കെ.എസ്.ആര്‍.ടി.സി പൂട്ടാന്‍ നീക്കം: ലക്ഷ്യം ലേലം
തൊടുപുഴ: ആര്‍ക്കും രക്ഷിക്കാനാവാത്തവിധം കടുത്ത പ്രതിസന്ധിയിലാക്കി, കെ.എസ്.ആര്‍.ടി.സി പൂട്ടാന്‍ ഉന്നത ഉദ്യോഗസ്ഥ നീക്കം. വിവിധ ഏജന്‍സികളില്‍നിന്നെടുത്ത വായ്പ തിരിച്ചടക്കാനും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യം നല്‍കാനും കഴിയാത്ത അവസ്ഥയുണ്ടാക്കി കോര്‍പറേഷന്‍െറ വസ്തുവകകള്‍ വില്‍ക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ശ്രമം.
എല്ലാ പട്ടണങ്ങളുടെയും ഹൃദയ ഭാഗത്താണ് കെ.എസ്.ആര്‍.ടി.സി യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. 1000 കോടിക്കു മുകളിലാണ് ഇവയുടെ മൂല്യം. ഇതില്‍ കുറച്ചെങ്കിലും ലേലത്തിനുവെച്ച് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കാനാണ് തീരുമാനം. ഇതിന് അംഗീകാരം കിട്ടിയാല്‍ ഏതൊക്കെ സ്ഥലം വില്‍പന നടത്തണമെന്നതിനെ കുറിച്ച് രഹസ്യ ചര്‍ച്ചക്ക് പോലും തുടക്കമിട്ടുകഴിഞ്ഞു. വന്‍ വ്യവസായ ഗ്രൂപ്പുകള്‍ നോട്ടമിട്ട വന്‍കിട നഗരങ്ങളിലെ സ്ഥലങ്ങള്‍ക്കായിരിക്കും നറുക്കു വീഴുക. കുറച്ച് വസ്തു വിറ്റാല്‍ കൂടുതല്‍ പണം ലഭിക്കുമെന്ന ന്യായമാണ് ഇതിനായി ഉയര്‍ത്തുക. കോര്‍പറേഷന്‍ നഷ്ടമാണെന്ന് വരുത്താന്‍ വ്യാജ കണക്കുകളുണ്ടാക്കി പുറത്തുവിട്ടാണ് വില്‍പന നീക്കത്തിന്‍െറ തുടക്കം. കോര്‍പറേഷന്‍െറ നടത്തിപ്പിലെ പാകപ്പിഴ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിക്കപ്പെട്ട തിരുവനന്തപുരത്തെ വര്‍മ ആന്‍ഡ് വര്‍മ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് സ്ഥാപനത്തിനുപോലും തെറ്റായ കണക്കാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അടുത്ത 10 വര്‍ഷം കോര്‍പറേഷന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച് വിശദറിപ്പോര്‍ട്ട് തയാറാക്കിയത്. മന്ത്രിപോലും അംഗീകരിച്ച ഈ റിപ്പോര്‍ട്ടിലെ പാകപ്പിഴ പരിശോധിക്കാന്‍ ആരും തയാറായിട്ടില്ല.
ബസുകളുടെ ശരാശരി കിലോമീറ്റര്‍ വരുമാനം, ഓരോ ബസിന്‍െറയും വരുമാനം എന്നിവയിലാണ് വ്യാപക കൃത്രിമം നടത്തിയത്. സ്വകാര്യ ബസുകളുമായി മത്സരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ വരുമാനം യഥാര്‍ഥത്തിലുള്ളതിനേക്കാള്‍ വളരെ കുറച്ചു കാണിച്ചാണ് വര്‍മ ആന്‍ഡ് വര്‍മക്ക് കൈമാറിയത്. ഈ സര്‍വീസുകള്‍ നഷ്ടത്തിലായതിനാല്‍ നിര്‍ത്തണമെന്ന ശിപാര്‍ശ ലഭിക്കാനായിരുന്നു കള്ളക്കള്ളി. കിലോമീറ്റര്‍ വരുമാനം 20 രൂപയില്‍ താഴെയുള്ള ബസ്റൂട്ടുകള്‍ സംബന്ധിച്ച പഠനത്തിന് 2011 ഡിസംബറിലെ കണക്കാണ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓപറേഷന്‍സിന്‍െറ താല്‍ക്കാലിക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ നല്‍കിയത്. ഇത്തരത്തില്‍ 302 സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ടെന്നാണ് നല്‍കിയ വിവരം. ഇതില്‍ 42 സര്‍വീസുകള്‍ പാലാ ഡിപ്പോയിലേതാണ്.
ചെലവ് കാശുപോലും കിട്ടാത്ത 116 സര്‍വീസുകള്‍ ഉണ്ടെന്നും കണക്കുകളില്‍ കാണുന്നു. ഇതില്‍ 26 സര്‍വീസുകളും പാലായിലേതാണ്. കല്‍പറ്റയിലും മാനന്തവാടിയിലും ഇത്തരം10 വീതം സര്‍വീസുകളുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കൂടിയാണ് ഇപ്പോള്‍ 'നഷ്ടത്തിലായ' സര്‍വീസുകള്‍ നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്നത്.
പാലായില്‍നിന്ന് രാവിലെ എട്ടിന് പുറപ്പെടുന്ന കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റിന് 17.79 രൂപയാണ് ശരാശരി കിലോമീറ്റര്‍ വരുമാനം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പാലാ ഡിപ്പോയില്‍നിന്ന് ലഭിച്ച കണക്കനുസരിച്ച് ഇത് 28.98 രൂപയാണ്. 2011 ഡിസംബര്‍ മാസം ഈ ബസിന് 455475 രൂപ കലക്ഷന്‍ ലഭിച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടില്‍ ഇത് 254941 രൂപയായി കുറഞ്ഞു. ഇത്തരം ഒട്ടേറെ തെറ്റായ കണക്കുകള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇത്തരത്തില്‍ ഉള്‍പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകളോട് ചെയ്തിരിക്കുന്നത് കൊടുംക്രൂരതയാണ്. ചെലവ് കാശുപോലും കിട്ടുന്നില്ല എന്ന് കോര്‍പറേഷന്‍ തന്നെ പറയുന്ന വക്ക് വന്‍ വരുമാനമാണ് ലഭിക്കുന്നത്. പാലായില്‍നിന്ന് ഏഴാച്ചേരി വഴി രാമപുരത്തേക്ക് സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസിന് 26.21 രൂപയാണ് കിലോമീറ്റര്‍ വരുമാനമെന്ന് കോര്‍പറേഷന്‍ രേഖകളില്‍ കാണുന്നു. എന്നാല്‍, വര്‍മ ആന്‍ഡ് വര്‍മയുടെ റിപ്പോര്‍ട്ടില്‍ ഇത് 15.07 ആണ്. പാലാ കാഞ്ഞിരമറ്റം സര്‍വീസിന് 27.65 രൂപ കിട്ടുന്നുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ 16.69 ആയി. ദിവസം 280 കിലോമീറ്റര്‍ മാത്രം ഓടുന്ന ഈ സര്‍വീസുകള്‍ക്ക് പ്രതിമാസം കിട്ടുന്നത് യഥാക്രമം 219174 രൂപയും 207997 രൂപയുമാണ്. റിപ്പോര്‍ട്ടില്‍ ഇവ 114979, 106506 എന്നിങ്ങനെയായി താഴ്ന്നു.
സംസ്ഥാനത്തെ പ്രബല സ്വകാര്യ ബസ് മുതലാളിമാര്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളാണ് പ്രധാനമായി നഷ്ടക്കണക്കില്‍ സ്ഥാനംപിടിച്ചിരിക്കുന്നത്. ഇവയില്‍ വന്‍ ലാഭം നല്‍കുന്ന കോട്ടയംകുമളി റൂട്ടും തലശ്ശേരിബംഗളൂരു, കോഴിക്കോട്ബംഗളൂരു, പൊന്‍കുന്നംപുനലൂര്‍, എറണാകുളം കോട്ടയം, പാലക്കാട്ഗുരുവായൂര്‍, തൃശൂര്‍കോട്ടയം തുടങ്ങിയ സര്‍വീസുകളും ഉള്‍പ്പെടും.
madhyamam
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment