അവയവങ്ങള്‍ ആറുപേര്‍ക്കു പകുത്തുനല്‍കി ജ്യേഷ്‌ഠനടുത്തേക്ക് ഷെര്‍ലിയും...
തിരുവനന്തപുരം: ഒരമ്മ മനസില്‍ കരുതിവച്ച അവയവദാനമെന്ന നന്‍മ മകന്റെ വാക്കുകളായി പുറത്തുവന്നപ്പോള്‍ െകെവിട്ടുപോയ ജീവിതത്തിലേക്ക് ആറുപേര്‍ നടന്നടുത്തു. സ്വന്തം അവയവങ്ങള്‍ മരണശേഷം ദാനം ചെയ്യണമെന്ന ആഗ്രഹം മനസില്‍ കൊണ്ടുനടന്ന ആ അമ്മയുടെ പേര് ഷെര്‍ലി സെബാസ്‌റ്റ്യന്‍. അമ്മയുടെ അവയവങ്ങള്‍ ആറുപേര്‍ക്ക് പകുത്തു നല്‍കണമെന്ന ഉറച്ച തീരുമാനമെടുത്ത മകന്റെ പേര് ജിതിന്‍. കേട്ട കഥകളേക്കാള്‍ അവിശ്വസനീയമാണ് കഴിഞ്ഞദിവസം മരിച്ച ഷെര്‍ലിയുടെ ജീവിതം. ഏതൊരാള്‍ക്കും പകര്‍ത്താവുന്ന ആ നന്‍മയുടെ കഥ ആരംഭിക്കുന്നത് രണ്ടു വലിയ ദുരന്തങ്ങളില്‍ നിന്നാണ്. ആ കഥ ഇങ്ങനെ.
മേയ് 6, തിങ്കള്‍: സുഡാനില്‍ വച്ച് ജ്യേഷ്‌ഠന്‍ രഞ്‌ജിത് നെടുവള്ളി വെടിയേറ്റു മരിച്ച വാര്‍ത്തയറിഞ്ഞാണ് ഷെര്‍ളി സെബാസ്‌റ്റ്യന്‍ കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വീട്ടില്‍നിന്ന് തിരുവനന്തപുരത്തെത്തിയത്. എറണാകുളത്തുനിന്ന് രഞ്‌ജിത്തിന്റെ ഭാര്യ മേരിയമ്മയും മറ്റ് ബന്ധുക്കളും ഷെര്‍ളിക്കൊപ്പമുണ്ടായിരുന്നു. സുഡാനില്‍നിന്ന് മൃതദേഹം എത്താന്‍ െവെകുമെന്നറിഞ്ഞ് എല്ലാവരും രഞ്‌ജിത്തിന്റെ പേരൂര്‍ക്കടയിലെ വീട്ടില്‍ തങ്ങി.രാത്രി 10.30: മകന്‍ ജിതിനുമായി സംസാരിച്ച് വീടിന്റെ പടിക്കെട്ടിറങ്ങുന്നതിനിടെ കാലുതെന്നി തല നിലത്തടിച്ച് ഷെര്‍ലി വീണു. ഉടനെ ബന്ധുക്കള്‍ പട്ടം എസ്.യു.ടി ആശുപത്രിയിലെത്തിച്ചു. തലച്ചോറു തകര്‍ന്നതിനാല്‍ ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ ഡോക്‌ടര്‍മാര്‍ കോമ സ്‌റ്റേജ് സ്‌ഥിരീകരിച്ചു. അവസാന ശ്രമവും വിഫലമായതോടെ ഷെര്‍ളി ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ഡോക്‌ടര്‍മാര്‍ ഉറപ്പിച്ചു. മരുന്നുകളുടെ സഹായത്തോടെ ഹൃദയമിടിപ്പ് നിലനിറുത്തി. മേയ് 7, ചൊവ്വ രാവിലെ 10 മണി: ഷെര്‍ളിയുടെ ഭര്‍ത്താവ് സെബാസ്‌റ്റ്യന്‍ മക്കളായ ജിതിന്‍, ടോം, ഷെര്‍ലിയുടെ പിതാവ് തോമസ് നെല്ലിവേലില്‍ എന്നിവരോട് ഡോക്‌ടര്‍മാര്‍ വിവരം ധരിപ്പിച്ചു. ഷെര്‍ളിക്ക് മറ്റ് രോഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നത് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
ഷെര്‍ളിയെ നഷ്‌ടപ്പെടുമെന്ന് അറിഞ്ഞതോടെ ഭര്‍ത്താവും മക്കളും തകര്‍ന്നുപോയി. മകനോടൊപ്പം മകളെക്കൂടി മരണം കവര്‍ന്നതറിഞ്ഞ് തോമസ് പൊട്ടിക്കരഞ്ഞു. ആ സങ്കടങ്ങള്‍ക്കിടയിലും അവര്‍ ഒരു തീരുമാനമെടുത്തു. കാരുണ്യം നിറഞ്ഞ ഒരു തീരുമാനം. ഷെര്‍ളി മരിച്ചാലും അവയവങ്ങള്‍ ജീവിക്കണം. അമ്മയുടെ തീരുമാനം ഇതായിരുന്നെന്ന ജിതിന്റെ വാക്കുകളും നടപടികള്‍ വേഗത്തിലാക്കി. ജിതിന്‍ ഡോക്‌ടര്‍മാരോടായി പറഞ്ഞു- െദെവത്തിനു മാത്രം നല്‍കാന്‍ കഴിയുന്ന ജീവന്‍ അമ്മയ്‌ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ അതില്‍പരം പുണ്യമെന്തുണ്ട്'. ഷെര്‍ലിയുടെ ഹൃദയവും വൃക്കകളും കരളും കണ്ണുകളും ദാനംചെയ്യാന്‍ ഭര്‍ത്താവും മക്കളും സമ്മതിച്ചു.ബന്ധുക്കളുടെ തീരുമാനം അറിഞ്ഞതോടെ ഡോക്‌ടര്‍മാര്‍ വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ടു.
കൊച്ചിയിലെ അമൃത ആശുപത്രി എച്ച്.എല്‍.എ മാച്ചിംഗ് നടത്തി. അവയവങ്ങള്‍ സ്വീകരിക്കേണ്ടവരെ കണ്ടെത്തി. അവയവങ്ങള്‍ മാറ്റുന്നതിനായി ഡോ. ഉണ്ണികൃഷ്‌ണന്‍, ഡോ. ദിനേശ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇന്നലെ രാത്രി െവെകി എസ്.യു.ടിയിലെത്തി. ഒടുവില്‍ രാത്രി ഒന്‍പതു മണിയോടെ അവയവങ്ങളുമായി മെഡിക്കല്‍ സംഘം എറണാകുളത്തേക്ക് തിരിച്ചു. ആറു കുടുംബങ്ങളുടെ സങ്കടങ്ങള്‍ തീര്‍ക്കാന്‍...
No comments:
Post a Comment