Saturday, 20 July 2013

[www.keralites.net] Check out ഒടുവില്‍ ഓര്‍മ്മയായിട്ട് ഏഴു വര്‍ഷം , Flash Back - Mathrubhumi Movies

 

ഒടുവില്‍ ഓര്‍മ്മയായിട്ട് ഏഴു വര്‍ഷം

 


സകലാവല്ലഭനായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. അഭിനയത്തിന്റെ ആള്‍രൂപമെന്ന വിശേഷണത്തിനപ്പുറത്ത് തബല, ഹാര്‍മോണിയം എന്നിവ കൈകാര്യം ചെയ്യുന്നതിലും ഒടുവില്‍ മുന്നിലായിരുന്നു.

2006 മെയ് 27ന് സിനിമയോടും ജീവിതത്തോടും വിടവാങ്ങിയ ഒടുവില്‍ ഉണ്ണികൃഷ്ണനുള്ള സ്മൃതി മരണമില്ലാതെ ഒട്ടേറെ കഥാപാത്രങ്ങളാണ്. സ്‌കൂളിലും നാട്ടിലും നാടകം അവതരിപ്പിച്ച് അഭിനയരംഗത്ത് പ്രതിഭ തെളിയിച്ച ഒടുവില്‍ പിന്നീട് കെ.പി.എ.സി. ഉള്‍പ്പെടെയുള്ള നാടകവേദികളിലെത്തി. തബലയിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നാടകവേദിയില്‍ നിന്നാണ് 'ചെണ്ട'യിലൂടെ സിനിമയിലെത്തുന്നത്. ചെണ്ടയിലൂടെ കടന്നുവന്ന ഒടുവില്‍ നിരവധി സിനിമകളില്‍ വാദ്യക്കാരന്റെയും ഭാഗവതരുടെയും വേഷത്തില്‍ തിളങ്ങി.

ഗുരുവായൂര്‍ കേശവനിലെ ആനക്കാരന്‍, ആറാംതമ്പുരാനിലെ ഹാര്‍മോണിസ്റ്റ്, നിഴല്‍ക്കൂത്തിലെ ആരാച്ചാര്‍, തൂവല്‍ക്കൊട്ടാരത്തിലെ മാരാര്‍, അവസാനം രസതന്ത്രത്തിലെ ചെട്ടിയാര്‍. ഒന്നും ഓര്‍മ്മകളില്‍ നിന്നുമായാത്ത കഥാപാത്രങ്ങളാണ്. സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ അവിഭാജ്യഘടകമായിരുന്നു ഒടുവില്‍. ഒരു കഥാപാത്രം ഒടുവിലിനുവേണ്ടി സത്യന്‍ സിനിമകളില്‍ ഒരുക്കൂട്ടിയെടുക്കുക പതിവുകാഴ്ചയാണ്.

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും സരസനായിരുന്നു ഒടുവില്‍. പി.എന്‍. മേനോന്‍, ഭരതന്‍, അബൂബക്കര്‍ എന്നിവരുടെയെല്ലാം അടുത്ത സുഹൃത്ത്, കലാമണ്ഡലം ഹൈദരാലിയുമായും നാട്ടില്‍ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുമായെല്ലാംസിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ഒടുവില്‍ സൗഹൃദം സൂക്ഷിച്ചു. സിനിമാ ചിത്രീകരണത്തിനിടയില്‍ ഒഴിവ് കിട്ടുന്ന വേളകളില്‍ മുണ്ട് മടക്കിക്കുത്തി വടക്കാഞ്ചേരിയിലൂടെ ഗുരുവായൂര്‍ കേശവനെപ്പോലെ തലയുയര്‍ത്തിയുള്ള നടത്തത്തിനുമുണ്ടായിരുന്നു ആനച്ചന്തം. ലോകത്തിന്റെ ഏതു കോണിലായാലും ഉത്രാളിപ്പൂരത്തിന് തട്ടകത്ത് എത്തിയിരിക്കും. വാദ്യക്കാര്‍ക്ക് ആവേശം പകര്‍ന്ന് അവരോടൊപ്പം കൂടും. താളത്തോട് വലിയ അഭിനിവേശമായിരുന്നു. വെടിക്കെട്ട് കമ്പത്തിലും മോശമായിരുന്നില്ല.

സുഹൃത്തായ ഭരതനെ എല്ലാ വര്‍ഷവും സ്മരിക്കുന്നതിന് വടക്കാഞ്ചേരിയില്‍ ഭരതന്‍ ഫൗണ്ടേഷന്‍ ഒടുവില്‍ രൂപവത്കരിച്ചു. മരണംവരെ അതിന്റെ ചെയര്‍മാനായിരുന്നു.

ഒടുവില്‍ സ്മൃതി ആദ്യത്തെ വര്‍ഷം വടക്കാഞ്ചേരിയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്നു. വടക്കാഞ്ചേരി പബ്ലിക് ലൈബ്രറിയില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ പേരില്‍ ഫിലിം സൊസൈറ്റി രൂപംകൊണ്ടു. വടക്കാഞ്ചേരി പഞ്ചായത്ത് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കുറച്ചുവര്‍ഷം നടത്തി. പിന്നീട് അത് നിലച്ചു. സ്മൃതി പരിപാടികളൊന്നും സംഘടിപ്പിച്ചില്ലെങ്കിലും ഉണ്ണിയേട്ടന്‍ നാട്ടുകാര്‍ക്കെല്ലാം അവരുടെ പൈതൃകത്തിന്റെ, സംസ്‌കാരത്തിന്റെ മുദ്രപോലെ മനസ്സില്‍ അത്രയേറെ ഇടം നേടിയ കലാകാരനാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment