Tuesday, 19 February 2013

Re: [www.keralites.net] ആരാ ഈ ആര്യ?

 


അത്യാവശ്യം ബുദ്ധിയും ബോധവും ഉള്ള ചിലര്‍ പോലും ഇങ്ങേരു പറഞ്ഞതില്‍ ചില സത്യം ഇല്ലേ എന്ന രീതിയില്‍ പ്രതികരിക്കുന്നത് കണ്ടു...

ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ രണ്ടു വീഡിയോ ഞാന്‍ കണ്ടു...രണ്ടും അങ്ങേ അറ്റം അപലപനീയം...ഒരു ചെരുപ്പ് ഊരി ആരേലും എറിഞ്ഞു പോയാലും മോശം പറയാനാവില്ല എന്നാണു എന്റെ അഭിപ്രായം...എന്ത് കൊണ്ടാണ് എന്ന് വിശദീകരിക്കാം...

ഇങ്ങേരു പറഞ്ഞ "യൂട്രസ്‌ സ്ലിപ്" ആവല്‍..... ഇങ്ങേരു പറഞ്ഞ രീതിയില്‍ അങ്ങനെ ഒരു സംഭവം തന്നെ ഇല്ല എന്ന് നിസ്സംശയം പറയാം....

മെഡിക്കല്‍ പുസ്തകങ്ങളില്‍ നിന്ന് നിങ്ങള്ക്ക് ഇങ്ങനെ ഒരു അവസ്ഥയെ കുറിച്ച് ഒന്നും കിട്ടില്ല....പിന്നെ എന്തിനു അങ്ങനെ ആധികാരികം ആയി തട്ടി വിട്ടു എന്നത് ചിന്തനീയം...

...എവിടുന്നു കിട്ടി ഇങ്ങേര്‍ക്ക് ഈ വിവരം...?!

സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണം എന്നുള്ള തിട്ടൂരം കൊണ്ട് വരാന്‍ വേണ്ടി മാത്രം ഇങ്ങേരു എടുത്തിട്ട കള്ളത്തരങ്ങളില്‍ ഒന്നാണ് പെണ്ണുങ്ങള്‍ ബാക്ക് ബോ‌‍ണ്‍ ഇടിച്ചു വീണാല്‍ യൂട്രസു സ്ലിപ് ആവും എന്നത്... ഇതിനു ശാസ്ത്രീയം ആയ ഒരു അടിത്തറയും ഇല്ല..ഇത്തരം ആള്‍ക്കാരുടെ ഉപദേശം വേദ വാക്യം ആയി എടുത്തിരുന്നേല്‍ പോള്‍ വോള്‍ട്ടില്‍ സെര്‍ജി ബുബ്കയുടെ പെണ്‍അവതാരം ആയ ഇസിന്‍ ബയെവയും,നമ്മുടെ അഭിമാനം ആയ അഞ്ജു ബോബി ജോര്‍ജും ഒക്കെ നടുവ് ഇടിച്ചു വീഴുന്നത് പേടിച്ചു വീട്ടില്‍ ഇരുന്നേനെ (അത് തന്നെ ആണ് ഇത്തരക്കാര്‍ ഉദ്ദേശിക്കുന്നതും)

ഏറ്റവും വലിയ വിരോധാഭാസം ..പുരുഷന്മാരുടെ പ്രധാന ലൈംഗിക അവയവങ്ങള്‍ ആണ് ഇത്തരം ഒരു ശാരീരിക പ്രതിസന്ധി നേരിടുന്നത് എന്നതാണ്...

ശ്രീ രജത്‌ കുമാര്‍ പറഞ്ഞത് " നിനക്ക് കുടുംബ ജീവിതം വേണമെങ്കില്‍ നീ അടങ്ങി ഒതുങ്ങി ഇരിക്കണം ..അല്ലേല്‍ പ്രശ്നം ഇല്ല കേട്ടോ " എന്നാണു...എന്നാല്‍ ഈ ഉപദേശം പുരുഷന് ആണ് കൂടുതല്‍ അനുയോജ്യം ആവുക...കാരണം സ്ത്രീയുടെ ജനനേന്ദ്രിയങ്ങള്‍ എല്ലാം വളരെ സുരക്ഷിതം ആയ രീതിയില്‍ ശരീരത്തിന്റെ ഉള്ളില്‍ ആണ് സൂക്ഷിച്ചിട്ടുള്ളത്...ഗര്‍ഭപാത്രം അസ്ഥി frame work ഉള്ള പെല്‍വിസ്നു ഉള്ളില്‍ അനേകം ലിഗമെന്റ്റ് കള്‍ മുഖേന ശക്തി ആയി ബന്ധിച്ചാണ് കാണപ്പെടുക..ഗര്‍ഭനി അല്ലാത്ത അവസ്ഥയില്‍ ഏകദേശം ഒരു പേരക്കയുടെ അത്രേം വലിപ്പമേ ഈ യൂട്രസിനു ഉണ്ടാവുകയുള്ളൂ..സാമാന്യ പരിക്കുകള്‍ കൊണ്ട് ഒന്നും പോറല്‍ പോലും അതിനു എല്ക്കില്ല...എന്നാല്‍...പുരുഷന്റെ പ്രധാന ലൈംഗിക അവയവങ്ങള്‍ എല്ലാം എല്ലിന്റെയോ മസിലിന്റെയോ കവചം ഇല്ലാതെ വെറും തൊലി കൊണ്ട് മാത്രം ആവരണം ചെയ്തു ശരീരത്തിന് വെളിയില്‍ ആയാണ് കാണപ്പെടുക...നിസ്സാരം ആയ ആഖാതം പോലും കനത്ത പരുക്ക് എല്പ്പിക്കാവുന്ന അവസ്ഥയില്‍...

ഇന്‍റര്‍നെറ്റില്‍ നിന്ന് കിട്ടിയ ചില വാചകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു... Why Do Testicular Injuries Happen and What Can You Do? If you're a guy who plays sports, likes to lift weights and exercise a lot, or leads an all-around active life, you've probably come to find out that the testicles are kind of vulnerable and can be injured in a variety of ways.

Because they hang in a sac outside the body (the scrotum), the testicles are not protected by bones and muscles like other parts of your reproductive system and most of your other organs. Also, the location of the testicles makes them prime targets to be accidentally struck on the playing field or injured during strenuous exercise and activity.

ഇങ്ങനെ ആണ് കാര്യങ്ങള്‍ എന്നിരിക്കെ ഇത്തരം പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത സ്ത്രീകളെ അവരുടെ ശരീരം ഒത്തിരി പരിമിതികള്‍ നേരിടുന്നുണ്ട്, അതില്‍ പ്രധാനം പ്രത്യുല്പ്പാദനവും ആയി ബന്ധപ്പെട്ട പരിമിതികള്‍ ആണെന്ന് ബന്ധപ്പെടുത്തുന്നത്, തികച്ചും ദുരുദ്ദേശപരം ആണെന്ന് വേണം കരുതാന്‍!

++++++++++++++++++++++++++++++++++++++++++++++++++++++++++++

"പത്തു മിനിട്ട് മതി ഒരു പുരുഷന്‍ വിചാരിച്ചാല്‍ സ്പെര്‍ം യൂട്ട്രസിലേക്ക് പാസ്‌ ചെയ്യാന്‍ പിന്നെ പത്തു മാസം ...നീ ആണ് കഷ്ടപ്പെടുന്നത്" എന്ന രീതിയിലാണ് ഈ മാന്യ ദേഹം അവതരിപ്പിച്ചത്...എന്താണ് ഇദ്ദേഹം ഉദ്ദേശിച്ചത്?!..സ്ത്രീകള്‍ എല്ലാം ഈ സ്പേം സ്വീകരിക്കാന്‍ കാലും അകത്തി വെച്ച് കാത്തു ഇരിക്ക ആണെന്നോ..??

ഗരഭാധരണം എന്ന മഹത്തായ പ്രക്രിയയെക്കുറിച്ച് ഇത്രയും വൃത്തികെട്ട മനോഭാവത്തോടെ വിവരം ഉണ്ടെന്നു ഭാവിക്കുന്ന ഒരാള്‍ പറയുന്നത് ഞാന്‍ ഇതിനുമുന്‍പ് കേട്ടിട്ടില്ല...


യഥാര്‍ഥത്തില്‍ സ്ത്രീയുടെ ഔദാര്യം ആണ് ഒരു പുരുഷ ജന്മം..ഗര്‍ഭാവസ്ഥയില്‍ തൊട്ടു ഒരു സ്ത്രീ എടുക്കുന്ന തീരുമാനങ്ങളും ത്യാഗങ്ങളും ആണ് ഒരു ആണ്‍ കുഞ്ഞിനെ ആരോഗ്യം ഉള്ളവന്‍ ആക്കി മാറ്റുന്നത്....സഹനം,ത്യാഗം ,endurance,perseverance എന്നിവയുടെ ജീവിക്കുന്ന പ്രതീകങ്ങള്‍ ആണ് പല സ്ത്രീകളും.അതവര്‍ക്ക് നൈസര്‍ഗ്ഗികം ആയി കിട്ടുന്ന ഒരു കഴിവും ആണ്...ഈ പത്തു മാസം സ്ത്രീ അല്പം ഉപേക്ഷ വിചാരിച്ചാല്‍ അല്ലെങ്കില്‍ അവളുടെ മാത്രം കാര്യങ്ങള്‍ നോക്കിയാല്‍ !!!

പുരുഷന്മാരോട് കളിച്ചാല്‍ നീ പത്തു മാസം കഷ്ടപ്പെടും എന്ന് കളിയാക്കുന്ന ഏതൊരാളും മനസ്സിലാക്കേണ്ടത് ഈ പത്തു മാസം സ്ത്രീ പരിഗണിക്കാതെ ഇരുന്നാല്‍ ഉണ്ടാവാന്‍ പോവുന്നത് പുരുഷന്‍ ആണെങ്കില്‍ പോലും അവന്‍ ശാരീരികവും മാനസികവും ആയ ദൌര്‍ബല്യങ്ങളും അംഗവൈകല്യങ്ങളും പേറി ആയിരിക്കും എന്നതാണ്...അമ്മയുടെ മുലപ്പാലില്‍ നിന്ന് കിട്ടുന്നത് രോഗപ്രതിരോധ ശേഷിയും തലച്ചോറിന്റെയും ശരീരത്തിന്റെയും പില്‍ക്കാലത്തെക്കുള്ള വളര്‍ച്ചയ്ക്ക് വേണ്ട അനിവാര്യ ഘടകങ്ങള്‍ ആണ്. അപ്പോള്‍ സ്വന്തം കഴിവില്‍ ഊറ്റം കൊള്ളുന്ന ഇതൊരു പുരുഷനും ഓര്‍ക്കേണ്ടത് അവന്റെ മാനസികവും ശാരീരികവും ബൌദ്ധികവും ആയ ഗുണഗണങ്ങള്‍ക്ക് പിന്നില്‍ അമ്മ എന്നൊരു നിശ്ശബ ശക്തി ഉണ്ടായിരുന്നു എന്നതാണ്...

പിന്നെ ഇദ്ദേഹം ഇത്തരം ഒരു അഭിപ്രായം പ്രകടിപ്പിച്ച വേദി ഏതാണെന്ന് ഓര്‍ക്കണം...സ്ത്രീ ശാക്തീകരണത്തിന് വേണ്ടി തയ്യാറാക്കിയ ഒരു വേദി... സ്ത്രീകള്‍ക്ക് ദോഷകരം ആയ രീതിയില്‍ ഒരാള്‍ പുറത്തു നിന്ന് അഭിപ്രായം പ്രകടിപ്പിക്കുന്നതിലും അപകടകരം ആണ് അധികാരികളാല്‍ അന്ഗീകരിക്കപ്പെട്ടിട്ടുള്ള ഒരാള്‍ ഉള്ളില്‍ നിന്ന് ഇത്തരം അഭിപ്രായങ്ങള്‍ വരുന്നത് ഉദ്ദേശിക്കുന്നതിനു വിപരീത ഫലം ഉണ്ടാക്കും...

ഉദാഹരണത്തിന് : വികലാംഗരുടെ ശാക്തീകരണത്തിന് വേണ്ടി നടത്തുന്ന ഒരു വേദിയില്‍ ചെന്നിട്ട്..."നിങ്ങള്‍ രണ്ടു കാലും കയ്യും ഉള്ളവര്‍ ചാടുന്നത് പോലെ ചാടാന്‍ ശ്രമിക്കരുത് ചാടിയാല്‍ നിന്റെ കാര്യം പോക്കാണ്" എന്ന് പറയുന്നതിന് സമാനം ആണ് ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍..

സ്ത്രീയും പുരുഷനും ശാരീരികം തമ്മില്‍ തുലനം ചെയ്യേണ്ടതില്ല...പക്ഷെ ശാരീരികം ആയ പല പരിമിതികളെയും തരണം ചെയ്യാന്‍ അവരെ ഉദീപിപ്പിക്കേണ്ട, അലെങ്കില്‍ പ്രചോദിപ്പിക്കേണ്ട കര്‍മ്മം അല്ലെ ഇത്തരം പരിപാടികള്‍ ചെയ്യേണ്ടത്...പൂര്‍ണ്ണമായും functional ആയ കയ്യും കാലും ഉള്ള നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുന്നതിലും അപ്പുറം കാര്യങ്ങള്‍ ചെയ്യുന്ന എത്രയോ കയ്യും കാലും അവയവങ്ങളും ഇല്ലാത്ത വികലാംഗര്‍ കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നു....!!! മനസ്സാണ് പ്രധാനം ശരീരം രണ്ടാമതാണു എന്നും പഠിപ്പിക്കാനും...സ്വന്തം കര്‍മ്മ പഥത്തില്‍ മുന്നേറാന്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ ഒക്കെ ഉള്ള ഇച്ഛാശക്തി പകരാന്‍ ഉള്ള ട്രെയിനിംഗ് അല്ലെ പെണ്‍കുട്ടികള്‍ക്ക് കൊടുക്കേണ്ടത്...അല്ലാതെ ഇത്തരരക്കാര്‍ പകര്‍ന്നു കൊടുക്കുന്നത് ശാസ്ത്രീയം ആയി യാതൊരു അടിത്തറയും ഇല്ലാത്ത....തികച്ചും പിന്തിരിപ്പന്‍ ആശയങ്ങള്‍ അല്ലെ..

ഒടുക്കം ഇദ്ദേഹത്തെ വലിയ സംഭവം ആയി പൊക്കി കാണിക്കാന്‍ വേണ്ടി ചിലര്‍ ഇട്ട വീഡിയോ നോക്കാം..

ഇങ്ങേര്‍ ആധികാരികം ആയി തട്ടി വിടുന്ന ചില കാര്യങ്ങള്‍ ഉണ്ട്...

ഉദാഹരണത്തിന് മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച്...(ഇത് സംബന്ധിച്ച് ഇപ്പോളും ആധികാരികം ആയ പഠനങ്ങള്‍ വരാന്‍ ഇരിക്കുന്നതെ ഉള്ളൂ)പക്ഷെ മൊബൈല്‍ ഫോണ്‍ പല വിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പഠനങ്ങള്‍ ഉണ്ടെങ്കിലും പോലും ഇന്നും അത് തര്‍ക്ക വിഷയം തന്നെ ആണ്...തല്ക്കാലം അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് തന്നെ എടുക്കാം.. പിറ്റ്യൂട്ടറി യുടെ കാര്യം ഒക്കെ ഇദ്ദേഹം ഉദാഹരിക്കുന്നുണ്ട്...അതായത് പുരുഷ /സ്ത്രീ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തെ ഫോണ്‍ വിളി ബാധിക്കും എന്ന് സൂചന...റേഡിയോ തരംഗങ്ങള്‍ ഇന്ന് നമ്മുടെ ചുറ്റും ഉണ്ട് മൊബൈല്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും... മനുഷ്യ ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാക്കവുന്നവയും അതിനു സാധ്യത ഇല്ലാത്തവയും എന്ന് തരാം തിരിച്ചിട്ടും ഉണ്ട്.(ionizing /non ionizing radiations)..ഇതില്‍ അയോനിസിംഗ് വികിരണങ്ങള്‍ സ്ത്രീ പുരുഷ ഭേദം അന്യേ ഏതൊരു മനുഷ്യനെയും ഒരുപോലെ ബാധിക്കും...

"സയന്‍സ് വേദങ്ങളിലെ ...സയന്‍സ് " എന്ന് ഉദ്ധരിച്ചു കൊണ്ട് ജീന്‍സ്‌ ഇടുന്ന കാര്യം പ്രതിപാദിക്കുന്നു ഇദ്ദേഹം...ടെസ്റ്റ്‌റ്റിസ് ഇന്റെ കാര്യം ഒക്കെ പറയുന്നത് വസ്തുത ആണെങ്കിലും...ഇദ്ദേഹത്തിറെ പ്രസംഗത്തിലെ ഏറ്റവും രസകരം ആയ സംഗതി. പ്രസംഗം എവിടെ കൊണ്ടാണ് എത്തിക്കുന്നത് എന്ന് നോക്കുക...ഒടുവില്‍ കൊടുക്കുന്ന നിര്‍ദ്ദേശം...ആണ്‍കുട്ടികളെ നമ്മുടെ പരിതസ്ഥിതിയില്‍ ജീന്‍സ്‌ ഇടീപ്പിക്കരുത് എന്നല്ല...:D (ഈ കാര്യത്തില്‍ ഇദ്ദേഹം പറഞ്ഞതിനെ ശാസ്ത്രം പിന്തുണയ്ക്കുന്നുണ്ട്...പുരുഷന്മാര്‍ ഇറുകിയ വസ്ത്രം ധരിച്ചാല്‍ അത് ബീജോല്‍പ്പാടനത്തെ ബാധിക്കാം എന്നത്.) എന്നാല്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി എങ്കിലും പറഞ്ഞു നിര്‍ത്തുന്നത് സ്ത്രീകള്‍ ജീന്‍സ്‌ പോലുള്ള ഇറുകിയ ഡ്രസ്സ്‌ ഇടാന്‍ പാടില്ല..ഇട്ടാല്‍ ട്യൂബല്‍ പ്രേഗ്നന്‍സി ഉണ്ടാവും അത്രേ...ഇത് ശുദ്ധ ഭോഷ്കാണു...സ്ത്രീകള്‍ ഇറുകിയ വസ്ത്രം ഇട്ടാല്‍ അവരുടെ പ്രത്യുല്‍പാദനത്തെ അത് ഒരു തരത്തിലും ബാധിക്കില്ല എന്നതാണ് ശാസ്ത്ര സത്യം...അപ്പോള്‍ ഇത്തരം ജല്പനങ്ങളുടെ പിന്നില്‍ ഉള്ള മനോഭാവം എന്താണ് എന്ന് സ്വബോധം ഉള്ളവര്‍ ഊഹിക്കുക... as he said ..ectopic pregnancy ക്ക് കാരണം ജീന്‍സ്‌ ആണെന്ന് ..(അല്ല ഒന്നാലോചിച്ചാല്‍ ഈ തട്ടിപ്പ് വിദഗ്ധനെ ഒക്കെ എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നതിനു മുന്‍പ് ഇതൊക്കെ ഇപ്പൊ ആര്‍ക്കും ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കാന്‍ ഉള്ളതല്ലേ ഒള്ളൂ...കഷ്ടം )

ശാസ്ത്രത്തിന്റെ വക്താവ് എന്ന മുഖം മൂടി അണിഞ്ഞു ഇയാള പറയുന്നതിന് എല്ലാം മേലെ ഇയാള ഉദ്ധരിക്കുന്നത് "വിശുദ്ധ ബൈബിള്‍ വിശുദ്ധ ഖുറാന്‍ " ഒക്കെ ആണ്...ഇതോടെ മത വാദികളും പോക്കറ്റില്‍ ആയി...എന്നാല്‍ സദസ്സിലെ നിസ്സാര ചലനങ്ങള്‍ പോലും ഇദ്ദേഹത്തിന് അസ്വസ്ഥത ഉണര്‍ത്തുന്നു...

ആര്യ എന്ന പെണ്‍കുട്ടിയെ കുറിച്ച് മൈക്കിലൂടെ ഇദ്ദേഹം പരാമര്‍ശിച്ചത് നമ്മള്‍ക്ക് ആ മോളോട് ക്ഷമിക്കാം ഇത് അവളുടെ ജീനിന്റെ കുഴപ്പം ആണ് എന്ന്... ജീന്‍ എന്നാല്‍ എന്ത് എന്ന് അറിയാവുന്ന എനിക്ക് തോന്നുന്നത് അയാള്‍ ആ പെങ്കൊച്ചിനെ "ശാസ്ത്രീയം" ആയി തന്തയ്ക്കു വിളിച്ചതാണ് എന്നാണു......

അയാളെ പ്രകീര്‍ത്തിക്കാന്‍ കൊണ്ട് വന്ന വീഡിയോ യിലും വിരോധാഭാസം എന്ന പോലെ...സദസ്സില്‍ ചിരിക്കുന്ന ഒരു പയ്യന് നേരെയും ഇയായ്ളുടെ അസഹിഷ്ണുത ഉണര്ന്നിട്ടുണ്ട്..."യഥാര്‍ത്ഥത്തില്‍ പുരുഷന് വേണ്ടത് ആണിനെ ആണോ ..പട്ടു പാവാട ഇട്ടു കൊണ്ട് പെണ്‍കുട്ടികള്‍ നടക്കട്ടെ " എന്ന് ഒക്കെ പരാമര്‍ശിച്ചപ്പോള്‍ ചിരിച്ച ഒരു പയ്യനെ ഇയാള്‍ അപഹസിച്ചത് ഈ വീഡിയോയിലും കാണാം..."ഇവിടെ ശ്രധിക്കെടാ വിഡ്ഢീ.. ..ഇവിടെ ശ്രധിക്കെടാ അല്ലെങ്കില്‍ അലഞ്ഞു നടക്കും തെരുവില്‍..." ".എന്നാണു സദസ്സില്‍ ഉള്ള കുട്ടിയോട് ഇദ്ദേഹം ചോദിക്കുന്നത്.. ബൈബിള്‍ ഇലും ഖുറാനിലും പറഞ്ഞിട്ടുണ്ട് അത്രേ...പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെയും മറിച്ചും ഡ്രസ്സ്‌ ഇട്ടു നടക്കാന്‍ പാടില്ല അത്രേ...അഥവാ വേണം എങ്കില്‍ കല്യാണത്തിനു ശേഷം ഇട്ടു നടക്കാം എന്ന്...!!(അങ്ങനെയും പറഞ്ഞിട്ടുണ്ടോ ആവോ)

"സ്രഷ്ടാവ് സൃഷ്ടിച്ചതില്‍ തന്നെ ആണ് ആണ് പവര്‍ ഫുള്‍ ....പെണ്‍കുട്ടിയെ ജമ്പ്‌ ചെയ്യിചൂട ..പെണ്‍കുട്ടികള്‍ മൂട് ഇടിച്ചു വീണാല്‍ യൂട്രസു dislocate ആവും..പിന്നെ അവള്‍ക്കു പ്രസവിക്കാന്‍ കഴിയില്ല...മൂന്നു ലക്ഷം രൂപ വേണ്ടി വരും...ഓവറി ഡാമേജ് ആവും..."

ഈ പറഞ്ഞതില്‍ ഒരു കഴമ്പും ഇല്ല...ശാസ്ത്രീയം ആയി ഒരു അടിസ്ഥാനവും ഇല്ല...ഇയാളാണോ ശാസ്ത്രത്തെ കുറിച്ച് പറയുന്നത്...ഇടിച്ചു വീണാല്‍ തകരാന്‍ പാകത്തില്‍ പ്രധാന അവയങ്ങള്‍ പുറത്തു കൊണ്ട് നടക്കുന്നത് പുരുഷന്മാര്‍ ആണ്...ഒരു പക്ഷെ സ്ത്രീകളുടെ ഔദാര്യത്തില്‍ കൂടി ആണ് പലരുടെയും പലതും viable തുടരുന്നത്...ഈ വ്യവസ്ഥിതി ഇവിടെ തുടരാന്‍ ഇദ്ദേഹത്തെ പോലുള്ള ആള്‍ക്കാരുടെ സഹായം എക്കാലത്തും ഉണ്ടായിരുന്നു ഇനിയും വേണ്ടി വരും...

സ്ത്രീയെക്കാളും ഇത്തരത്തില്‍ ശാരീരിക അരക്ഷിതാവസ്ഥ അനുഭവിക്കുന്നത് പുരുഷന്‍ ആണ്...ടെസ്റ്റിസ് എന്ന..."പുരുഷനെ പുരുഷന്‍ "ആക്കുന്ന പ്രധാന അവയവത്തില്‍ ഏല്‍ക്കുന്ന ചെറിയ ക്ഷതം പോലും വേദനാ ജനകം ആണെന്ന് അതുള്ള എല്ലാ പുരുഷനും അറിയാം....എന്നാല്‍ അറിയാത്ത ഒരു കാര്യം ഇതില്‍ ഏല്‍ക്കുന്ന ക്ഷതം മരണ കാരണം വരെ ആവാം...ഈ പറഞ്ഞതിന് എത്ര ആധികാരികം ആയ മെഡിക്കല്‍ രേഖകള്‍ വേണം എങ്കിലും തരാന്‍ ഞാന്‍ തയ്യാര്‍ ആണ്...പക്ഷെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു ആരും പുരുഷന്മാരെ പേടിപ്പിക്കാര്‍ ഇല്ലല്ലോ...സ്പോര്‍ട്സ്‌ ഇല്‍ ഒന്നും പങ്കെടുക്കാന്‍ പാടില്ല എന്ന് പറയാറില്ലല്ലോ? ഇതില്‍ തന്നെ ആ ഇരട്ടത്താപ്പ് വ്യക്തം..

ഇനി testicular torsion എന്ന് കേടിട്ടുണ്ടോ ? ടെസ്റ്റിസ് ട്വിസ്റ്റ്‌ ചെയ്തു പോവുന്ന അവസ്ഥ ആണ് (യൂട്രസ് ഇങ്ങനെ ഒന്നും സ്ലിപ്/ ട്വിസ്റ്റ്‌ ചെയ്യാറില്ല കേട്ടോ)അടിയന്തിരം ആയി സര്‍ജറി ചെയ്തില്ലേല്‍ ആ സംഭവം പോയി എന്ന് കരുതിയാല്‍ മതി..ഇത് സംഭവിക്കുന്നതു എങ്ങനെ ?!

the condition can result from trauma to the scrotum, particularly if significant swelling occurs. It may also occur after strenuous exercise or may not have an obvious cause.

The condition is more common during the first year of life and at the beginning of adolescence (puberty), but may happen in older men.

ചിലതൂടെ കോപ്പി ചെയ്യാം..

In men and boys, the testicles hang outside the body in a pouch of skin called the scrotum. Because of their location, many types of accidents can cause testicular injuries.

Blunt trauma (a strike) causes about 75% of testicular injuries. Examples include:

Getting kicked. Getting hit by a baseball. Motorcycle accident. Bicycle accident. Other mishaps can cut or pierce the scrotum and injure the testicles. These include animal bites, bullet wounds, and accidents with machinery.

ഇങ്ങനെ ഒക്കെ ആണ് ശാസ്ത്രം എന്നിരിക്കെ അതിനു ഘടകവിരുധം ആയ ചില സംഭവങ്ങള്‍ പറയുന്നത് ശാസ്ത്രം ആണെന്ന് തെറ്റിദ്ധരിപ്പിച്ചു ബൈബിള്‍ ഖുറാന്‍ എന്നിവ മേമ്പൊടിക്ക് ഉദ്ധരിച്ചു അവതരിപ്പിക്കുന്നതിനു പിന്നില്‍ എന്താണെന്ന് സ്വബോധം ഉള്ളവര്‍ക്ക് ചിന്തിക്കാം... ഇങ്ങനെ ഒക്കെ ആണെങ്കില്‍ ആദ്യം ആണ്‍കുട്ടികളോട് പറയണം ഇനി മുതല്‍ സ്പോര്‍ട്സ്‌ ഗെയിംസ് ഇല്‍ ഒന്നും പങ്കെടുക്കാന്‍ പാടില്ല എന്നും ജീന്‍സ്‌ ഇടാന്‍ പാടില്ല..ബൈക്ക് ഓടിക്കാന്‍ പാടില്ല എന്നൊക്കെ... (പുരുഷന്‍ ആയതിനാല്‍ ഇത്തരക്കാരുടെ ഉദ്ബോധനങ്ങളിലൂടെ undue advantage കിട്ടിയതില്‍ സ്വകാര്യം ആയി സന്തോഷിക്കുന്നു....എന്നും വെച്ച് എന്ത് പോക്രിത്തരവും പറയാം എന്ന് കരുതരുതല്ലോ)

സ്ത്രീയും പുരുഷനും ഒരേ ശാരീരിക അവസ്ഥയില് ഉള്ളവര്‍ അല്ല...പുരുഷന്മാരും പരസ്പരം നോക്കിയാല്‍ അങ്ങനെ ഒരു സന്തുലനാവസ്ഥയില്‍ അല്ലല്ലോ...പക്ഷെ ഓരോ മനുഷ്യനും സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞു അത് ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ അതിനെ മാനസികം ആയി മറികടക്കാന്‍ പ്രാപ്തന്‍ ആവുന്നതല്ലേ പ്രധാനം.അതിനല്ലേ ഇത്തരം പദ്ധതികള്‍ ഉതകേണ്ടത് !!ശാരീരിക ബലം മാത്രം നോക്കി കഴിവും കഴിവ് കേടും തീരുമാനിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ഒട്ടും യോജിച്ച ചിന്താഗതി ആണെന്ന് ഞാന്‍ കരുതുന്നില്ല...സ്ത്രീയും പുരുഷനും പരസ്പരം പൂരകം ആണെന്നും പരസ്പര സഹകരണവും ബഹുമാനം ആണ് പ്രധാനം എന്നും കരുതുന്നു..
 



From: tom prasad <tomprasad66@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Monday, 18 February 2013 9:44 PM
Subject: Re: [www.keralites.net] ആരാ ഈ ആര്യ?

 
I Know this rajith and had the opportunity to hear his lecture three times in two schools in trivandrum city. Every  were he had delivered the same lecture. and It was credited as good one by teachers, parents and students. This all rubbish talk everybody is now talking is all part of build up of the subject he was delivering.. Jumping does not affect Uterus. But he was talking about tight Jeans girls were wearing.It is a proven fact that any tight wearing around the hip( prolonged) (Jeans, Pavada, etc) may cause damage to uterus. Anyone can verify this from qualified gynecologists. This same lecture he is giving all over the kerala in schools and colleges, since last few years. I happened to hear this when he gave in my childrens school and school authorities invited parents also for hearing. It was really an eye opening for large no of students as they were weeping during the lecture for realising how they were  treating their parents and lying and not obeying their parents and how their parents struggle to send them to schools by sacrificing their happiness and enjoyment for the sake of their children.  Al, I can say is that what ever is happening now is most unfortunate. and I am not against any one's views and opinions and I agree with Arya's Right to oppose what she doesn't like.
 
Toms
 
 

From: shobha Naire <shobha.naire@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, 17 February 2013 11:13 PM
Subject: Re: [www.keralites.net] ആരാ ഈ ആര്യ?
 

ആ രേജിത് സാര്‍ പറഞ്ഞത് എന്തോ വലിയ ശാസ്ത്രം ആണെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. സ്ത്രീകള്‍ ചാടിയാല്‍ ഗര്‍ഭപാത്രം ചാടി പൊവുമെന്നല്ലെ അങ്ങേരു പറഞ്ഞത്? ഈ രാജ്യത്തെ ഏറ്റവും കൂടുതല്‍ ചാടിയിട്ടുള്ള പെണ്ണ് ഞാനാണ്‌. ഞാന്‍ ചാടിയ പോലെ മറ്റൊരു പെണ്ണും ഇതുവരെ ചാടിയിട്ടില്ല .. എന്നിട്ട് എന്റെ ഗര്‍ഭ പാത്രത്തിനു ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചില്ല. മാത്രമല്ല മുന്ന് മക്കളെ ചുമ്മാ പ്രസവിക്കാനും പറ്റി. ഒന്ന് പോലും സിസ്സെരിയന്‍ ആയിരുന്നില്ല താനും. അപ്പോള്‍ രേജിത് സാറേ അങ്ങയുടെ ശാസ്ത്രത്തിനു എന്തോ തകരാര്‍ ഉണ്ട്. തീര്‍ച്ച. മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു കുടുംബ ഫോട്ടോ ആണിത്. രേജിത് സാറിനെ പരിചയം ഉള്ളവര്‍ ഇത് ഒന്ന് കാണിക്കണേ. 
Boby Aloysius

From: John Thomas <joal0791@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, 17 February 2013, 16:51:56
Subject: Re: [www.keralites.net] ആരാ ഈ ആര്യ?
 
" കപട സ്ത്രീ സ്വതന്ത്ര വാദികള്‍ " താങ്കള്‍ക്ക് എന്തുപറ്റി? സ്വാതന്ത്ര്യത്തിനും കപടതയോ? ഒരു മനുഷ്യന്‍ എന്ന നിലയില്‍ ആത്മ ബലവും ആത്മ വിശ്വാസവും ഉണ്ടാക്കണം. ഇല്ലാതെ പെണ്ണ് സ്വതന്ത്രയയാല്‍ ഞാന്‍ തെണ്ടി പോകും എന്ന് കരുതി വെകിളി പിടിക്കുകയല്ല വേണ്ടത്. സ്ത്രീക്ക് പുരുഷനെയും പുരുഷന് സ്ത്രീയെയും വേണം. ആനിലയിലായിരിക്കണം ഭാര്യ ഭര്‍തൃ ബന്ധം. അല്ലാതെ പെണ്ണ് കീഴ് പെടണം ഒറ്റക്കാലില്‍ നിക്കണം കാല്‍ നക്കണം എന്നൊക്കെ പറയുന്നത് പെടിതോണ്ടന്‍മാരും ആത്മ വിശ്വാസം ഇല്ലാത്തവരും ആണ്.

From: Mohammed Madikkai <madikkai@gmail.com>
To: Keralites@yahoogroups.com
Sent: Sunday, February 17, 2013 10:47 AM
Subject: Re: [www.keralites.net] ആരാ ഈ ആര്യ?
ഡോക്ടര്‍ രജിത് കുമാര്‍ പറഞ്ഞത്  തെറ്റി ധരിച്ചവര്‍ ആണ് നിങ്ങള്‍ കപട സ്ത്രീ സ്വതന്ത്ര വാദികള്‍  ഒരു സ്ത്രീയെ ഗര്‍ഭിണി യാക്കാന്‍ പത്ത് മിനിട്ട് തന്നെ ധാരാളം   പിന്നെ യേത്  അമ്മയും  അച്ഛനും പറയുന്ന കാര്യം തന്നെ ഡോക്റെരും പറഞ്ഞുള്ളൂ  തങ്ങളുടെ ട്പെണ്‍കുട്ടികളെ  താങ്ങള്‍ ചാനലുകാര്‍ അവശ്യ പെടുന്ന രീതിയില്‍  വിടാന്‍ തയ്യാറാകുമോ   സ്ത്രീ പുരുഷ  സമ തൌം  എന്ന് പറയുന്നത് തന്നെ  പ്രഗൃതി വിരുദ്ധമാണ്    എങ്ങിനെ യാണ് സ്ത്രീയും പുരുഷനും സമമകുക ഏതെല്ലാം കാര്യത്തില്‍   
2013/2/16 John Thomas <joal0791@yahoo.com>
 
" ആര്യ നല്ല കാര്യം  പറഞ്ഞ അധ്യാപകനെ  അപമാനിച്ചു അതാണ് വ്യത്യാസം"
എന്താണീ നല്ല കാര്യം? 10 മിനിട്ടുകൊണ്ട് പെണ്ണുങ്ങള്‍ക്ക്‌ വയട്ടിലുണ്ടാക്കികൊടുക്കും എന്ന് പറയുന്നതാണോ "നല്ല കാര്യം". കായബലം കൊണ്ട് സ്ത്രീജാതിയെ കീഴ്പെടുത്തി വച്ചനുഭാവിക്കുന്നതാണോ മാവീകത? ഇത് മൃഗീയതയാണ്. വന്യ ജീവികളുടെ ജീവിത രീതിയാണ്. പുരുഷന്‍ ഒരു വിത്തുകാളയല്ല. അറിവും സംസ്കാരവുമുള്ള പുരുഷന്‍, കായിക ശക്തിയില്‍ പിന്നില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് സമത്വം ഉറപ്പിക്കാന്‍ മുന്നിട്ടു ഇറങ്ങെണ്ടവനാണ്. ഇത് അധസ്ഥിതര്‍ക്കും അടിച്ചമര്ത്തപെട്ടവര്‍ക്കും സമത്തം വേണം എന്ന് പറയുന്ന പോലെ മാത്രമേ കാണേണ്ടതുള്ളൂ. അതിനുപകരം പെണ്‍കുട്ടി ചാടിയാല്‍ ഗര്പപാത്രം പുറത്തുവരും എന്ന് പറയുന്നവന്റെ ഉദ്ദേശ ശുദ്ദിയില്‍ ആരെങ്കിലും സംശയിച്ചാല്‍ ആരും വേദനിക്കേണ്ട കാര്യമില്ല.

From: Mohammed Madikkai <madikkai@gmail.com>To: Keralites@yahoogroups.com
Sent: Saturday, February 16, 2013 10:02 AM
Subject: Re: [http://www.keralites.net/] ആരാ ഈ ആര്യ?

അമൃത യെയും ആര്യയും ഒരുപോലെ അല്ല  അമൃത ആക്രമിക്കാനും അപമാനിക്കാനും വന്നവരെ കൈകാര്യം ചെയ്തു നല്ലകാര്യം മാതൃക തന്നെ-  ആര്യ നല്ല കാര്യം  പറഞ്ഞ അധ്യാപകനെ  അപമാനിച്ചു അതാണ് വ്യത്യാസം - ട്രെയിനില്‍ അക്രമത്തിനു ഇരയായ സൌമ്മ്യയും ഡല്‍ഹില്‍ കൊല്ലപ്പെട്ട പെണ്ണും ഒരുപോലെയല്ല   സൌമ്മ്യ തന്റെ കുടുമ്ബം പുലര്‍ത്താന്‍  ജീവിത മാര്‍ഗം കണ്ടെത്താന്‍ വെട് വിട്ടു ഇറങ്ങിയതാണ്  - ഡല്ഹിലെ പെണ്ണ്  പഠിക്കാന്‍ പോയ സ്ഥലത്ത് നിന്നും മുങ്ങി പാതിരാത്രി കാമുകന്റെ കൂടെ കറങ്ങാന്‍ ഇറങ്ങിയതാണ്  ഇതെല്ലാം  ശോഭ ഒരുപോലെ കാണരുത് 
On Fri, Feb 15, 2013 at 9:49 PM, shobha Naire <shobha.naire@yahoo.com> wrote:
 
അപമാനിക്കാന്‍ ശ്രമിക്കുന്ന പുരുഷപുംഗവന്‍മാരെ എങ്ങനെ കൈകാര്യം ചെയ്യാമെóതിന് കേരളത്തിലെ മുഴുവന്‍ വനിതകള്‍ക്കും മാതൃകയായി ഇതാ ഒരു ധീരയായ പെണ്‍കുട്ടി. അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ തന്നെ അപമാനിച്ച നാല് യുവാക്കളെ ഇടിച്ചുപരത്തിയാണ് കരാട്ടെക്കാരി കൂടിയായ അമൃത താരമായത്. ഇന്നലെ രാത്രി പത്തേമുക്കാലോടെ നഗരത്തിലെ ബേക്കറി ജംഗ്ഷനിലായിരുന്നു സംഭവം. വനിതാ ശാക്തീകരണത്തിന് പങ്കെടുത്ത് മടങ്ങിയ വേളയിലാണ് പെണ്‍കുട്ടിയെ യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചത്.

കരാട്ടെ ബല്‍ക്ക്‌ബെല്‍റ്റുകാരിയായ അമൃത നാല് പേരെയും കൈയ്യോടെ അടിച്ചോടിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാക്കളെത്തിയ സര്‍ക്കാര്‍ വാഹനവും വണ്ടിയുടെ െ്രെഡവറും പോലീസ കസ്റ്റഡിയിലെടുത്തു. ശംഖുംമുഖത്ത് നടന്ന വനിതാ കൂട്ടായ്മ കഴിഞ്ഞു മടങ്ങവേയാണ് അമൃതയെയും കുടുംബത്തെയും നാലംഗ യുവാക്കളുടെ സംഘം അപമാനിക്കാന്‍ ശ്രമിച്ചത്.

ബേക്കറി ജംഗ്ഷനിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ സമീപത്തുനിന്ന നാല് യുവാക്കള്‍ അമൃതയെ ശല്യപ്പെടുത്താന്‍ ആരംഭിച്ചിരുച്ചു. കേരള സ്‌റ്റേറ്റ് ബോര്‍ഡ് വച്ച് കെ.എല്‍ 01 എ.ഡബല്‍ൂ 8650 നമ്പര്‍ കറുത്ത സ്‌കോര്‍പിയോയിലെത്തിയ സംഘമാണ് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചെത്തിയ അമൃതയെ നോക്കി കമന്റടിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയുമാണ് യുവാക്കള്‍ ചെയ്തത്. ആദ്യമിത് കാര്യമാക്കാതിരുന്ന അമൃത കമന്റടി വീണ്ടു തുടര്‍ന്നപ്പോഴാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്.

നാലംഗ സംഘത്തിനടുത്തേക്ക് ഒറ്റയ്ക്ക് ചെന്ന അമൃത കമന്റടിച്ചയാളെ കുനിച്ചുനിറുത്തി അടികൊടുത്തു. ഇതോടെ മറ്റു യുവാക്കള്‍ തടയാനായെത്തി. ഇവര്‍ മൂന്് പേരും ചേര്‍ന്ന് അമൃതയെ ആക്രമിക്കാനും തുനിഞ്ഞു. എന്നാല്‍ കരാട്ടെ ബ്ലാക്‌ബെല്‍ട്ട് നേടിയ പെണ്‍കുട്ടി ചെറുക്കാനെത്തിയ യുവാക്കളെയും ഇടിച്ചുപരത്തി. ഭക്ഷണം കഴിക്കാനെത്തിയവര്‍ ഒന്നും വിചാരിക്കരുതെന്നും താന്‍ പൂവാലന്മാരെ കൈകാര്യം ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞ ശേഷമായിരുന്നു യുവാക്കളെ പെണ്‍കുട്ടി ശരിക്കും പെരുമാറിയത്.

അമൃതയുടെ കൈയ്യലില്‍ നിന്നും കണക്കിന് ഇടികൊണ്ടതോടെ രക്ഷയില്ലെന്ന് കണ്ട് യുവാക്കള്‍ നാലുവഴിക്കും പരക്കം പാഞ്ഞു. അടിയുടെ ചൂടറിഞ്ഞതോടെ വാഹനം ഉപേക്ഷിച്ചാണ് യുവാക്കള്‍ കടന്നുകളഞ്ഞത്. അതേസമയം നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തിയതോടെ പെട്ടുപോയത് ഒന്നുമറിയാത്ത നിരപരാധിയായിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്താതെ വാഹനത്തിലിരുന്ന മനോജ് എന്നയാളെ മ്യൂസിയം പോലീസ് ക്‌സറ്റഡിയിലെടുത്തു.

ആള്‍ സെയിന്റ്‌സ് കോളേജിലെ മുന്‍ ചെയര്‍പേഴ്‌സണായ അമൃത എന്‍.സി.സിയുടെ എയര്‍വിംഗ് ക്യാപ്റ്റനാണ്. ശംഖുംമുഖത്തെ പരിപാടിയില്‍ വാഹനഅഭ്യാസത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു കുടുംബവുമൊത്ത് മടങ്ങിയത്. പൂവാലസംഘത്തെ ഇടിച്ചുപായിച്ചതോടെ അമൃതയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. പൂവാലശല്യത്തെ ചെറുക്കാന്‍ പെണ്‍കുട്ടികളെ കരാട്ടെ പോലുള്ള ആയോധന വിദ്യകള്‍ അഭ്യസിപ്പിക്കണമെന്ന് തന്നെയാണ് അമൃതയും പറയുന്നത്.


From: Venu Haridas
To: Keralites@yahoogroups.com
Sent: Thursday, 14 February 2013, 20:37:40
Subject: Re: [www.keralites.net] ആരാ ഈ ആര്യ?

ആരാ ഈ മറുപടിക്കാര്‍?

I too agree with Dileep.

ആര്യക്ക്‌ തോന്നിയത് മറ്റു പെണ്‍കുട്ടികള്‍ക്ക് തോന്നിയില്ല എന്നത് നമ്മുടെ സ്ത്രീസമൂഹത്തിന്‍റെ കഴിവുകേടായി വിലയിരുത്തുന്നത് വിഡ്ഢിത്തവും സ്ത്രീ സമൂഹത്തെ അപമാനിക്കലുമാണ്.
- This sentence itself revels the mentality of the responder. It was intended to boost up the moral of the women community in general. and not to humiliate the women.

സ്ത്രീകളില്‍ 99.9 ശതമാനവും സുരക്ഷിതവും സ്നേഹസമ്പന്നവുമായ കുടുംബത്തെയും കുടുംബാന്തരീക്ഷത്തെയും സ്നേഹിക്കുന്നവരും; പരമ്പരാഗത മലയാളി മനസ്സ് ചവറ്റുകൊട്ടയിലെറിയാന്‍ മനസ്സില്ലാത്തവരുമാണ് എന്ന് മാത്രമേ സംഭവം തെളിയിക്കുന്നുള്ളൂ.
- This 99.9 % majority is with Arya, Not reacting to the 'കാടന്‍ വാദഗതി' should not be considered as the പരമ്പരാഗത മലയാളി മനസ്സ്. There was fire in the minds of most of the women present at that instance.

സ്ത്രീയായാലും പുരുഷനായാലും സ്വാതന്ത്ര്യത്തിനു യാതൊരു വിധ അതിരുകളും പാടില്ലെന്ന് വാശി പിടിക്കുന്ന ആര്യമാര്‍ നമ്മുടെ മലയാളത്തില്‍ വിരലില്‍ എണ്ണാന്‍ പോലുമില്ലെന്നാണ് സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്. - Not so. It implies that most of them were reluctant to respond for various reasons. And we should appreciate Arya for breaking that reluctance and showed courage to perform her ONE WOMEN PROTEST against the '18the century' idea propagation.


ഇതിനോടകം ആയിരത്തിലധികം വേദികളില്‍ നടക്കുകയും, വിദ്യാര്‍ഥിനികളും രക്ഷിതാക്കളുമടങ്ങുന്ന പതിനായിരങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ശ്രവിക്കുകയും ചെയ്ത ഒരു പ്രഭാഷണത്തിനുനേരെ ഒരിടത്തെങ്ങാനും ഒരുത്തി എണീറ്റ്‌ നിന്ന് കൂവിയെങ്കില്‍ അവള്‍ അതി വിവേകശാലിയും ബാക്കിയുള്ളവരത്രയും വിഡ്ഢികളുമാണെന്ന് ചിന്തിക്കാന്‍ കേവല സാമാന്യബുദ്ധിക്ക് സാധിക്കുമോ?.


രാജാവ് നാഗ്നാണ് എന്ന് പറയാനുള്ള ധൈര്യം നേരത്തേ ആരും കാണിച്ചില്ല എന്നത് രാജവിന്‍റെ നഗ്ന്നതയെ ന്യായീകരിക്കില്ല കൂവി പ്രതിഷേധിച്ച അവളുടെ വിവേകത്തിനെ അഭിനന്ദിക്കുക അല്ലേ വേണ്ടത് ?


അഴിഞ്ഞാട്ടത്തിന്റെയും അരാജകത്വത്തിന്‍റെയും വെറും ഒറ്റപ്പെട്ട പെണ്‍ശബ്ദമായിരുന്നില്ലേ സത്യത്തില്‍ ആര്യ! - സത്യത്തില്‍ അഴിഞ്ഞാട്ടത്തിന്റെയും അരാജകത്വത്തിന്‍റെയും നേരേ ഉയര്‍ന്ന ഒറ്റപെട്ട സമര കാഹളം ആയിരുന്നു അത്

ശാരീരിക പീഡനത്തെ പോലെ മാനസിക
പീഡനത്തെ ചെറുത്ത ആര്യയുടെ പ്രവര്‍ത്തിയെ ലോകത്തെമ്പാടും ഉള്ള സ്ത്രീ പുരുഷന്മാര്‍ ആദരവോടെ കാണുന്നു എന്നതാണ് ഇപ്പോള്‍ കാണുന്നത്.

മാനസിക നില തകരാറിലായ വ്യക്തിയെ ന്യായീകരിക്കുന്നവരും സമൂഹത്തില്‍ അവഹേളിക്കപെടും എന്നത് തീര്‍ച്ച






വേണു ഹരിദാസ്‌















2013/2/13 dilip pishsrikovil dilp_v@yahoo.com>
Arya is absolutely right... she's the hope of future Kerala.. There is a limit to which we can bear the nonsense going on... Hats off to her... The speaker was talking total absurd things.. We need a situation where girls and boys can mingle in a healty manner, responsible enough to set clear limits for themselves... As long as boys do not get a chance to express themselves in a social environment, the discussions will only lead to sex and girls are looked down as sex objects.. I have seen boys and girls coming out of mixed schools are much more clear in their outlook in life and they treat girls with much more respect than those study in the other situation..
Wen there is no opportunities to mix with girls and have positive attitude about them in a healthy manner, the mind will not be clear... It's like all the thoughts will be just sexusl.... like the head is full of sperms...
P.Dilip

From: Abdul Wahid wahid.kunju@gmail.com>
To: Keralites@yahoogroups.com
Sent: Wednesday, 13 February 2013 7:38 AM
Subject: Re: [http://www.keralites.net/] ആരാ ഈ ആര്യ?
ആര്യക്ക്‌ തോന്നിയത് മറ്റു പെണ്‍കുട്ടികള്‍ക്ക് തോന്നിയില്ല എന്നത് നമ്മുടെ സ്ത്രീസമൂഹത്തിന്‍റെ കഴിവുകേടായി വിലയിരുത്തുന്നത് വിഡ്ഢിത്തവും സ്ത്രീ സമൂഹത്തെ അപമാനിക്കലുമാണ്.സ്ത്രീകളില്‍ 99.9 ശതമാനവും സുരക്ഷിതവും സ്നേഹസമ്പന്നവുമായ കുടുംബത്തെയും കുടുംബാന്തരീക്ഷത്തെയും സ്നേഹിക്കുന്നവരും; പരമ്പരാഗത മലയാളി മനസ്സ് ചവറ്റുകൊട്ടയിലെറിയാന്‍ മനസ്സില്ലാത്തവരുമാണ് എന്ന് മാത്രമേ സംഭവം തെളിയിക്കുന്നുള്ളൂ.
സ്ത്രീയായാലും പുരുഷനായാലും സ്വാതന്ത്ര്യത്തിനു യാതൊരു വിധ അതിരുകളും പാടില്ലെന്ന് വാശി പിടിക്കുന്ന ആര്യമാര്‍ നമ്മുടെ മലയാളത്തില്‍ വിരലില്‍ എണ്ണാന്‍ പോലുമില്ലെന്നാണ് സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം ആയിരത്തിലധികം വേദികളില്‍ നടക്കുകയും, വിദ്യാര്‍ഥിനികളും രക്ഷിതാക്കളുമടങ്ങുന്ന പതിനായിരങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ശ്രവിക്കുകയും ചെയ്ത ഒരു പ്രഭാഷണത്തിനുനേരെ ഒരിടത്തെങ്ങാനും ഒരുത്തി എണീറ്റ്‌ നിന്ന് കൂവിയെങ്കില്‍ അവള്‍ അതി വിവേകശാലിയും ബാക്കിയുള്ളവരത്രയും വിഡ്ഢികളുമാണെന്ന് ചിന്തിക്കാന്‍ കേവല സാമാന്യബുദ്ധിക്ക് സാധിക്കുമോ?. അഴിഞ്ഞാട്ടത്തിന്റെയും അരാജകത്വത്തിന്‍റെയും വെറും ഒറ്റപ്പെട്ട പെണ്‍ശബ്ദമായിരുന്നില്ലേ സത്യത്തില്‍ ആര്യ!
On Tue, Feb 12, 2013 at 1:30 PM, shobha Naire shobha.naire@yahoo.com> wrote:
അല്ലാ, ആരാ ഈ ആര്യ? തിരക്കിയെത്തിയ പലരും ഈ കൊച്ചുപെണ്‍കുട്ടിയെക്കണ്ട് അന്തംവിട്ടു. ഒരൊറ്റ കൂവല്‍കൊണ്ട് സ്ത്രീകളുടെയാകെ ശബ്ദമായി മാറിയ ഈ മിടുക്കിക്കുട്ടിയാണ് ഇന്ന് കോളേജിലെ താരം. നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഇരുന്ന വേദിയില്‍ മൈക്കിലൂടെ സ്ത്രീകളെയാകെ അപമാനിച്ച് സംസാരിച്ചയാളെ ഒറ്റയ്‌ക്കെഴുന്നേറ്റ് നിന്ന് കൂവി തോല്‍പ്പിച്ച വിമന്‍സ് കോളേജിലെ ബി. എ. അവസാനവര്‍ഷ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയുടെ കൂവല്‍ സമൂഹത്തിന് നേരെകൂടിയാണ്. ''സഹികെട്ടപ്പോഴാണ് ഞാന്‍ എഴുന്നേറ്റ് നിന്ന് കൂവിപ്പോയത്'' -ആര്യ എന്ന പെണ്‍തരി പറയുന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംഘടിപ്പിച്ച 'മൂല്യബോധന' യാത്രയുടെ സമാപനവേദിയായ ഗവ. വിമന്‍സ് കോളേജായിരുന്നു വേദി. ചടങ്ങില്‍ സ്റ്റുഡന്റ്‌സ് പോലീസ് സംസ്ഥാന പരിശീലകന്‍ ഡോ. രജിത് കുമാറിന്റെ പ്രസംഗമാണ് അതിരുവിട്ട ആഭാസമായി മാറിയത്. ''പുരുഷന് വെറും പത്തു മിനിറ്റ് മതി ഗര്‍ഭമുണ്ടാക്കാന്‍. പക്ഷേ പ്രസവിക്കാന്‍ പത്തുമാസമെടുക്കുമെന്ന് നിങ്ങള്‍ പെണ്ണുങ്ങള്‍ മനസിലാക്കണം'' -ഈ മട്ടിലായിരുന്നു പ്രസംഗം. സംസാരം പലതവണ അതിരുവിട്ടിട്ടും സദസിലെ സ്ത്രീകളിലാരും അനങ്ങിയില്ല. നമ്മള്‍ പ്രതികരിക്കണമെന്ന് സദസിലുണ്ടായിരുന്ന ആര്യ കൂട്ടുകാരികളോട് പറഞ്ഞെങ്കിലും പോലീസ് ഉണ്ട് എന്ന പറഞ്ഞ് അവരെല്ലാം പിന്‍മാറി. ''മിടുക്കന്‍മാരായ ആണ്‍കുട്ടികള്‍ വിചാരിച്ചാല്‍ ഏത് പെണ്‍കുട്ടിയെയും എളുപ്പത്തില്‍ വളച്ചെടുക്കാന്‍ പറ്റും'' -എന്ന രജിത് കുമാറിന്റെ പരാമര്‍ശം എത്തിയപ്പോള്‍ പക്ഷേ ആര്യ എന്ന ഒറ്റയാള്‍ പട്ടാളത്തിന് പ്രതികരിക്കാതെ വയ്യെന്നായി. അവള്‍ ഒറ്റയ്ക്ക് എഴുന്നേറ്റ്‌നിന്ന് കൂവി- '' കൂൂൂൂ. . . . '' സദസാകെ ഞെട്ടി. പെണ്‍വര്‍ഗ്ഗത്തിന്റെയത്രയും പ്രതിഷേധം ഈ ഒറ്റക്കൂവലില്‍ വിമന്‍സ്‌കോളേജില്‍ നിറഞ്ഞു.

പിന്നെ പ്രതികരണത്തിന് കാക്കാതെ അവള്‍ ഇറങ്ങിപ്പോയി. സംഭവം വാര്‍ത്തയായതോടെ വനിതാസംഘടനകളും മറ്റും ആര്യയെ അനുമോദിച്ച് രംഗത്തെത്തി.

ആലപ്പുഴ സ്വദേശിയും എല്‍. ഐ. സി. ഏജന്റുമായ സുരേഷ്‌കുമാറിന്റെയും ഹെഡ്‌നഴ്‌സായ ജയലക്ഷ്മിയുടെയും മൂത്ത മകളായ ആര്യ ഇന്ന് മാധ്യമങ്ങളിലും താരമാണ്. വാര്‍ത്ത കണ്ട അച്ഛനുമമ്മയും ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും അവരുടെ പൂര്‍ണപിന്തുണ തനിക്കുണ്ടെന്ന് ആര്യ പറഞ്ഞു. യാതൊരു പശ്ചാത്താപവും വേണ്ടെന്നും അതുതന്നെയാണ് ചെയ്യേണ്ടിയിരുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തിന് ശേഷം തിങ്കളാഴ്ചയാണ് ആര്യ കോളേജിലെത്തിയത്. ഗേറ്റ് കടന്നപ്പോള്‍തന്നെ അനുമോദനങ്ങളുമായി കുട്ടികള്‍ ചുറ്റുംകൂടി. ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപികമാരും ആര്യയെ വന്ന്കണ്ട് അഭിനന്ദനം പറഞ്ഞു.

കാരണം അവര്‍ക്കൊക്കെ വേണ്ടിയാണല്ലോ ഈ 'ആര്യപുത്രി' ശബ്ദമുയര്‍ത്തിയത്. പെണ്ണിനെ ചെറുതാക്കി കാണുന്ന ആണ്‍കോയ്മയോട് ഇതിനുമുന്‍പും താന്‍ പ്രതികരിച്ചിട്ടുണ്ടെന്ന് ആര്യ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ആര്യയെയും കൂട്ടുകാരികളെയും ഒരു ഓട്ടോറിക്ഷാഡ്രൈവര്‍ അസഭ്യം പറഞ്ഞു. തുടര്‍ന്ന് നമ്പര്‍ നോട്ട് ചെയ്ത് ഈ പെണ്‍കുട്ടികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ കയറിയിറങ്ങിയെങ്കിലും പ്രതികരണം കണ്ടപ്പോള്‍ ഒരുകാര്യം ബോധ്യമായി-ഇന്നും പെണ്‍കുട്ടികള്‍ക്ക് കടന്നുചെല്ലാന്‍ പറ്റിയ ഇടമല്ല പോലീസ് സ്‌റ്റേഷനുകള്‍. ഒടുവില്‍ കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് പരാതിയുമായി ചെന്നാണ് ഇവര്‍ നീതി നേടിയെടുത്തത്.

കൂവി പ്രതിഷേധിച്ച് ആര്യ പുറത്തിറങ്ങിയപ്പോള്‍ രജിത് കുമാര്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു- '' ഈ കുട്ടിക്ക് ഡി. എന്‍. എ. തകരാറാണ്.
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം മാത്രമാണിത്. തന്റെ മകളുടെ പ്രായമുള്ളതിനാല്‍ ഈ കുട്ടിയോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു '' .
ആര്യ ചോദിക്കുന്നു അദ്ദേഹമെന്തിനാണ് എന്നോട് ക്ഷമിക്കുന്നത്? മൊത്തം സ്ത്രീസമൂഹത്തോട് അദ്ദേഹമല്ലേ ക്ഷമ ചോദിക്കേണ്ടത്?

കടപ്പാട് - മാതൃഭൂമി


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment