കണ്ണൂര്‍: കല്ലും മണലും സിമന്റും ഉപയോഗിച്ചുള്ള പരമ്പരാഗത കെട്ടിടനിര്‍മാണ രീതിയില്‍നിന്നു മാറി പ്രധാനഘടകമായി സ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണരീതിക്കു പ്രസക്തി വര്‍ധിച്ചു വരികയാണെന്നു ആര്‍ക്കിടെക്ടുകളുടെ ശില്പശാല അഭിപ്രായപ്പെട്ടു. ടെജസ എന്ന സാങ്കേതിക വിദ്യയിലൂന്നിയുള്ളതാണു സ്റീല്‍ കെട്ടിട നിര്‍മാണം. അസംസ്കൃത വസ്തുക്കളുടെ ദൌര്‍ലഭ്യം, വിലക്കയറ്റം, തൊഴിലാളിക്ഷാമം എന്നിവ കാര്യമായി ബാധിക്കില്ല.
പ്രകൃതിയെ ചൂഷണം ചെയ്യാത്ത രീതിയിലുള്ള നിര്‍മാണ സംവിധാനം കൂടിയാണിതെന്നും കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഹാളില്‍ നടന്ന ശില്പശാല ചൂണ്ടിക്കാട്ടി.
നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിലാണു വിദേശരാജ്യങ്ങള്‍ സ്റീല്‍ നിര്‍മിത കെട്ടിടരീതി അവലംബിച്ചു തുടങ്ങിയത്. 50 നിലവരെയുള്ള കെട്ടിടം വിദേശങ്ങളില്‍ സ്റീല്‍ ഉപയോഗിച്ചു നിര്‍മിച്ചിട്ടുണ്ട്. ഖത്തര്‍, ദുബായ് ഒമാന്‍, ദോഹ തുടങ്ങിയ രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിച്ചു വരുന്നു.
നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് മറ്റ് എവിടത്തേതിലും കൂടുതല്‍ ഇന്നു കേരളത്തിലാണ്. ഈ സാഹചര്യത്തില്‍ ടെജസ എന്ന പേരിലുള്ള സ്റീല്‍ കെട്ടിടത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമാക്കുന്നതിന്റെ ഭാഗമായി കിര്‍ബി എന്ന കമ്പനിയാണു ശില്പശാല സംഘടിപ്പിച്ചത്.
ടെജസ സംവിധാന പ്രകാരം നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് അടിത്തറയുടെ നിര്‍മാണത്തിനു മാത്രമേ കല്ലും സിമന്റും ആവശ്യമുള്ളൂ. ചുമര്‍, മേല്‍ക്കൂര എന്നിവയെല്ലാം സ്റീല്‍, അലുമിനിയം, ഫൈബര്‍ ഗ്ളാസ് എന്നിവകൊണ്ടാണു നിര്‍മിക്കുക. കെട്ടിടത്തിന്റെ പ്ളാനിനനുസരിച്ചു സ്റീല്‍ പില്ലറുകള്‍ സ്ഥാപിക്കും. പിന്നീട് ആവശ്യമായ രീതിയില്‍ പാനലുകള്‍ വച്ചു ചുമരുകള്‍ തീര്‍ക്കും.
പരമ്പരാഗത കെട്ടിടനിര്‍മാണത്തിന് ആവശ്യമായ തൊഴിലാളികളുടെ മൂന്നിലൊന്നു മനുഷ്യാധ്വാനം കൊണ്ടു തന്നെ കെട്ടിടം പൂര്‍ത്തിയാക്കാനാകും. ശില്പശാല മന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.
Deepika |
No comments:
Post a Comment