Tuesday, 1 April 2014

[www.keralites.net] ലോക ഓട്ടിസം അവബോധ ദ ിനം

 

ഏപ്രില്‍ 2 ലോക ഓട്ടിസം അവബോധ ദിനം
 


ഓട്ടിസം എന്ന രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2007 ല്‍ ഐക്യരാഷ്ട്ര സഭ ഏപ്രില്‍ 2 ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1943 ല്‍ ലിയോ കാനര്‍ എന്ന മനോരോഗ വിദഗ്ധനാണ് ഓട്ടിസം എന്ന അസുഖത്തെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത്. ഇന്‍ഫന്‍റൈല്‍ ഓട്ടിസം എന്നാണ് അദ്ദേഹം ഈ രോഗാവസ്ഥയ്ക്ക് അന്ന് പേരിട്ടത്.

ശൈശവത്തില്‍ തന്നെ ഉണ്ടാകുന്നതും എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ളതുമായ രോഗമാണ് ഓട്ടിസം. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളില്‍ രോഗമുണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണ്. ഓട്ടിസം ജന്മനാലോ അല്ലെങ്കില്‍ 25 വയസ്സിനുള്ളിലോ പ്രകടമായെന്ന് വരാം. സാധാരണയായി ഒന്നര വയസ്സിനും മൂന്നു വയസ്സിനും ഇടയില്‍ തന്നെ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്.

ഓട്ടിസം ബാധിതരില്‍ പൊതുവായി ചില സ്വഭാവവൈകല്യങ്ങള്‍ കാണപ്പെടുന്നു . കാഴ്ച, ശ്രവണം, ഘ്രാണം, രുചി എന്നിവയില്‍ ചിലതിലോ എല്ലാറ്റിലുമോ ഓട്ടിസ്റ്റിക് ബാധിതര്‍ക്ക് അതിസംവേദനശക്തി ഉണ്ടാകാം.‍ ഇത് അവരുടെ അസാധാരണമായ പെരുമാറ്റത്തിന് പ്രധാന കാരണമാകുന്നു . ഉദാഹരണത്തിന് , കേള്‍വിയില്‍ അതിസംവേദകത്വം ഉള്ളതിനാല്‍ സാധാരണ നിലയ്ക്കുള്ള ശബ്ദങ്ങള്‍ പോലും സഹിക്കാന്‍ ഇവര്‍ അശക്തരായിരിക്കും.അത്തരം സാഹചര്യങ്ങളില്‍ അവര്‍ സംഭ്രമിക്കുകയും ചെവികള്‍ പൊത്തുകയും ചെയ്തേക്കാം.

ഓട്ടിസത്തിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് നിഷ്ക്രിയത്വം . ഒരു പ്രവൃത്തിയിലും കൂടുതല്‍ നേരം ശ്രദ്ധ നല്‍കാന്‍ ഓട്ടിസം ബാധിച്ച ഒരു വ്യക്തിക്ക് കഴിയാതെ വരുന്നു. സ്വയം ഒതുങ്ങി കൂടാന്‍ ശ്രമിക്കുന്ന പ്രകൃതക്കാരാണ് ഇവരില്‍ മിക്കവരും. കൂട്ട് കൂടുവാനോ സുഹൃത്തുക്കളോടൊത്ത് കളിക്കുവാനോ ഇവര്‍ താത്പര്യം കാണിക്കാറില്ല. പരിചിതമായ ചുറ്റുപ്പാടുകളില്‍ നിന്നുള്ള മാറ്റങ്ങള്‍ അവരെ വേഗത്തില്‍ അസ്വസ്ഥരാക്കും.

അകാരണമായി ചിരിക്കുക, കരയുക , ദേഷ്യപ്പെടുക , വാശി പിടിക്കുക , സ്വയം വേദനിപ്പിക്കുക എന്നീ സ്വഭാവങ്ങള്‍ ഓട്ടിസം രോഗികള്‍ പ്രകടമാക്കാറുണ്ട്. ശാരീരികവും മാനസികവുമായ വളര്‍ച്ച ഇത്തരം കുട്ടികള്‍ക്ക് സാധാരണ കുട്ടികളുടേതിനേക്കാള്‍ കുറവായിരിക്കും. സാധാരണ കുട്ടികളെ അപേക്ഷിച്ച് വളരെ വൈകിയായിരിക്കും ഇവര്‍ സംസാരിച്ചു തുടങ്ങുന്നത് .ചില കേസുകളില്‍ സംസാരശേഷി തീരെ ഇല്ലാത്തവരുമാകാം. അവ്യക്തമായ സംസാരം , ഒരേ വാക്ക് വീണ്ടും വീണ്ടും ആവര്‍ത്തിക്കല്‍ , സംസാരിക്കുമ്പോള്‍ മുഖം കൊണ്ടും , ശരീരംകൊണ്ടും പല തരം ചേഷ്ടകള്‍ കാണിക്കുക , സദാ മുന്‍പോട്ടും പിന്‍പോട്ടും ആടിക്കൊണ്ടിരിക്കുക, കൈകള്‍ അനാവശ്യമായി ഒരു പ്രത്യേക താളത്തില്‍ ആട്ടുക എന്നിങ്ങനെയുള്ള തുടര്‍ച്ചയായ ചലനങ്ങള്‍ ഇവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ല.

വ്യക്തിത്വ വൈകല്യം ,പഠന വൈകല്യം,അപസ്മാരം,വിഷാദ രോഗം എന്നിവ ഈ ഓട്ടിസം ബാധിതരില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ബ്രെയിന്‍ എം ആര്‍ ഐ സ്കാന്‍ ,സി ടി സ്കാന്‍ എന്നിവയിലൂടെ ഓട്ടിസം കണ്ടെത്താന്‍ സാധിക്കും . പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാല്‍ ഓട്ടിസം ഒരു പരിധി വരെ നിയന്ത്രിക്കാനാകും. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെ സാധാരണ കുട്ടികളുടെ കൂടെ സ്കൂളില്‍ പഠിപ്പിക്കരുത്. ഇവരെ പഠിപ്പിക്കുന്നതിനായി ഇന്ന് സ്പെഷ്യല്‍ സ്കൂളുകള്‍ ഉണ്ട് . ബീഹേവിയറല്‍ തെറാപ്പി (behavioral therapy ) ,കേള്‍വിശക്തി മെച്ചപ്പെടുത്തുന്നതിനായുള്ള ഓഡിറ്ററി ഇന്‍റഗ്രേഷന്‍ തെറാപ്പി (auditory integration therapy ),സ്പീച്ച് തെറാപ്പി(speech therapy ), മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള ചികിത്സ ( psychological therapy ) എന്നിവ ഏകോപിപ്പിച്ചുള്ള ചികിത്സ നല്‍കണം. മരുന്നിനെക്കാളേറെ ഇത്തരക്കാര്‍ക്ക് ആവശ്യം സമൂഹത്തിന്‍റെ അംഗീകാരവും പരിഗണനയുമാണ് .

കേരളത്തില്‍ ഓട്ടിസത്തെ പറ്റി അവബോധം വന്നുതുടങ്ങിയിട്ട് ഏകദേശം പത്ത് വര്‍ഷത്തോളമേ ആയിട്ടുള്ളൂ. ഓട്ടിസം വരാതെ നേരിടാനുള്ള ചികിത്സാക്രമങ്ങളും പരിശീലനപരിപാടികളും ഓട്ടിസം ബാധിച്ചവര്‍ക്കുള്ള പ്രത്യേക പരിശീലനപരിപാടികളും പദ്ധതികളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

  •  
  • ഓട്ടിസം തിരിച്ചറിയാന്‍ 
    ടി വി കൃഷ്ണന്‍
  • "എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ കുഞ്ഞുങ്ങള്‍ പഠിച്ച് വലിയ മിടുക്കരാകണമെന്നാണ്. എന്നാല്‍ , ഞാന്‍ ആഗ്രഹിക്കുന്നത് എന്റെ കുട്ടി പഠിച്ച് ഒരു സാധാരണ കുട്ടിയായിത്തീരാനാണ്"- കുറച്ചുവര്‍ഷംമുമ്പ് തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള വിദ്യാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മലയാള സിനിമയിലെ ഒരു പ്രമുഖനടന്‍ പറഞ്ഞതാണിത്. ഓട്ടിസം ബാധിച്ച തന്റെ കുട്ടിയെക്കുറിച്ചുള്ള ആഗ്രഹമാണ് നടന്‍ അവിടെ പങ്കുവച്ചത്. ഓട്ടിസം ഒരു രോഗമല്ല; മറിച്ച് ജന്മനാതന്നെയുണ്ടാകുന്ന സങ്കീര്‍ണതകള്‍ നിറഞ്ഞ മസ്തിഷ്കത്തിന്റെ ഒരു അവസ്ഥയാണ്. സാമൂഹീകരണ പ്രക്രിയയിലും ആശയവിനിമയത്തിലും പെരുമാറ്റരീതികളിലും ഓട്ടിസം ബാധിച്ചവര്‍ മറ്റുള്ളവരില്‍നിന്ന് തികച്ചും വ്യത്യസ്തരായിരിക്കും. ഈ മേഖലകളിലെല്ലാം പ്രകടമായ പിന്നോക്കാവസ്ഥ ഓട്ടിസം ബാധിച്ചവരെ ജീവിതത്തിന്റെ പൊതുമണ്ഡലങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താന്‍ കാരണമാകും. അടുത്ത ബന്ധുക്കളുമായിപ്പോലും സൗഹൃദമോ ആശയവിനിമയമോ സാധിക്കാന്‍ കഴിയാതെ തികച്ചും ഒറ്റപ്പെട്ട് സദാസമയവും ദിവാസ്വപ്നത്തിലെന്നപോലെ കഴിയുന്ന അവസ്ഥ ഓട്ടിസം ബാധിച്ച കുട്ടികളുടെ വിദ്യാഭ്യാസവും സാമൂഹീകരണവും ദുഷ്കരവും പ്രയാസകരവുമാക്കും.

     

    ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഏതാണ്ട് രണ്ട് വയസ്സാകുമ്പോഴേക്കും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങും. വസ്തുക്കളെ അല്ലെങ്കില്‍ ആളുകളെ കൈചൂണ്ടി കാണിക്കാനോ പേരുപറഞ്ഞ് തിരിച്ചറിയാനോ കഴിയാതിരിക്കുക, പേരുവിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക, മറ്റുള്ളവരുമായി ദൃഷ്ടിബന്ധം സ്ഥാപിക്കാന്‍ തയ്യാറാകാതിരിക്കുക, കളിപ്പാട്ടങ്ങളോടും മറ്റും താല്‍പ്പര്യമില്ലായ്മ, ചിരിക്കാതിരിക്കുക, ഒരേ പ്രവര്‍ത്തിതന്നെ അര്‍ഥരഹിതമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുക, ഏതെങ്കിലും ഒരു വസ്തുവിനോട് അമിതമായി അടുപ്പം കാണിക്കുക, ഒരേ പ്രവൃത്തിയില്‍ത്തന്നെ മണിക്കൂറുകളോളം മുഴുകിയിരിക്കുക തുടങ്ങിയവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്. മുതിര്‍ന്നുവരുമ്പോള്‍ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ തീരെ തയ്യാറാകാതിരിക്കുക, ചര്‍ച്ചകളില്‍ പങ്കുകൊള്ളാന്‍ താല്‍പ്പര്യമില്ലായ്മ, ഭാവനാശേഷി ഒട്ടുമേ പ്രയോഗിക്കാത്ത അവസ്ഥ, ചില ശീലങ്ങളോട് മാനസികമായി ഒട്ടിപ്പോവുക, നിര്‍ബന്ധബുദ്ധി, ഒട്ടും അയവില്ലാത്ത വ്യക്തിത്വം തുടങ്ങിയ സ്വഭാവസവിശേഷതകള്‍ പ്രകടമാകും. ബുദ്ധിപരമായ പിന്നോക്കാവസ്ഥ, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിവില്ലായ്മ , പിരുപിരുപ്പ് (വ്യുലൃ മരശേ്ശേ്യ), ഒന്നും ചെയ്യാതിരിക്കുക , ദുര്‍വാശി, അസ്വാഭാവികമായ ചില ആഹാരശീലങ്ങള്‍ , ചലനപരമായ പ്രയാസങ്ങള്‍ എന്നിവയില്‍ ചിലത് അനുബന്ധപ്രശ്നങ്ങളായി ഓട്ടിസം ബാധിച്ചവരില്‍ കണ്ടേക്കാം. ജനസംഖ്യയില്‍ ആയിരത്തില്‍ ഒന്നോ രണ്ടോ പേരാണ് ഓട്ടിസം ബാധിച്ചവരെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ , അമേരിക്കയില്‍ ഓട്ടിസം ബാധിച്ചവര്‍ താരതമ്യേന കൂടുതലാണ്. അവിടെ ആയിരത്തില്‍ ആറുമുതല്‍ ഒമ്പതുപേര്‍ക്ക് ഈ പ്രശ്നമുണ്ട്.

     

    1996നുശേഷം ഓട്ടിസം ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഓട്ടിസം ബാധിക്കാനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് ഇന്നും ശരിയായ നിഗമനത്തിലെത്തിയിട്ടില്ല. മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്കു നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു. ജനിതകമായ ചില സവിശേഷതകള്‍ , മസ്തിഷ്കത്തിന്റെ ഘടനാപരമായ ചില തകരാറുകള്‍ , ഘനലോഹങ്ങളുടെയും ചിലതരം കീടനാശിനികളുടെയും മനുഷ്യശരീരത്തിലെ സാന്നിധ്യം തുടങ്ങിയവ മസ്തിഷ്കത്തില്‍ ഓട്ടിസത്തിന് കാരണമായ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് പഠനറിപ്പോര്‍ട്ടുകളുണ്ട്. ശരീരത്തില്‍ രസം എന്ന ലോഹത്തിന്റെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന മാനസികവ്യതിയാനങ്ങള്‍ക്ക് ഓട്ടിസത്തിന്റെ ലക്ഷണങ്ങളുമായി വലിയ സാമ്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കാണപ്പെടുന്നത്. പാരമ്പര്യഘടകങ്ങള്‍ ഓട്ടിസത്തിന് കാരണമാകുന്നതായി പഠനത്തെളിവുകള്‍ ഇല്ല.


 Mukesh      
+91 9400322866

 


 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment