Friday 27 June 2014

[www.keralites.net] വാഹനാപകടങ്ങള്‍ കുറച്ച് ഋഷിരാജ് സിങ് മടങ്ങുന്നു

 

   വാഹനാപകടങ്ങള്‍ കുറച്ച് ഋഷിരാജ് സിങ് മടങ്ങുന്നു
* പിഴ വരുമാനം 25 കോടി രൂപ കൂടി
* ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ശീലമാക്കി
 

തിരുവനന്തപുരം:
 വാഹന പരിശോധന ശക്തമാക്കിയാല്‍ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് തെളിയിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്ന ഖ്യാതിയുമായിട്ടാണ് എ.ഡി.ജി.പി ഋഷിരാജ് സിങ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റില്‍ നിന്നും മടങ്ങുന്നത്. 2012-ല്‍ 36,174 അപകടങ്ങളുണ്ടായപ്പോള്‍ സിങ്ങിന്റെ കാലയളവായ 2014-ല്‍ 35,215 ആയി കുറഞ്ഞു. അപകട മരണനിരക്കും 4,286-ല്‍ നിന്നും 4258 ആയി കുറഞ്ഞു. 

പിഴയിലൂടെയുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ വരുമാനത്തില്‍ 25 കോടി രൂപയുടെ വര്‍ധനവും ഉണ്ടായി. 2012-13 ല്‍ 56.4 കോടി രൂപ ഖജനാവില്‍ എത്തിയപ്പോള്‍ 2013-14 ല്‍ 81.5 കോടി രൂപയായി വര്‍ധിച്ചു. 

ഏറെ ജനപ്രീതിനേടിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ഋഷിരാജ് സിങ്ങാണ്. ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ വന്‍ ജനപ്രീതിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഫെയ്‌സ് ബുക്ക് , വാട്ട്‌സ് ആപ്, ഇ-മെയില്‍, എസ്.എം.എസ് തുടങ്ങിയവയിലൂടെ പരാതി സ്വീകരിച്ചു. എല്ലാ ജില്ലകളിലും പരാതി പരിഹാര അദാലത്തും നടത്തി. പിന്‍സീറ്റ് ബെല്‍റ്റ് വിവാദത്തിന്റെ പേരില്‍ കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറുമ്പോള്‍ ഔദ്യോഗിക പദവിയില്‍ അദ്ദേഹം ഒരുവര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 

വഴിയില്‍ തടഞ്ഞുനിര്‍ത്തി അവഹേളിക്കുന്ന പതിവ് വാഹനപരിശോധന ശൈലിയില്‍ നിന്നും വേറിട്ട് നിരീക്ഷണ ക്യാമറകളിലൂടെ നിയമലംഘനങ്ങള്‍ ഫലപ്രദമായി തടയാന്‍ കഴിഞ്ഞതും സിങ്ങിന്റെ കാലയളവിലാണ്. ഒരുപടി കൂടി കടന്ന് ഷാഡോ ചെക്കിങ്ങിനും സിങ് അനുവാദം നല്‍കി. കുറ്റകൃത്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പകര്‍ത്തുകയും ചിത്രം സഹിതം പിഴയടയ്ക്കാന്‍ ആവശ്യപ്പെടുന്ന സ്മാര്‍ട്ട് പരിശോധനയും വിജയമായി.

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തെ ഫലപ്രദമായി വേഗപ്പൂട്ടിലൊതുക്കാനും ഋഷിരാജ് സിങ്ങിന് കഴിഞ്ഞു. സ്പീഡ് ഗവേര്‍ണറില്ലാത്ത വാഹനങ്ങള്‍ പിഴയൊടുക്കി വിട്ടയയ്ക്കുന്നതിന് പകരം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് സ്വകാര്യ ബസ്സുകാര്‍ ആദ്യമായി വേഗപ്പൂട്ട് നിയമത്തിന് മുന്നില്‍ കീഴടങ്ങിയത്. വകുപ്പിലെ ഏറ്റവും ജൂനിയറായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധികാരം മാത്രമാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. വേഗപ്പൂട്ടില്ലാത്ത ബസ്സുകളുടെ ഫിറ്റ്‌നസ് സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കുണ്ടായിരുന്നു. 

ഈ അധികാരം വ്യാപകമായി വിനിയോഗിക്കാന്‍ ആദ്യമായി അനുമതി നല്‍കിയത് ഋഷിരാജ് സിങ്ങാണ്. സ്വകാര്യ ബസ്സുകളുണ്ടാക്കുന്ന അപകടങ്ങളും കുറഞ്ഞു. സ്ഥിരമായി അപകടമുണ്ടാക്കുന്ന ബസ്സുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവും സ്വകാര്യ ബസ് ഡ്രൈവര്‍മാരെ മര്യാദക്കാരാക്കി. ഇതിനെല്ലാം അന്നത്തെ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ശക്തമായ പിന്തുണയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ലഭിച്ചു. കമ്മീഷണര്‍ നേരിട്ട് ബസ്സുകള്‍ പരിശോധിക്കാനിറങ്ങിയതും പുതിയ കാഴ്ചയായിരുന്നു. 1557 ബസ്സുകളുടെ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നഷ്ടമായപ്പോള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ ചരിത്രത്തില്‍ പുതിയ സംഭവമായി. സ്വകാര്യ ബസ്സുകള്‍ നിയമത്തിന്റെ വഴിയിലെത്തി. 

സംസ്ഥാനത്തെ ഇരുചക്രവാഹന യാത്രികരെ ഹെല്‍മെറ്റ് എന്ന നല്ല ശീലം പഠിപ്പിച്ചതും സിങ്ങിന്റെ കാര്‍ക്കശ്യമാണ്. വിപുലമായ ബോധവത്കരണ പരിപാടികള്‍ക്ക് ശേഷമാണ് ഹെല്‍മെറ്റ് പരിശോധന പടിപടിയായി കര്‍ശനമാക്കിയത്. അമിതവേഗത്തില്‍ ഹെല്‍മെറ്റില്ലാതെ പായുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തുടങ്ങിയതും ഗുണകരമായി. മദ്യപിച്ച് വാഹനമോടിച്ചവരുടെ ഡ്രൈവിങ് ലൈസന്‍സും വ്യാപകമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കുള്ള അധികാരം ബാഹ്യസമ്മര്‍ദങ്ങളില്ലാതെ വിനിയോഗിക്കാന്‍ അനുമതി നല്‍കിയ സിങ്ങിന്റെ നടപടിയും ഫലംകണ്ടു.

 


www.keralites.net

__._,_.___

Posted by: "M. Nandakumar" <nandm_kumar@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment