Thursday, 15 January 2015

[www.keralites.net] പൂമ്പാറ്റയായ ിന്നു മാറാം..

 

Fun & Info @ Keralites.net
 

 

 
കുഞ്ഞേ കുറുമ്പിയാം പൊന്നേ..
ബാല്യകാലത്തിന്റെ ഓർമ്മകളിന്നുമേ
മങ്ങാതെ മാനസം കണ്ടൂ...
 
പൂവുകൾ കൊണ്ടു കഥ പറഞ്ഞിന്നും
പുലരികൾ തീർക്കുന്നു നമ്മൾ
പൂവായ്‌ പിറന്നാലും ശലഭമായ്‌ തീർന്നാലും
നാമൊന്നായ്‌ തീർന്നില്ലേ യിന്നും..
 
നിന്നേയും കാത്തന്നു പൂമുഖ വാതിലിൽ
കൺചിമ്മാതെത്ര കഴിച്ചുകൂട്ടി
വരുമെന്നു ചൊല്ലി മാനസമപ്പോഴും
ദൂരേ കൺനട്ടിരുന്നൂ ...
 
ഒരുമാത്ര കണ്ടപ്പൊ ഉള്ളം നിറഞ്ഞിട്ട്‌
ഒരുവേള ചൊല്ലാൻ കൊതിച്ചുഞ്ഞാനും
നിന്മിഴികൊണ്ടെന്നെ മാടി വിളിക്കുമ്പൊ
ഉള്ളം പിടഞ്ഞെന്റെ പൊന്നേ..
 
ബാല്യകാലത്തിന്റെ ഓർമ്മകളാലിന്നു
ബാല്യമായ്‌ തീർന്നോയെൻ അന്തരംഗം
ഓർമ്മകളാലിന്നു പൂങ്കാവനത്തിലേ
പൂമ്പാറ്റയായിന്നു മാറാം നാം
പൂമ്പാറ്റയായിന്നു മാറാം..

 

 
.Sajimon C G

 
ചിത്രം.. ശ്രീനി നവിത...

www.keralites.net

__._,_.___

Posted by: laly s <lalysin@yahoo.co.in>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment