Sunday, 24 February 2013

[www.keralites.net] പട്ടാളവും മോശമല്ല

 

ഇംഫാല്‍: മ്യാന്‍മറിലേക്ക് അനധികൃതമായി 15 കോടി രൂപയുടെ നിരോധിതമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ കരസേയിലെ കേണലുള്‍പ്പെടെ ഏഴുപേര്‍ മണിപ്പുരിലെ പല്ലേലില്‍ പിടിയിലായി.

ഇംഫാലില്‍ കരസേനയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന അജയ് ചൗധരിയാണ് പിടിയിലായത്. ഇദ്ദേഹത്തിന്റെ കീഴ്ജീവനക്കാരനും ടെറിട്ടോറിയല്‍ ആര്‍മി അംഗവുമായ ജവാനും കസ്റ്റഡിയിലായവരിലുള്‍പ്പെടുന്നു. 

സ്യൂഡോ എഫിഡ്രൈന്‍ എന്ന മരുന്ന് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. മൂന്ന് വാഹനങ്ങളിലായി അതിര്‍ത്തിയിലെ മോറെ പട്ടണത്തിലേക്ക് മരുന്ന് കൊണ്ടുപോവുന്നതിനിടെയാണ് തിരച്ചില്‍ നടന്നത്. വിവിധ ബ്രാന്‍ഡുകളിലുള്ള ഗുളികകളാണ് വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്.

കടുത്ത മൂക്കടപ്പിനും അലര്‍ജിക്കുമൊക്കെ ഉപയോഗിക്കുന്ന ഔഷധമാണ് സ്യൂഡോ എഫിഡ്രൈന്‍. എന്നാലിത് ഉത്തേജകൗഷധമായി ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഹൃദയസ്പന്ദനവും രക്തസമ്മര്‍ദവും അനിയന്ത്രിതമായി ഉയര്‍ത്താനുള്ള ശേഷിയാണ് ഇതിന് കാരണം. ഉണര്‍ന്നിരിക്കാനും ശരീരത്തിലേക്ക് ഊര്‍ജപ്രവാഹത്തിനും ഈ മരുന്ന് സഹായിക്കുന്നു. അത്‌ലറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍ നിരോധിച്ച മരുന്നാണിത്. 

മരുന്ന് കടത്തുമായി ബന്ധപ്പെട്ട് കേണല്‍ കസ്റ്റഡിയിലായ വിഷയം പരിശോധിച്ചുവരികയാണെന്ന് പ്രതിരോധമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment