Friday, 2 August 2013

[www.keralites.net] ഓണ്‍ലൈനില്‍ രണ്ട് 'ആപ്പിള്‍' ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഒറിജിനല്‍ ആപ്പിള്‍

 

ഓണ്‍ലൈനില്‍ രണ്ട് 'ആപ്പിള്‍' ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഒറിജിനല്‍ ആപ്പിള്‍

 
 
 
ബ്രിസ്ബേണ്‍: രണ്ട് ആപ്പിള്‍ ഐ ഫോണുകള്‍ 900 യുറോയ്ക്ക്. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റില്‍ മോഹിപ്പിക്കുന്ന പരസ്യം കണ്ടാണ് 21 കാരിയായ ഓസ്ട്രേലിയന്‍ പെണ്‍കൊടി രണ്ട് ആപ്പിള്‍ ഫോണുകള്‍ക്ക് ഓര്‍ഡര്‍ ചെയ്തത്. പറഞ്ഞ വിലയ്ക്ക് ആപ്പിള്‍ ഫോണ്‍ കിട്ടിയാല്‍ മുടിഞ്ഞ ലാഭം തന്നെ. ദിവസങ്ങള്‍ക്കുള്ളില്‍ പെട്ടിയുമായി ആളെത്തി. 800 യുറോ കൊടുത്ത് അവള്‍ പെട്ടി കൈപ്പറ്റി. തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ കമ്പനിക്കാര്‍ പറഞ്ഞതുപോലെ തന്നെ രണ്ട് ആപ്പിളുകള്‍. പക്ഷേ കോള്‍ വിളിക്കാനാവില്ല; കഴിക്കാന്‍ മാത്രം കൊള്ളാം. ഭദ്രമായി പൊതിഞ്ഞ രീതിയില്‍ രണ്ട് ഓസ്ട്രേലിയന്‍ ആപ്പിളുകള്‍. ബ്രിസ്ബേണ്‍ സ്വദേശിനിയായ യുവതിക്കാണ് ഹൈടെക് അമളി പറ്റിയത്. തനിക്ക് ആപ്പിള്‍ ഐഫോണ്‍ ആവശ്യമുണ്െടന്ന് കാണിച്ചാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റില്‍ പരസ്യം നല്കിയത്. പരസ്യം കണ്ട ഒരു സ്ത്രീ തന്റെ പക്കല്‍ രണ്ട് ഐഫോണുകള്‍ വില്ക്കാനുണ്ട് എന്നു മറുപടി അയച്ചു. ഇതേതുടര്‍ന്ന് ഇരുവരും പരസ്പരം ആശയവിനിമയം നടത്തി. താമസിയാതെ തന്നെ യുവതി സ്ത്രീയുടെ പക്കല്‍ നിന്നും സാധനം അടങ്ങിയ പെട്ടി വാങ്ങി. 800 യൂറോയ്ക്കു തുല്യമായ 1500 ഡോളര്‍ നല്കുകയും ചെയ്തു. എന്നാല്‍ സ്ത്രീയെ കണ്ണും പൂട്ടി വിശ്വസിച്ച യുവതി പെട്ടി അവിടെവച്ചുതന്നെ തുറന്നു നോക്കാന്‍ മിനക്കെട്ടില്ല. വീട്ടിലെത്തി പെട്ടി തുറന്നു നോക്കിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നതായി യുവതിക്കു ബോധ്യമായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നും കുറച്ചെങ്കിലും സാമാന്യബോധം ഉണ്ടായിരിക്കണമെന്നുമാണ് പോലീസ് ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്കിയത്.

Deepika

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment