലുള്ള മനാസ്ത്രജ്ഞനോട് അദ്ദേഹത്തിന്റെ രോഗമെന്താണെന്നു ചോദിക്കാനും അവസരം കിട്ടിയപ്പോഴൊക്കെ സന്തോഷ് പണ്ഡിറ്റിന്റെ തന്തയ്‍ക്കും തള്ളയ്‍ക്കും പറയാനും കാണിച്ച ആര്‍ജ്ജവമുണ്ടായത് അദ്ദേഹത്തെ ലോകോത്തരനടനാക്കി മാറ്റിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലെ അഭിനയം കൊണ്ടാണെന്ന മട്ടില്‍ ഇടയ്ക്ക് നല്ല സിനിമകള്‍ക്കുള്ള ഉദാഹരണമായി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നു പുലമ്പുന്നുണ്ടായിരുന്നു. ഇവനാര് ? മനുഷ്യമൃഗം എന്നോ മറ്റോ പേരുള്ള ഒരു സിനിമ ഇദ്ദേഹം സംവിധാനം ചെയ്യുകയും അതുകണ്ട് കൂക്കിവിളിക്കാന്‍ പോലും ആളെ കിട്ടാത്തതിന്റെ വേദന സന്തോഷ് പണ്ഡിറ്റിന്റെ നേരേയുള്ള ചീമുട്ടകളായി എറിഞ്ഞ് ആശ്വാസം കൊണ്ടതാവാം.സന്തോഷ് സംസാരിക്കുമ്പോള്‍ വികൃതമായ മുഖഭാവങ്ങളും ശരീരഭാഷയും കൊണ്ട് ശ്രീ ബാബുരാജ് താന്‍ വ്യക്തിപരമായി എത്ര നികൃഷ്ടനാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
എം.എ.നിഷാദും ജിജോ ജോസ് പെല്ലിശ്ശേരിയും സന്തോഷ് പണ്ഡിറ്റിനെതിരെ നടത്തിയ അട്ടഹാസങ്ങള്‍ സന്തോഷ് പണ്ഡിറ്റിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അദ്ദേഹം നടത്തിയ ഒറ്റയാള്‍ വിജയത്തില്‍ അസൂയ പൂണ്ട സ്ഥിരം തോറ്റുകൊണ്ടിരിക്കുന്ന വിഡ്ഡികളുടെ അസൂയയുടെ പ്രതിഫലനങ്ങളാണെന്നേ പറയാന്‍ പറ്റൂ.സന്തോഷ് പണ്ഡിറ്റിനെപ്പറ്റി മീഡിയ വാര്‍ത്ത നല്‍കിയതില്‍ എല്ലാവരും പ്രതിഷേധിക്കുകയും ചെയ്തു.കൃഷ്ണനും രാധയും ഏതുതരം സിനിമയാണെന്ന് അറിഞ്ഞുകൊണ്ട് തിയറ്ററില്‍പോയി കാണുകയും മൂന്നു മണിക്കൂര്‍ താന്‍ അസഭ്യം പറയുകയായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത യുവചലച്ചിത്രബുദ്ധിജീവികള്‍ സന്തോഷ് പണ്ഡിറ്റിനോട് ഫ്രെയിമിനെക്കുറിച്ചും ഔട്ട് ഫോക്കസുകളെക്കുറിച്ചും വാചാലനാകുന്ന വിചിത്രമായ കാഴ്ചയും ലഭ്യമായി.സദസ്സിലുണ്ടായിരുന്നവര്‍ ആര്‍ക്കു മുന്നില്‍ വാലാട്ടണമെന്നറിയാത്ത പട്ടിയുടെ അവസ്ഥയിലായിരുന്നു എന്നു തോന്നുന്നു.സന്തോഷ് വല്ലതും പറഞ്ഞാല്‍ ഉടന്‍ കയ്യടിക്കും, സന്തോഷിനെ ബാബുരാജ് ചീത്തവിളിച്ചാല്‍ അപ്പോഴും കയ്യടിക്കും.
സന്തോഷ് പണ്ഡിറ്റും സന്തോഷ് പണ്ഡിറ്റിനെ തെറിവിളിക്കാനാഗ്രഹിക്കുന്നവരും മാത്രമായി ഒരു പരിപാടി മലയാള ടെലിവിഷനില്‍ ഇതാദ്യമാണ്.അവതാരകയായിരുന്ന ഷാനി പ്രഭാകര്‍ പോലും മുഖ്യധാരാ ഗുണ്ടകളോടൊപ്പം ചേര്‍ന്ന് നിങ്ങളില്‍ നിന്ന് ഞങ്ങളെന്താണ് പ്രതീക്ഷിക്കേണ്ടത് എന്നു ചോദിക്കുന്നുണ്ടായിരുന്നു.അഹങ്കാരം കൊണ്ട് ഉന്മാദാവസ്ഥയിലായ ബാബുരാജും സംഘവും സന്തോഷ് പണ്ഡിറ്റ് കോട്ട് ധരിക്കുന്നതിനെപ്പറ്റി വരെ പരാമര്‍ശിച്ച് അധിക്ഷേപിക്കുന്നത് കണ്ട് ശ്രീ ബാബുരാജിന്റെയും സഹപണ്ഡിതശ്രേഷ്ഠന്മാരുടെയും മുഖത്ത് കാര്‍ക്കിച്ചൊന്നു തുപ്പാനാണ് തോന്നിയത്.മമ്മൂട്ടി കൂളിങ് ഗ്ലാസ് ധരിക്കുന്നതിനെപ്പറ്റി ഇതുപോലൊരു ഷോയില്‍ സംസാരിക്കാന്‍ ശേഷിയില്ലാത്തവര്‍ സന്തോഷ് പണ്ഡിറ്റിന്റെ കോട്ടിനെ വിമര്‍ശിക്കുന്നത് ഷണ്ഡത്വമാണ്.
ഇത്രയും പേര്‍ ഒന്നിച്ചു കുരച്ചിട്ടും സമനില തെറ്റാതെ എല്ലാവര്‍ക്കും ശക്തമായി ലോജിക്കോടെ തന്നെ മറുപടി പറഞ്ഞ് എല്ലാവരുടെയും വായടപ്പിച്ച സന്തോഷ് പണ്ഡിറ്റ് ഈ കാലഘട്ടത്തിന്റെ താരമാണ് എന്നത് അടിവരയിട്ടു പറയുകയാണ്.എം.എ.നിഷാദിനെക്കാള്‍ ജിജോ ജോസ് പെല്ലിശേരിയെക്കാള്‍ ബാബുരാജിനെക്കാള്‍ പതിനായിരം മടങ്ങ് പ്രസിദ്ധനാണ് സന്തോഷ് പണ്ഡിറ്റ്.മുഖ്യധാരാ സിനിമയ്‍ക്ക് അദ്ദേഹത്തോട് ഇത്രയധികം പകയുണ്ടെന്നറിഞ്ഞതു മുതല്‍ സന്തോഷ് പണ്ഡിറ്റിനോടുള്ള ആരാധനയുടെ പതിനായിരം മടങ്ങ് ഇപ്പോള്‍ എനിക്കുണ്ട്. നല്ല സിനിമ എന്താണെന്നു നിര്‍വചിക്കാന്‍ ഇവിടെ വിവരമുള്ളവരുണ്ട്.അതിന് ബാബുരാജും നിഷാദും പെല്ലിശ്ശേരിയുമൊക്കെ ഒരു പത്ത് ജന്മം കൂടി ജനിക്കണം.
നിയന്ത്രണരേഖയില്‍ നിയന്ത്രണമില്ലാതെ അഴിഞ്ഞാടിയ മുഖ്യധാരാ സിനിമയിലെ ബുദ്ധിജീവി ഗുണ്ടകളുടെ അധിക്ഷേപങ്ങളെയും തന്നെ മനോരോഗിയായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളെയും സന്തോഷ് പണ്ഡിറ്റ് എങ്ങനെ നേരിടുന്നു എന്നു നേരിട്ടു കാണുക

www.keralites.net




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___