Tuesday, 23 February 2016

[www.keralites.net] എന്താണ് Geek ?

 

FWD: __ by വി സുകുമാരന്‍

പല ഉപഭാഷകളും ആങ്ഗലത്തിനുണ്ട്; അപഭ്രംശഭാഷകളും (Slang).  എല്ലാം നല്ലതുതന്നെ. ഒരു ഊര്‍ജ്വസലമായ ജീവഭാഷയായാല്‍ ഇതൊക്കെയുണ്ടാവും. കംപ്യൂട്ടറിന്റെ, ഇന്റര്‍നെറ്റിന്റെ ഔദ്യോഗിഷഭാഷ ഇംഗ്ളീഷാണല്ലോ. ഒരുപാട് പദങ്ങളും പ്രയോഗങ്ങളും ശൈലികളും ഈ ആഗോള ചാരിയായ സാങ്കേതികവിദ്യ വഴി ഇംഗ്ളീഷിന് അടുത്തകാലത്ത് കിടച്ചിട്ടുണ്ട്.

ഒരു Cyber Space പേച്ചു തന്നെ ഉരുത്തിരിഞ്ഞിട്ടുണ്ട്. അതാണ് Geek. Geek Speak  എന്നും പറയും. 'മധുര കാണാത്തവന്‍ മാട്' എന്നൊരു പഴമൊഴി പാലക്കാടന്‍പ്രദേശങ്ങളിലുണ്ട്. അതുപോലെ Geek അല്‍പ്പമെങ്കിലും അറിയാത്തവന്‍ ഇന്നത്തെ പരിതഃസ്ഥിതിയില്‍ അകിഞ്ചനന്‍, വിവരദോഷി. ഇതു വശമില്ലാത്ത മുതിര്‍ന്ന പൌരന്‍ പുറംതള്ളപ്പെടുന്നു. It's all Greek to me എന്നൊരു പ്രയോഗം നല്ല ഇംഗ്ളീഷിലുണ്ട്. എനിക്ക് ഒരു ചുക്കും മനസ്സിലായില്ല എന്നര്‍ഥം. അതുപോലെ കംപ്യൂട്ടര്‍ജ്ഞാനം ഒട്ടുമില്ലാത്ത പഴയ തലമുറയ്ക്കു പറയാം:  It is all `Geek' to me. Cu- Geek Speak എന്ന സാധനം ശരിക്കും ഒരു അമേരിക്കന്‍ ഉല്‍പ്പന്നമാകുന്നു. ഇത് ഇന്റര്‍നെറ്റ് ഉപഭോക്തൃസമൂഹത്തിന്റെ സ്വകാര്യഭാഷയാകുന്നു. അത് ഒരര്‍ഥത്തില്‍ അസുരവിത്താണ് (Dragon Seed). ഇതിനെ സൈബര്‍ lingo  എന്നു വിശേഷിപ്പിക്കാം.

............

'ഗീക്' പേച്ചിന്റെ വേരുകള്‍ ചെല്ലുന്നത് അമേരിക്കയിലെ Seattle എന്ന സ്ഥലത്തേക്കാണ്. അവിടമാണ് Microsoft Corp ന്റെ ആസ്ഥാനം. അവിടത്തെ ജോലിക്കാരുടെ പൊതുഭാഷയായാണ് Geek രൂപപ്പെട്ടത്. പിന്നീട് അമേരിക്കന്‍ ഹൈ–ടെക് ഭാഷയില്‍നിന്നും പോപ്പുലര്‍ കള്‍ചറില്‍നിന്നുമൊക്കെ ധാരാളം കടമെടുത്ത് ഇത് പുറത്തേക്കു പറന്നു. Jack Kevorkian ദയാവധത്തിന്റെ– Euthanasia യുടെ – ഏറ്റവും വലിയ വക്കീലായിരുന്നു. ദയാവധം എല്ലാ രാജ്യങ്ങളും നിയമപരമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഈ വിദ്വാന്‍ ഒരുപാട് ഒച്ചവയ്ക്കുകയുണ്ടായി. Gee Speakന് അദ്ദേഹം ഒരു Verb- ക്രിയാപദം – ആയി മാറി.

To Kevork എന്നാല്‍ geek പേച്ചില്‍ വകവരുത്തുക, കൊല്ലുക, ഇല്ലായ്മചെയ്യുക എന്നാണര്‍ഥം. This new software is potent enough to kevork any type of Virus.  (ഈ പുതിയ സോഫ്റ്റ്വെയര്‍ ഏതുതരം വൈറസിനെയും നശിപ്പിക്കാന്‍ മാത്രം ശക്തമാണ്). To go granular എന്ന Geek Verb പൊതു ഉപയോഗത്തിലുണ്ട്. അര്‍ഥം അടിവേരിലോട്ടു ചെല്ലുക.

Go to the grain of the matter. You have to go granular before reporting on the proposed project (നിര്‍ദിഷ്ട പ്രോജക്ടിനെപ്പറ്റി റിപ്പോര്‍ട്ട്ചെയ്യുന്നതിനുമുമ്പ് അതിന്റെ അടിത്തറയിലേക്ക് കടക്കുന്നു).

Nar എന്നൊരു പുതിയ വാക്ക് Geek  ലെക്സിക്കണ്‍ നമുക്കു തരുന്നുണ്ട്. Disharmony, വിയോജിപ്പ്, ചേര്‍ച്ചയില്ലായ്മ. 

The nar at the decision  making level led to the delaying of the metro (തീരുമാനമെടുക്കുന്നതലത്തില്‍ നിലനിന്ന ഭിന്നാഭിപ്രായം മെട്രോയുടെ വിളംബത്തിനു കാരണമായി.)

Geekല്‍ ഒരു പദമുണ്ട്? Crufty. That means `Some thing Unnecessarily complicated.

Please don't make your presentation Crufty.

The word comes fun Crufthall, the old Physics Department at Harvard University. Crufty വിപുലമായി ഉപയോഗപ്പെടുത്തുന്ന ഉപഭാഷയത്രെ. Kiss (Keep it simple), SLIRK (Spoiled little rich Kid), PANS (Pretty Amazing New Stuff) WOMBAT (Waste of Money, Brain and Time).

Face-mail  എന്നൊരു വാക്കുണ്ട്, Geek Speakല്‍. എന്താണര്‍ഥം?

Communicating with another human being/ person (മറ്റൊരു മനുഷ്യനോട് നേരില്‍ സംസാരിക്കുക). മറ്റേത് E-mail അവിടെ നേരില്‍ കാണലില്ല.യൂറോപ്യന്‍രാജ്യങ്ങളുടെക്ഷേമസഭ എന്ന ആശയത്തിന്റെ സാക്ഷാല്‍കാരമായിരുന്നു EU- അഥവാ യൂറോപ്യന്‍ യൂണിയന്‍. യൂറോപ്പിനാകമാനം ഒരു പൊതു കറന്‍സി എന്ന ആശയം ഭാഗികമായേ നടപ്പായുള്ളൂ. അതാണ് Euro.

അതുപോലെ യൂറോപ്പിനൊരു പൊതുഭാഷ എന്ന ആശയം ഉയര്‍ന്നുവരികയുണ്ടായി. അതില്‍ എല്ലാ യൂറോപ്യന്‍ ഭാഷകളുടെയും മിശ്രണം ഉണ്ടാവും. അതിനെന്തു പേരു വേണം? അതും റെഡി: Europanto. Signar Marami എന്നൊരാള്‍ ഇത്തരമൊരു അവിയല്‍ഭാഷയില്‍ ഒരു നോവല്‍പോലും എഴുതി: 'Las Adventures des Inspector Calollol' നാമെന്തൊക്കെ കാണാനിരിക്കുന്നു!

source:    http://www.deshabhimani.com/columns/english-manglish/524726


www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment