Thursday, 28 March 2013

[www.keralites.net] COME SOON AS POSSIBLE........PLEASE...

 

 


? ?
കൊച്ചി: ഇന്ത്യയില്‍ എയര്‍ലൈന്‍ തുടങ്ങാനായി മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ഏഷ്യ നടത്തുന്ന വിദേശനിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഇന്ത്യയിലെ വിമാനക്കമ്പനി ഉടമകളുടെ ആശങ്ക ശക്തിപ്പെട്ടു. സര്‍ക്കാരില്‍ നിന്ന് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും (എന്‍ഒസി) വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് വ്യോമയാന ലൈസന്‍സും ലഭിച്ചാല്‍ എയര്‍ഏഷ്യയുടെ ഇന്ത്യന്‍ സംരംഭത്തിന് ടേക്ക് ഓഫ് നടത്താം.

ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്നാണ് എയര്‍ഏഷ്യ ഇന്ത്യന്‍ സംരംഭം തുടങ്ങുന്നത്. ഭാട്ടിയ ഗ്രൂപ്പിന്റെ ഹിന്ദുസ്ഥാന്‍ ഏവിയേഷനാണ് മറ്റൊരു പങ്കാളി.

ആയിരം രൂപയ്ക്ക് വരെ ടിക്കറ്റുകള്‍ ലഭ്യമാക്കാനാണ് എയര്‍ഏഷ്യ - ടാറ്റാ സംരംഭം ഒരുങ്ങുന്നത്. നിലവിലുള്ള എയര്‍ലൈനുകള്‍ക്ക് ഇത് കടുത്ത മത്സരം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. എയര്‍ഏഷ്യയുടെ വിദേശ നിക്ഷേപ നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ചൊവ്വാഴ്ച ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ്‌ജെറ്റ് എന്നീ വിമാനക്കമ്പനികളുടെ ഓഹരി വില ഇടിഞ്ഞിരുന്നു.

'ഇന്ത്യാ... ഞങ്ങള്‍ ഇതാ വരുന്നൂ. നിയമനങ്ങള്‍ ഉടന്‍ ആരംഭിക്കും' എന്ന് എയര്‍ഏഷ്യ സിഇഒ ടോണി ഫെര്‍ണാണ്ടസ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. തീയതികള്‍ക്കായി കാത്തിരിക്കാനും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.

ഡല്‍ഹി-മുംബൈ റൂട്ടുകള്‍ ഒഴിവാക്കികൊണ്ടായിരിക്കും എയര്‍ഏഷ്യയുടെ ഇന്ത്യന്‍ സംരംഭം പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനചെലവ് കുറയ്ക്കുന്നതിനായാണ് ഇത്. ചെന്നൈ കേന്ദ്രമായായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക. ബാംഗ്ലൂര്‍ , കൊച്ചി, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ , കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്ക് തുടക്കത്തില്‍ തന്നെ സര്‍വീസുകള്‍ നടത്തുമെന്നാണ് സൂചന.
REGARDS,
 
MARTIN K GEORGE

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment