Wednesday, 19 February 2014

[www.keralites.net] ??????????????? ?????? ???????? ???? ?????????? ??

 

കോപ്പന്‍ഹേഗന്‍ : രോഗാണുക്കള്‍ക്കെതിരെ ആന്‍റിബയോട്ടിക്കുകള്‍ തോല്‍ക്കുന്നിടത്ത് വെളുത്തുള്ളി വിജയിക്കുമെന്ന് പഠനം. വീര്യമേറിയ ആന്‍റിബയോട്ടിക്കുകള്‍ക്കെതിരെപ്പോലും രോഗാണുക്കള്‍ പ്രതിരോധശേഷിനേടുന്നത് തടയാന്‍ വെളുത്തുള്ളിക്ക് കഴിയുമെന്ന കണ്ടെത്തല്‍ ആരോഗ്യരംഗത്ത് വലിയ പ്രതീക്ഷപകരുകയാണ്.

വെളുത്തുള്ളിയിലുള്ള അജോയിന്‍ എന്ന രാസപദാര്‍ഥം പ്രതിരോധശേഷി നേടിയ ബാക്ടീരിയകളിലെ വിവരകൈമാറ്റ ശൃംഖലയെ താറുമാറാക്കും. അതുവഴി ബാക്ടീരിയ റംനോലിപിഡ് എന്ന വിഷം പുറത്തുവിടുന്നത് തടയാനുമാവും. മനുഷ്യരക്തത്തിലെ രോഗങ്ങളെ പ്രതിരോധിക്കുന്ന വെളുത്ത രക്താണുക്കളെ നശിപ്പിക്കുന്ന രാസപദാര്‍ഥമാണ് റംനോലിപിഡ്.

ആന്‍റിബയോട്ടിക്കുകള്‍ക്കൊപ്പം അജോയിന്‍ ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാവുമെന്ന് ജര്‍മനിയിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലാ ഗവേഷകന്‍ ടിം ജാക്കോബ്‌സണ്‍ പറയുന്നു. അജോയിനും ആന്‍റിബയോട്ടിക്കും ഒരുമിച്ചുപയോഗിക്കുമ്പോള്‍ 90 ശതമാനം ബാക്ടീരിയകളും നശിക്കുന്നതായി എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വ്യക്തമായി.

മരുന്നുകള്‍ക്കെതിരെ രോഗാണുക്കള്‍ പ്രതിരോധശേഷിനേടുന്നത് ആരോഗ്യരംഗം നേരിടുന്ന വലിയവെല്ലുവിളിയാണ്. വെളുത്തുള്ളിയെപ്പോലെ പ്രകൃതിയില്‍നിന്നുതന്നെ പുതിയമരുന്നുകള്‍ കണ്ടെത്തുകമാത്രമാണ് പ്രതിവിധിയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
.......................................................................................................
Mathrubhumi

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment