എം.ജെ.ശ്രീജിത്ത് തിരുവനന്തപുരം: പൊട്ടിത്തെറിച്ചുകൊണ്ട് സംസാരം ആരംഭിച്ച ടെന്നി ജോപ്പന്‍ തനിക്കെതിരെയുള്ള തെളിവുകള്‍ ഓരോന്നായി നിരത്തിയപ്പോള്‍ പോലീസിന് മുമ്പില്‍ ഒടുവില്‍ പൊട്ടിക്കരഞ്ഞു. ഇന്നലെ രാവിലെ 11 മണിക്ക് സോളാര്‍ തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യുന്നതിന് ചെങ്ങന്നൂര്‍ ഡിവൈ എസ്പി ഓഫീസില്‍ രണ്ടു സുഹൃത്തുക്കളോടൊപ്പമാണ് ജോപ്പനെത്തിയത്. പ്രസന്നവദനനായി ആരേയും കൂസാതെ ഡിവൈഎസ്പി ഓഫീസിലേക്ക് കയറിയ ജോപ്പനെ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ചോദ്യം ചെയ്യലിനോട് ആദ്യമണിക്കൂറുകളില്‍ സഹകരിക്കാന്‍ തയ്യാറാവാതിരുന്ന ജോപ്പന്‍ എഡിജിപി അടക്കമുള്ളവരോട് പലപ്പോഴും പൊട്ടിത്തെറിച്ചു. പരാതിക്കാരനായ ശ്രീധരന്‍നായരെ അറിയില്ലെന്ന് ജോപ്പന്‍ പറഞ്ഞു. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അറിയാത്തയാളെ എങ്ങനെ അറിയാമെ ന്ന് പറയുമെന്നും തിരികെ ചോദിച്ചു. മുഖ്യമന്ത്രിയുടെ പിഎ സ്ഥാനത്തു നിന്ന് പുറത്താക്കിയെങ്കിലും താന്‍ ഇപ്പോഴും ഭരണതലത്തില്‍ ശക്തനാണെന്നും ബന്ധമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു തന്നെ കുടുക്കാന്‍ ശ്രമിച്ചാല്‍ തൊപ്പിതെറിപ്പിക്കാന്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നുമാണ് അന്വേഷണ സംഘത്തിലെ ഒരു ഡിവൈഎസ്പിയോട് ജോപ്പന്‍ പറഞ്ഞത്. ഇതോടെ അതുവരെ സംയമനത്തോടെ പെരുമാറിയ അന്വേഷണ സംഘം തങ്ങളുടെ രീതി മാറ്റി. പിന്നെയുള്ള ചോദ്യം ചെയ്യല്‍ പരുഷമായി തന്നെയായിരുന്നു. ശ്രീധരന്‍നായരെ മുന്നില്‍ കൊണ്ടുനിര്‍ത്തി അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ജോപ്പന് ഉത്തരംമുട്ടി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതയും ശ്രീധരന്‍ നായരും ജോപ്പനും ഇരിക്കുന്ന സി.സി. ടിവി ദൃശ്യങ്ങളും മറ്റു തെളിവുകളും ഓരോന്നായി നിരത്തിയുള്ള ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോ ള്‍ താന്‍ പെട്ടുവെന്ന് ജോപ്പന് മനസിലായി. പിന്നീട് വികാരാധീനനായാണ് പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത്. മുഖ്യമന്ത്രിക്ക് ഈ തട്ടിപ്പ് അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി ഓഫീസിലുള്ളപ്പോഴാണ് ശ്രീധരന്‍നായരില്‍ നിന്ന് 40 ലക്ഷത്തിന്റെ ചെക്ക് വാങ്ങിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ശ്രീധരന്‍ നായര്‍ വാശിപിടിച്ചപ്പോള്‍ മുഖ്യമന്ത്രി വല്ലാത്ത തിരക്കിലാണെന്നും ടീം സോളാറിന്റെ പാര്‍ട്ണറാണ് താനെന്നും ഒന്നുകൊണ്ടും പേടിക്കണ്ട, ഈ ഇടപാടുകളെല്ലാം മുഖ്യമന്ത്രിക്ക് അറിയാമെന്നും പറഞ്ഞ് ശ്രീധരന്‍നായരെ വിശ്വസിപ്പിച്ചു. മൂന്നു ചെക്കുകളാണ് ശ്രീധരന്‍നായര്‍ നല്‍കിയത്. മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്ന കോള്‍സെന്ററിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്ന ഇടപാട്. ശ്രീധരന്‍നായരെ പുറത്തിരുത്തിയ ശേഷം മൂന്നു ചെക്കുകളില്‍ ഒരെണ്ണം ജോപ്പന്‍ വാങ്ങി. ഇടപാട് നടത്തിക്കൊടുത്തതിന് പ്രത്യുപകാരമായി സരിത ജോപ്പനെ കെട്ടിപ്പിടിച്ച് ചുംബനം നല്‍കി. ഇതിനു ശേഷം സരിത തിരികെ പോയി. രണ്ടു വര്‍ഷമായി സരിതയുമായി അടുത്ത ബന്ധമുണ്ട്. ഏതുതരത്തിലുള്ള ബന്ധമാണെന്ന ചോദ്യത്തിന് എല്ലാത്തരത്തിലുമുള്ള ബന്ധവും ഉണ്െടന്നും പലപ്പോഴും ഒരുമിച്ച് ദൂരയാത്ര ചെയ്തിട്ടുണ്െടന്നും ജോപ്പന്‍ മൊഴിനല്‍കിയിട്ടുണ്ട്. ആയിരത്തിലധികം തവണ അങ്ങോട്ടു ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. സരിത തട്ടിപ്പുകാരിയാണെന്ന് അറിയാമായിരുന്നു. പലരും മുന്നറിയിപ്പുകള്‍ തന്നിരുന്നു. പക്ഷെ രണ്ടു വര്‍ഷമായുള്ള ബന്ധം ആഴത്തിലായതുകാരണം മുന്നറിയിപ്പുകള്‍ അവഗണിക്കുകയായിരുന്നു. സരിതയുമായി സെക്രട്ടേറിയറ്റിനുളളില്‍ വച്ച് കാറിലിരുന്ന് സംസാരിക്കാറുണ്ടായിരുന്നോ എന്ന ചോദ്യത്തിനും അതെയെന്നായിരുന്നു മറുപടി. എന്താണെന്ന് ചോദിച്ചപ്പോള്‍ സോളാര്‍ ബിസിനസ് വിപുലമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരുന്നു. സരിതയെ താന്‍ അമിതമായി വിശ്വസിച്ചിരുന്നുവെന്നും ഇത്രത്തോളം ചതിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ജോപ്പന്‍ മൊഴികൊടുത്തു. ജിക്കുവിനും സലീം രാജിനും സരിതയെ പരിചയപ്പെടുത്തിക്കൊടുത്തത് താന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലെ തന്റെ സ്വാധീനം സരിതയെ മനസിലാക്കികൊടുക്കാന്‍ വേണ്ടിയായിരുന്നു അത്. ഇവര്‍ സരിതയെ വിളിക്കുമെന്ന് അറിഞ്ഞപ്പോള്‍ നീരസം തോന്നി. ഇക്കാര്യം പറഞ്ഞ് സരിതയുമായി പലപ്പോഴും പിണങ്ങിയിട്ടുണ്ട്. |
No comments:
Post a Comment