_By Sukumaran ഏതു ഭാഷയിലും- അതു മലയാളമായാലും ഇംഗ്ലീഷായാലും പരന്ത്രീസായാലും ഗോസായി ഭാഷയായാലും-meaningless fillers (നിര്‍ഥക പൂരകങ്ങള്‍) എന്ന ഗണത്തില്‍പ്പെടുന്ന ഒരുപാട് പദങ്ങളും പ്രയോഗങ്ങളും. നിത്യഭാഷണത്തില്‍ അവ അടര്‍ത്തിമാറ്റാന്‍ പ്രയാസമായവിധം അള്ളിപ്പിടിച്ചുനില്‍ക്കുന്നു. "അല്ല, എന്റെ കണ്ണേട്ടാ, എന്ത് പുണ്യം ങ്ങള് കാണിച്ചത്?'' എന്നു ചോദിക്കുമ്പോള്‍ "അല്ല' യുടെ അര്‍ഥം, പ്രസക്തി, സ്റ്റാറ്റസ് എന്നിവ നാം വര്‍ഗണിക്കാറില്ല. ഈ പദങ്ങളൊക്കെ ശീലങ്ങളായി മാറുന്നു. ഒരു വാക്യത്തില്‍ അവയുടെ യുക്തിയെപ്പറ്റി, relevance (സാംഗത്വം) നാമൊരിക്കലും ആലോചിക്കാറില്ല. "വന്ത്' എന്ന പദം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന സമ്പ്രദായം ഞങ്ങളുടെ തൊട്ടയല്‍ക്കാരായ തമിഴര്‍ക്കുണ്ട്. ആ സ്വാധീനമാണ് വന്നിട്ട് എന്നതില്‍ കാണുന്നത്. ആങ്ഗലത്തില്‍ ഇതിനെ filler (പൂരകം) എന്നുപറയും. ഒരുപാടു പൂരകങ്ങള്‍ നാം ഇംഗ്ലീഷില്‍ നിത്യേന വിളമ്പുന്നുണ്ട്. ശീലിച്ചുപോയതുകൊണ്ട് നമ്മില്‍ മിക്കവരും വേണ്ടിടത്തും വേണ്ടാത്തിടത്തും ഒരു വാക്ക് തിരുകിക്കയറ്റുന്നു. Reena is actually the President of the Grama Panchayth. ഇവിടെ actually അനാവശ്യം മാത്രമല്ല, അരോചകവുമാണ്. You see, so to say, the fact is, onthe whole, so called, I think, I believe, definitely തുടങ്ങിയ നിരവധി ഫില്ലറുകള്‍- പൂരകങ്ങള്‍- വിശേഷിപ്പിച്ചൊരു ആവശ്യവുമില്ലാതെ നാം പ്രയോഗിക്കുന്നുണ്ട്. He is stubborn, you see. പ്രസ്താവത്തിന് ഒരു അനൗപചാരികതയോ, വ്യക്തിസ്പര്‍ശമോ നല്‍കാന്‍ ഇവ സഹായിക്കുമെങ്കിലും പൂരകങ്ങളുടെ പ്രയോഗം പലപ്പോഴും തീര്‍ത്തും അനാവശ്യവും ചെടിപ്പിക്കുന്നതുമായി അനുഭവപ്പെടാറുണ്ട്. Sir Ernest Gowersനെും നേരെ നിലപാടാണ് ഉണ്ടായിരുന്നത്. വര്‍ത്തമാന ഇംഗ്ലീഷ് പേച്ചിലും എഴുത്തിലും വലിയതോതില്‍ പ്രചരിക്കുന്ന Vogue words (പരിഷ്കാരവാക്കുകള്‍,words of fashion) ന്റെ വലിയൊരു ലിസ്റ്റ് അടുത്തകാലത്ത് The Guardian പത്രം പുറത്തിറക്കുകയുണ്ടായി. അവയില്‍ ചില വാക്കുകള്‍ താഴെ കൊടുക്കുന്നു. വലിയൊരു vogue word list ല്‍നിന്ന് ഏതാനും സാമ്പിളുകള്‍ പെറുക്കിയെടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്; സ്ഥലപരിമിതിമൂലം. Academic എന്നതിന് theoretical (സൈദ്ധാന്തികം) എന്ന അര്‍ഥംകൂടി കൈവന്നിട്ടുണ്ട്. This book is an academic study of popular culture (ഈ പുസ്തകം സാമാന്യ സംസ്കാരത്തിന്റെ സിദ്ധാന്തപഠനമാകുന്നു). Acid test, അമ്ലപരീക്ഷണം/കടുത്ത പരീക്ഷണം. പത്രക്കാര്‍ക്ക് പ്രിയപ്പെട്ട പരിഷ്കാരപദമായി മാറിയിരിക്കുന്നു. Aggressive - ആക്രമണോത്സുകം എന്നതില്‍ കവിഞ്ഞ് enterprising (ഉത്സാഹശീലമുള്ള) എന്ന ധ്വനി ഇക്കാലത്തു കൈവന്നിരിക്കുന്നു. ******************************************** ആളുകളെ ചെണ്ടകൊട്ടിക്കാനുള്ള ആംഗലത്തിന്റെ അപാരമായ കഴിവ് അഭിനന്ദനീയമാണോ അപലപനീയമാണോ എന്ന് നല്ല തീര്‍ച്ചയില്ലെന്നാണ് ഭാഷാ വിജ്ഞാനീയത്തിന്റെ മാകര കണ്ട ഡേവിഡ് ക്രിസ്റ്റല്‍ പറഞ്ഞത്. Sea/See, teem/team, tee/tea, troop/troupe/troup എന്നീ കുഴപ്പക്കാരെ നോക്കു. ഒരേ ഉച്ചാരണം, വ്യത്യസ്ത അര്‍ഥങ്ങള്‍. The town teems with tourists in the summer months (വേനല്‍മാസങ്ങളില്‍ പട്ടണം വിനോദസഞ്ചാരികളെക്കൊണ്ട് കുമിയുന്നു). Tea നമുക്കു പ്രിയപ്പെട്ട ചായ, നമ്മുടെ പ്രഭാതങ്ങളെ ഉന്മേഷകരമാക്കുന്ന ചൂടുള്ള പാനീയം; ചീനന്റെ മഹത്തായ സംഭാവന, Would you care for a cup of tea? (ഒരുകപ്പു ചായ കഴിക്കാന്‍ വിരോധമുണ്ടോ സാറേ?). Tee എന്നാല്‍ ചില കളികളിലെ, ഗോള്‍ഫ്പോലുള്ള ഗെയിമുകളിലെ പ്രാരംഭ സ്ഥാനം- starting point ആകുന്നു. CANNON പഴയ പീരങ്കിയാകുന്നു. വലിയ തുപ്പാക്കി, great gun. പീരങ്കിയുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെവന്നതുകൊണ്ടാണ് രാജാക്കന്മാര്‍ പല യുദ്ധങ്ങളും തോറ്റതെന്ന് ചരിത്രം പറയുന്നു. ഇന്ന് അത് ഒരു അലങ്കാരവസ്തുവായി ചില പഴയ കോട്ടകള്‍ക്കുമുമ്പിലും മ്യൂസിയങ്ങളിലും അവശേഷിക്കുന്നു. കവി പോത്തിന്റെ ചെകിട്ടില്‍ വേദമോതാന്‍ പുറപ്പെട്ടു എന്നു സാരം. CANON കഥമാറി. അത് സാമാന്യ നിയമമാണ്; ധര്‍മസിദ്ധാന്തമാണ്. പള്ളി/തിരുസഭ/നിയമവും കാനോന്‍ (Canon) ആകുന്നു. ഈ വേദപ്രമാണ വിദഗ്ധനാണ് Canonist. പുണ്യാളപദവിയിലേക്ക് ഉയര്‍ത്തുന്നതാണ് Canonisation (S-ന്റെ സ്ഥാനത്ത് Z-ഉം ഉപയോഗിക്കാം).
The fact is that they are'nt ready to co-operate with us.
She, I believe has a mind of her own. www.keralites.net
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment