Wednesday, 25 December 2013

[www.keralites.net] 2013?? ???? 10 ?????? ?????????????

 

2013ലെ ടോപ് 10 സ്മാര്‍ട്ട്ഫോണുകള്‍

2013ലെ ടോപ് 10 സ്മാര്‍ട്ട്ഫോണുകള്‍
ആധുനിക ലോകത്ത് തിരക്കേറിയ മനുഷ്യജീവിതത്തിന് ഒഴിവാക്കാനാകാത്ത ഒന്നായി സ്മാര്‍ട്ട് ഫോണുകള്‍ മാറിക്കഴിഞ്ഞു. ഓരോ ദിവസും കഴിയുന്തോറും സ്മാര്‍ട്ട്ഫോണുകളുടെ ജനപ്രീതിയും വില്‍പനയും ഏറി വരികയാണ്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അഞ്ചിരട്ടയിലേറെയായി ഉയരുമെന്നാണ് സൂചന. 2013ല്‍ നിരവധി നല്ല മോഡലുകളാണ് പുറത്തിറങ്ങിയത്. ഇവയില്‍ ഏറ്റവും മികച്ചത് ഏതെന്ന് നോക്കാം...

10, എല്‍ ജി ഫ്ലക്സ്

വളഞ്ഞ ഡിസ്പ്ലേ എന്ന ആശയവുമായി പുറത്തിറക്കിയ മോഡലാണ് എല്‍ ഡി ഫ്ലക്സ്. ആഗോളവിപണിയില്‍ നല്ല പ്രതികരണമാണ് ഈ ഫോണിന് ലഭിച്ചത്. ആറ് ഇഞ്ച് സ്ക്രീന്‍, 2.2 ജിഗാഹെര്‍ട്സ് പ്രോസസര്‍, ആന്‍ഡ്രോയ്ഡ് 4.2 ഒ എസ്, 13 എംപി ക്യാമറ, രണ്ടു ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവയാണ് അടിസ്ഥാന സവിശേഷതകള്‍. 

9, ബ്ലാക്ക്ബറി ക്യൂ10

റിസര്‍ച്ച് ഇന്‍ മോഷന്‍ 2013ല്‍ പുറത്തിറക്കിയ ഏറ്റവും മികച്ച മോഡലാണ് ബ്ലാക്ക്ബറി ക്യൂ10. 3.10 ഇഞ്ച് ഡിസ്പ്ലേ, 1.5 ജിഗാഹെര്‍ട്സ്, 2 ജിബി റാം, ബ്ലാക്ക്ബറി ഒഎസ് 10, 16 ജിബി സ്റ്റോറേജ്, 8 എംപി ക്യാമറ എന്നീ സവിശേഷതകളുള്ള ബ്ലാക്ക്ബറി ക്യൂ 10ന് 44990 രൂപയാണ് വില. മികച്ച കീബോര്‍ഡ്, പ്രവര്‍ത്തനക്ഷമത, ബാറ്ററി ബാക്ക്അപ്പ്, നിലവാരമുള്ള ക്യാമറ എന്നിവയാണ് ഈ മോഡലിന്റെ ആകര്‍ഷകമായ ഘടകങ്ങള്‍. എന്നാല്‍ വിലക്കൂടുതല്‍, നല്ല ആപ്പ്സ് ഇല്ല, എഫ്എം റേഡിയോ ഇല്ല, ഡിസ്പ്ലേയുടെ ആസ്പക്ട് റേഷ്യൂ എന്നിവ ബ്ലാക്ക്ബറി ക്യൂ10ന്റെ ന്യൂനതയാണ്. 

8, സോണി എക്സ്പീരിയ ഇസഡ് അള്‍ട്രാ

വളരെ കനം കുറഞ്ഞ സോണി എക്സ്പീരിയ ഇസഡ് അള്‍ട്രാ മോഡലിന്റെ 6.4 ഇഞ്ച് ഡിസ്പ്ലേ ഏറെ ആകര്‍ഷകമായ ഒന്നാണ്. ഫാബ്ലറ്റ് ഇനത്തില്‍പ്പെടുത്താവുന്ന ഒന്നാണിത്. 2.2 ജിഗാഹെര്‍ട്സ് പ്രോസസര്‍, 2 ജിബി റാം, ആന്‍ഡ്രോയ്ഡ് 4.2, സ്റ്റോറേജ് 16 ജിബി, എട്ട് മെഗാപിക്സല്‍ ക്യാമറ എന്നീ സവിശേഷതകളുള്ള സോണി എക്സ്പീരിയ ഇസഡ് അള്‍ട്രായ്ക്ക് 46990 രൂപയാണ് വില. നല്ല ഡിസ്പ്ലേയും മികവാര്‍ന്ന പ്രവര്‍ത്തനക്ഷമതയുമാണ് ഈ മോഡലിന്റെ ആകര്‍ഷകമായ കാര്യം. ബാറ്ററി ലൈഫ്, ക്യാമറയ്ക്ക് ഫ്ലാഷ് ഇല്ലാത്തത് എന്നിവ പോരായ്മയാണ്. 

7, എല്‍ ജി ജി2

എല്‍ജിയുടെ 2013ലെ ഏറ്റവും പ്രധാന മോഡലാണിത്. ആദ്യമായി പുറകുവശത്ത് ബട്ടണുകള്‍ ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്ഫോണ്‍ എന്നതാണ് ആകര്‍ഷകമായ പ്രത്യേകത. 5.2 ഇഞ്ച് ഡിസ്പ്ലേ, 2.26 ജിഗാഹെര്‍ട്സ് പ്രോസസര്‍, 2 ജിബി റാം, ആന്‍ഡ്രോയ്ഡ് 4.2.2 ഒ എസ്, 13 എംപി ക്യാമറ എന്നീ സവിശേഷതകളുള്ള എല്‍ ജി ജി2ന് 41500 രൂപയാണ് വില. മികച്ച ഡിസ്പ്ലേ, അമ്പരിപ്പിക്കുന്ന പ്രവര്‍ത്തനക്ഷമത, നിലവാരമുള്ള ബാറ്ററി ബാക്ക് അപ്പ് എന്നിവയാണ് ആകര്‍ഷകമായ ഘടകങ്ങള്‍. എന്നാല്‍ കീയും പുറകുവശത്തെ പ്ലാസ്റ്റിക് ബോഡിയും പോരായ്മയാണ്.

6, മോട്ടറോള മോട്ടോ എക്സ്

ഉപയോക്താവിന് അനുയോജ്യമാംവിധം സജ്ജീകരിക്കാവുന്ന ആദ്യ സ്മാര്‍ട്ട്ഫോണാണിതെന്നാണ് മോട്ടറോളയുടെ അവകാശവാദം. മികച്ച ഹാര്‍ഡ് വെയറും വിലക്കുറവുമാണ് ഈ ഫോണിനെ ആകര്‍ഷകമാക്കുന്നത്. 4.7 ഇഞ്ച് ഡിസ്പ്ലേ, 1.7 ജിഗാഹെര്‍ട്സ് പ്രോസസര്‍, 2ജിബി റാം, ആന്‍ഡ്രോയ്ഡ് 4.2 ഒഎസ്, 10എംപി ക്യാമറ എന്നിവയാണ് അടിസ്ഥാന സവിശേഷതകള്‍. 

5, നോകിയ ലൂമിയ 1520

നോകിയയുടെ ആദ്യ ഫാബ്ലറ്റ് വിഭാഗത്തിലുള്ള മോഡലാണ് ലൂമിയ 1520. ആറ് ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, ക്വാഡ് കോര്‍ സ്നാപ്പ്ഡ്രാഗണ്‍ 800 പ്രോസസറില്‍ ആദ്യമായി വിന്‍ഡോസ് 8 ഒ എസ് ഉപയോഗിക്കുന്ന സ്മാര്‍്ട്ടഫോണും ഇതാണ്. 20 എംപി ക്യാമറ, 2 ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. 

4, സാംസങ്ങ് ഗ്യാലക്സി എസ്4

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ 2013ലെ മുഖ്യമോഡലാണ് ഗ്യാലക്സി എസ്4. 5 ഇഞ്ച് ഡിസ്പ്ലേ, 1.6 ജിഗാഹെര്‍ട്സ്, ആന്‍ഡ്രോയ്ഡ് ഒ എസ്, 16 ജിബി സ്റ്റോറേജ്, 2 ജിബി റാം, 13 എംപി ക്യാമറ എന്നീ സവിശേഷതകളുള്ള ഗ്യാലക്സി എസ്4ന് 41500 രൂപയാണ് വില. മികച്ച എച്ച്ഡി ഡിസ്പ്ലേ, അതുല്യമായ പ്രവര്‍ത്തനക്ഷമത, നിലവാരമുള്ള ബാറ്ററി ബാക്ക്അപ്പ് എന്നിവയാണ് ഇതിന്റെ ആകര്‍ഷകമായ സവിശേഷതകള്‍. പുതുമയില്ലാത്ത രൂപകല്‍പന, വെളിച്ചക്കുറവില്‍ ക്യാമറയുടെ നിലവാരക്കുറവ്, എഫ്എം റേഡിയോ എന്നിവയാണ് ഗ്യാലക്സി എസ്4ന്റെ ന്യൂനതയാണ്. 

3, ആപ്പിള്‍ ഐഫോണ്‍ 5 എസ്

സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ ഏറെ കാത്തിരുന്ന മോഡലാണ് ആപ്പിള്‍ ഐഫോണ്‍ 5എസ്. ഫിംഗര്‍പ്രിന്റര്‍ സ്കാന്നര്‍, 64-ബിറ്റ് സ്കാന്നര്‍ തുടങ്ങിയ പുതുമയാര്‍ന്ന ഒട്ടനവധി സവിശേഷതകളുമായാണ് ഐഫോണ്‍ 5 എസ് അവതരിപ്പിച്ചത്. നാല് ഇഞ്ച് ഡിസ്പ്ലേ, ഐഒഎസ് 7, എട്ട് മെഗാപിക്സല്‍ ക്യാമറ എന്നിവയാണ് മുഖ്യ പ്രത്യേകതകള്‍. 

2, എച്ച്ടിസി വണ്‍

എല്ലാംകൊണ്ടും 2013ല്‍ പുറത്തിറങ്ങിയ സ്മാര്‍ട്ട്ഫോണുകളില്‍ അഗ്രഗണ്യമായ സ്ഥാനമാണ് എച്ച് ടി സി വണ്ണിനുള്ളത്. എച്ച്ടിസിയുടെ 2013ലെ മുഖ്യമോഡലായ വണ്‍ പ്രവര്‍ത്തനക്ഷമതയിലും രൂപകല്‍പനയിലും ഏറെ മുന്നിലാണ്. 4.7 ഇഞ്ച് ഡിസ്പ്ലേ, 1.7 ജിഗാഹെര്‍ട്സ് പ്രോസസര്‍, 4.1 ആന്‍ഡ്രോയ്ഡ്, 2 ജിബി റാം, 4-അള്‍ട്രാ പിക്സല്‍, 32 ജിബി സ്റ്റോറേജ് എന്നീ പ്രധാന സവിശേഷതകളുള്ള എച്ച് ടി സി വണ്ണിന് 42900 രൂപയാണ് വില. മിഴിവേറിയ എച്ച് ഡി സ്ക്രീന്‍, അതുല്യമായ പ്രവര്‍ത്തനക്ഷമത, നിലവാരമുള്ള ബാറ്ററി ബാക്ക്അപ്പ് എന്നിവയാണ് ആകര്‍ഷകമായ ഘടകങ്ങള്‍. പവര്‍ ബട്ടണിന്റെ സ്ഥാനം, ക്യാമറയുടെ നിലവാരക്കുറവ് എന്നിവ ന്യൂനതയാണ്. 

1, സാംസങ്ങ് ഗ്യാലക്സി നോട്ട് 3

സാംസങ്ങിന്റെ നോട്ട് പരമ്പരയിലെ ഏറ്റവും മികച്ച മോഡലാണിത്. പുതുമയാര്‍ന്ന ഒട്ടനവധി സവിശേഷതകളുമായാണ് ഗ്യാലക്സി നോട്ട് 3 പുറത്തിറങ്ങിയത്. 5.7 ഇഞ്ച് ഡിസ്പ്ലേ, 1.9 ജിഗാഹെര്‍ട്സ് പ്രോസസര്‍, 3 ജിബി റാം, 4.3 ആന്‍ഡ്രോയ്ഡ് ഒ എസ്, 13 എംപി ക്യാമറ, 32 ജിബി സ്റ്റോറേജ് എന്നീ സവിശേഷതകളുള്ള ഗ്യാലക്സി നോട്ട് 3ന് 49900 രൂപയാണ് വില. മിഴിവേറിയ എച്ച് ഡി സ്ക്രീന്‍, അതുല്യമായ പ്രവര്‍ത്തനമികവ്, ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് ആകര്‍ഷകമായ ഘടകങ്ങള്‍. എഫ് എം റേഡിയോ, 4കെ വീഡിയോ റെക്കോര്‍ഡിംഗ് ഇല്ലായ്മ, വിലക്കൂടുതല്‍, വെളിച്ചക്കുറവില്‍ പകര്‍ത്തുന്ന ചിത്രങ്ങളുടെ നിലവാരക്കുറവ് എന്നിവ ന്യൂനതയാണ്.
 
 
THANKS®ARDS
ABDULGAFOOR MK
gafoormktrithala@gmail.com
mktrithala@yahoo.com

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment