Monday 1 July 2013

[www.keralites.net] സൗദിയില്‍ അദ്ധ്യാപികമാര്‍ക്ക് പ്രത്യേക തൊഴില്‍ കാര്‍ഡ് ഏര്‍പ്പടുത്തുന്നു

 

സൗദിയില്‍ അദ്ധ്യാപികമാര്‍ക്ക് പ്രത്യേക തൊഴില്‍ കാര്‍ഡ് ഏര്‍പ്പടുത്തുന്നു

 

ദമ്മാം : സൗദി അറേബ്യയില്‍ നിയമാനുസൃതം താമസിക്കുന്ന വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യയ്ക്കും ,പെണ്‍മക്കള്‍ക്കും സ്വകാര്യ സ്‌കൂളുകളില്‍ നിയമാനുസൃ തം ജോലി ചെയ്യുന്നതിന് പ്രത്യേക ലേബര്‍കാര്‍ഡ് (വര്‍ക്ക് പെര്‍മിറ്റ് )സൗദി തൊഴില്‍ മന്ത്രാലയം നല്‍കാന്‍ ഒരുങ്ങുന്നു. സ്വകാര്യ സ്‌കൂളുകളില്‍ അധ്യാപകരായി ജോലി ചെയ്യാന്‍ അനുവധിക്കുന്നതിന് മുന്‍പ് യോഗ്യതാ പരീക്ഷ നടത്തതുന്നതിനുള്ള ചുമതല അതാത് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് നല്‍കുന്നതിനെകുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം പഠനം നടത്തിവരികയാണ്. യോഗ്യതാ പരീക്ഷ പാസാകണം എന്ന ഉപാധിയോടെയാണ് സൗദികളെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ വിദേശികളുടെ ഭാര്യമാര്‍ക്കും മക്കളും അടക്കമുള്ള ആശ്രിതരെ അധ്യാപന ജോലിക്കായി നിയമിക്കുക.

തുടക്കത്തില്‍ യോഗ്യരായ സൗദി അധ്യാപികമാരെ കിട്ടാനില്ലാത്ത തസ്തികകളില്‍ ആണ് നിയമനം നടത്തുക .സ്ത്രീകളുടെ ബ്യുട്ടി പാര്‍ലറുകളിലും വര്‍ക്ക് പെര്‍മിറ്റ് കാര്‍ഡ് നല്‍കാന്‍ ആണ് തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഡയര്‍ക്ടര്‍ ബോര്‍ഡ് അംഗം ഡോ.അബ്ദുള്ള ദഹ് ലാന്‍ പറഞ്ഞു.

സൗദിയില്‍ നിയമാനുസൃതം അല്ലാതെ അധ്യാപന ജോലി ചെയ്തു ജീവിക്കുന്ന ആയിരകണക്കിന് മലയാളികള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും .രാജ്യത്ത് ഇത്തരത്തില്‍ 150 ഓളം സ്വകാര്യ സ്‌കൂളില്‍ ജോലി നോക്കുന്നവര്‍ക്ക് ഈ തീരുമാനം നടപ്പാകുന്നതോടെ എക്‌സിറ്റില്‍ നാട്ടില്‍ പോകാതെ ജോലിയില്‍ തുടരാനാകും എന്നാണ് പ്രതീക്ഷ.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment