പ്രപഞ്ചസൃഷ്ടി മനുഷ്യന് വേണ്ടിയോ ? വിഡ്‌ഢിത്തം!!
ഭൂമിയെക്കാള്‍ ഏതാണ്ട് 1,392,000 ഇരട്ടി വ്യാപ്തം ഉണ്ട് നമ്മുടെ സൂര്യന്! നക്ഷത്രങ്ങളെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ 7 ആയി ഗ്രൂപ്പ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നാമത്തെ ഗ്രൂപ്പില്‍ പെടുന്ന സൂര്യനെക്കാള്‍ ഏതാണ്ട് 3375 ഇരട്ടി വ്യാപ്തം വരും ഏഴാമത്തെ ഗ്രൂപ്പില്‍ പെടുന്നതും ഏറ്റവും വലിപ്പം ഏറിയതുമായ നക്ഷത്രങ്ങള്‍ക്ക്!! ഇതൊരു ശരാശരി കണക്കു മാത്രമാണ്.. നിലവില്‍ കണ്ടെത്തിയിരിക്കുന്ന ഏറ്റവും വലിയ നക്ഷത്രമായ UY Scuti യുടെ വ്യാപ്തം സൂര്യന്‍റെ 500കോടി മടങ്ങാണ്(ഭീകരനാണവന്‍, കൊടും ഭീകരന്‍!!). ഭൂമിയെക്കാള്‍ ഏതാണ്ട് 7000000000000000(7 Quadrillion) ഇരട്ടി വരും ഇത്. മുകളിലെ ചിത്രവുമായി താരതമ്യം ചെയ്ത്, ഈ വലിപ്പം സങ്കല്പത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക!!
ഇത്തരം, ചെറുതും വലുതുമായ 200-400 ബില്യന്‍ നക്ഷത്രങ്ങള്‍ ഉണ്ട് നമ്മുടെ ഗാലക്സിയില്‍(The Milky Way). ഒരു ബില്യന്‍ എന്നാല്‍ 100 കോടി..താരതമ്യേന ചെറുതെന്നോ ശരാശരി വലിപ്പം എന്നോ ഒക്കെ പറയാവുന്ന അത്രയും മാത്രം ഉള്ള ഒന്നാണ് ഈ ആകാശഗംഗ.. പ്രകാശത്തിന്‍റെ വേഗത സെക്കന്‍റില്‍ ഏതാണ്ട് 3 ലക്ഷം കിലോമീറ്റര്‍ ആണെന്ന് നമുക്ക് അറിയാം. കൃത്യമായിപ്പറഞ്ഞാല്‍ 299,705 km/s. പ്രകാശം ഒരു വര്‍ഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്ഷം. ആകാശഗംഗയുടെ വ്യാസം ഏകദേശം ഒരു ലക്ഷത്തിലേറെ പ്രകാശ വര്‍ഷമാണ്. എന്നുവെച്ചാല്‍, കുറഞ്ഞത് 60x60x24x365x100000x299,705= 945149697600000000km. ഇതുപോലെയുള്ള ഏതാണ്ട് 500 ബില്ല്യന്‍ ഗാലക്സികള്‍ വരെ ഉണ്ടാവാമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍!! ഇത്രയും നക്ഷത്രങ്ങളെ ചുറ്റി, എത്രയോ ഗ്രഹങ്ങള്‍ ഉണ്ടാവാം??!! ഇതിനെക്കാള്‍ ഒക്കെ രസം, ഇതൊക്കെ ചേര്‍ന്നുണ്ടാവുന്ന ആകെ മൊത്തം മാറ്റര്‍ (matter-പിണ്ഡം) പ്രപഞ്ചത്തിന്‍റെ ഏതാണ്ട് 4% മാത്രമേ വരുന്നുള്ളൂ എന്നതാണ്! അതില്‍ തന്നെ 3.6% intergalactic gases ആണ്. ബാക്കി 0.4% മാത്രം ആണ് മേല്പറഞ്ഞ നക്ഷത്രങ്ങളും മറ്റും ഒക്കെ ചേര്‍ന്നുണ്ടാക്കുന്നത്. ഇനിയുള്ള 74% dark energyയും , 22% dark matterഉം ആണ്.
ഇനി ഭൂമിയെ ഇതൊക്കെയായി താരതമ്യപ്പെടുത്തുക. നമുക്ക് ഭൂമി വിട്ട് പുറത്തേക്ക് ഒരു യാത്ര പോവാം..
ഭൂമി.. ഏതാണ്ട് 71% ജലത്താല്‍ ആവൃത്തമാണ്. നേര്‍ത്ത ഒരു പാളി പോലെ ജീവന്‍.
സൗരയൂഥം. ഭൂമി അപ്രത്യക്ഷമായിത്തുടങ്ങുന്നു.
സൗരയൂഥത്തെപ്പോലെ നക്ഷത്രങ്ങളും, അതിനെ ചുറ്റി ഗ്രഹങ്ങളും അടങ്ങുന്ന നമ്മുടെ അയല്‍ക്കാര്‍. "ഇന്റര്‍ സ്റെല്ലാര്‍ നെയ്ബര്‍ഹുഡ്" എന്ന് വിളിക്കാം. നടുവില്‍ പൊട്ടുപോലെ സൗരയൂഥം കാണാം.
ആകാശഗംഗ.. സൗരയൂഥം പോയിട്ട് ഇന്റര്‍ സ്റെല്ലാര്‍ നെയ്ബര്‍ഹുഡ് പോലും കാണ്മാനില്ല. ഏകദേശ സ്ഥാനം ചിത്രത്തില്‍ കാണാം. ചെറുതും വലുതുമായ 200-400 ബില്യന്‍ നക്ഷത്രങ്ങള്‍.
ലോക്കല്‍ ഗാലക്ടിക് ഗ്രൂപ്പ്. നടുവില്‍ കാണുന്ന പൊട്ട് ആകാശഗംഗ. ചുറ്റുമുള്ളത് അയല്‍പക്കത്തെ മറ്റ് ഗാലക്സികള്‍.
വിര്‍ഗോ സൂപ്പര്‍ ക്ലസ്റ്റര്‍. ലോക്കല്‍ ഗാലക്ടിക് ഗ്രൂപ്പ് പോലെ മറ്റനേകം ഗാലക്സി സമൂഹങ്ങള്‍.
അനേകം സൂപ്പര്‍ ക്ലസ്റ്ററുകള്‍ അടങ്ങിയ ലോകല്‍ സൂപ്പര്‍ ക്ലസ്റ്റര്‍ സമൂഹം.
ഇനിയും പുറത്തേക്ക് പോയാല്‍ നിരീക്ഷണയോഗ്യ പ്രപഞ്ചം( observable universe). സമയം ഉള്‍പ്പെടുന്ന 4 പരിമാണങ്ങള്‍ (4 dimensions) വെച്ച് നമുക്ക് നിരീക്ഷിക്കാനാവുന്ന പ്രപഞ്ചം..!!
ഇനി ഭൂമിയിലേക്ക് മടങ്ങാം.. ഇവിടെയാണ് അതിര്‍ത്തികളുടെ പേരില്‍ യുദ്ധങ്ങള്‍ ഉണ്ടാവുന്നത്. മതങ്ങള്‍ വര്‍ഗീയത സൃഷ്ടിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ സ്വാതന്ത്ര്യം ഹനിക്കുന്നത്. അല്‍പ പ്രാണിയായ മനുഷ്യന് വേണ്ടിയാണ് ഈ കാണുന്നതൊക്കെയും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന് കരുതുന്ന കൂപ മണ്ഡൂകങ്ങള്‍ വസിക്കുന്നത്. വഴിപാടുകളിലും, പാലഭിഷേത്തിലും മുങ്ങി, ഭക്തന് അനുഗ്രഹം ചൊരിയുന്ന അല്പനും സ്വയം പൊങ്ങിയും ആയ ദൈവ സങ്കല്‍പ്പങ്ങള്‍ ഉള്ളത്…!!!
നാലപ്പാട്ട് പാടിയതുപോലെ,… അനന്തം, അജ്ഞാതം, അവര്‍ണനീയം. ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം. അതിന്റെ ഏതാനുമോരിടതിരുന്നു, നോക്കുന്ന മര്‍ത്യന്‍ കഥ എന്തു കണ്ടു?!!!
-
www.keralites.net |
__._,_.___
Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
Yahoo Groups
Instantly Explore All Attachments Within Each Group Conversation
You can now explore files, preview and download photos directly within each conversation.
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment