Saturday, 28 June 2014

[www.keralites.net] ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന ്നവര്‍ അറിയാന്‍

 

എത്രനാളായി കാത്തിരിപ്പൂ... 
റീഷ്മ ദാമോദര്‍ 

 
ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവര്‍ അറിയാന്‍

 
വിവാഹം മാത്രമല്ല അമ്മയെന്ന പദവിയിലേക്കുള്ള ചവിട്ടുപടി. കരുതലോടെയും ശ്രദ്ധയോടെയും വേണം ഗര്‍ഭിണിയാവാന്‍ തയാറെടുക്കേണ്ടണ്ടത്.

 

ഗര്‍ഭിണിയാവുന്നതിനുമുമ്പ് എന്തൊക്കെ തയ്യാറെടുപ്പുകളാണ് വേണ്ടത്?

കല്യാണം കഴിഞ്ഞ് പരസ്പരം മനസ്സിലാക്കാനും ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനുമെല്ലാം കുറച്ചുസമയം വേണമല്ലോ. വിവാഹശേഷം ചുരുങ്ങിയത് എട്ട് മാസമെങ്കിലും കഴിഞ്ഞാവാം ഗര്‍ഭധാരണം. ഇക്കാര്യത്തില്‍ ഭാര്യയുടെ വയസ്സാണ് പ്രധാന ഘടകം. മുപ്പത് വയസ്സ് കഴിഞ്ഞാല്‍ വേഗത്തില്‍ ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്. മുപ്പതിന് താഴെയെങ്കില്‍ കുറച്ചുകാലം നീട്ടിവെയ്ക്കുന്നതില്‍ തെറ്റില്ല. ശാരീരികമായും ഒന്ന് ഒരുങ്ങേണ്ടതുണ്ട്. അമിതവണ്ണമുള്ളവര്‍ അത് കുറയ്ക്കണം. ബി.എം.ഐ ഇന്‍ഡക്‌സ് 25ല്‍ കൂടുതല്‍ ഉള്ളവരാണെങ്കില്‍, ഭക്ഷണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. രക്തപരിശോധന നടത്തി അനീമിയ ഉണ്ടോയെന്ന് നോക്കുകയും വേണം.
 

ഗര്‍ഭിണിയാവാന്‍ പറ്റിയ പ്രായം ഏതാണ്?

ഏറ്റവും നല്ലത് 20-30 വയസ്സിനിടയിലാണ്. അതില്‍ത്തന്നെ 20 മുതല്‍ 25 വയസ്സ് ഉത്തമകാലമാണ്. 20നു മുമ്പും 30നു ശേഷവും ഗര്‍ഭിണിയാവുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടാവാം. 18 വയസ്സുള്ള പെണ്‍കുട്ടിയില്‍ ശരീരവളര്‍ച്ച പൂര്‍ണ്ണമായിട്ടുണ്ടാവില്ല. അസ്ഥികളും പെല്‍വിസും ഇടുപ്പെല്ലും പൂര്‍ണമായി വികസിച്ചിട്ടുണ്ടാവില്ല. ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ വളര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്, ആ പ്രായത്തില്‍. അത് പ്രസവത്തിന് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. 
 

പ്രായമേറുമ്പോഴുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

മുപ്പതിനുശേഷം സ്ത്രീകള്‍ക്ക് ഗര്‍ഭധാരണശേഷി കുറയാം. അതേപോലെ ഇടുപ്പെല്ലുകളുടെ വഴക്കവും അയവും കുറഞ്ഞുവരും. ഇത് സുഖപ്രസവത്തിനുള്ള സാധ്യത ഇല്ലാതാക്കും. ഗര്‍ഭമലസല്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്നത് പ്രായമേറിയുള്ള പ്രസവത്തിലാണ്. 35 വയസ്സിനുശേഷം ഗര്‍ഭിണിയാവുന്ന കുറച്ചുപേര്‍ക്കെങ്കിലും, ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിമാന്ദ്യം, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. മുപ്പതിനുശേഷം ഗര്‍ഭിണിയാവുമ്പോള്‍ ഒരു പ്രീ പ്രഗ്നന്‍സി കൗണ്‍സലിങ് നടത്തണം. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവയൊക്കെ പരിശോധിക്കണം. ശരീരത്തിലെ എല്ലാ പ്രവര്‍ത്തനവും സാധാരണ നിലയില്‍ ആണെന്ന് ഉറപ്പാക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെങ്കില്‍, അത് നിയന്ത്രിക്കണം.


ഗര്‍ഭിണിയായാല്‍ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ?

ഗര്‍ഭധാരണത്തിനു മുമ്പും ശേഷവും പോഷകമുള്ള ഭക്ഷണം കഴിക്കണം. ഗര്‍ഭകാലത്ത് കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മൂന്ന് നേരം പ്രധാനഭക്ഷണവും മൂന്ന് നേരം സ്‌നാക്‌സുമാവാം. സ്‌നാക്‌സില്‍ എണ്ണ അധികം ഉണ്ടാവരുത്. അയണ്‍, പ്രോട്ടീന്‍, കാല്‍സ്യം എന്നിവയടങ്ങിയ ഭക്ഷണം പതിവാക്കണം. മുട്ട, മീന്‍, ബീന്‍സ് എന്നിവയിലൊക്കെ പ്രോട്ടീനുണ്ട്. ചോറിനോടൊപ്പം മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, കടല, മറ്റു പച്ചക്കറികള്‍, മുട്ട, മീന്‍, തൈര് എന്നിവ ഉള്‍പ്പെടുത്താം. ചീര, മുരിങ്ങയില, മുരിങ്ങക്കായ, കരുപ്പെട്ടി, കൂവരക് എന്നിവയില്‍ കുഞ്ഞിനാവശ്യമായ അയണ്‍ ലഭ്യമാണ്.പാല്‍ കുടിക്കുന്നതും നല്ലതാണ്. പാല്‍ നന്നായി തിളപ്പിച്ചുവേണം കുടിയ്ക്കാന്‍. പച്ചക്കറി കുറേനേരം ഉപ്പുവെള്ളത്തിലിട്ടുവെച്ച് കഴുകി ഉപയോഗിക്കാം. പരിപ്പിട്ട ചീരക്കറിയില്‍ ഗര്‍ഭിണിയ്ക്കാവശ്യമായ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പയറുവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വെള്ളം ധാരാളം കുടിക്കണം. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മാംസഭക്ഷണം കഴിയ്ക്കുമ്പോള്‍ കരള്‍ ഒഴിവാക്കാം. അതില്‍ അടങ്ങിയിരിക്കുന്ന റെറ്റിനോള്‍ ഗര്‍ഭസ്ഥശിശുവിന് നന്നല്ല. പിന്നെ, ലെഡ് കൂടുതലായി അടങ്ങിയിട്ടുള്ള ഡീപ് സീ ഫിഷും ഒഴിവാക്കണം. ഒമേഗ 3 ഫാറ്റി ആസിഡും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ബി.പി.യും ഷുഗറുമൊക്കെ കുറയ്ക്കാന്‍ നല്ലതാണ്. മത്തിയും അയലയും ഇഷ്ടംപോലെ കഴിക്കാം. നാല് മാസമാകുമ്പോഴേക്കും ആഹാരത്തിന്റെ അളവ് കൂട്ടുക. ഫാസ്റ്റ് ഫുഡ്, ബേക്കറി സാധനങ്ങള്‍, അമിത അളവില്‍ ചായ, കാപ്പി എന്നിവ ഒഴിവാക്കുക.
 

ഫോളിക് ആസിഡ് നിര്‍ബന്ധമായും കഴിക്കണോ?

കുഞ്ഞിന് അംഗവൈകല്യമുണ്ടാവാതിരിക്കാനും സ്‌പൈന്‍ വളരാനും ഫോളിക് ആസിഡ് ആവശ്യമാണ്. ഗര്‍ഭിണിയാവാന്‍ തയാറെടുക്കുന്ന സമയത്തുതന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഫോളിക് ആസിഡ് ഗുളികകള്‍ കഴിച്ചുതുടങ്ങാം. ഗര്‍ഭധാരണം നടക്കുന്ന സമയത്ത് അമ്മയുടെ ശരീരത്തില്‍ ആവശ്യത്തിന് ഫോളിക് ആസിഡുണ്ടാവണം. അത് കുഞ്ഞിന്റെ തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയും. ചീര, ഓറഞ്ച്, ബ്രൊക്കോളി എന്നിവയിലൊക്കെ ഫോളിക് ആസിഡ് ധാരാളമുണ്ട്. എന്നാല്‍, ഭക്ഷണത്തിലൂടെ മാത്രം ആവശ്യത്തിനു ഫോളിക് ആസിഡ് ലഭിക്കണമെന്നില്ല. അതുകൊണ്ട് ഗുളികകള്‍ കഴിച്ചേ തീരൂ. നാലാം മാസം മുതല്‍ അയണ്‍ ഗുളികകളും കാല്‍സ്യം ഗുളികകളും കഴിക്കാം.
 

പ്രമേഹം കൂടിയാല്‍, അത് കുഞ്ഞിനെ ബാധിക്കുമോ?

പ്രമേഹം ബാധിച്ചാല്‍ കുഞ്ഞിന് തൂക്കം കൂടുകയോ കുറയുകയോ ചെയ്യാം. പ്രമേഹവുമായി ജനിച്ച കുഞ്ഞുങ്ങള്‍ക്ക് കാല്‍സ്യം കുറയാം. ഗര്‍ഭസ്ഥശിശുവിന്റെ നട്ടെല്ലിന്റെ അടിയിലുള്ള എല്ല് ശരിയായി വളരണമെന്നുമില്ല. അതുകൊണ്ട് അമ്മയ്ക്ക് പ്രമേഹമുണ്ടെന്ന് കണ്ടെത്തിയാല്‍ അത് നിയന്ത്രിക്കേണ്ടണ്ടതുണ്ടണ്ട്. പ്രമേഹബാധിതരായ ഗര്‍ഭിണികള്‍ ശരീരത്തിലെ അന്നജത്തിന്റെ അളവ് നിയന്ത്രിക്കണം. 
 

മരുന്ന് കഴിക്കുമ്പോഴോ?

അത്യാവശ്യമല്ലാത്ത മരുന്നുപയോഗം ഗര്‍ഭകാലത്ത് നന്നല്ല. ചില മരുന്നുകള്‍ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കാനിടയുണ്ട്. ഹൃദയസംബന്ധമായ രോഗമുള്ളവരും വൃക്ക രോഗികളും പ്രമേഹമുള്ളവരും അപസ്മാരമുള്ളവരും ഗര്‍ഭിണിയാണെന്നറിഞ്ഞാലുടനെ ഡോക്ടറെ കണ്ടണ്ട് സുരക്ഷിതമായ മരുന്നുകള്‍ കഴിക്കുക. ഏത് മരുന്നും ഡോക്ടറുടെ അനുമതിയോടെയേ കഴിക്കാന്‍ പാടുള്ളൂ. സ്വയംചികിത്സ ദോഷം ചെയ്യും. ഗര്‍ഭിണി ആവാനുള്ള തയാറെടുപ്പിലാണെങ്കില്‍, ഏത് അസുഖത്തിനും മരുന്ന് കുറിക്കും മുമ്പ് ഡോക്ടറോട് ഇക്കാര്യം പറയണം. 

www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment