Tuesday, 1 April 2014

[www.keralites.net] കൊടുങ്ങല്ലൂര്‍ ഭരണ ി ഇന്ന്

 


 

 

 
കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഭഗവതിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഏഴുനാള്‍ നീളുന്ന ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവവേളയില്‍ ഒട്ടേറെ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടക്കുന്നു. ഇവയില്‍ ഏറ്റവും മുഖ്യവും ദൃശ്യപൊലിമയാര്‍ന്നതുമാണ് കാവുതീണ്ടല്‍. സ്ത്രീകളും പുരുഷന്മാരുമായ നൂറുകണക്കിന് ചിലമ്പേന്തിയ വെളിച്ചപ്പാടുകള്‍ ഇതില്‍ പങ്കെടുക്കുന്നു. ദൈവങ്ങളുമായി ആശയ വിനിമയം നടത്താന്‍ കഴിവുള്ളവരാണ് ഈ വെളിച്ചപ്പാടുകളെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ ഇതിന് സാക്ഷിയാകുന്നു. മീനമാസത്തില്‍ നടക്കുന്ന കൊടുങ്ങല്ലൂര്‍ ഭരണിയുത്സവത്തില്‍ രക്തവും വിശ്വാസവും ഒത്തു ചേരുന്നുവെന്ന് പറയാറുണ്ട്. ഭഗവതിയെ വിളിച്ച് തെറിപ്പാട്ടുകള്‍ പാടുന്ന ഒരാചാരവും ഈ ഉത്സവത്തിന്റെ ഭാഗമായുണ്ട്.
കൊടുങ്ങല്ലൂര്‍ രാജാവിന്റെ സാന്നിദ്ധ്യത്തിലാണ് കാവുതീണ്ടല്‍ നടക്കുന്നത്. ഈ അനുഷ്ഠാനത്തിനിടെ വെളിച്ചപ്പാടുമാര്‍ ബാധകയറി ക്ഷേത്രത്തിനു ചുറ്റുമായി അന്തരീക്ഷത്തില്‍ ചിലമ്പു വീശി ഓടുന്നു. ഉത്സവത്തിനു ശേഷം ഒരാഴ്ച ക്ഷേത്രം അടച്ചിടും. കാവുതീണ്ടലിനെ തുടര്‍ന്നുണ്ടാകുന്ന അശുദ്ധികള്‍ നീക്കാനുള്ള ശുദ്ധീകരണ ചടങ്ങുകള്‍ക്കു ശേഷം ക്ഷേത്രവാതിലുകള്‍ വീണ്ടും തുറക്കും.

 
 
 Mukesh      
+91 9400322866

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment