കൊളസ്‌ട്രോള്‍രഹിത സദ്യവട്ടം
ജീവിതശൈലി രോഗങ്ങളുടെ മുന്‍നിരയിലാണ് കൊളസ്‌ട്രോളും പ്രമേഹവും. ആഹാരപ്രിയര്‍ക്കു മുന്നില്‍ ഇവ അപകട സിഗ്നല്‍ കാണിക്കുന്നു. എന്നാല്‍ കൊളസ്‌ട്രോള്‍ ഒഴിവാക്കിയുള്ള പാചകരീതിയിലൂടെ ഇനി ഇഷ്‌ടവിഭവങ്ങളും ധൈര്യമായി കഴിക്കാം. കൊളസ്‌ട്രോള്‍ ഇല്ലാത്ത ഒരു സദ്യവട്ടം
1. സാമ്പാര്‍
1. തുവരപ്പരിപ്പ് - 1/2 കപ്പ്
2. വറ്റല്‍ മുളക് - 4 എണ്ണം
3. മല്ലിപൊടി - 2 ടീസ്‌പൂണ്‍
4. ഉലുവ - 1/4 ടീസ്‌പൂണ്‍
5. ജീരകം - 1/4 ടീസ്‌പൂണ്‍
6. കായം - 1/2 ടീസ്‌പൂണ്‍
7. മഞ്ഞള്‍പൊടി - 1 ടീസ്‌പൂണ്‍
8. പുളി - ആവശ്യത്തിന്
9. കറിവേപ്പില - 2 തണ്ട്
10. മല്ലിയില, ഉപ്പ് - ആവശ്യത്തിന്
11. മലക്കറികള്‍
മുരിങ്ങയില, വെണ്ടക്ക, തക്കാളി, വെള്ളരിക്ക, പടവലങ്ങ, ബീന്‍സ്, ചേന, കാരറ്റ്, ചേമ്പിന്‍തണ്ട് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
തുവരപ്പരിപ്പ് വേവിക്കുക, അതിലേക്ക് അരിഞ്ഞ മലക്കറികള്‍, ഉപ്പ്, മഞ്ഞള്‍പൊടി എന്നിവ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. വറ്റല്‍ മുളക്, മല്ലി, ഉലുവ, ജീരകം, കായം ഇവ ചൂടാക്കി നന്നായി അരച്ച് വേവിച്ച മലക്കറിയില്‍ ചേര്‍ക്കുക. പുളി പിഴിഞ്ഞൊഴിച്ച് മല്ലിയിലയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. പാകമാകുമ്പോള്‍ കറിവേപ്പില വിതറി വാങ്ങുക.
2. രസം
1. രസം പൗഡര്‍ (ജീരകം, മല്ലി, കുരുമുളക്, കായം) - 2 ടീസ്‌പൂണ്‍
2. തക്കാളി - 3 എണ്ണം
3. വെളുത്തുള്ളി - 10 അല്ലി
4. ചെറിയ ഉള്ളി - 5 എണ്ണം
5. കുരുമുളകു പൊടി - 1/4 ടീസ്‌പൂണ്‍
6. മല്ലിയില, കറിവേപ്പില - ആവശ്യത്തിന്
7. പുളി / നാരങ്ങാനീര് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
തക്കാളി വേവിച്ച് ഉടച്ചെടുക്കുക. വെളുത്തുള്ളിയും ഉള്ളിയും ചതച്ച് കുരുമുളക് പൊടിയും വേവിച്ച തക്കാളിയില്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. പുളി കുറവാണെങ്കില്‍ ആവശ്യത്തിന് പുളിയോ നാരങ്ങാനീരോ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങുക.
3. അവിയല്‍
1. പച്ചപ്പയര്‍ - 3 എണ്ണം
2. പടവലങ്ങ - 1 കഷണം
3. കത്തിരിക്ക - 2 എണ്ണം
4. മുരിങ്ങയ്‌ക്ക - 2 എണ്ണം
5. കുമ്പളങ്ങ - 1/4 ഭാഗം
6. വാഴയ്‌ക്ക - 1/2
7. പച്ചമുളക് - 6 എണ്ണം
8. ജീരകം - 1 ടീസ്‌പൂണ്‍
9. മഞ്ഞള്‍പൊടി - 1/2 ടീസ്‌പൂണ്‍
10. തൈര് - 1 കപ്പ്
11. തേങ്ങാപീര ( പാല്‍ പിഴിഞ്ഞത്) - 2 കപ്പ്
12. ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പച്ചക്കറികള്‍ അരിഞ്ഞ് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. തേങ്ങാപ്പീര, പച്ചമുളക്, ജീരകം ഇവ ചതച്ചതും ഉപ്പും ചേര്‍ത്ത് ഇളക്കുക. തിളച്ചുകഴിയുമ്പോള്‍ തൈരു ചേര്‍ക്കുക. കറിവേപ്പിലയിട്ട് ഇളക്കി അടുപ്പില്‍ നിന്ന് വാങ്ങുക.
4. ചേമ്പു തണ്ട് തോരന്‍
1. ചേമ്പിന്‍ തണ്ട് ചെറുതായി അരിഞ്ഞ് കഴുകി പിഴിഞ്ഞത് - 4 കപ്പ്
2. ചെറുപയര്‍ പുഴുങ്ങിയത് - 1 കപ്പ്
3. തേങ്ങാപ്പീര ( പാല്‍ പിഴിഞ്ഞത്) - 1/2 കപ്പ്
4. പച്ചമുളക് ചെറുതായി അരിഞ്ഞത് - 1 ടീസ്‌പൂണ്‍
5. കറിവേപ്പില - ഒരു തണ്ട്
6. ഇഞ്ചി ചെറുതായി അരിഞ്ഞത് - 1/2 ടീസ്‌പൂണ്‍
7. ചുവന്നുള്ളി - 4 എണ്ണം
8. ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
കഴുകി പിഴിഞ്ഞെടുത്ത ചേമ്പിന്‍ തണ്ട് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേവിക്കുക. അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചെറുപയര്‍ ചേര്‍ക്കുക. തേങ്ങാപ്പീര, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവ ചതച്ച് ചേര്‍ക്കുക. നന്നായി ഇവ എല്ലാം കൂടി ഇളക്കി ചിക്കിത്തോര്‍ത്തി ഉപയോഗിക്കാം.
5. കാളന്‍
1. ചേന നുറുക്കിയത് - 1/2 കപ്പ്
2. ജീരകം- 1 ടീസ്‌പൂണ്‍
3. വറ്റല്‍ മുളക് - 3 എണ്ണം
4. മുളകുപൊടി - 1/4 ടീസ്‌പൂണ്‍
5. കറിവേപ്പില - 2 തണ്ട്
6. ഉലുവപ്പൊടി - അല്‌പം
7. കട്ടത്തൈര് - 2 കപ്പ്
തയാറാക്കുന്ന വിധം
ഉപ്പ്, മഞ്ഞള്‍പൊടി, കറിവേപ്പില, എന്നിവ ചേന കഷണങ്ങളില്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വറ്റല്‍മുളകും മുളകു പൊടിയും ജീരകവും ഉലുവാപ്പൊടിയും അരച്ച് തൈരില്‍ ചേര്‍ത്ത് നല്ലതുപോലെ ഉടച്ച് വേവിച്ച് ചേനയില്‍ ചേര്‍ത്ത് തിളപ്പിച്ച് വാങ്ങുക.
- See more at: http://www.mangalam.com/health/food-habits/158099#sthash.O3FGRiPE.dpuf
6. ചേന മുളകൂഷ്യം
1. ചേന കഷണങ്ങളാക്കിയത് - 2 കപ്പ്
2. വറ്റല്‍ മുളക് - 4 എണ്ണം
3. കറിവേപ്പില - 2 തണ്ട്
4. പച്ചമല്ലി - 2 ടീസ്‌പൂണ്‍
5. കുരുമുളക് - 1 ടീസ്‌പൂണ്‍
6. തേങ്ങാപ്പീര ( പാല്‍ പിഴിഞ്ഞത്) - 1 കപ്പ്
7. മഞ്ഞള്‍പൊടി - 1/4 ടീസ്‌പൂണ്‍
8. കുടംപുളി - 2 ചെറിയ കഷണം
9. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചേന ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. പച്ചമല്ലി, വറ്റല്‍മുളക്, കുരുമുളക്, തേങ്ങാപ്പീര ഇവ ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. ഇത് നന്നായി അരച്ചെടുക്കുക. വേവിച്ച ചേനയില്‍ ഈ അരപ്പു ചേര്‍ത്ത് കുടംപുളി, ഉപ്പ്, മഞ്ഞള്‍പൊടി, കറിവേപ്പില ഇവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കുഴമ്പു പരുവമാകുമ്പോള്‍ വാങ്ങി ഉപയോഗിക്കാം.
7. മുരിങ്ങയില - പരിപ്പ് കറി
1. മുരിങ്ങയില - 1 കപ്പ്
2. തുവരപ്പരിപ്പ് - 1/2 കപ്പ്
3. തക്കാളി - 2 എണ്ണം
4. ജീരകം - 1/2 ടീസ്‌പൂണ്‍
5. വെളുത്തുള്ളി - 4 അല്ലി
6. കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
7. വറ്റല്‍മുളക് - 2 എണ്ണം
8. ചുവന്നുള്ളി - 3 എണ്ണം
തയാറാക്കുന്ന വിധം
തുവരപ്പരിപ്പ്, ചെറിയ കഷണങ്ങള്‍ ആക്കിയ തക്കാളിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. ജീരകം, വറ്റല്‍മുളക്, വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില ഇവ നന്നായി ചതച്ചെടുക്കുക. ഇവ വേവിച്ചുവച്ചിരിക്കുന്ന പരിപ്പിലേക്ക് ചേര്‍ക്കുക. മുരിങ്ങയിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് അടുപ്പില്‍ നിന്ന് വാങ്ങുക.
8. ചേമ്പ് താള് - തൈര് കിച്ചടി
1. ചേമ്പിന്‍ താള് ചെറുതായി അരിഞ്ഞ് കഴുകി പിഴിഞ്ഞത് - 2 ടീസ്‌പൂണ്‍
2. അധികം പുളിയില്ലാത്ത കട്ടത്തൈര് - 1/4 കപ്പ്
3. വറ്റല്‍ മുളക് - ഒരെണ്ണം മൂന്നായി മുറിച്ചത്
4. പച്ചമുളക് - 4 എണ്ണം
5. കറിവേപ്പില - 2 തണ്ട്
6. ജീരകം - 1/4 ടീസ്‌പൂണ്‍
7. ഉപ്പ് - പാകത്തിന്
8. കടുക് - 1/2 ടീസ്‌പൂണ്‍
തയാറാക്കുന്ന വിധം
ജീരകം, പച്ചമുളക്,വറ്റല്‍മുളക്, കറിവേപ്പില ഇവ നന്നായി അരയ്‌ക്കുക. ഇതില്‍ 1/2 ടീസ്‌പൂണ്‍ കടുക് നന്നായി ചതച്ചുചേര്‍ക്കുക. ചീനച്ചട്ടി ചൂടാക്കി അരപ്പ് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് താള് ചേര്‍ക്കുക. താള് നന്നായി വെന്താല്‍ തൈര് വെള്ളം കൂടാതെ ഉടച്ച് ഒഴിച്ച് തിളയ്‌ക്കാന്‍ അനുവദിക്കാതെ ചൂടായ ഉടനെ ഇറക്കിവയ്‌ക്കുക. കുറുകിയ പാകത്തിലായാല്‍ ഉപയോഗിക്കാം.
9. കൈതച്ചക്ക പച്ചടി
1. കൈതച്ചക്ക - 1 എണ്ണം
2. തൈര് - 1/2 കപ്പ്
3. പച്ചമുളക് - 4 എണ്ണം
4. കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കൈതച്ചക്ക കഷണങ്ങളാക്കി ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. പച്ചമുളക് അരച്ച് കൈതച്ചക്കയില്‍ ചേര്‍ത്ത് തൈര് ഒഴിച്ച് ഇളക്കുക.
10. വാഴപ്പിണ്ടി തോരന്‍
1. വാഴപ്പിണ്ടി അരിഞ്ഞത് - 2 കപ്പ്
2. പയര്‍ - 1/2 കപ്പ്
3. തേങ്ങാപ്പീര ( പാല്‍ പിഴിഞ്ഞത്) - 1/2 കപ്പ്
4. ജീരകം - രണ്ട് നുള്ള്
5. മുളകുപൊടി - 1/4 ടീസ്‌പൂണ്‍
6. ചെറിയ ഉള്ളി - 5 എണ്ണം
7. കറിവേപ്പില - 2 തണ്ട്
8. ഉപ്പ് - ആവശ്യത്തിന്
9. മഞ്ഞള്‍പൊടി - 1/4 ടീസ്‌പൂണ്‍
തയാറാക്കുന്ന വിധം
വാഴപ്പിണ്ടി പോളകള്‍ എല്ലാം നീക്കി വട്ടത്തില്‍ കനം കുറച്ച് അരിയുക. ഓരോ വട്ടവും അരിഞ്ഞയുടനേ ഇടതുകൈയിലെ വിരലില്‍ അതിലുള്ള നൂല്‍ ചുറ്റണം. ഇങ്ങനെ ഓരോന്നായി മുറിച്ചു കഴിഞ്ഞാല്‍ നാലഞ്ചെണ്ണം ചേര്‍ത്തുവച്ച് ചെറുതായി അരിയുക. മുളപ്പിച്ച് ആവി കയറ്റിയ ചെറുപയര്‍, വാഴപ്പിണ്ടി അരിഞ്ഞത്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവ ചേര്‍ത്തിളക്കി അല്‌പം വെള്ളം ഒഴിച്ച് വേവിക്കുക. ഇതില്‍ ഉള്ളി, ജീരകം, കറിവേപ്പില, തേങ്ങാപ്പീര എന്നിവ ചതച്ചുചേര്‍ക്കുക. ഇവ നന്നായി ഇളക്കിയോജിപ്പിച്ച് ഉപയോഗിക്കുക.
No comments:
Post a Comment