Monday, 25 February 2013

[www.keralites.net] സ്നേഹത്തിനു പകരം സ്നേഹം മാത്രം മാത്രമേ ഉള്ളൂ...

 

ഒരു ഗ്രാമത്തില്‍ സുന്ദരിയായ ഒരു യുവതിയുണ്ടായിരുന്നു. കല്യാണം കഴിഞ്ഞു ഭര്‍തൃഗൃഹത്തിലേക്ക് കയറി അധികദിവസം കഴിയുന്നതിനു മുന്‍പേ ഭര്‍ത്തൃമാതാവില്‍ നിന്നും വളരെ കൈപ്പേറിയ അനുഭവമാണ് അവള്‍ക്കു നേരിടേണ്ടിവന്നത്. ഭര്‍ത്തൃമാതാവിന്റെ ആട്ടും തുപ്പും അവള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഭര്‍ത്താവിനോട് പരാതിപറഞ്ഞിട്ട് യാതൊരു ഫലവുമുണ്ടായില്ല. അമ്മയുടെ മുന്‍പില്‍ ആ മകന്‍ നിസ്സഹായനായിരുന്നു. മാത്രമല്ല മാതാ പിതാക്കള്‍ എത്ര മോശം സ്വഭാവക്കാരായാലും അവരെ നിന്ദിക്കാന്‍ പാടില്ല എന്നും മാത്രമല്ല അവരെ നന്നായി സുസ്രൂഷിക്കുകയും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യം ചെയ്തു കൊടുക്കുയും ചെയ്യണം എന്ന് നിര്‍ബന്ധമുള്ളവനായിരുന്നു അവളുടെ ഭര്‍ത്താവ്. എന്നാല്‍ യുവതിക്കാകട്ടെ ഭര്‍ത്തൃ മാതാവിനോടുള്ള ദേഷ്യവും വെറുപ്പും നല്‍ക്കു നാള്‍ വര്‍ദ്ധിച്ചു കൊണ്ടേഇരുന്നു. എങ്ങിനെയെങ്കിലും തന്റെ മുഖ്യ ശത്രുവിനെ ഇല്ലാതാക്കാന്‍ ഒരു മാര്‍ഗ്ഗം അന്യേഷിച്ചുകൊണ്ടിരുന്നു. അങ്ങിനെയായിരുന്നു അവള്‍ ആ സൂഫിവര്യനെ സമീപിച്ചത്. അവള്‍ തന്റെ അനുഭവം സൂഫിവര്യനു സങ്കടത്തോടെ വിവരിച്ചു കോടുത്തു. എങ്ങിനെയെങ്കിലും ദുഷ്ടയായ തന്റെ അമ്മായി അമ്മയുടെ ശല്യത്തില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന് അവള്‍ സൂഫിയോട് അപേക്ഷിച്ചു. അവളുടെ കദന കഥ കേട്ടപ്പോള്‍ ആ സൂഫി അവളെ സഹായിക്കാം എന്ന് സമ്മതിച്ചു.

സൂഫി അവള്‍ക്കു വെളുത്ത നിറത്തിലുള്ള കുറച്ചു പൊടി കോടുത്തു കൊണ്ട് പറഞ്ഞു : നീ പ്രത്യേകം സൂക്ഷിക്കണം. ഈ പൊടി മരുന്ന് വിഷമാണ്. വളരെ സാവധാനം മാത്രമേ ഈ വിഷം പ്രവര്‍ത്തിക്കുകയുള്ളൂ. എങ്കിലും ആറു മാസത്തിനകം തീര്‍ച്ചയായും ഫലം കാണും. സൂഫിയോടു നന്ദി പറഞ്ഞു കൊണ്ട് പോകുന്നതിനു മുന്‍പ് സൂഫി ഒരു കാര്യം കൂടി അവളെ ഓര്‍മ്മിപ്പിച്ചു. മറ്റാര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നീ നിന്റെ ഭര്‍ത്തൃമാതാവിനെ ഏറ്റവും വലിയ താല്പര്യത്തോടും സ്നേഹത്തോടും കൂടി സുശ്രൂഷിക്കണം. അവരോടു നീ നന്നായി പെരുമാറുന്നത് കാണുമ്പോള്‍ ആരും നിന്നെ സംശയിക്കില്ല. അവരുടെ മരണം സ്വാഭാവികമായി മറ്റുള്ളവര്‍ ധരിച്ചുകൊള്ളും. ആരും നിന്നെ സംശയിക്കുകയില്ല. പിന്നെ മറ്റൊന്ന് ഒരു കാര്യം കൂടി നീ ശ്രദ്ധിക്കണം മരുന്ന് ഭക്ഷണത്തില്‍ നന്നായി ലയിപ്പിച്ചു നീ തന്നെ നിന്റെ സ്വന്തം കൈകള്‍ കൊണ്ട് അത് വിളമ്പികൊടുക്കണം. എന്നാലെ മരുന്ന് ഫലിക്കുകയുള്ളൂ. സൂഫിവര്യന്‍ ആ പറഞ്ഞതിനെല്ലാം അവള്‍ ഒരുക്കമായിരുന്നു. കാരണം ഭര്‍ത്തൃമാതാവിനെ കൊണ്ടവള്‍ അത്രക്കും ബുദ്ധിമൂട്ടനുഭവിച്ചിരുന്നു.

സൂഫി കൊടുത്ത പോടിമരുന്നും അദ്ദേഹം നല്‍കിയ നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു അവള്‍ വീട്ടിലെത്തി. സൂഫി പറഞ്ഞതുപോലെ അവള്‍ എല്ലാം ചെയ്തു. എന്ന് മാത്രമല്ല സൂഫി പറയാത്ത വേറെചില നല്ല കാര്യങ്ങള്‍ കൂടി അവള്‍ ഭര്‍ത്ത്രുമാതവിനു വേണ്ടി ചെയ്തു. അവരുടെ വസ്ത്രങ്ങള്‍ അലക്കി കൊടുക്കുവാനും മറ്റു പല ആവശ്യങ്ങളും അവള്‍ കണ്ടറിഞ്ഞു ചെയ്തു കൊടുക്കാനും അവള്‍ സന്നദ്ധയായി.

പോടിമാരുന്നു നല്‍കി അഞ്ചുമാസം കഴിഞ്ഞപ്പോഴേക്കും അവള്‍ വീണ്ടും സൂഫിവര്യന്റെ അരികില്‍ ഓടിയെത്തി. എന്ത് പറ്റി ..? സൂഫി തിരക്കി. മരുന്ന് തീര്‍ന്നു പോയോ...??. അവള്‍ കിതപ്പോടെ പറഞ്ഞു : ഞാന്‍ ഇപ്പോള്‍ വന്നത് അങ്ങ് മുന്‍പ് തന്ന പോടിമരുന്നിനുള്ള മറുമരുന്നിനാണ്. എനിക്ക് വേണ്ടത് എന്റെ അമ്മായിയമ്മ ഒരിക്കലും മരിക്കാന്‍ പാടില്ല. ഇപ്പോള്‍ എനിക്കവരെ വലിയ ഇഷ്ടമാണ്. മാത്രമല്ല അവര്‍ക്ക് എന്നെയും.

അപ്പോള്‍ സൂഫി പുഞ്ചിരിയോടെ ചോദിച്ചു : എന്താണിപ്പോള്‍ മനസ്സ് മാറാന്‍ കാരണം..? അഞ്ചുമാസം മുന്‍പ് അവര്‍ ഏറ്റവും വലിയ ദുഷ്ടയാണ്. അവരെ കൊല്ലണം എന്നെല്ലാം നീ തന്നെയല്ലേ പറഞ്ഞത്..? ഇപ്പോള്‍ എന്ത് സംഭവിച്ചു...?

അവള്‍ കണ്ണീരോടെ വിവരിച്ചു. അവര്‍ എന്നെ ഏറെ ഉപദ്രവിച്ചു എന്നത് ശെരിയാണ്. പക്ഷെ ഞാന്‍ അവര്‍ക്ക് ദിവസവും പോടിമാരുന്നു നല്‍കി സ്നേഹപൂര്‍വ്വം പെരുമാറാന്‍ തുടങ്ങിയപ്പോള്‍ അവര്‍ തിരിച്ചു എന്നോടും വളരെ സ്നേഹത്തോടെ പെരുമാറാന്‍ തുടങ്ങി. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പിരിയാന്‍ കഴിയാത്ത വിധം പരസ്പരം സ്നേഹിക്കുന്നു അമ്മയും മകളും എന്ന പോലെ. എന്നെ കുറച്ചു സമയം കാണാതിരുന്നാല്‍ അവര്‍ക്ക് വലിയ വിഷമമാണ്. അതുകൊണ്ട് അവര്‍ മരിക്കാന്‍ പാടില്ല. അങ്ങ് എത്രയും പെട്ടെന്ന് അതിനുള്ള മറു മരുന്ന് തരണം.

ഇത് കേട്ട് കഴിഞ്ഞപ്പോള്‍ സൂഫി പുഞ്ചിരിയോടെ പറഞ്ഞു : ഞാന്‍ തന്നത് വിഷമായിരുന്നില്ല. ഉന്മേഷം നല്‍കുന്ന ഒരു തരം പൊടിയായിരുന്നു അത്. നീ ഒരു കാര്യം മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. " അതായത് , നാം ആത്മാര്‍ത്ഥമായി ആര്‍ക്കും സ്നേഹം കൊടുത്താല്‍ നമുക്ക് സ്നേഹം തിരിച്ചു കിട്ടും എന്ന സത്യം. സ്നേഹത്തിനു പകരം സ്നേഹം മാത്രം മാത്രമേ ഉള്ളൂ... ഏതായാലും എന്റെ മരുന്ന് ഫലിച്ചു. ഇനി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു കൊള്ളുക.

നാം മറ്റുള്ളവരോട് എങ്ങിനെ പെരുമാറുന്നുവോ അതുപോലെയായിരിക്കും അവര്‍ നമ്മോടും പെരുമാറുക എന്ന തത്ത്വം നാം പലപ്പോഴും കേള്‍ക്കാറുണ്ട്. മുകളില്‍ പറഞ്ഞിരിക്കുന്ന കഥയിലെ നായികക്ക് ഈ തത്വം പൂര്‍ണ്ണമായും ശെരിയായിരുന്നു. എന്നാല്‍ ചുരുക്കം ചില ആളുകളില്‍ നിന്നും തിരിച്ചും സംഭവിച്ചേക്കാം. അങ്ങിനെ സംഭവിക്കുമ്പോള്‍ നാം എന്താണ് ചെയ്യുക..? മറ്റുള്ളവര്‍ എന്ത് തരക്കാരുമായിക്കോട്ടേ നാം അവരോടു സ്നെഹപൂര്‌വ്വമായി പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് നാം ചെയ്യേണ്ടത്. ഏതൊരു മനുഷ്യനും ഒരു മനുഷ്യന്‍ എന്ന നിലയില്‍ മത ജാതി വര്‍ഗ്ഗ ബേദമന്യേ നമ്മുടെ സ്നേഹവും സേവനവും അര്‍ഹിക്കുന്നു. എല്ലാവരും സര്‍വ്വ ശക്തന്റെ സൃഷ്ടികളാണ്. എല്ലാവര്ക്കും ഭക്ഷണവും വസ്ത്രവും സഹായവും അവന്‍ നല്‍കുന്നു. വഴിപ്പെട്ടവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും അവന്‍ ഗുണം ചെയ്യുന്നു. അവന്റെ ഒരു സൃഷ്ടികള്‍ക്കും നാം ഗുണം ചെയ്യുമ്പോള്‍ എന്തെങ്കിലും തിരിച്ചു കിട്ടാന്‍ വേണ്ടിയാവരുത്. ഏതൊരു മനുഷ്യനും ജനിക്കുന്നത് അക്രമിയായിട്ടോ ദുഷ്ടനായിട്ടോ അല്ല. ശുദ്ധ പ്രകൃതക്കരായിട്ടാണ് എല്ലാവരും ജനിക്കുന്നത്. പിന്നീട് സാഹജര്യങ്ങള്‍ ആണ് എല്ലാവരെയും പല തരത്തിലുള്ള സ്വഭാവക്കാരാക്കുന്നത്. അവരുടെ ജീവിതത്തിലെ പ്രശ്നങ്ങളും അവരുടെ മാനസികാവസ്ഥയുടെ പ്രത്യേകതയുമോക്കേയാവാം ചിലര്‍ മറ്റുള്ളവരോട് ശത്രുതാ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ നല്ല രീതിയിലുള്ള പ്രവര്‍ത്തിയും മനോഭാവങ്ങളും അവരെ നല്ലവരായി മാറാന്‍ സഹായിച്ചേക്കാം. അതിനാല്‍ നാം മറ്റുള്ളവരോട് സഹിഷ്ണുതയോടും ആത്മാര്‍ത്തമായ സ്നേഹത്തോടും വര്‍ത്തിക്കുക. തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ സര്‍വ്വ ശക്തന്‍ അതിനു പ്രതിഫലം നല്‍കുക തന്നെ ച്ചെയ്യും. ഇന്‍ഷാ അല്ലാഹ്

സര്‍വ്വ ശക്തന്‍ നമ്മെ എല്ലാവരെയും അവനിഷ്ടപ്പെടുന്ന സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ... ആമീന്‍


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment