Monday, 2 May 2016

[www.keralites.net] ഇവിടെ നീയും ഞാനുമി ല്ല നമ്മൾ മാത്രമേ ഉള്ള ൂ.

 

"സ്വന്തം വീട്ടിലെ അടുപ്പ് പുകഞ്ഞില്ലെങ്കിലും അയൽവക്കത്തെ വീട്ടിൽ ചോറിനു മീൻ കറി ഇല്ലല്ലോ എന്നോർത്തു വിഷമിക്കുന്ന അവസ്ഥയിലാണ് ഇന്ന് നാം മലയാളികൾ.. സ്വന്തം വീട്ടിൽ അരിക്കുള്ള വക എങ്കിലും കണ്ടെത്തിയിട്ട് വേണ്ടേ മറ്റുള്ളവർക്ക് വേണ്ടി സഹതപിക്കാൻ"..




അന്യ സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ നടക്കുന്ന ക്രൂരതകൾക്കും കൊലപാതകങ്ങൾക്കും പീഡനങ്ങൾക്കും കൊടിപിടിക്കാനും ഐക്യധാർഡ്യം പ്രകടിപ്പിക്കാനും പ്രൊഫൈൽ പിക് മാറ്റാനും നമുക്കെന്തൊരു ശുഷ്കാന്തിയാണ്..

ആ നാട്ടിലെ ജനങ്ങൾ അവരുടെ പ്രശ്നങ്ങളെ സമൂഹത്തിനു നടുവിൽ കൊണ്ടുവരുമ്പോൾ എല്ലാം അറിഞ്ഞ ഭാവത്തിൽ സങ്കടത്തോടെ വിഷമത്തോടെ നാം അതിൽ പങ്കാളികളാകുന്നു.. ഇതേ സംഭവങ്ങൾ തന്നെ നമ്മുടെ സ്വന്തം നാടായ കേരളത്തിൽ നടക്കുമ്പോൾ ഞാൻ ഒന്നും അറിഞ്ഞില്ല രാമ നാരായണ എന്ന മനോഭാവം സ്വീകരികുന്നത് എന്ത് അടിസ്ഥാനത്തിലാണ്..
ഇതൊന്നും എന്തുകൊണ്ട് ലോകം അറിയുന്നില്ല.. സോഷ്യൽ മീഡിയയിൽ എന്തുകൊണ്ട് ഇതൊന്നും വാർത്തയാവുന്നില്ല..
കേരളത്തിൽ ഇങ്ങനെ ഒന്നും നടക്കുന്നില്ല എന്ന ക്ലീൻ ഇമേജ് വരുത്തി തീർക്കാൻ നാം കേരളത്തിന്റെ മുഖത്തു പുട്ടി ഇട്ട് നിർത്തുന്നതാണോ..

പെരുമ്പാവൂരിൽ ഒരു നിയമ വിദ്യർഥി ദുരൂഹ സാഹചര്യത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് തൊട്ടടുത്തുള്ളവർ പോലും അറിഞ്ഞില്ല എന്നതാണ് സത്യം..

നമ്മൾ ദിനവും മാധ്യമങ്ങളിൽ കാണുന്ന നൂറിൽ ഒരു വാർത്ത.. അതിൽപരം നമുക്ക് എന്തെങ്കിലും മനസ്സിൽ തട്ടണം എങ്കിൽ അത് നമ്മുടെ ആരെങ്കിലും ആവണം..
ആ സാഹചര്യത്തിൽ മറ്റുള്ളവരുടെ ഇതുപോലുള്ള നിലപാടിൽ മാത്രമേ ഇതിനു മുൻപേ അനുഭവിച്ചവരുടെ അവസ്ഥ നമുക്ക് മനസ്സിലാവു..

മകൻ മരിച്ചാലും മരുമകളുടെ കണ്ണുനീർ കണ്ടാൽ മതി എന്ന് പറയുമ്പോലെ വളരെ "താഴ്ന്ന സാമ്പത്തിക സ്ഥിതിയിൽ പോലും തന്റെ കഴിവ് കൊണ്ട് പഠിച്ചു ഉള്ള സാഹചര്യത്തിൽ ജീവിക്കാൻ ശ്രമിച്ചതാണോ അവൾ ചെയ്ത തെറ്റ്.. അതോ ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ട് ദൈവം വേണേൽ വന്നു തെളിയിക്കട്ടെ എന്നാണോ"..

സാക്ഷരതയിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന കേരളം നീതി കിട്ടാതെ തെരുവ് പട്ടികളെ പോലെ ചത്തൊടുങ്ങേണ്ടി വരുന്നു..

മുംബൈ അധോലോകം കേരളത്തിലേക്ക് മാറ്റിയോ.!!

"എല്ലാം വളരെ ശാന്തവും സുന്ദരവും ആണ് എങ്കിലും ഏതൊക്കെയോ ദിക്കിൽ ആരുടെയൊക്കെയോ മനസിലെ തീ എരിയുമ്പോൾ നമ്മൾ അറിയാത്തതും ചിന്തിക്കാത്തവരും ആയ കുറേ പേർ ആ തീയിൽ വെന്തോടുങ്ങുന്നു"..
ചിലപ്പോൾ ഒരു ശരീരത്തിനവാം അല്ലെങ്കിൽ ഒരു പിടി മണ്ണിനാവാം അതുമല്ലെങ്കിൽ സ്വന്തമായി കമ്മട്ടം നിർമ്മിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റുള്ളവരുടെ കയ്യിലിരിക്കുന്ന പണം എന്ന കടലാസ് കഷണങ്ങൾക്കാവാം"..

"ഇവകൊണ്ടൊന്നും ഒരു ജീവനെ സൃഷ്ടിക്കാനോ ഒരിക്കലും മരിക്കാതെ ഈ ഭൂമിയിൽ നിലകൊള്ളുവാനോ സാധ്യമാകുന്നില്ല എന്നതാണ് സത്യം.."

ഫേസ്ബുക്ക് ചെളി വാരി പൊത്താൻ മാത്രം ഉള്ളതല്ല.. നമുക്ക് ആവും വിധം ഒരുമിച്ചു നിന്നാൽ ചില സാമൂഹിക വിഷയങ്ങൾക്ക് പരിഹാരം ആവാൻ കഴിഞ്ഞേക്കും..

"ഇവിടെ നീയും ഞാനുമില്ല നമ്മൾ മാത്രമേ ഉള്ളൂ.. നമ്മളെ കൊണ്ട് കഴിയും ചില വിഷയങ്ങളെ വേണ്ടപ്പെട്ടവരുടെ കണ്ണിലേക്ക് എറിഞ്ഞു കൊടുക്കാൻ"..!

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
  Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.netFun & Info @ Keralites.net


www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment