Friday, 22 February 2013

[www.keralites.net] ബംഗാളികൾ രക്ഷപ്പെട്ടു!!!!!!

 

ബംഗാളികൾ രക്ഷപ്പെട്ടു. ഇനി അവർ ബന്ദികൾ ആക്കപ്പെടുകയില്ല. കേരളത്തിന്റെ ഭരണം ശ്രീ.ഉമ്മൻ ചാണ്ടിയും സഖാവ് പിണറായി വിജയനും മാറി മാറി അനുഭവിക്കാനുള്ള അവകാശം അട്ടിപ്പേറായി കൊടുത്തത്കൊണ്ട് കേരളക്കാർ അടുത്ത കാലത്തൊന്നും മോചനം പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസ്സിനെയും മാർക്സിസ്റ്റിനെയും ബി.ജെ.പി.യെയും തകർത്തുകൊണ്ട് കേരളത്തിലും ഒരു പ്രാദേശികപാർട്ടി ഒറ്റയ്ക്ക് ഭരിക്കാനുള്ള ജനപിന്തുണ ആർജ്ജിച്ച് വളർന്നാൽ മാത്രമേ ഇനി കേരളം രക്ഷപ്പെടുകയുള്ളൂ. ആർജ്ജവമുള്ള ഒരു നേതാവ് വിചാരിച്ചാൽ ഇത് നടക്കും. അങ്ങനെയുള്ള ഒരു നേതാവിനു വേണ്ടി കേരളം കാത്തിരിക്കുന്നു. ഈ രണ്ട് മുന്നണികളും കേരളത്തിന്റെ ശാപമായി മാറിക്കഴിഞ്ഞു. 

കൊൽക്കത്തയിൽ നിന്നുള്ള വാർത്തയിലേക്ക്:

കേന്ദ്രതൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ടുദിവസത്തെ അഖിലേന്ത്യാ ബന്ദ് ബംഗാളില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബന്ദ് നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ഓഫീസുകളും സ്‌കൂളുകളും കോളേജുകളും കടകളുമെല്ലാം തുറന്നുപ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. ''കടകമ്പോളങ്ങള്‍ അടച്ചിടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഈ ബന്ദിനോട് നിങ്ങള്‍ സഹകരിക്കരുത്. തുറന്നുപ്രവര്‍ത്തിച്ചതിന്റെ പേരില്‍ നിങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടായാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം തരും. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ബന്ദിന്റെ പേരില്‍ ആരെങ്കിലും നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചാല്‍ അവരെ കര്‍ശനമായി നേരിടും. സമ്മര്‍ദം ചെലുത്തി ആരെയും പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ നോക്കേണ്ട''

സി.പി.എമ്മിന് രാഷ്ട്രീയനേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഈ ബന്ദില്‍ . സി.പി.എം. ഭരണത്തില്‍ തിരിച്ചുവരുമെന്ന് ചിന്തിക്കുന്ന കുറച്ചുപേരെങ്കിലും ഇപ്പോഴും ബംഗാളില്‍ ഉണ്ട്. അവര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും മമത പറഞ്ഞു. ബന്ദില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുമ്പും ബന്ദില്‍ പങ്കെടുത്തവരുടെ ശമ്പളം സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. 

ഗുണപാഠം: ബംഗാളിൽ നിന്ന് കേരളത്തിലേക്ക് ആളുകൾ പണിക്ക് വേണ്ടി വരുന്നത് അധികകാലം തുടരുകയില്ല. ഇപ്പോൾ തമിഴന്മാർ ആരും വരുന്നില്ലല്ലൊ, അത്പോലെ.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment