- അരിക്ക് വില കൂടുന്നു...
പല വ്യഞ്ജനങ്ങളുടെ വില കൂടുന്നു...
ഉള്ളിയുടെ വില കേട്ടാല്‍ തന്നെ കണ്ണീരു വരും.പച്ച മുളക് തുടങ്ങി എല്ലാ പച്ച്ചക്കരികളുടെയും വില പതിന്മടങ്...ങു ആയി വര്‍ദ്ധിക്കുന്നു... അസഹ്യം ആയ വില കൂടുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് തൊഴിലാളിയും കേരളത്തിലെ പാര്‍ട്ടി തൊഴിലാളികളും നാട്ടിലെ ജനങ്ങള്‍ക്ക് മുന്നില്‍ പാവപ്പെട്ട എന്ന ഒരു പദം കൂട്ടിച്ചേര്‍ത്തു നില വിളിക്കാറുണ്ട്.പതിനഞ്ചു ശതമാനം ജനം മാത്രം ആണ് കേരളത്തില്‍ ഫ്ലാറ്റുകളില്‍ താമസിക്കുന്നത്. സ്വന്തം ആവശ്യത്തിനു വേണ്ടി ഒരു മുളക് ചെടിയോ, ചീരയോ, വേണ്ടയോ വഴുതിനയോ, പാവ്ലോ, കോവലോ, വെണ്ടയോ മുരിങ്ങയോ കുഴിച്ചു വയ്ക്കരുതോ? സാധാരണ പറമ്പില്‍ വിളയുന്ന പച്ച വാഴയ്ക്ക, പപ്പായ, നാട്ടില്‍ വളരുന്ന ചീര, വാഴ്ത്തണ്ട്, വാഴ കൂമ്പ് തുടങ്ങി ഒന്നും മലയാളി കഴിക്കില്ല. അവനു വേണ്ടത് മാരക വിഷം തളിച്ച തമിഴ് നാട് പച്ചക്കറിയും അമേരിക്കയില്‍ നിന്ന് വരുന്ന ആപ്പിളും ആണ്. സമരങ്ങള്‍ നടത്താനും സിന്ദാബാദ് വിളിക്കാനും കട അടപ്പിക്കാനും മാത്രം ആയി ജീവിക്കുന്ന ഒരു സമൂഹം ആയി മാറിയോ നമ്മുടെ നാട്ടുകാര്‍.
|
Thanks & Best regards
Abdul Gafoor MK
Trithala
www.keralites.net |
No comments:
Post a Comment