ആലപ്പുഴ: മിസ്ഡ് കോളിലൂടെ പുരുഷന്മാരെ വശീകരിച്ച് സ്ത്രീ ഉള്‍പ്പെട്ട മൂന്നംഗ സംഘം പണവും ആഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ യുവതിക്കും സംഘത്തിനുമെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്. ഇവരെ അറസ്റ് ചെയ്തതിനുശേഷം നോര്‍ത്ത് പോലീസ് സ്റ്റേഷനിലേക്ക് നിരവധി ഫോണ്‍കോളുകളാണ് തട്ടിപ്പിനിരയായവരുടേതായി വന്നിരിക്കുന്നത്. ഇവരോട് സ്റ്റേഷനിലെത്തി പരാതി നല്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ സ്വദേശികളായ ഏഴുപേരില്‍നിന്ന് ലക്ഷങ്ങളാണ് ഇവര്‍ കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ കവര്‍ന്നത്. പലരും മാനക്കേട് ഭയന്ന് ഇവര്‍ക്കെതിരേ പരാതി നല്കാന്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്നാണ് സംഘം തട്ടിപ്പുമായി വിലസിയിരുന്നത്. മാവേലിക്കര സ്വദേശി എലിസബത്ത് (ബിന്ദു- 38), മാവേലിക്കര പുതുച്ചിറയില്‍ അനീഷ്, ചെങ്കല്‍ മുതാമൂട്ടില്‍ ഡേവീസ് (പൊന്നച്ചന്‍- 42) എന്നിവരാണ് നിരവധി യുവാക്കളെ മൊബൈല്‍ സൌഹൃദം വഴി വശീകരിക്കുകയും മാവേലിക്കരയിലേക്ക് വിളിച്ചുവരുത്തി പണവും ആഭരണങ്ങളും മറ്റും കവരുകയും ചെയ്തിരുന്നത്. മിസ്ഡ് കോളടിച്ച് പുരുഷന്മാരുമായി ചങ്ങാത്തത്തിലാകുകയും പിന്നീട് ഇവരെ പലയിടങ്ങളിലും വിളിച്ചുവരുത്തി പണവും മുതലുകളും തട്ടിയെടുക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. ഇതുകൂടാതെ കേസിലെ മുഖ്യപ്രതിയായ എലിസബത്ത് ബസ് സ്റാന്‍ഡിലും റെയില്‍വേ സ്റേഷനുകളിലും വച്ച് പരിചയപ്പെടുന്ന പുരുഷന്മാര്‍ക്ക് തന്റെ മൊബൈല്‍ നമ്പര്‍ നല്കും. മൊബൈല്‍ ഫോണിലേക്ക് വിളിക്കുന്നവരുമായി സൌഹൃദത്തിലാകുകയും പിന്നീട് ഇവരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും. ഇത്തരത്തിലെത്തുന്നവരെ മാവേലിക്കര റെയില്‍വേ സ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്കെത്തിക്കുകയും തുടര്‍ന്ന് ഇവരും സഹായികളും ചേര്‍ന്ന് ദേഹോപദ്രവമേല്പിച്ച് പണവും ആഭരണങ്ങളും പിടിച്ചുപറിക്കുകയയിരുന്നു. ഇതിനിടെ യുവതിയുമായി അനാശാസ്യബന്ധത്തിനെത്തിയതാണെന്നും നേരത്തെയും ഇത്തരത്തില്‍ വന്നിട്ടുണ്െടന്ന് പറയിപ്പിക്കുകയും ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്യും. കൂടാതെ വെള്ള പേപ്പറില്‍ ഒപ്പിട്ടും വാങ്ങും. പിന്നീട് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും രേഖകളും നാട്ടില്‍ ബന്ധുക്കളെ കാട്ടുമെന്നും നാണം കെടുത്തുമെന്നും ഭയപ്പെടുത്തി യുവാക്കളില്‍ നിന്നും കൂടുതല്‍ തുക എലിസബത്തിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് അടപ്പിക്കുകയായിരുന്നു പ്രതികള്‍ ചെയ്തു വന്നിരുന്നത്. വിവാഹിതരായ പുരുഷന്മാര്‍ മാനക്കേട് ഭയന്ന് ഇവര്‍ ചോദിക്കുന്ന പണം നല്കിയിരുന്നതായി പോലീസ് പറഞ്ഞു. അപഹരിക്കുന്ന പണം മൂവരും വീതം വച്ചെടുക്കുകയായിരുന്നു. എലിസബത്തിന്റെ കൂട്ടുപ്രതികള്‍ പോലീസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞും ഇരകളില്‍ നിന്നും പണം തട്ടിയെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ആലപ്പുഴ മാളികമുക്ക്, കലവൂര്‍ സ്വദേശികളായ രണ്ടുപേരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നോര്‍ത്ത് പോലീസ് ഇവരെ പിടികൂടിയത്. മാളികമുക്ക് സ്വദേശിയെ ഫോണില്‍ പരിചയപ്പെട്ടശേഷം മാവേലിക്കരയിലേക്ക് വിളിച്ചുവരുത്തി പണം തട്ടിയെടുത്തുവെന്ന പരാതിയാണ് പോലീസിന് ആദ്യം ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇയാളുടെ ഫോണില്‍നിന്നും എലിസബത്തിനെ വിളിക്കുകയും ആലപ്പുഴ നഗരത്തിലെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതനുസരിച്ച് കോണ്‍വെന്റ് സ്ക്വയറിന് സമീപമെത്തിയ ഇവരെ വ്യാഴാഴ്ച പോലീസ് പിടികൂടുകയായിരുന്നു. പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാമറയും പോലീസ് കണ്െടടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് ആലപ്പുഴ ജൂഡീഷല്‍ ഫസ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ആലപ്പുഴ ഡിവൈഎസ്പി കെ. ശ്രീകുമാര്‍, നോര്‍ത്ത് സിഐ അജയ്നാഥ്, എസ്ഐ ശശിധരന്‍ നായര്‍, ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍പ്പെട്ട നവീന്‍, സുരേഷ്, സന്തോഷ്, ഇല്യാസ് എന്നിവരും ഷാഡോ പോലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ് ചെയ്തത്.
No comments:
Post a Comment